ആർ.എൻ.എം.എച്ച്.എസ്സ്.നരിപ്പറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

രാമർ നമ്പ്യാർ മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂൾ (ആർ എൻ എം എച്ച് എസ് എസ്) കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ കുന്നുമ്മൽ ഉപജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രമുഖ വിദ്യാലയമാണ്. മുൻ അധ്യാപകനും സാമൂഹ്യപ്രവർത്തകനുമായ രാമർ നമ്പ്യാർ എന്ന വ്യക്തിയുടെ ഓർമ്മക്കായി മക്കൾ നിർമ്മിച്ച ഈ വിദ്യാലയം കക്കട്ട് ടൗണിൽ നിന്നും നാല് കിലോമീറ്റർ മാറി ചീക്കോന്ന് എന്ന പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്.മലയോര മേഖലയിൽ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയത്തിന് പ്രദേശത്തെ വിദ്യാഭ്യാസ മുന്നേറ്റങ്ങളിൽ ചരിത്രപ്രധാനമായ പങ്ക് ഉണ്ട്. അനവധി പ്രശസ്തരായ വിദ്യാർത്ഥികൾ പഠിച്ച ഈ വിദ്യാലയം നാൽപ്പതിൽ പരം വർഷങ്ങളായി സമൂഹത്തിന്റെ ഉന്നതിക്കുവേണ്ടി പ്രയത്നിച്ചു വരുന്നു.

ആർ.എൻ.എം.എച്ച്.എസ്സ്.നരിപ്പറ്റ
വിലാസം
ചീക്കോന്നുമ്മൽ

ചീക്കോന്ന് വെസ്റ്റ് പി.ഒ.
,
673507
,
കോഴിക്കോട് ജില്ല
സ്ഥാപിതം1 - 6 - 1982
വിവരങ്ങൾ
ഫോൺ0496 2445934
ഇമെയിൽvadakara16064@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്16064 (സമേതം)
എച്ച് എസ് എസ് കോഡ്10176
യുഡൈസ് കോഡ്32040700512
വിക്കിഡാറ്റQ64551290
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല കുന്നുമ്മൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംനാദാപുരം
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്കുന്നുമ്മൽ
തദ്ദേശസ്വയംഭരണസ്ഥാപനംനരിപ്പറ്റ
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ261
പെൺകുട്ടികൾ258
അദ്ധ്യാപകർ39
ഹയർസെക്കന്ററി
ആൺകുട്ടികൾ148
പെൺകുട്ടികൾ208
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീജിത്ത് എ കെ
പ്രധാന അദ്ധ്യാപകൻശ്രീജിത്ത് എം എസ്
പി.ടി.എ. പ്രസിഡണ്ട്സജിത്ത് പി.എം
എം.പി.ടി.എ. പ്രസിഡണ്ട്ജിൻഷ ജെ.പി
അവസാനം തിരുത്തിയത്
13-11-2025Abhirampadmajan
ക്ലബ്ബുകൾ
പ്രോജക്ടുകൾ



ചരിത്രം

വടകര വിദ്യാഭ്യാസ ജില്ലയിലെ കുന്നുമ്മൽ ഉപജില്ലയിൽ, നരിപ്പറ്റ ഗ്രാമ പഞ്ചായത്തിലെ ചീക്കോന്നുമ്മൽ എന്ന പ്രദേശത്ത് 1982 ലാണ് സ്ക്കൂൾ ഉദ്ഘാടനം ചെയ്യപ്പെട്ടത്. ഒരു മലയോര പ്രദേശമായ  നരിപ്പറ്റ പഞ്ചായത്തിലെ ഏക ഹയർസെക്കന്റെറി സ്ക്കൂളാണിത്. നാട്ടുകാർ സ്ക്കൂളിനെ "പുനത്തിൽ സ്ക്കൂൾ" എന്നാണ് വിളിക്കുന്നത്.ക‍ൂട‍ുതൽ വായിക്ക‍ുക.

ഭൗതികസൗകര്യങ്ങൾ

മൂന്നേക്കർ ഭൂമിയിൽ സ്ഥിതിചെയ്യുന്ന വിദ്യാലയത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ അഞ്ച് കെട്ടിടങ്ങളിലായി 40 ക്ലാസ് മുറികൾ ഉണ്ട്. ഹയർസെക്കൻഡറി വിഭാഗത്തിന് പ്രത്യേക കെട്ടിടവും ഉണ്ട്. 25 ഓളം കമ്പ്യൂട്ടർ അടങ്ങുന്ന കമ്പ്യൂട്ടർ ലാബ്, വിശാലമായ ലൈബ്രറി, സയൻസ് ലാബ്, മ്യൂസിക് റൂം, വിശാലമായ സ്കൂൾ ഹാൾ, ഭക്ഷണശാല,  ഫുട്ബോൾ ഗ്രൗണ്ട്, ബാസ്ക്കറ്റ് ബോൾ ഗ്രൗണ്ട് എന്നിവയെല്ലാം വിദ്യാലയത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. ക‍ൂട‍ുതൽ വായിക്ക‍ുക.

പാഠ്യേതര പ്രവർത്തനങ്ങൾ

  • വാദ്യോപകരണ പരിശീലനം
  • നൃത്ത പരിശീലനം
  • കായിക പരിശീലനം
  • കൂൺ കൃഷി പരിശീലനം
  • ഔഷധത്തോട്ട നിർമ്മാണം
  • യോഗ പരിശീലനം

മാനേജ്‌മെന്റ്

രാമർ നമ്പ്യാർ മെമ്മോറിയൽ ട്രസ്റ്റിന്റെ കീഴിൽ വരുന്ന വിദ്യാലയമാണിത്. വിദ്യാലയത്തിലെ മുൻ ഹിന്ദി അധ്യാപകനായിരുന്ന പത്മജൻ എം ആണ് ഇപ്പോഴത്തെ മാനേജർ.

