ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/ജൂനിയർ റെഡ് ക്രോസ്-17

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ആരോഗ്യം - സൗഹൃദം - സേവനം എന്നീ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചു കൊണ്ട് എഫ് എം എച്ച് എസ് എസിൽ ശക്തരായ ഒരു ജെ.ആർ.സി.വിംങ്ങ് പ്രവർത്തിക്കുന്നു. 2007 ജൂലൈ മാസത്തിൽ 20 കുട്ടികളുമായി തുടങ്ങിയ പ്രസ്തുത യുണിറ്റ് മുക്കംഉപജില്ലാ സിക്രട്ടറിയായിരുന്ന ശ്രീ: ഷരീഫുദ്ധീൻ മാസ്റ്ററും .,എച്ച് എം ശ്രീമതി: ലീലാമ്മ ടീച്ചറും സംയുക്തമായി സ്കാർഫ് ധാരണ ചടങ്ങ് നടത്തി ആരംഭിച്ചു.തുടർന്ന് 2010 മാർച്ചിൽ 15 കുട്ടികളുമായി സി. ലെവൽ പരീക്ഷയെഴുതി SSLC ഗ്രേസ് മാർക്കിന് അർഹത നേടി.തുടർന്നുള്ള വർഷങ്ങളിൽ A-B - C - ലെവൽ വിഭാഗങ്ങളിലായി അറുപതോളം കുട്ടികളെ ഓരോ അധ്യയനവർഷവും സേവന സന്നദ്ധരാക്കി വരുന്നു.

വിദ്യാർത്ഥികളിൽ സേവന മനോഭാവം വളർത്തിയെടുക്കുക എന്ന പ്രമുഖ ലക്ഷ്യത്തോടെ പ്രവർത്തിച്ചു വരുന്ന പ്രസ്തുത യൂണറ്റിൻകീഴിൽ ആരോഗ്യ ശുചിത്വം, ട്രാഫിക് ബോധവൽകരണം, ദിനാചരണങ്ങൾ, റിപ്പബ്ലിക് - സ്വാതന്ത്ര്യ ദിനങ്ങൾ, കലോത്സവം; സ് പോർട്സ് , സ്കൂൾആതുരസേവന പ്രവർത്തനങ്ങൾ തുടങ്ങി മുഴുവൻ സ്കൂൾ പ്രവർത്തനങ്ങൾക്കും ചുക്കാൻ പിടിക്കുന്നു.

ശ്രീ: അബുബക്കർ .പി കൗൺസിലറായും, ശ്രീ: നിയാസ് ചോല (എച്ച്.എം) പ്രസിഡൻറായും എഫ്.എം.എച്ച്.എസ്.എസിൽ JRC യൂണിറ്റ് പ്രവർത്തിച്ചുവരുന്നു.

വൃക്ഷതൈ വിതരണം

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എഫ് എം എച്ച് എസ് എസിൽ സ്കൗട്ട്, ഗൈഡ്, ജൂനിയർ റെഡ്ക്രോസ് കേ‍ഡറ്റ്സിന്റെ നേതൃത്വത്തിൽ ജൂൺ 13 ബുധനാഴ്ച്ച വൃക്ഷതൈ വിതരണം നടന്നു. പ്രധാനാദ്ധ്യാപകൻ ശ്രീ: നിയാസ് ചോല പരിപാടിയുടെ ഉൽഘാടനം നിർവ്വഹിച്ചു. സ്കൂളിലെ എല്ലാ കുട്ടികൾക്കും വൃക്ഷതൈ വിതരണം നടത്തി. ഞാവൽ,, ചാമ്പ,‍ സപോട്ട, ഉറുമാമ്പഴം, നെല്ലി, മുരിങ്ങ, സീതപ്പഴം തുടങ്ങിയ ഫലവൃക്ഷങ്ങളാണ് വിതരണം നടത്തിയത്. കൂടെ പച്ചക്കറി വിത്തും വിതരണം നടത്തിയിരുന്നു. വിദ്യാർത്ഥികൾ പരിസ്ഥിതി ദിന പ്രതി‍ജ്ഞ എടുത്തു. സീഡ് ക്ലബ്ബ് കോർഡിനേറ്റർ ഗീത എം പരിസ്ഥിതി ദിനസന്ദേസം നൽകി. ജൂനിയർ റെഡ്ക്രോസ് കൺവീനർ ശ്രീ: അബുബക്കർ .പി സ്വാഗതവും ഗൈഡ് കൺവീനർ ശരീഫ നന്ദിയും പറ‍ഞ്ഞു. സ്കൗട്ട് കൺവീനർ പ്രിൻസ് ടി.സി ,ഷാക്കിറ പീ .കെ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

