ശിവറാം എൻ എസ് എസ് എച്ച് എസ് എസ് കരിക്കോട്/സയൻസ് ക്ലബ്ബ്
സയൻസ് ക്ലബ്ബ്
ശിവറാം എൻ.എസ്.എസ്. എച്ച്.എസ് എസിൽ 2021-22 അധ്യയനവർഷത്തിലെ സയൻസ് ക്ലബ്ബ് രൂപവത്കരണം ജൂലായ് 10-ന് നടന്നു. ശാലിനി എസിനെ സയൻസ് ക്ലബ്ബിന്റെ കൺവീനറായും 5 മുതൽ 10 വരെയുള്ള ക്ലാസുകളിൽനിന്നും 55 കുട്ടികളെ അംഗങ്ങളായും തിരഞ്ഞെടുത്തു. ക്ലബിന് 'Sciencia എന്ന പേരാണ് നൽകിയത്. ഉദ്ഘാടനം തിരുവനന്തപുരം സയൻസ് ക്ലബ്ബ് കൺവീനർ ശ്രീ അജിത് നിർവഹിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് വെബിനാർ നടത്തുകയുണ്ടായി. സയൻസ് ക്ലബ്ബിനായി Sciencia എന്ന പേരിൽ ഒരു വാട്സാപ്പ് കൂട്ടായ്മ ആരംഭിക്കുകയും അതിലൂടെ കുട്ടികളുടെ ശാസ്ത്രീയ മനോഭാവവും ക്രിയാത്മകതയും വർധിപ്പിക്കാനുള്ള തുടർപ്രവർത്തനങ്ങൾ നൽകി. കുട്ടികളിലെ ശാസ്ത്രീയമനോഭാവം അറിയാനും അവരിലെ കുട്ടി ശാസ്ത്രജ്ഞനെ കണ്ടെത്താനും അവതരിപ്പിക്കാനുമുള്ള അവസരത്തിനായി ഓൺലൈൻ പ്ലാറ്റ്ഫോം വഴി സെപ്റ്റംബർ 19 - ന് ശാസ്ത്രമേള സംഘടിപ്പിച്ചു. മേളയിൽ ഓരോ വിഭാഗത്തിലും കുട്ടികൾ അവരുടെ കഴിവ് പ്രദർശിപ്പിച്ചു. എല്ലാ കുട്ടികൾക്കും പങ്കെടുക്കാൻ അവസരം നൽകുകയും മികവിന് സമ്മാനദാനവും നൽകി.
നേട്ടങ്ങൾ
ഈ വർഷത്തെ ശാസ്ത്ര രംഗം മത്സരവേദിയിൽ നമ്മുടെ സ്കൂളിൽ നിന്ന് കുട്ടികൾ പങ്കെടുത്തു. പ്രോജക്ട് വിഭാഗത്തിൽ 9 C യിലെ അമൃത ലക്ഷ്മിക്ക് സബ് ജില്ലാതലത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു. എന്റെ ശാസ്ത്രജ്ഞൻ ജീവചരിത്രക്കുറിപ്പ് മത്സരത്തിൽ 10 C യിലെ ഗോകുൽ ചന്ദ്രന് മൂന്നാം സ്ഥാനവും എ ഗ്രേഡും ലഭിച്ചു. ശാസ്ത്രലേഖന വിഭാഗത്തിൽ 9 C യിലെ ഗൗരി ആറിന് ബി ഗ്രേഡ് ലഭിച്ചു. വീട്ടിൽനിന്നൊരു പരീക്ഷണം 9 F ലെ ജെ.ശബരീനാഥിന് ബി ഗ്രേഡ് ലഭിച്ചു.
UP വിഭാഗം
എന്റെ ശാസ്ത്രജ്ഞൻ ജീവചരിത്രക്കുറിപ്പ് മത്സരത്തിൽ 7B യിലെ നിവേദിത എസിന് എ ഗ്രേഡ് ലഭിച്ചു. വീട്ടിൽ നിന്ന് ഒരു പരീക്ഷണം -5 B- അരവിന്ദ് എസ്. എ. ഗ്രേഡ്
ഇൻസ്പെയർ അവാർഡ് - രേവതി XD, അമൽ കൃഷ്ണൻ X Cഎന്നിവർ പങ്കെടുക്കുകയുണ്ടായി. Space Week നോട് അനുബന്ധിച്ച് ഒക്ടോബർ 6-ന് സ്പെയ്സ് ടെക്നോളജി എന്ന വിഷയത്തിൽ ഡോ. അരുൺ ദേവിന്റെ (Scientist Engineer from VSSC TVM) നേതൃത്വത്തിൽ വെബിനാർ സംഘടിപ്പിച്ചു. കൂടാതെ VSSC യുടെ ആഭിമുഖ്യത്തിൽ നടന്ന ചോദ്യാവലി മത്സരത്തിലും ചിത്രരചനാ മത്സരത്തിലും കുട്ടികൾ പങ്കെടുത്തു.