ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ | |
---|---|
വിലാസം | |
കൂമ്പാറ കൂമ്പാറ ബസാർ പി.ഒ. , 673604 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1 - 6 - 1976 |
വിവരങ്ങൾ | |
ഫോൺ | 0495 2277150 |
ഇമെയിൽ | fmhskoombaras@gmail.com |
വെബ്‍സൈറ്റ് | https://schoolwiki.in/fmhsskoombara |
കോഡുകൾ | |
സ്കൂൾ കോഡ് | 47045 (സമേതം) |
എച്ച് എസ് എസ് കോഡ് | 10168 |
യുഡൈസ് കോഡ് | 32040601106 |
വിക്കിഡാറ്റ | Q64550073 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | മുക്കം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | തിരുവമ്പാടി |
താലൂക്ക് | താമരശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | കൊടുവള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | കൂടരഞ്ഞി പഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 226 |
പെൺകുട്ടികൾ | 534 |
ആകെ വിദ്യാർത്ഥികൾ | 760 |
അദ്ധ്യാപകർ | 33 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 146 |
പെൺകുട്ടികൾ | 214 |
ആകെ വിദ്യാർത്ഥികൾ | 360 |
അദ്ധ്യാപകർ | 20 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | അബ്ദുൽ നാസിർ കെ |
പ്രധാന അദ്ധ്യാപകൻ | മുഹമ്മദ് ബഷീർ |
പി.ടി.എ. പ്രസിഡണ്ട് | വിൽസൺ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷേർലി |
അവസാനം തിരുത്തിയത് | |
03-07-2023 | 47045 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
മുക്കം ഉപജില്ലയിലെ മലയോര മേഖലയിലെ പ്രകൃതി മനോഹരമായ കൂമ്പാറ എന്ന സ്ഥലത്താണ് ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ സ്ഥിതിചെയ്യുന്നത് .സ്കൂളിന്റെ നാലുഭാഗവും മലകളാൽ ചുറ്റപ്പെട്ടിരിക്കുന്നത് കൊണ്ട് തന്നെ പ്രകൃതി തന്റെ സൗന്ദര്യം മുഴുവൻ ഈ പ്രദേശത്ത് തീറെഴുതി കൊടുത്ത പ്രതീതിയാണുള്ളത്.1976 ആരംഭിച്ച സ്കൂൾ കെട്ടിലും മട്ടിലും ഏറെ മാറ്റങ്ങൾ സ്വീകരിച്ചെങ്കിലും പരിസരപ്രദേശങ്ങൾ ആ പ്രാചീന പ്രകൃതി നിലനിർത്തിക്കൊണ്ട് തുടരുകയാണ്. സ്കൂൾ ഗ്രൗണ്ടിന് വലതു വശത്തായി സ്ഥിതിചെയ്യുന്ന വലിയ പാറയും പെരുമഴക്ക് പാറയിലേക്ക് വീണ് മഞ്ഞുതുള്ളിപോലെ ചിതറിത്തെറിക്കുന്ന മഴത്തുള്ളികളും അതിനുപിന്നിലായി തലയുയർത്തി നിൽക്കുന്ന മരങ്ങളും എന്തിനേറെ പറയുന്നു എണ്ണിയാലൊടുങ്ങാത്ത വിസ്മയങ്ങളുടെ താഴ്‌വരയാണ് സ്കൂൾ പരിസരം. |
ചരിത്രം
1950 മുതൽ കുടിയേറ്റം ആരംഭിച്ച ഗ്രാമമാണ് കൂമ്പാറ .നിലമ്പൂർ കോവിലകത്തിന്റെ വക കരഭൂമിയായിരുന്നു ഈ പ്രദേശം . മുക്കം മുതലാളിമാരായ വയലിൽ വീരാൻകുട്ടി ഹാജിയുടെ കുടുംബം സ്ഥലം ഓടചാർത്തിനായി വാങ്ങി. പിന്നീട് അത് കോവിലകം അവർക്ക് തന്നെ നൽകി.മുക്കം മുതലാളിമാരുടെ അധീനതയിലായതിന് ശേഷം അവർ ഇവിടെ ഓട വെട്ടി റബ്ബർ തൈകൾ നാട്ടു. റബ്ബർ ടാപ്പിംഗ് തൊഴിലാളികളായി മലപ്പുറത്തു നിന്നും വന്നവരാണ് കൂമ്പാറയിലെ ആദ്യകാല കുടിയേറ്റക്കാർ.കൂടുതൽ വായിക്കുക
.
