ഇ എം എസ് സ്മാരക ഗവ. എച്ച് എസ് എസ് പാപ്പിനിശ്ശേരി/ആർട്‌സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ആമ‍ുഖം

ഇ എം എസ് സ്മാരക ഗവ. എച്ച് എസ് എസ് പാപ്പിനിശ്ശേരിയിലെ ആർട്‌സ് ക്ലബ്ബിന് നേതൃത്വം നൽക‍ുന്നത് ആർട്സ് അധ്യാപകനായ ശ്രീ എം വി രത്നക‍ുമാർ ആണ്.

2021 ജൂൺ 21 അന്താരാഷ്ട്ര സംഗീത ദിനാചരണം ഈ സ്ക‍ൂളിലെ മ‍ുൻ സംഗീതാദ്ധ്യാപിക ശ്രീമതി ഭാരതി കെ എം ഉദ്ഘാടനം ചെയ്യ‍ുകയ‍ുണ്ടായി.

ലോക്ക്ഡൗൺകാല കലാസൃഷ്ടികൾ

ലോക്ഡൗൺ കാലം വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം ഏറെ വെല്ല‍ുവിളികള‍ുടെ കാലമായിര‍ുന്ന‍ു. വിദ്യർത്ഥികൾ അവര‍ുടെ മാനസിക സംഘർഷം ലഘ‍ൂകരിക്ക‍ുവാായി ധാരാളം പ്രവർത്തനങ്ങളിൽ ഏർപ്പട‍ുകയ‍ുണ്ടായി. അവര‍ുടെ സൃഷ്ടികൾ ആർട്സ് ക്ളബ്ബിൻെറ നേതൃത്വത്തിൽ ശേഖരിക്ക‍ുകയ‍ും അവ പ്രദർശനത്തിന് വയ്ക്ക‍ുകയ‍ും ഉണ്ടായി. വളരെ പ്രതിഭാധനരായ വിദ്യാർത്ഥികളാണ് നമ്മോടോപ്പം ഉള്ളത് എന്ന് മനസ്സിലാക്ക‍ുവാൻ സാധിച്ച‍ു എന്ന‍ത് ഈ പ്രദർശനത്തിൻെറ നേട്ടമാണ്. പ്രദർശനം പ്രിൻസിപ്പൽ ശ്രീ ടി പി സക്കറിയ ഉദ്ഘാടനം ചെയ്യ‍ുകയ‍ുണ്ടായി.

പ്രവൃത്തിപരിചയ പഠന പ്രവർത്തനങ്ങൾ

സ്ക‍ൂൾ പ്രവൃത്തിപരിചയ പഠനപ്രവർത്തനത്തിൻെറ ഭാഗമായി പ്ളാസ്റ്റിക്ക് ക‍ുപ്പികള‍ുപയോഗിച്ച് ആകർഷകവ‍ും ഉപയോഗപ്രദവ‍ുമായ വസ്ത‍ുക്കള‍ുടെ നിർമ്മാണം നടത്ത‍ുകയ‍ുണ്ടായി.ക‍ുട്ടികൾക്ക് പഠനത്തിൻെറ ഇടവേളകൾ ആസ്വാദകരമാക്ക‍ുവാന‍ായി ഒറിഗാമി,പേപ്പർ ക്രാഫ്റ്റ് എന്നിവ പരിശീലിപ്പിച്ച‍ു. എള‍ുപ്പത്തിൽ നിർമ്മിക്കാവ‍ുന്ന ജ്യാമിതീയ ര‍ൂപങ്ങൾ നിർമ്മിച്ച‍ു. ക്രിസ്ത‍ുമസ്, ന്യ‍ൂ ഇയർ ആഘോഷത്തിൻെറ ഭാഗമായി നക്ഷത്രങ്ങള‍ുടെയ‍ും ആശംസാ കാർഡ‍ുകള‍ുടെയ‍ു നിർമ്മാണം നടത്തി.