ശിവറാം എൻ എസ് എസ് എച്ച് എസ് എസ് കരിക്കോട്

Schoolwiki സംരംഭത്തിൽ നിന്ന്
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.

കട്ടികൂട്ടിയ എഴുത്ത്

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ശിവറാം എൻ.എസ്.എസ്.എച്ച്.എസ്.എസ്. കരിക്കോട്
കൊല്ലം ജില്ലയിലെ കൊല്ലം വിദ്യാഭ്യാസ ജില്ലയിൽ കുണ്ടറ ഉപജില്ലയിലെ കരിക്കോട് സ്ഥലത്തുള്ള എയ്ഡഡ് വിദ്യാലയമാണ് ശിവറാം എൻ.എസ്.എസ്.എച്ച്.എസ്.എസ്. കരിക്കോട്

ശിവറാം എൻ എസ് എസ് എച്ച് എസ് എസ് കരിക്കോട്
വിലാസം
കരിക്കോട്‌

ശിവറാം എൻ. എസ് .എസ് . എച്ച് എസ് എസ് . കരിക്കോട്
,
ടി.​കെ.എം.സി. പി.ഒ.
,
691005
,
കൊല്ലം ജില്ല
സ്ഥാപിതം1942
വിവരങ്ങൾ
ഫോൺ0474 2713620
ഇമെയിൽ41023kollam@gmail.com
കോഡുകൾ
സ്കൂൾ കോഡ്41023 (സമേതം)
എച്ച് എസ് എസ് കോഡ്02069
യുഡൈസ് കോഡ്32130900206
വിക്കിഡാറ്റQ105814024
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല കുണ്ടറ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംകുണ്ടറ
താലൂക്ക്കൊല്ലം
ബ്ലോക്ക് പഞ്ചായത്ത്മുഖത്തല
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ511
പെൺകുട്ടികൾ468
ആകെ വിദ്യാർത്ഥികൾ1398
അദ്ധ്യാപകർ58
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽവീണ ജെ.എസ്‌
പ്രധാന അദ്ധ്യാപികഎം.എസ്‌.ലീല
പി.ടി.എ. പ്രസിഡണ്ട്സുദർശനൻ
എം.പി.ടി.എ. പ്രസിഡണ്ട്അനിതകുമാരി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കൊല്ലം ജില്ലയിൽ മാതൃകാപരമായി പ്രവർത്തിക്കുന്ന ഒരു പ്രശസ്ത എയ്ഡഡ് ഹയർസെക്കൻഡറി സ്കൂളാണ് കൊറ്റങ്കര പഞ്ചായത്തിലെ കരിക്കോട് സ്ഥിതിചെയ്യുന്ന ശിവറാം എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂൾ. 1939 ൽ ശ്രീമാൻ കെ എസ് ശിവരാമപിള്ള എന്ന വ്യക്തി ഒരു ട്രെയിനിങ് സ്കൂളിന് തുടക്കം കുറിച്ചു. 1941 ൽ ഇന്നത്തെ രീതിയിലുള്ള സ്കൂളിന്റെ ആദ്യഘട്ടമായി ഹൈസ്ക്കൂൾ ക്ലാസുകൾ ആരംഭിച്ചു. സ്കൂളിന്റെ ഉടമയും മാനേജരും ആയിരുന്ന ശ്രീമാൻ കെ എസ് ശിവരാമപിള്ള 1942 ൽ പ്രധാന അധ്യാപകൻ ആയി ചുമതലയേറ്റു. 1962 വരെ ശിവരാമപിള്ള സാറായിരുന്നു പ്രധാനാധ്യാപകൻ . അദ്ദേഹത്തിന്റെ പാണ്ഡിത്യവും ഭരണ നൈപുണ്യവും സ്കൂളിന് പ്രശസ്തി നേടിക്കൊടുത്തു . വിരമിക്കലിനു ശേഷവും സ്കൂളിൻറെ ഉടമയും മാനേജരും ശിവരാമപിള്ള സാറായിരുന്നു സ്കൂൾ എന്നെന്നും നിലനിൽക്കണം എന്നുള്ള ആഗ്രഹത്താൽ മരണാനന്തരം സ്കൂൾ നായർ സർവീസ് സൊസൈറ്റിക്ക് കൈമാറപ്പെട്ട രീതിയിൽ അദ്ദേഹം വില്പത്രം തയ്യാറാക്കിയിരുന്നു . 1977 ഒക്ടോബർ ഇരുപത്തിയൊന്നാം തീയതി അദ്ദേഹം അന്തരിച്ചു . 1979 ജനുവരി ആറാം തീയതി എൻഎസ്എസ് ഔപചാരികമായി സ്കൂൾ ഏറ്റെടുത്തു. അന്നുമുതൽ ശിവറാം എൻഎസ്എസ് ഹൈസ്കൂൾ എന്നറിയപ്പെട്ടു. 2000 ൽ ഹയർസെക്കൻഡറി ക്ലാസുകൾ ആരംഭിച്ചു. സ്വാതന്ത്ര്യലബ്ധിക്കു മുമ്പ് സ്ഥാപിച്ച ഈ സരസ്വതി ക്ഷേത്രം ഇതിനകം അനേകം മഹത് വ്യക്തികളെ സൃഷ്ടിച്ചിട്ടുണ്ട്. കൊല്ലം ജില്ലയിലെ അറിയപ്പെടുന്ന ഒരു സ്കൂൾ ആയി ശിവറാം എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂൾ ഇന്നും നിലകൊള്ളുന്നു. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

