ജി എച്ച് എസ് എസ് കടന്നപ്പള്ളി
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| ജി എച്ച് എസ് എസ് കടന്നപ്പള്ളി | |
|---|---|
![]() | |
| വിലാസം | |
കടന്നപ്പള്ളി കടന്നപ്പള്ളി പി.ഒ. , 670504 , കണ്ണൂർ ജില്ല | |
| സ്ഥാപിതം | 1981 |
| വിവരങ്ങൾ | |
| ഫോൺ | 04985 277157 |
| ഇമെയിൽ | kadannappallyghss@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 13085 (സമേതം) |
| എച്ച് എസ് എസ് കോഡ് | 13109 |
| യുഡൈസ് കോഡ് | 32021400912 |
| വിക്കിഡാറ്റ | Q64457340 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
| ഉപജില്ല | മാടായി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കാസർഗോഡ് |
| നിയമസഭാമണ്ഡലം | കല്ല്യാശ്ശേരി |
| താലൂക്ക് | കണ്ണൂർ |
| ബ്ലോക്ക് പഞ്ചായത്ത് | തളിപ്പറമ്പ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 10 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 8 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 199 |
| പെൺകുട്ടികൾ | 162 |
| ആകെ വിദ്യാർത്ഥികൾ | 675 |
| അദ്ധ്യാപകർ | 27 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 164 |
| പെൺകുട്ടികൾ | 150 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | സന്തോഷ്കുമാർ കെ |
| പ്രധാന അദ്ധ്യാപിക | ബീന സി പി |
| പി.ടി.എ. പ്രസിഡണ്ട് | മനോജ് കൈപ്രത്ത് |
| എം.പി.ടി.എ. പ്രസിഡണ്ട് | സിന്ധു സതീശൻ |
| അവസാനം തിരുത്തിയത് | |
| 13-01-2022 | Ghsk13085 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
Kannur നഗരത്തിന്റെ വടക്കു കിഴക്കു ഭാഗത്തായി പിലാത്തറക്കടുത്ത ചന്തപ്പുരക്കുന്നില് സ്ഥിതി ചെയ്യുന്ന ഒരു ഗവര്മെന്റ് വിദ്യാലയമാണ് ജി എച്ച് എസ് എസ് കടന്നപ്പള്ളി. ചന്തപ്പുര ഹൈസ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. സംസ്ഥാന സര്ക്കാര് 1982-ൽ സ്ഥാപിച്ച ഈ വിദ്യാലയം കടന്നപ്പള്ളി' പന്ചായത്തിലെ ഏറ്റവും പഴക്കമേറിയ ഉന്നത വിദ്യാലയമാണ്.
ചരിത്രം
1981 ഒക്ടോബർ 5 നാണ് കടന്നപ്പള്ളി ഗവ ഹൈസ്കൂളിന്റെ ഔപചാരികമായ
ഉദ്ഘാടനം നടക്കുന്നത് . അന്ന് കടന്നപ്പള്ളി ഹൈസ്കൂൾ തലം വരെ മാത്രമായിരുന്നു. 1980 ൽ
അധികാരത്തിൽ വന്ന ഇ.കെ. നായനാർ മുഖ്യമന്ത്രിയായ ഇടതുപക്ഷ സർക്കാരിന്റെ ഒരു
തീരുമാനമായിരുന്നു എല്ലാ പഞ്ചായത്തിലും ഒരു ഹൈസ്കൂളാരംഭിക്കുക എന്നത് . അതിന്റെ
ഫലമായാണ് നമ്മുടെ സ്കൂൾ യാഥാർത്ഥ്യമായത് . ഈ പഞ്ചായത്തിലെ ഒരേയൊരു
ഹൈസ്കൂളായിരുന്നു നമ്മുടെ വിദ്യാലയം. അന്നത്തെ പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന ശ്രീ
കെപി കുഞ്ഞിക്കൃഷ്ണൻ നമ്പ്യാർ പ്രസിഡണ്ടും ശ്രീ ടികെ വിഷ്ണു നമ്പൂതിരി സിക്രട്ടറിയുമായ
സ്പോൺസറിംഗ് കമ്മറ്റിയായിരുന്നു ഈ സ്കൂൾ സ്ഥാപിക്കുന്നതിനുള്ള എല്ലാ പരിശ്രമങ്ങളും
ആരംഭിക്കുന്നത് . ആദ്യം ചന്തപ്പുരയിലെ ജുമാ മസ്‍ജിദിന്റെ ഭാഗമായിട്ടുള്ള മദ്രസയിലാണ്
സ്കൂളിന്റെ പ്രവർത്തനം എട്ടാം ക്ലാസ്സായി ആരംഭിക്കുന്നത് . പിന്നീടാണ് ഇപ്പോൾ സ്കൂൾ സ്ഥിതി
ചെയ്യുന്ന സ്ഥലത്ത് സ്കൂൾ കെട്ടിടങ്ങൾ തയ്യാറാക്കി വിദ്യാലയത്തിന്റെ പ്രവർത്തനം
തുടങ്ങുന്നത് . 1981 ൽ ഹൈസ്കൂളായി പ്രവർത്തനമാരംഭിച്ച സ്കൂളിൽനിന്ന് 1984 മാർച്ചിലാണ്
ആദ്യത്തെ എസ്എസ്എൽസി ബാച്ച് പഠിച്ച് പുറത്തിറങ്ങുന്നത് . ആദ്യത്തെ
എസ്എസ്എൽസി ബാച്ചിന് മികച്ച വിജയം ഉണ്ടാക്കാൻ ഈ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്.
