ഇ എം എസ് സ്മാരക ഗവ. എച്ച് എസ് എസ് പാപ്പിനിശ്ശേരി/തിരികെ വിദ്യാലയത്തിലേക്ക് 21

Schoolwiki സംരംഭത്തിൽ നിന്ന്

ലോക്ക്ഡൗൺ കാലത്തെ നീണ്ട ഇടവേളകൾക്ക‍ുശേഷം സ്ക‍ൂള‍ുകൾ വീണ്ട‍ും ത‍ുറക്ക‍ുകയാണ്. വിദ്യാർത്ഥികള‍ും രക്ഷിതാക്കള‍ും വിദ്യാലയത്തിലെ മ‍ുഴ‍ുവൻ ജീവനക്കാര‍ും പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷത്തിലാണ്. സ്ക‍ൂൾ ത‍ുറക്ക‍ുന്നതിന‍ു മ‍ുന്നോടിയായി ഗാന്ധിജയന്തി ദിനത്തിൽ സ്ക‍ൂളിലേ ശ‍ുചീകരണ പ്രവർത്തനങ്ങൾക്ക് ത‍ുടക്കം ക‍ുറിച്ച‍ു. പാപ്പിനിശ്ശേരി പഞ്ചായത്തിലെ ഹരിത കർമ്മസേന പ്രവർത്തകർ ശ‍ുചീകരണ പ്രവർത്തനത്തിൽ പങ്കാളികളായി. പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി എ വി സ‍ുശീല മേൽനോട്ടം വഹിക്ക‍ുകയ‍ുണ്ടായി.പി ടി എ ,എസ് പി സി ,എൻ എസ് എസ് ത‍ുടങ്ങിയവരെല്ലാം തന്നെ ശ‍ുചീകരണ പ്രവർത്തനത്തിൻെറ ഭാഗമായി.

ഘട്ടം ഘട്ടമായാണ് വിദ്യാർത്ഥികളെ സ്ക‍ൂളിലേക്ക് എത്തിച്ചത്. നവംബർ ഒന്നാം തീയ്യതി പത്താം ക്ളാസിലെ വിദ്യാർത്ഥികള‍ും ശേഷം എട്ടാം തരം വിദ്യാർത്ഥികള‍ും ശേഷം ഒൻപതാം തരം വിദ്യാർത്ഥികള‍ും സ്ക‍ൂളിലെത്തി. സർക്കാറിൻെറ നിർദ്ദേശങ്ങൾ പ‍ൂർണ്ണമായ‍ും പാലിച്ച‍ു കൊണ്ടാണ് പ്രവർത്തനങ്ങൾ മ‍ുന്നോട്ട് പോക‍ുന്നത്. സർക്കാർ നിർദ്ദേശം മാനിച്ച് ഉച്ചവരെ മാത്രം ക്ളാസ്. വിദ്യാർത്ഥികൾ ബാച്ച‍ുകളിലായി സ്ക‍ൂളിൽ എത്ത‍ുന്ന‍ു. ഒര‍ു ബാച്ച് ആഴ്ചയിൽ മ‍ൂന്ന‍ു ദിവസം മാത്രം സ്ക‍ൂളിലെത്ത‍ുന്ന‍ു.