  • സ്മാർട്ട് ക്ലാസ് റൂമുകൾ
  • ആധുനിക സൗകര്യങ്ങൾ ഉൾകൊള്ളുന്ന ഐ റ്റി ലാബ് .
  • ലിറ്റിൽ കൈറ്റ്സ് ലാബ്
  • സയൻസ് ലാബ്
  • ശൗചാലയങ്ങൾ
  • വിശാലമായ സ്കൂൾ ഗ്രൗണ്ട്
  • മിതമായ നിരക്കിൽ പ്രവർത്തിക്കുന്ന സൊസൈറ്റി
  • ഹയർ സെക്കന്ററി കെട്ടിടങ്ങൾ
  • ഹൈ സ്കൂൾ കെട്ടിടങ്ങൾ
  • യു പി കെട്ടിടങ്ങൾ

കൂടുതൽ വായിക്കുക


പാഠ്യേതര പ്രവർത്തനങ്ങൾ

  • കഴിഞ്ഞ പത്തു വർഷങ്ങളായി സബ്ജില്ലാ കായികമേള ചാമ്പ്യന്മാർ ആണ് ശിവറാം സ്കൂൾ
ക്രിക്കറ്റിൽ രണ്ടുതവണ ജില്ലാ ചാമ്പ്യന്മാർ ആയിട്ടുണ്ട് ഫുട്ബോളിൽ ജൂനിയർ സീനിയർ വിഭാഗങ്ങളിൽ കഴിഞ്ഞവർഷത്തെ സബ്ജില്ലാ ചാമ്പ്യന്മാർ ആണ്