ആദ്യത്തെ എസ്എസ്എൽസി ബാച്ചിലെ കുട്ടികളിൽ ബഹുഭൂരിപക്ഷത്തിനും മികച്ച
നിലവാരത്തിലേക്ക് ഉയരാനും ഉന്നതസ്ഥാനങ്ങളിലെത്താനുമൊക്കെ കഴിഞ്ഞിട്ടുണ്ട് . കുറേ
പേർ അധ്യാപകരായാണ് ജോലിയിൽ പ്രവേശിച്ചിരുന്നത് . 1981 ൽ ആദ്യ
എസ്എസ്എൽസി ബാച്ച് പുറത്തിറങ്ങിയ സ്കൂളിന്റെ പിന്നീടുണ്ടായ എസ്എസ്എൽസി
ബാച്ചുകളും മികച്ച നിലവാരം പുലർത്തിയിരുന്നതായി പറയാവുന്നതാണ് . അന്നത്തെ
അധ്യാപകരുടെ നല്ലനിലയിലുള്ള പ്രവർത്തനങ്ങൾ സ്കൂളിന്റെ മികച്ചനിലവാരത്തിന്
വളരെയധികം സഹായകരമായിരുന്നു. വിദ്യാലയ സ്ഥാപകക്കമ്മറ്റിയും പിടിഎയും
അധ്യാപകരുമൊക്കെ വളരെ കാര്യക്ഷമമായ പ്രവർത്തനം കാഴ്ചവെച്ചിരുന്നു. ആദ്യഘട്ടത്തിൽ
സ്കൂളിന്റെ സ്ഥലമെടുപ്പിനും കെട്ടിടനിർമ്മാണത്തിനുമൊന്നും സർക്കാരിൽനിന്ന് കാര്യമായ
സഹായങ്ങൾ ലഭിച്ചിരുന്നില്ല. സ്കൂളിന്റെ സ്ഥലം കൂടുതലും സംഭാവനയായി ലഭിച്ചിട്ടുണ്ട്
ബാക്കി ഭാഗം വിലകൊടുത്ത് വാങ്ങുകയായിരുന്നു. അന്നത്തെ സാമൂഹ്യ
രാഷ്ട്രീയരംഗത്തൊക്കെ വളരെ സജീവമായി പ്രവർത്തിച്ചിരുന്ന ശ്രീ പിപി
ദാമോദരനടക്കമുള്ള നേതാക്കൾ കൈമെയ് മറന്ന് പണിയെടുത്തിരുന്നതായി
എടുത്തുപറയാവുന്നതാണ് . ജനങ്ങളിൽനിന്ന് പിരിവെടുത്താണ് ആദ്യത്തെ കെട്ടിടം പണി
നടന്നിരുന്നത് . പിന്നീട് പിടിഎ ആണ് കെട്ടിടത്തിന്റെ കാര്യങ്ങളൊക്കെ നിർവ്വഹിച്ചത് .