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാന അധ്യാപകർ

ഹൈസ്കൂൾ വിഭാഗം

ക്രമനമ്പർ പേര് കാലഘട്ടം
1 ശ്രീ.എം.നാരായണൻ( ഇൻ ചാർജ്ജ്) 1982-1984
2 ശ്രീ. പി.ശ്രീധരൻ. 1984-1998
3 ശ്രീ.എം.നാരായണൻ 1998-2007
4 ശ്രീമതി.മേരിക്കുട്ടി ജോസഫ് 2007-2010
5 ശ്രീ .ബാലചന്ദ്രൻ .സി 2010-2013
6 ശ്രീ .കെ .നാസർ 2013-2014
7 ശ്രീ .ടി.കെ .മോഹൻദാസ് 2014-2016
8 ശ്രീ രാധാക‍ൃഷ്ണൻ 2017-2018
9 ശ്രീ. കെ.സ‍ുധീഷ് 2019-2025

ഹയർസെക്കണ്ടറി വിഭാഗം

ക്രമനമ്പർ പേര് കാലഘട്ടം
1 സുമ എം എൻ 2011-2022

പി.ടിഎ ഭാരവാഹികൾ

പി.ടിഎ പ്രസി‍ഡന്റ് സജിത്ത് പി.എം
വൈസ് പ്രസിഡന്റ് ചന്ദ്രൻ എ.വി
എം.പി.ടി.എ പ്രസിഡന്റ് ജിൻഷ ജെ.പി
എം.പി.ടി.എ വൈ. പ്രസിഡന്റ് സിനി കെ.ടി.

അംഗീകാരങ്ങൾ

  1. ആദ്യ എസ്.എസ്. എൽ, സി. ബാച്ച് 100
  2. മാത‍ൃഭ‍ൂമി സീ‍ഡിന്റെ ഹരിതജ്യോതി പ‍ുരസ്‍കാരം.(2020-21)
  3. ഹിന്ദി കവിത പ‍ുസ്തകം (പ്രതീക്ഷ )പ്രസിദ്ധീകരിച്ച‍ു.കവയിത്രി അഞ്ജന,എസ്
  4. ഹിന്ദി പാഠപ‍ുസ്തക കമ്മിറ്റിയിൽ അംഗത്വം.പത്‍മജൻ.എം
  5. ആർ.കെ രവിവർമ്മ കഥാപ‍ുരസ്‍കാരം.ശ്രീ. വിശ്വനാഥൻ വടയം.മലയാളം അധ്യാപകൻ
  6. സംസ്ഥാന കലോൽസനം മലയാള കവിത രചന.ഒന്നാം സ്ഥാനം ദിവ്യ.പി.കെ
  7. 2025 വർഷം സ്‌കൂളിൽ നിന്നും  രണ്ട് അധ്യാപകർ, ശ്രീജിത്ത് എം എസ്, ശശികല കെ എസ്, എന്നിവർ സ്‌കൗട്ട് ആൻഡ്  ഗൈഡ്‌സ്  DCയായി തിരഞ്ഞെടുക്കപ്പെട്ടു.
  8. കേരള സ്റ്റേറ്റ് സബ്ജൂനിയർ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ കൃഷ്ണ സുരേഷ് ചാമ്പ്യനായി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പേര് മികവിന്റെ മേഖല
സ‍ുധൻ കൈവേലി മിമിക്രി ആർട്ടിസ്റ്റ്.
നവാസ്. പി. എ ഇംഗ്ലീഷ് കവി
നന്ദൻ മ‍ുള്ളമ്പത്ത് മലയാള കവി
പ്രേമൻ തണൽ മലയാള കവി
സ്ത‍ുതി കൈവേലി നടൻ
അസിസ് പാലോൽ ഡോക്ടർ
ഹസനത്ത് ഡോക്ടർ, എഴ‍ുത്ത‍ുകാരി
ശ്രീജിത്ത് കൈവേലി സിനിമ നടൻ
സിന്ധ‍ു.കെ.എം മ‍ുഖ്യമന്ത്രിയ‍ുടെ പോലീസ് മെഡൽ
ഷാനി പി.എം മ‍ുഖ്യമന്ത്രിയ‍ുടെ പോലീസ് മെഡൽ
സ‍ുരേഷ് ബാബു നന്ദന കലാ സംവിധായകൻ

വഴികാട്ടി

  • കക്കട്ട് ടൗണിൽ നിന്നും കൈവേലി റോഡിൽ പ്രവേശിച്ച നാല് കിലോമീറ്റർ സഞ്ചരിക്കുമ്പോൾ എത്തുന്ന ട്രാൻസ്ഫോർമർ മുക്ക് എന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
  • വടകര റെയിൽവേ സ്റ്റേഷനിൽ നിന്ന് ഓർക്കാട്ടേരി നാദാപുരം വഴി കക്കട്ട് ടൗണിൽ എത്തിച്ചേരാവുന്നതാണ്



Map

പുറംകണ്ണികൾ

ഫേസ്‌ബുക്ക് https://www.facebook.com/RNMHSS/

ബ്ലോഗ് https://rnmhss.wordpress.com/

ഇൻസ്റ്റാഗ്രാം https://www.instagram.com/rnmhss_official/

യൂട്യൂബ് ചാനൽ https://www.youtube.com/@rnmhssnarippatta