വടകര വിദ്യാഭ്യാസ ജില്ലയിലെ കുന്നുമ്മൽ ഉപജില്ലയിൽ, നരിപ്പറ്റ ഗ്രാമ പഞ്ചായത്തിലെ ചീക്കോന്നുമ്മൽ എന്ന പ്രദേശത്ത് 1982 ലാണ് സ്ക്കൂൾ ഉദ്ഘാടനം ചെയ്യപ്പെട്ടത്.ശ്രീമതി.മച്ചുള്ളതിൽ പദ്മിനിയമ്മയാണ് മാനേജർ. ഒരു മലയോര പ്രദേശമായ നരിപ്പറ്റപ്പഞ്ചായത്തിലെ ഏക സെക്കന്റെറി സ്ക്കൂളാണിത്. നാട്ടുകാർ സ്ക്കൂളിനെ "പുനത്തിൽ സ്ക്കൂൾ" എന്നാണ് വിളിക്കുന്നത്.
കോഴിക്കോട് ജില്ലയിലെ ഒരു മലയോര ഗ്രാമമായ നരിപ്പറ്റ ഗ്രാമ പഞ്ചായത്തിൽ(വടകര താലൂക്ക്),1982 ജൂൺ മാസം 28 ാം തിയ്യതി ,അന്നത്തെ കഷിവകുപ്പ് മന്ത്രിയായിരുന്ന,ശ്രീ.പി.സിറിയൿ ജോൺ വിദ്യാലയം ഉദ്ഘാടനം ചെയ്തു. "പുനത്തിൽ"എന്ന പറമ്പിൽ സ്ഥിതിചെയ്യുന്നതുകൊണ്ട്, പുനത്തിൽ സ്ക്കൂൾ എന്നറിയപ്പെടുന്നു.എട്ടാം ക്ലാസിന്റെ നാലു ഡിവിഷനുകളുമായി ആരംഭിച്ച സ്ക്കൂൾ ക്രമേണ, 38 ഡിവിഷനുകളും 1600 വിദ്യാർത്ഥികളും 60 അദ്ധ്യാപകരുമുള്ള വലിയൊരു സ്ഥാപനമായി വളർന്നു. നരിപ്പറ്റ ഗ്രാമ പഞ്ചായത്തിലെ ഏക ഹൈസ്ക്കൂളാണിത്.
നിരവധി പ്രശസ്തരായ വിദ്യാർത്ഥികൾ ഈ സ്കൂളിന്റെ മുതൽക്കൂട്ടാണ്.കായിക മേഖല,ആതുര മേഖല,സർക്കാർ സർവീസ് പോലുള്ള വിവിധ മേഖലകളിൽ ഇവിടെ നിന്ന് പഠിച്ചിറങ്ങിയ വിദ്യാർത്ഥികൾ അവരുടെ കഴിവ് തെളിയിക്കുന്നു.മുൻ ഹെഡ്മാസ്റ്ററായിരുന്ന ശ്രീ നാരായണൻ മാഷാണ് ഇപ്പോൾ മാനേജർ