ശിവറാം എൻ എസ് എസ് എച്ച് എസ് എസ് കരിക്കോട്/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സോഷ്യൽ സയൻസ് ക്ലബ്ബ്

കരിക്കോട് ശിവറാം എൻ.എസ്.എസ്. എച്ച്.എസ്.എസിൽ സോഷ്യൽ സയൻസ് ക്ലബ്ബും പ്രവർത്തിക്കുന്നുണ്ട്. 2021 ഓഗസ്റ്റ് 10-ന് ഹെഡ്മിസ്ട്രസ് ലീല ടീച്ചറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അധ്യാപികയും വിക്ടേഴ്സ് ഫെയിമുമായ ശ്രീമതി ലാലി ജോൺ ഉദ്ഘാടനം നിർവഹിച്ചു. ക്ലബ്ബ് കൺവീനറായി സോണി ടീച്ചർ ചുമതലയേറ്റു. ഹൈസ്കൂൾ, യു.പി വിഭാഗങ്ങളിലായി 160 കുട്ടികൾ അംഗങ്ങളായി. ജൂലായ് മുതൽ ഒക്ടോബർ വരെ ക്ലബ്ബ് പ്രവർത്തനങ്ങളെല്ലാം ഓൺലൈനായാണ് നടത്തിയത്.

പ്രധാന പ്രവർത്തനങ്ങൾ

  • ജൂലായ് 11-ലോക ജനസംഖ്യാദിനത്തോടനുബന്ധിച്ച് ഗൂഗിൾ ഫോം വഴി ക്വിസ് മത്സരം സംഘടിപ്പിച്ചു. ഇതിൽ 9 D യിൽ പഠിക്കുന്ന നിധിൻ രാജ് ഒന്നാം സ്ഥാനം കരസ്തമാക്കി.
  • ജൂലായ് 28-ലോക പ്രകൃതി സംരക്ഷണദിനത്തോടനുബന്ധിച്ച് ചുറ്റുപാടുമുള്ള മനോഹരദൃശ്യങ്ങൾ ചിത്രീകരിക്കുന്ന മത്സരം സംഘടിപ്പിക്കുകയും മികച്ച ദൃശ്യത്തിന് സമ്മാനം നൽകുകയും ചെയ്തു.
  • സ്വാതന്ത്ര്യദിനത്തിൽ വെർച്ച്വൽ അസംബ്ലി സംഘടിപ്പിച്ചു. ദേശഭക്തി ഗാനം, പ്രസംഗം എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുത്തി. ഓഗസ്റ്റിലെത്തന്നെ ക്വിറ്റിന്ത്യാ, ഹിരോഷിമ, നാഗസാക്കി ദിനങ്ങളും ആചരിച്ചു.

ഒക്ടോബർ-2-ഗാന്ധി ജയന്തിയോടനുബന്ധിച്ച് ശുചീകരണ വാരം സംഘടിപ്പിച്ചു. ശുചീകരണ പ്രവർത്തനങ്ങളുടെ വീഡിയോ കുട്ടികൾ ക്ലാസ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു. ഓഫ് ലൈൻ ക്ലാസുകൾ ആരംഭിച്ചതിനുശേഷവും ക്ലബ്ബിന്റെ പ്രവർത്തനം മികച്ചരീതിയിൽ തുടരുന്നു.