മാനേജ്‌മെന്റ്

കേരളത്തിലെ ഏറ്റവും വലിയ കോർപ്പറേറ്റ് മാനേജ്മെൻറ് ആയ നായർ സർവീസ് സൊസൈറ്റിയുടെ പ്രൗഡ നേതൃത്വത്തിന് കീഴിൽ ഈ വിദ്യാലയം പ്രവർത്തിച്ചുവരുന്നു. ഭാരത കേസരി മന്നത്ത് പത്മനാഭൻ ആശയങ്ങളെ ശിരസാവഹിച്ചു കൊണ്ട് പ്രവർത്തിക്കുന്ന എൻഎസ്എസിന്റെ തണൽ ഞങ്ങളുടെ വിദ്യാലയത്തിന് പുതിയ ഊർജ്ജം നൽകിക്കൊണ്ടിരിക്കുന്നു. ഇപ്പോഴത്തെ ജനറൽ സെക്രട്ടറി ശ്രീ ജി.സുകുമാരൻ നായരുടെ സവിശേഷശ്രദ്ധ ഈ വിദ്യാലയത്തിനുണ്ട് .ഇത് 186 ഓളം വരുന്ന എൻഎസ്എസ് വിദ്യാലയങ്ങളിൽ നിന്ന് ശിവറാമിനെ വേറിട്ടു നിർത്തുന്നു. റിട്ടേർഡ് പ്രൊഫസറും മികച്ച അധ്യാപകനുമായ ശ്രീ ജഗദീഷ് ചന്ദ്രൻ ഇപ്പോഴത്തെ മാനേജർ എന്ന നിലയിൽ ദൈനംദിന ഭരണകാര്യങ്ങളിൽ ഇടപെട്ടു വരുന്നു. അദ്ദേഹത്തിന്റെ പ്രായോഗിക പരിചയവും ഭരണനൈപുണ്യം മാനേജ്മെൻറ് വൈദഗ്ധ്യവും ഈ വിദ്യാലയത്തിന് മുതൽക്കൂട്ടാണ് .

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

ക്രമ നമ്പർ പേര് ചാർജ്ജെടുത്ത തീയതി
1 കൃഷ്ണപിള്ള 1.06.2000
2 കെ.ആർ.ഉഷ 1.06.2002
3 ശാരദാമ 1.06.2005
4 അനിത.എസ് 1.06.2008
5 ബി. രാജേന്ദ്രൻപിള്ള 1.06.2012
6 എസ്. ശ്രീദേവി 1.06.2013
7 എസ്.ശിവപ്രഭ 1.06.2015
8 എം.എസ്.ലീല 1.6.2019

എച്ച്.എസ്.സ്. പ്രിൻസിപ്പൽ

ക്രമ നമ്പർ പേര് ചാർജ്ജെടുത്ത തീയതി
1 മാലതി 1.6.2001
2 ഓമനക്കുട്ടൻപിള്ള 4.6.2005
3 ശാരദാമ്മ 28.6.2006
4 തുളസീഭായി 28.6.2006
5 ശ്രീലത എസ് 28.6.2006
6 ജയശ്രീ എസ്. നായർ 28.6.2006
7 വീണ. ജെ എസ് 28.6.2006

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

രാജേന്ദ്രൻ പിള്ള.k ( കേരള ജൂനിയർ സ്റ്റേറ്റ് ഫുട്ബോളർ)

സുരേഷ് ( കെഎസ്ഇബി പ്ലെയർ ഫുട്ബോൾ) അനിൽകുമാർ പഞ്ചാബ് സർക്കിൾ ഇൻസ്പെക്ടർ


നേട്ടങ്ങൾ

*തുടർച്ചയായി 9 തവണ സബ്ജില്ലാ സ്പോർട്സ് ജേതാക്കൾ 
*4 തവണ സബ്ജില്ലാ കലാ  ജേതാക്കൾ
*സബ് ജില്ലാ യിലെ ഏറ്റവും നല്ല മാഗസിൻ 
*ലിറ്റിൽ കൈറ്റ്സ് സംസ്ഥാന തല പരിശീലനത്തിൽ 2 തവണയും സെലക്ഷൻ

കൂടുതൽ വായിക്കുക

മികവുകൾ പത്രവാർത്തകളിലൂടെ

സ്കൂളിനെക്കുറിച്ചുള്ള പത്രവാർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക സ്കൂളിനെക്കുറിച്ചുള്ള പത്രവാർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ചിത്രശാല

സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക|

അധിക വിവരങ്ങൾ

ഭിന്നശേഷി സൗഹൃദ വിദ്യാലയം| കുട്ടികളുടെ രചനകൾ| ആർട്ട് ഗാലറി|

അവലംബം

വഴികാട്ടി

Map