ഇ എം എസ് സ്മാരക ഗവ. എച്ച് എസ് എസ് പാപ്പിനിശ്ശേരി/എന്റെ ഗ്രാമം
== ആമുഖം == മൂഷിക വംശകാവ്യത്തിൽ (12-ാം നൂറ്റാണ്ട്)പൃഥുനാ അഥവാ വളപട്ടണം പുഴയെന്ന് വിവരിക്കപ്പെട്ടിട്ടുള്ള നദിയുടെ വടക്കേക്കരയിൽപ്പെടുന്ന ഈ ഗ്രാമത്തിൽ കീച്ചേരി കൊവ്വൽ പ്രദേശത്തു നിന്നും മഹാശിലാ സ്മാരകങ്ങളുടെ (മെഗാലിത്തിക്) അവശിഷ്ടങ്ങൾ ലഭിച്ചിരുന്നതിനാൽ അതി പ്രാചീനകാലം മുതൽ ഇവിടെ ജനവാസവും കുടിയേറ്റവും ഉണ്ടായിരുന്നുവെന്ന് വിശ്വസിക്കാവുന്നതാണ്. പ്രാദേശിക നാടുവാഴികളുടെ കീഴിൽ ജാതി-ജന്മി-നാടുവാഴിത്ത വ്യവസ്ഥിതിയായിരുന്നു , 1792- ൽ ബ്രിട്ടീഷ് ആധിപത്യം സ്ഥാപിക്കപ്പെടുന്നതു വരെ ഇവിടെ ഉണ്ടായിരുന്നത്.
ഈ ഗ്രാമത്തെ സംബന്ധിച്ച് ഏറ്റവും പ്രധാനമായ ഒരു ചരിത്രസംഭവം ഒരു ദേശീയ ബൂർഷ്വാസി എന്ന നിലയിൽ സാമുവൽ ആറോൺ കെട്ടിപ്പടുത്ത മൂലധന നിക്ഷേപവും നെയ്ത്ത്ശാലയും സ്പിന്നിങ് മില്ല് ആണ് . ഗ്രാമീണ ജീവിതത്തിൽ വമ്പിച്ച മാറ്റത്തിന് ഈ മൂലധനനിക്ഷേപം സഹായകമായി. അതുപോലെ ഫാക്ടറിയുടെ ആവിർഭാവത്തോടെ ഒപ്പം തന്നെ തൊഴിൽ ശക്തികളുടെ സംഘടിത രൂപവും ഇവിടെ പ്രത്യക്ഷപ്പെട്ടു.
ഈ മാറ്റം ദേശീയ പ്രസ്ഥാനത്തിൻറെ ഏറ്റവും വലിയ ചാലകശക്തിയായി സമയം സ്വയം രൂപാന്തരപ്പെട്ടു. തൊഴിലിനെ പ്രതിഫലമായി കൂലി നെല്ല് മാത്രം ലഭിച്ചിരുന്ന ഒരു കാർഷിക ഘടനയിൽ പണം അഥവാ നാണയം കാണുവാനും അത് സമ്പാദിക്കാൻ വേണ്ടിയും ആയിരുന്നു പലരും ഈ ഫാക്ടറിയിലേക്ക് ആകർഷിക്കപ്പെട്ടത് എന്നുള്ള ഈ ലേഖകൻ നടത്തിയ "കല്യാശ്ശേരി" എന്ന പഠനത്തിൽ വ്യക്തമാക്കിയ കാര്യം ഓർത്തു പോകുന്നു.
മത്സ്യ ജൈവ ദാതു സമ്പത്തുകൾ
പാപ്പിനിശ്ശേരിയിലെ മഴയുടെ ലഭ്യത സംസ്ഥാന ശരാശരിയേക്കാൾ കൂടുതൽ വരും അതായത് 3500 മില്ലിലിറ്റർ .ഡിസംബർ പകുതി മുതൽ ഫെബ്രുവരി മെയ് പകുതിവരെ തണുപ്പ് കാലവും ഫെബ്രുവരി പകുതി മുതൽ മേയ് പകുതിവരെ ചൂടുകാലമാണ്.
ശുദ്ധജല ലഭ്യത കൂടുതലുള്ള പഞ്ചായത്ത് ആണെന്ന് കരുതി പോരുന്ന ഉണ്ടെങ്കിലും ഭൂഗർഭജല നിക്ഷേപം പം കുറഞ്ഞു വരുന്നതായും ഉപ്പു വെള്ളത്തിൻറെ അടിയൊഴുക്ക് ഏറെ വരുന്നതായും ശാസ്ത്രജ്ഞന്മാർ അഭിപ്രായപ്പെടുന്നു . ഉപ്പുവെള്ളം കാരണം തുരുത്തിലും തട്ടിൻ പുറത്തും പണ്ടുകാലത്ത് ജനവാസം കുറവായിരുന്നു . ഉള്ള താമസക്കാർ ആകട്ടെ കർഷക തൊഴിലാളികളായ പുലയസമുദായ കാരും ആയിരുന്നു താനും . കൈപ്പാട്ടിൽ പലതരം പോട്ടയും ചുള്ളിയും കീച്ചി യും കണ്ടൽ വൃക്ഷങ്ങളും കാണപ്പെടുന്നു. കൃഷിചെയ്യാതെ കിടപ്പായി ഇടുന്ന കൈപ്പാട്ടിൽ ഇത്ര ര മാത്രം കണ്ടൽകാടുകൾ വ്യാപിച്ചത് സമീപകാലത്താണ്. കേരളത്തിൽ കണ്ടുവരുന്ന 64 തരം കണ്ടലുകളിൽ 36 തരം കണ്ടലുകൾ പാപ്പിനിശ്ശേരി പുഴയുടെ തീരത്ത് ഉണ്ടത്രേ . കണ്ടൽകാടുകൾ വിവിധ ഇനം കൊക്കുകളുടെ യും ചെറു പക്ഷികളുടെയും യും ആവാസകേന്ദ്രങ്ങൾ ആണ് ആണ് ആണ് .ദേശാടന കിളികളുടെ സംഗീതം കൂടിയാണിവിടം . കൈപ്പാട് നിലത്തോടു ചേർന്ന് വയലിൽ വളരുന്ന ഒരു തരം പുൽ ചെടിയുടെ കിഴങ്ങാണ് കാരിക്ക. ആകൃതിയിൽ മുത്തങ്ങയുടെ കിഴങ്ങു പോലെ ഉണ്ടാകും. രുചി മധുരമാണ് .പുലയ സ്ത്രീകൾ ഇവ ശേഖരിച്ച് മേൽജാതി തി കുടുംബങ്ങളിൽ സമ്മാനമായി നൽകുമായിരുന്നു. കാട്ടിലെ നേർച്ച ചന്തയിൽ ഇത് പണ്ട് കാലത്ത് ലഭ്യമായിരുന്നു.