ദുരിതാശ്വാസ നിധി

 


പ്രളയം മൂലം ദിരന്തമനുഭവിക്കുന്നവർക്കായി ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ ജെ. ആർ. സി. കേഡറ്റുകളുടെ സ്‌നേഹോപഹാരം.ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ ജെ ആർ സി യൂണിറ്റിന് കീഴിൽ മുഖ്യമന്ദ്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി."ഒരു ദിന മിഠായി ദുരിതാശ്വാസത്തിന്" എന്ന സന്ദേശവുമായി കുട്ടികൾ ക്ലാസ്സിലൂടെ പ്രചാരണം നടത്തുകയും അടുത്ത ദിവസം സംഭാവന പെട്ടിയുമായി ക്ലാസുകൾ കയറിയിറങ്ങി സംഭാവന സ്വീകരിക്കുകയും ചെയ്തു. ജെ ഏറെ സി കൺവീനർ ശ്രീ അബൂബക്കറിന്റെ നേതൃത്വത്തിൽ ശേഖരിച്ച തുക ഹെഡ്മാസ്റ്റർ ശ്രീ നിയാസ് ചോലക്ക് പരിപാടിയുടെ കോ ഓർഡിനേറ്ററും 9 ഡി ക്ലാസ് വിദ്യാർത്ഥിയുമായ ശ്രീരാഗ് കൈമാറി.പരിപാടിയിൽ ജാഗ്രത സമിതി കൺവീനർ ശ്രീമതി റംല എം ആശംസ അറിയിച്ചു.

അദ്ധ്യാപകദിനം

 

ഈ വർഷത്തെ അദ്ധ്യാപകദിനം വിദ്യാരംഗം കലാ സാഹിത്യ വേദി, മലയാളം ക്ലബ്ബ്, JRC, സ്കൗട്ട് ,ഗൈഡ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് നടന്നത് . സ്സ്കൂൾ ലീഡർ മുഹമ്മദ് ഷിബിൻ ചടങ്ങിന് അധ്യക്ഷത വഹിച്ചു. അദ്ധ്യാപകൻ, എഴുത്തുകാരൻ,ഗായകൻ ,ദേശീയ അധ്യാപക അവാർഡ് ജേതാവ് എന്നീ നിലകളിൽ പ്രശസ്തനും, ഹെഡ്മാസ്റ്ററുമായ നിയാസ് ചോല , മുൻ ഹെഡ്മാസ്റ്ററും പ്രിൻസിപ്പാളുമായിരുന്ന നെൽസൺ ജോസഫ് സർ എന്നിവർ ആയിരുന്നു അദ്ധ്യാപകദിനത്തിലെ മുഖ്യാതിഥികൾ. ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ നാസർ ചെറുവാടി അദ്ധ്യാപകദിനത്തിനെക്കുറിച്ച് കുട്ടികളോട് സംസാരിച്ചു. മുഖ്യാതിഥികൾ അവരവരുടെ അദ്ധ്യാപക ജിവിതാനുഭവങ്ങൾ കുട്ടികളുമായി പങ്കുവച്ചു. ചടങ്ങിൽ ക്ലാസ് ലീഡർമാരുടെ നേതൃത്വത്തിൽ മുഴുവൻ അധ്യാപകരെയും പൊന്നാട അണിയിച്ച് ആദരിച്ചു. വിദ്യാരംഗം കലാ സാഹിത്യ വേദി കൺവീനർ സുഹറ PC, ജോയിൻറ് കൺവീനർ റിജുല CP, സ്റ്റുഡൻറ് കൺവീനർ ഷഹനാ കെ എം(10 A),സ്റ്റുഡൻറ് ജോയിൻറ് കൺവീനർ ഷാബിദലി എം (10 D) JRC കൺവീനർ അബൂബക്കർ, സ്കൗട്ട് ക്യാപ്റ്റൻ പ്രിൻസ് ടിസി ,ഗൈഡ് ക്യാപ്റ്റൻ ശരീഫ N, ഷാക്കിറ PKഎന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Gallery

 
During sports meet
 
Swach bharath awareness programme
 
Group photo
 
Scout guide JRC assembly