ആദ്യമായി സർക്കാരിൽനിന്ന് ഗവണ്മെന്റ് ഫണ്ട് കിട്ടുന്നത് 1994 ൽ എം രാമണ്ണറൈ എംപി
യായിരിക്കുമ്പോഴാണ് 2 ലക്ഷം രൂപ അനുവദിച്ചുകിട്ടുന്നത്. പിന്നീട് ടി ഗോവിന്ദൻ എംപി
യായിരിക്കുമ്പോൾ വീണ്ടും 2 ലക്ഷം കൂടി അനുവദിച്ചുകിട്ടിയിരുന്നു. അതുപയോഗിച്ചായിരുന്നുഇന്ന് ഓഫീസ് സ്ഥിതിചെയ്യുന്നതായ കെട്ടിടത്തിന്റെ താഴത്തെ നിലയിലെ 4 ക്ലാസ്സ് മുറികൾ
പൂർത്തിയാക്കുന്നത് . പിന്നീട് കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെയാണ് ഇതേ
കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലെ 4 ക്ലാസ്സ് മുറികൾ മുറികൾ ഉണ്ടാക്കുന്നത് . തുടർന്ന്
ടിവി രാജേഷ് എംഎൽഎ യുടെ ഭാഗത്ത്നിന്ന് വളരെ നല്ല സഹായം സ്കൂളിന്
ലഭിക്കുകയുണ്ടായി. പിന്നീട് ശ്രീമതി പികെ ശ്രീമതി ടീച്ചർ എംഎൽഎ
ആയിരിക്കുമ്പോഴാണ് അവരുടെ ഇടപെടലിന്റെ ഫലമായി, അതുപോലെ പിടിഎ സാമൂഹ്യ
രാഷ്ട്രീയരംഗത്ത് പ്രവത്തിക്കുന്നവരുടെയൊക്കെ സഹായത്തോടെയാണ് , പരിശ്രമത്തിന്റെ
ഫലമായാണ് 2004 ആഗസ്തിൽ ഈ സ്കൂൾ ഹയർ സെക്കന്ററി സ്കൂളായി അപ്ഗ്രേഡ്
ചെയ്യപ്പെടുന്നത് . ആദ്യം സയൻസിന്റെയും കൊമേഴ്സിന്റെയും ഓരോ ബാച്ചുകളാണ്
ലഭിച്ചിരുന്നത് . പിന്നീട് ഒരു ബാച്ച് ഹോം സയൻസ് കൂടി അനുവദിക്കപ്പെട്ടിരുന്നു.
ആദ്യകാലത്ത് ഹൈസ്കൂൾ കെട്ടിടത്തിൽത്തന്നെയായിരുന്നു ഹയർ സെക്കന്ററി ക്ലാസ്സുകൾ
നടത്തിയിരുന്നത് . 2004 ൽ നബാർഡിന്റെ സഹായത്തോടെ ജില്ലയിലെ 21 ഹയർ
സെക്കന്ററി സ്കൂളുകൾക്ക് ഹയർ സെക്കന്ററി കോംപ്ലക്സ് പണിയാനുള്ള ഫണ്ട് കണ്ണൂർ ജില്ലാ
പഞ്ചായത്തിൽനിന്ന് അനുവദിച്ചുകിട്ടിയ ഒരു സ്കൂളാണ് നമ്മുടെ സ്കൂൾ. അങ്ങനെ 2009 ൽ
ഹയർ സെക്കന്ററി കോംപ്ലക്സിന്റെ ഉദ്ഘാടനം നിർവ്വഹിക്കുകയും ചെയ്തു. 2006 ൽ സ്കൂളിന്റെ
രജതജുബിലി വളരെ നല്ലനിലയിൽത്തന്നെ ആഘോഷിക്കപ്പെട്ടു. അതോടനുബന്ധിച്ചാണ്
സ്കൂളിലെ പൂർവ്വവിദ്യാർത്ഥി, ഇന്ന് ലോകപ്രശസ്തനായി അറിയപ്പെടുന്ന ശിൽപി ഉണ്ണി
കാനായിയുടെ ആദ്യത്തെ ശിൽപമായ തുഞ്ചത്തെഴുത്തച്ഛന്റെ പ്രതിമ സ്കൂളിന്റെ
കവാടത്തിൽത്തന്നെ ഏല്ലാവരെയും സ്വാഗതംചെയ്യുന്ന രീതിയിൽ നിർമ്മിക്കപ്പെട്ടത് . പിന്നീട്
കേരളത്തിലാകമാനം ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ എണ്ണം വല്ലാതെ വദ്ധിച്ച സമയത്ത്
നമ്മുടെ സ്കൂളിലും കുട്ടികളുടെ എണ്ണത്തിൽ കുറവ് വരുകയുണ്ടായിരുന്നു. പിന്നീട് വീണ്ടും
