ഇ എം എസ് സ്മാരക ഗവ. എച്ച് എസ് എസ് പാപ്പിനിശ്ശേരി/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ആമ‍ുഖം

മനുഷ്യനെയും അവൻ്റെ സമൂഹവുമായി ബന്ധപ്പെട്ട എല്ലാ അറിവുകളുടെയും ലഭ്യമായ ശേഖരമാണ് സാമൂഹ്യ ശാസ്ത്രങ്ങൾ എന്ന് ലളിതമായി പറയാം. താൻ ജീവിക്കുന്ന സാമൂഹ്യ ചുറ്റുപാടുകളെ കുറിച്ചും അതിൻ്റെ വികാസത്തെ ക്കുറിച്ചും ആഴത്തിൽ മനസ്സിലാക്കുന്നതിന് വിദ്യാർത്ഥികളെ സഹായിക്കുക എന്നതാണ് സാമൂഹ്യ ശാസ്ത്ര ക്ലബിൻ്റെ പ്രധാന ഉദ്ദേശ്യം. സമൂഹത്തിൻ്റെ ഉന്നതിയും സമൂഹത്തിൻ്റെ വളർച്ചയും ലക്ഷ്യമാക്കി കൊണ്ട് പ്രവർത്തിക്കുവാനുള്ള ശേഷി കുട്ടികളിൽ വളർത്തിയെടുക്കുന്നു .കൂടാതെ ഇന്നലെകളുടെ തെറ്റുകൾ മനസ്സിലാക്കി ഇന്നിൻ്റെ ഉന്നതിയിലേക്ക് നയിക്കാനും സമൂഹത്തിൽ വ്യക്തമായ ഇടപെടലുകൾ നടത്താനും കുട്ടികളെ പ്രാപ്തനാക്കുക എന്നതാണ് സോഷ്യൽ സയൻസ് ക്ലബിലൂടെ ലക്ഷ്യമാക്കുന്നത്.

സോഷ്യൽ സയൻസ് ക്ലബ് സ്ക്കൂൾതല പ്രവർത്തനങ്ങൾ

സോഷ്യൽ സയൻസ് ക്ലബിൻ്റെ നേതൃത്വത്തിൽ  ശ്രദ്ധേയമായ ഒട്ടേറെ പ്രവർത്തനങ്ങൾ സ്ക്കൂൾ തലത്തിൽ നടത്തിവരാറുണ്ട്. ജൂൺ 5 ന് പരിസ്ഥിതി ദിനത്തിൽ കുട്ടികൾ അവരുടെ വീടുകളിൽ മരം നടുക മാത്രമല്ല ,ആ ചെടി വളർന്നു വലുതാകും വരെ സംരക്ഷിക്കുമെന്ന് ഉറപ്പിക്കുകയും ചെയ്തു. ജൂലൈ 11 ലോക ജനസംഖ്യ ദിന പരിപാടികൾ ഓൺലൈൻ ആയി സംഘടിപ്പിച്ചു. അന്ന് നടത്തിയ ക്വിസ് മത്സരത്തിൽ ഒന്നാം സമ്മാനം നേടിയത് 9 Dയിലെ അഞ്ജലി ഹരീന്ദ്രൻ ആയിരുന്നു. പ്രസംഗ മത്സരത്തിൽ ശ്രേയ കെ.10 B . ഒന്നാം സ്ഥാനം നേടി.  ആഗസ്ത് മാസം സോഷ്യൽ സയൻസ് ക്ലബിനെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട മാസമാണല്ലോ. ഹിരോഷിമ ദിനവും, നാഗസാക്കി ദിനവും വളരെ പ്രാധാന്യത്തോടെ ആചരിച്ചു. സുഡാക്കുകൊക്കുകളെ നിർമ്മിച്ചു കൊണ്ട് യുദ്ധവിരുദ്ധ സന്ദേശം നൽകുവാനും ,ഇനിയൊരു യുദ്ധം വേണ്ടേ വേണ്ട എന്ന മുദ്രാവാക്യം ഉയർത്തി കാട്ടി യുദ്ധകെടുതികൾ ഉൾക്കൊള്ളിച്ചുള്ള കൊളാഷ് നിർമ്മാണവും നടത്തി.

    അടുത്തതായി സോഷ്യൽ സയൻസ് ക്ലബിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിപാടി  സ്വാതന്ത്യദിനാഘോഷം ആയിരുന്നു. വളരെ വിപുലമായ ഓൺലൈൻ മത്സര പരിപാടികൾ സംഘടിപ്പിച്ചു. ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയത് അനുഗ്രഹ് .പി .(10 D) ആയിരുന്നു. പോസ്റ്റർ രചന മത്സരം, പ്രസംഗ മത്സരം, ദേശഭക്തിഗാന മത്സരം തുടങ്ങിയവയും നടത്തി. സെപ്തംബർ 5ന് അധ്യാപക ദിനവും സമുചിതമായി ആചരിച്ചു.

    ഒക്ടോബറിൽ കുട്ടികൾക്ക് ഏറെ പ്രിയപ്പെട്ട ബാപ്പുജിയുടെ ജന്മദിനം ആഘോഷപൂർവ്വം കൊണ്ടാടി. ഗാന്ധിജയന്തി ക്വിസ് മത്സരം നടത്തി. ( ഒന്നാം സ്ഥാനം റിഷിത രമേഷ് (10 E) കരസ്ഥമാക്കി. കൂടാതെ പ്രച്ഛന്നവേഷ മത്സരവും നടത്തി. നവംബറിൽ ശിശുദിനം വളരെ മനോഹരമായി നടത്തി. പോസ്റ്റർ രചനാ മത്സരം, പ്രസംഗ മത്സരം, ക്വിസ് മത്സരം തുടങ്ങിയവ നടത്തി.ഡിസംബറിൽ മനുഷ്യാവകാശ ദിനവും ആചരിച്ചു. ജനുവരിയിൽ റിപബ്ലിക്ക് ദിനം ആചരിച്ചു. ക്വിസ് മത്സരം , പ്രസംഗ മത്സരം എന്നിവ നടത്തി.