പാഠ്യേതര പ്രവർത്തനങ്ങൾ
- ഭാരത് സ്കൗട്ട്&ഗൈഡ്
- ജെ ആ൪ സി
- എൻഎസ്എസ്
- അസാപ്പ്
- ജാഗ്രതാ സമിതി
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
സാമുഹ്യ മേഖല
- സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി യൂണിഫോം പഠനോപകരണങ്ങൾ മുതലായവ സ്പോൺസർ മുഖേന സംഘടിപ്പിക്കൽ.
- ദിനപത്രങ്ങൾ ആനുകാലിക പ്രസിദ്ധീകരണങ്ങൾ തുടങ്ങിയവ സ്പോൺസർ മുഖന സംഘടിപ്പിക്കൽ .
- വിവിധ ബോധവൽക്കരണ ക്ലാസുകൾ
- സ്കൂൾ പരിസര ശൂചീകരണം .
- സ്കൂൾ അനുബന്ധ പ്രദേശങ്ങളിലെ ഭവന സന്ദർശനം നടത്തി ബോധവൽക്കരണം .
- പ്രധാന്യമുള്ള ദിനാചരണങ്ങൾ ബഹുജന പങ്കാളിത്തോടെ നടപ്പാക്കൽ .
മാനേജ്മെന്റ്
മത സാംസ്‌കാരിക സാമൂഹിക മേഖലകളിൽ വിപ്ലവകരമായ മുന്നേറ്റങ്ങൾ നടത്തിയ കാരന്തുർ മാർകസുസ്സക്വഫത്തി സുന്നിയ്യയുടെ കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്.1978 ൽ സ്ഥാപിതമായ മാർക്കസ് ഒരു ഇസ്ലാമിക യൂണിവേഴ്സിറ്റി മാത്രമല്ല , മറിച്ച് കഴിഞ്ഞ മൂന്നു ദശാബ്ദങ്ങൾക്കിടയിൽ ഇന്ത്യയിലെ മുസ്ലീം സമൂഹത്തെ പ്രതിനിധാനം ചെയ്യുന്ന സംസ്കാരത്തെയാണ് മാർക്കസ് അക്ഷരാർത്ഥത്തിൽ സൂചിപ്പിക്കുന്നത്, ഇന്ത്യയിലെ സാമൂഹ്യ, സാംസ്കാരിക പുരോഗമനത്തിന്റെയും, ഇന്ത്യയിലെ മുഴുവൻ സമുദായത്തിലും പ്രത്യേകിച്ചും, മുസ്ലീം സമൂഹത്തിന്റെ വിദ്യാഭ്യാസ മികവിന്റെയും കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്നു മർകസ് .
.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
പേര് | ചിത്രം | കാലയളവ് | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
സി മൂസ്സ മാസ്റ്റർ |
|
01-06-1976 - 18-06-1982 | |||||||||||||||||||||||||||||||||||||||||
ടി ജെ ജോസഫ് |
|
19-06-1982 - 31-03-1984
(എച് എം ഇൻ ചാർജ്) | |||||||||||||||||||||||||||||||||||||||||
വി മരക്കാർ മാസ്റ്റർ |
|
01-04-1984 - 31-03-1986
(എച് എം ഇൻ ചാർജ് ) | |||||||||||||||||||||||||||||||||||||||||
ടി ജെ ജോസഫ് |
|
01-04-1986 - 31-03-2006 | |||||||||||||||||||||||||||||||||||||||||
ഇ എ ലീലാമ്മ |
|
01-04-2006 - 31-03-2008 | |||||||||||||||||||||||||||||||||||||||||
ഇ നെൽസൺ ജോസഫ് |
|
01-04-2008 - 30-11-2011 | |||||||||||||||||||||||||||||||||||||||||
ഇന്ദിര ടീച്ചർ |
|
01-12-2011 - 11-07-2012
(എച് എം ഇൻ ചാർജ്) | |||||||||||||||||||||||||||||||||||||||||
N അബ്ദുൽ റഹ്മാൻ |
|
12-07-2012 - 31-05-2016 | |||||||||||||||||||||||||||||||||||||||||
P അബ്ദുൽ നാസർ |
|
01-06-2016 - 31-05-2018 | |||||||||||||||||||||||||||||||||||||||||
നിയാസ് ചോല |
|
01-06-2018 -31-10-2022 - |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഉപതാളുകൾവഴികാട്ടി{{#multimaps:11.31952,76.07746|zoom=18}} വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|