ശിവറാം എൻ എസ് എസ് എച്ച് എസ് എസ് കരിക്കോട്/സ്കൗട്ട്&ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൗട്ട് ആന്റ് ഗൈഡ്സ്

കുട്ടികളെ ഉത്തമ പൗരന്മാരാക്കി മാറ്റുന്നതിന് മനശാസ്ത്രപരവും വിദ്യാഭ്യാസപരവും ജീവിത സംബന്ധിയും രസകരവുമായ ഒരു പരിശീലന പരിപാടിയാണ് സ്‌കൗട്ടിങ് ആന്റ് ഗൈഡിങ്. അതുകൊണ്ട് തന്നെ ഏതു കാലഘട്ടത്തിലെ കുട്ടികളും ഈ പരിപാടി ഇഷ്ടപ്പെടും നമ്മുടെ സ്കൂളിലെ സ്‌കൗട്ട്സ് ആന്റ് ഗൈഡ്സ്, ഗൈഡ്സ് വിഭാഗം ശ്രീമതി ശ്യാമള ടീച്ചർ ആദ്യത്തെ ഗൈഡ് ക്യാപ്റ്റൻ ആയി   യൂണിറ്റ് ആരംഭിച്ചു . 2010 മുതൽ ശ്രീമതി മായ ടീച്ചർ ഗൈഡ് ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുക്കുകയും 32 അംഗങ്ങളുമായി ഈ പ്രസ്ഥാനം നല്ല രീതിയിൽ മുന്നോട്ടു പോവുകയും ചെയ്യുന്നു.  ഓരോ വർഷവും സമയബന്ധിതമായി  പ്രവേശ്, പ്രഥമ ,ദ്വിതീയ, ത്രിതീയ, രാജ്യ പുരസ്കാർ എന്നീ പരീക്ഷകളിൽ കുട്ടികൾക്ക് പരിശീലനം നൽകി പങ്കെടുപ്പിക്കുവാൻ സാധിക്കുന്നുണ്ട്. പട്രോൾ ലീഡേഴ്സ് ക്യാമ്പുകൾ, മറ്റ് ക്യാമ്പുകൾ, ജോട്ടാ ജോട്ടി പ്രോഗ്രാമുകൾ ഇവയിലെല്ലാം കുട്ടികളെ പങ്കെടുപ്പിക്കുവാൻ സാധിച്ചിട്ടുണ്ട്. തിന്മകളിൽ നിന്നും കുട്ടികളെ അകറ്റി നിറുത്തി സന്മാർഗിയായ ഉപകാരിയായ യുവ പൗരന്മാരായി മാറ്റിയെടുക്കുവാൻ ഈ സംഘടനയ്ക്ക് കഴിയുന്നുണ്ട്. 2022 മുതൽ ശ്രീമതി രാജലക്ഷ്മി ടീച്ചർ ഈ സംഘടനയ്ക്ക് മുതൽകൂട്ടായി എത്തി. സ്‌കൗട്ട് ക്യാപ്റ്റനായി ശ്രീ സുനീർ സാറും ചുമതലയേറ്റു.