ശിവറാം എൻ എസ് എസ് എച്ച് എസ് എസ് കരിക്കോട്/സ്പോർ‌ട്സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സ്പോർട്സ് ക്ലബ്ബ്

സ്പോർട്സ് ക്ലബ്ബിന്റെ ഔപചാരികമായ ഉത്‌ഘാടനം 2021 ജൂൺ 16ന് ഓൺലൈനായി സംഘടിപ്പിച്ച യോഗത്തിൽ നടന്നു.ഹെഡ്മിസ്ട്രസ് ശ്രീമതി ലീലടീച്ചറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രശസ്ത മോട്ടിവേഷൻ സ്‌പീക്കറും അത്‌ലറ്റിക് കോച്ചുമായ ഡോ.ജയചന്ദ്രൻ ഉത്‌ഘാടനം നിർവഹിച്ചു. ശ്രീമതി മായ സി പിള്ള ടീച്ചർ സ്വാഗതവും ഫിസിക്കൽ എഡ്യൂക്കേഷൻ അധ്യാപകൻ ശ്രീ സുരേഷ് ബാബു സർ നന്ദിയും പറഞ്ഞു. ജൂൺ 21 അന്താരാഷ്‌ട്ര യോഗദിനത്തിൽ പ്രശസ്‌ത യോഗ ട്രെയിനറും നമ്മുടെ സ്‌കൂൾ ജീവനക്കാരനുമായ ശ്രീ അവിനാഷ് ക്ലാസുകൾ നയിച്ചു. ശ്രീമതി ജയലക്ഷ്മി ടീച്ചറുടെ യോഗപ്രദർശനത്തിന് ശേഷം ഹെഡ്മിസ്ട്രസ് യോഗദിന സന്ദേശം നൽകി. ഓഗസ്റ്റ് 29 ദേശീയ കായികദിനം വിവിധ പരിപാടികളോടെ സമുചിതമായി ആചരിച്ചു.

നേട്ടങ്ങൾ

2009-2010 അധ്യയന വർഷം മുതൽ സബ്‌ജില്ലാ സ്പോർട്സ് ചാമ്പ്യൻഷിപ് തുടർച്ചയായി സ്വന്തമാക്കി കൊണ്ട് ശിവറാം സ്പോർട്സ് രംഗത്ത് തിളങ്ങുകയാണ്. ജില്ലാതലത്തിലും സംസ്ഥാനതലത്തിലും നിരവധി കായിക താരങ്ങൾ സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.

സ്കൂൾ ക്രിക്കറ്റ് ടീം

വളരെ ശക്തമായ നിലയിൽ പ്രവർത്തിത്തിചു കൊണ്ടിരിക്കുന്ന ഒരു ക്രിക്കറ്റ് ടീമാണ് ശിവറാമിനുള്ളത്. തുടർച്ചയായി സബ്ജില്ലാ ജൂനിയർ,സീനിയർ കിരീടങ്ങൾ ശിവറാമിന് സ്വന്തം. കൊല്ലം റവന്യു ജില്ലാ സ്കൂൾ ക്രിക്കറ്റ് ടീമിലെ ബഹുഭൂരിപക്ഷം അംഗങ്ങളും ശിവറാം ടീമിലേതാണ്‌.

ഫുട്ബോൾ ടീം

ജൂനിയർ,സീനിയർ ഫുട്ബോൾ മത്സരങ്ങളിൽ നിലവിലെ ചാമ്പ്യന്മാരായ ശിവറാമിന് മികച്ച ഒരു ഫുട്ബോൾ ടീമാണുള്ളത്. നിരവധി സംസ്ഥാന ഫുട്ബോൾ ടീം അംഗങ്ങളെ സംഭാവന ചെയ്യാൻ ശിവറാമിന്റെ മൈതാനത്തിന് കഴിഞ്ഞിട്ടുണ്ട്. മന്നം ട്രോഫി ഉൾപ്പെടയുള്ള നിരവധി ടൂർണമെന്റുകളിൽ ട്രോഫി ഉയർത്താൻ സാധിച്ചതും ശിവറാം എൻ എസ് എസ് എച്ച് എസ് എസിന്റെ കായിക നേട്ടങ്ങളാണ്.