ശിവറാം എൻ എസ് എസ് എച്ച് എസ് എസ് കരിക്കോട്/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം കലാസാഹിത്യ വേദി

വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ സ്കൂൾതല യൂണിറ്റ് എല്ലാവർഷവും ജൂണിൽ തന്നെ ഉദ്ഘാടനം ചെയ്യാറുണ്ട് . കുട്ടികളിൽ അന്തർലീനമായി കിടക്കുന്ന കലകളെ ഉണർത്താൻ ഈ സാഹിത്യവേദിയിലൂടെ കഴിയുന്നു. എല്ലാ വെള്ളിയാഴ്ചകളിലും ഉച്ചയ്ക്ക് കുട്ടികളുടെ യോഗം ചേരും. വിവിധ കലാപരിപാടികൾ അവതരിപ്പിക്കാൻ അവസരം നൽകുന്നു. എല്ലാ ആഴ്ചയിലും ഒരു വിഷയം വീതം നൽകി.

കഥാരചന , കവിതാരചന , ചിത്രരചന, പ്രസംഗമത്സരം, പുസ്തകാസ്വാദനക്കുറിപ്പ്, ക്വിസ് മത്സരം എന്നിവ നടത്തുന്നു.

ദിനാചരണങ്ങളുടെ ഭാഗമായി വ്യത്യസ്ത കലാരൂപങ്ങൾ, പുസ്തക പ്രദർശനം, ചിത്രരചന എന്നിവ നടത്തുന്നു. കഥകളി എന്ന കലാരൂപം പരിചയപ്പെടുത്താൻ സ്കൂളിൽ കഥകളി നടത്തി. ജൂൺ-19 വായനാ ദിനം എല്ലാവർഷവും സമുചിതമായി ആഘോഷിക്കുന്നു. കലാകാരന്മാരുമായി ചർച്ചയും സംവാദവും നടത്തിവരുന്നു. സ്കൂൾ തല ക്വിസ് മത്സരം, പുസ്തക പ്രദർശനം വായനക്കുറിപ്പ് ഇവ തയ്യാറാക്കുന്നു.

ബഷീർ അനുസ്മരണം എല്ലാ വർഷവും സമുചിതമായി ആഘോഷിക്കുന്നു. ബഷീർ കൃതികളിലെ കഥാപാത്രങ്ങളുടെ ചിത്രം വരയ്ക്കുക, പുസ്തക പ്രദർശനം, സാഹിത്യ ക്വിസ് ഇവ നടത്തുകയും ഉചിതമായ സമ്മാനം നൽകുകയും ചെയ്യുന്നു. ഈ അടച്ചിടൽ കാലത്തും ഗൂഗിൾ മീറ്റ് വഴി എല്ലാ ദിനാചരണങ്ങളും കുട്ടികളുടെ പങ്കാളിത്തത്തോടെ നടത്തുന്നു.

വായനാ വാരാചരണത്തിന് യുവ കവി കെ.സജീവ് കുമാറും ശ്രീ എൻ.ബി.സുരേഷ് (കവി, സാഹിത്യവിമർശകൻ) എന്നിവരെ പങ്കെടുപ്പിച്ച് സംവാദം, പുസ്തക പരിചയം ഇവ നടത്തി.

ഓണാഘോഷം , തിരുവാതിര, നാടൻപാട്ട് പാട്ട്, കുട്ടികളുടെ വിവിധ കലാപരിപാടികൾ (ഗൂഗിൾ മീറ്റ്) വഴി നടത്തി. ഓണപ്പാട്ടുകളുടെ വീഡിയോ വിദ്യാരംഗം ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു. ഓണവുമായി ബന്ധപ്പെട്ട് ക്വിസ് മത്സരം നടത്തി.

ബാലാമണിയമ്മ ദിനത്തിൽ (ജൂലായ് - 19) ഒൻപതാം ക്ലാസ് വിദ്യാർഥികൾ ഒരു വീഡിയോ ചെയ്തു. സെപ്റ്റംബർ 5 അധ്യാപക ദിനത്തോടനുബന്ധിച്ച് ശ്രീ രാധാകൃഷ്ണൻ കുടവട്ടൂർ കുട്ടികളുമായി സംവാദം നടത്തി. എഴുത്തിന്റെ വഴികൾ തുറന്നുകാട്ടുന്നതായിരുന്നു ചർച്ച . ദ്രുതകവിതാ രചന, ഓൺലൈൻ ക്വിസ് മത്സരം എന്നിവയ്ക്ക് സമ്മാനം നൽകി.

മുൻ വർഷങ്ങളിൽ കുട്ടികളെ സബ് ജില്ല , ജില്ലാതലത്തിൽ വിവിധ കലാപരിപാടിയിലും സെമിനാറുകളിലും പങ്കെടുപ്പിച്ച് സമ്മാനാർഹരാക്കിയിട്ടുണ്ട്.