ഭക്ഷണ രീതി അടുക്കള വിശേഷം
കുന്നിൻ പ്രദേശത്ത് സമൃദ്ധമായി ലഭിച്ചിരുന്ന ചക്ക അക്കാലത്തെ പ്രധാന ആഹാരമായിരുന്നു .കൃഷിപ്പണി കാലത്ത് പണിക്കാർക്കുള്ള കറി ചക്ക കൊണ്ടുള്ളതായിരിക്കും. പഴുത്ത ചക്കച്ചുള തിന്നു കഴിഞ്ഞാൽ കുരു കറിവെച്ചും പുഴുങ്ങിയും ആഹാരമാക്കി ചക്ക കൊണ്ട് പായസവും അപ്പവും ഉണ്ടാകാറുണ്ട്. പശുവിനെ തീറ്റയായും ചക്ക ഉപയോഗിച്ചു. മറ്റു വിവിധ ഇനം കാട്ടു മാങ്ങയും സമൃദ്ധമായിരുന്നു. കണ്ണിമാങ്ങാ പറിച്ചെടുത്ത് ഉപ്പിലിടും. മത്സ്യക്കറിക്ക് പുളിക്ക് പകരം പച്ചമാങ്ങ തന്നെ പഥ്യം. കർക്കിടകമാസത്തിൽ നാട്ടിപണി സമയത്തും പനി വന്നാൽ ഉപ്പുമാങ്ങയും അതിൻെറ നീരും ആയിരുന്നു മുഖ്യമായ കറി. പുളിയൻ മാങ്ങ തോലുകളഞ്ഞ് ചെത്തി വെയിലത്തിട്ട് ഉണക്കി മാങ്ങാ കാലം കഴിഞ്ഞാൽ പുളിക്ക് പകരം ഉപയോഗിക്കാൻ സൂക്ഷിച്ചു പോന്നു ..ഒന്നു പഴുത്ത മാങ്ങ പിഴിഞ്ഞെടുത്ത പായയിൽ ഒഴിച്ച് വെയിലത്തുണക്കി തിരച്ചു സൂക്ഷിക്കുന്നതാണ് മാങ്ങാത്തെര . മാങ്ങ പഴം ഇല്ലാത്ത കാലത്തേക്ക് ഉള്ളതാണിത് . വിഷുവിന് കണി വെക്കുന്നതിന് കുല മാങ്ങ വേണമായിരുന്നു.
പാപ്പിനിശ്ശേരി പഞ്ചായത്ത്
1937ൽ ആണ് പാപ്പിനിശ്ശേരി പഞ്ചായത്ത് രൂപവത്കരിച്ചത്. പാപ്പിനിശ്ശേരി,അരോളി എന്നീ രണ്ട് ദേശങ്ങൾ ഉൾക്കൊള്ളുന്നതാണ് പാപ്പിനിശ്ശേരി പഞ്ചായത്ത്.2017-18 വർഷത്തെ മികച്ച ഗ്രാമപഞ്ചായത്തായി പാപ്പിനിശ്ശേരി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
അതിരുകൾ
- കിഴക്ക്-ആന്തൂർ നഗരസഭ,നാറാത്ത് ചിറക്കൽ പഞ്ചായത്തുകൾ
- വടക്ക്- കല്ല്യാശ്ശേരി പഞ്ചായത്ത്
- പടിഞ്ഞാറ്- വളപട്ടണം പുഴ(അക്കരെ അഴീക്കോട് പഞ്ചായത്ത്)
- തെക്ക്- വളപട്ടണം പുഴ
പൊതുസ്ഥാപനങ്ങൾ
- ഗവൺമെൻ്റ് ആയുർവേദ ഡിസ്‌പെൻസറി പാപ്പിനിശ്ശേരി
- ഇ.എം.എസ് സ്മാരക ജി.എച്ച്.എസ്.എസ്
- ഗവ. യു.പി.സ്കൂൾ പാപ്പിനിശ്ശേരി വെസ്റ്റ്
- സി.എച്ച്.സി.പാപ്പിനിശ്ശേരി
ആരാധനാലയങ്ങൾ
കാട്ടിലെപ്പള്ളി
പാപ്പിനിശ്ശേരി ശിവക്ഷേത്രം
- പാട്ടേത്ത് പുതിയ ഭഗവതി ക്ഷേത്രം
- സി.എസ്.ഐ. ചർച്ച് പാപ്പിനിശ്ശേരി