ആർ.എൻ.എം.എച്ച്.എസ്സ്.നരിപ്പറ്റ/സൗകര്യങ്ങൾ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
മൂന്നേക്കർ ഭൂമിയിൽ സ്ഥിതിചെയ്യുന്ന വിദ്യാലയത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ അഞ്ച് കെട്ടിടങ്ങളിലായി 40 ക്ലാസ് മുറികൾ ഉണ്ട്. ഹയർസെക്കൻഡറി വിഭാഗത്തിന് പ്രത്യേക കെട്ടിടവും ഉണ്ട്. 25 ഓളം കമ്പ്യൂട്ടർ അടങ്ങുന്ന കമ്പ്യൂട്ടർ ലാബ്, വിശാലമായ ലൈബ്രറി, സയൻസ് ലാബ്, മ്യൂസിക് റൂം, വിശാലമായ സ്കൂൾ ഹാൾ, ഭക്ഷണശാല, ഫുട്ബോൾ ഗ്രൗണ്ട്, ബാസ്ക്കറ്റ് ബോൾ ഗ്രൗണ്ട് എന്നിവയെല്ലാം വിദ്യാലയത്തിൽ സജ്ജീകരിച്ചിട്ടുണ്ട്.
ഹൈസ്കൂൾ
ഓഫീസ്
വിദ്യാലയത്തിന് ലഭിച്ചിട്ടുള്ള അംഗീകാരങ്ങൾ ഉൾപ്പെടെയുള്ള ട്രോഫികളും ഷീൽഡുകളും ഓഫീസിലെ എച്ച് എം ക്യാബിനിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
സ്റ്റാഫ് റൂം
അധ്യാപകർക്ക് വേണ്ടി എല്ലാ സൗകര്യങ്ങളോടുകൂടെയുള്ള വിശാലമായ സ്റ്റാഫ് റൂം വിദ്യാലയത്തിൽ സജ്ജീകരിച്ചിട്ടുണ്ട്.
ഐടി ലാബ്
25 ഓളം പ്രവർത്തനക്ഷമമായ കമ്പ്യൂട്ടറുകൾ എയർകണ്ടീഷൻ ചെയ്ത കമ്പ്യൂട്ടർ ലാബിൽ ലഭ്യമാണ്. വിദ്യാലയത്തിൽ റോബോട്ടിക്സ് പരിശീലനത്തിന് വേണ്ടിയുള്ള ആർഡിനോ കിറ്റുകളും ലാബിൽ സജ്ജീകരിച്ചിട്ടുണ്ട്.
ലൈബ്രറി
സയൻസ് ലാബ്
ക്ലാസ് മുറികൾ
സ്റ്റേജ്
കലാമേള പോലെയുള്ള പരിപാടികൾ സംഘടിപ്പിക്കാൻ ഇൻഡോർ ഓടിയതിനു പുറമേ ഒരു വിശാലമായ ഓപ്പൺ സ്റ്റേജ് വിദ്യാലയത്തിൽ ലഭ്യമാണ്.
ഓഡിറ്റോറിയം
വിദ്യാലയത്തിലെ വിവിധ പരിപാടികൾ സംഘടിപ്പിക്കാൻ വളരെ വിശാലമായ ഒരു ഇൻഡോർ ഓഡിറ്റോറിയം ലഭ്യമാണ്.
ഗ്രൗണ്ട്
എല്ലാതരത്തിലുള്ള കായിക പരിശീലനവും നടത്താൻ സാധിക്കുന്ന വിധത്തിലുള്ള വിശാലമായ ഗ്രൗണ്ട് വിദ്യാലയത്തിലുണ്ട്. മെയിൻ ഗ്രൗണ്ടിൽ ഫുട്ബോൾ ക്രിക്കറ്റ് വോളിബോൾ എന്നീ ഗെയിംസുകൾ പരിശീലിക്കാനും ബാസ്കറ്റ് ബോൾ ബാഡ്മിൻറൺ എന്നിവയ്ക്ക് പ്രത്യേക ഗ്രൗണ്ടും സജ്ജീകരിച്ചിട്ടുണ്ട്.
-
മെയിൻ ഗ്രൗണ്ട്
-
ഫുട്ബോൾ കോർട്ട്
-
വോളിബോൾ കോർട്ട്
-
ബാഡ്മിൻറൺ കോർട്ട്
-
ബാസ്ക്കറ്റ്ബോൾ കോർട്ട്