കഴിഞ്ഞ സർക്കാരിന്റെ കാലത്തുണ്ടായ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ
ഭാഗമായി നമ്മുടെ സ്കൂളിലും കുട്ടികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായി. ഇപ്പോൾ നമ്മുടെ
സ്കൂളിളും കുട്ടികളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുന്നുണ്ട് , പഴയ പ്രതാപത്തിലേക്ക് സ്കൂൾ
തിരിച്ചെത്തിക്കൊണ്ടിരിക്കുകയാണ് . ശ്രീ. ടിവി രാജേഷ് എംഎൽഎ യുടെ ശ്രമഫലമായി
സർക്കാരിൽനിന്ന് 30 ലക്ഷം രൂപ ചെലവാക്കി നമ്മുടെ സ്കൂളിന്റെ ഗ്രൗണ്ടിനെ സ്റ്റേഡിയമാക്കി
മാറ്റുകയുണ്ടായി. ആദ്യം നമ്മുടെ സ്കൂളിൽ ജെആർസിയുടെ പ്രവർത്തനം
മാത്രമാണുണ്ടായിരുന്നത് . പിന്നീട് സ്കൗട്ട് യൂനിറ്റ് ആരംഭിച്ചു. 2019 ൽ ശ്രീ ടിവി രാജേഷ്
എംഎൽഎയുടെ പ്രവർത്തനഫലമായി നമ്മുടെ സ്കൂളിലും സ്റ്റുഡന്റ് പോലീസ് കാഡറ്റ്
അനുവദിച്ചുകിട്ടുകയുണ്ടായി. നമ്മുടെ സ്കൂളിലെ എസ്‍പിസി യൂനിറ്റ് കേരളത്തിലെതന്നെ
അറിയപ്പെടുന്ന ഒരു യൂനിറ്റായി ഉയർന്നുവന്നിട്ടുണ്ട്. സ്കൂളുകൾ അന്താരാഷ്ട്രനിലവാരത്തിലേക്ക്
ഉയർത്തുന്നതിന്റെ ഭാഗമായി എല്ലാ പൊതുവിദ്യാലയങ്ങളും ഹൈടെക് സൗകര്യങ്ങളോടെ
മെച്ചപ്പെടുത്താനാരംഭിച്ചപ്പോൾ നമ്മുടെ സ്കൂളിലെ ക്ലാസ്സ് മുറികളും ഹൈടെക് സൗകര്യങ്ങളുള്ള
സ്മാർട്ട് ക്ലാസ്സുകളായി മാറിക്കഴിഞ്ഞു. ശ്രീ ടിവി രാജേഷ് എംഎൽഎ യുടെ ശ്രമഫലമായികേരള സർക്കാരിന്റെ പ്ലാൻ ഫണ്ടിൽനിന്ന് അനുവദിച്ചുകിട്ടിയ 1.44 കോടി രൂപ ചെലവഴിച്ച്
പണിത പുതിയ കെട്ടിടം തലയുയർത്തിനിൽക്കുന്നു. കിഫ്ബി ഫണ്ടുപയോഗിച്ച് ഹയർ
സെക്കന്ററി കെട്ടിടത്തിന്റെ രണ്ടാംനിലയുടെ നിർമ്മാണ പ്രവർത്തനം
പുരോഗമിച്ചുകൊണ്ടിരിക്കുകയാണ് . ജില്ലാ പഞ്ചായത്തിന്റെ ഫണ്ടുപയോഗിച്ചുകൊണ്ട്
മനോഹരമായ ഓഡിറ്റോറിയം പണികഴിക്കപ്പെട്ടിരിക്കുന്നു. ശ്രീ പി കരുണാകരൻ
എംപിയുടെ ഫണ്ടുപയോഗിച്ചാണ് സ്കൂളിലെ പാചകപ്പുര പണി കഴിപ്പിച്ചിരിക്കുന്നത് .
1981 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.ആദ്യം ഒാലപ്പുരയിലായിരുന്നു സ്കൂൾ പ്രവർത്തിച്ചത്.4 വർഷത്തിനു ശേഷമാണ് ഒരു കെട്ടിടം ഉണ്ടാകുന്നത്.ശ്രീ എം.പി. നാരായണൻ നമ്പൂതിരിയായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 2000ത്തിൽ വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2004 ആഗസ്ത് 5 ന് വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.ശ്രീമതി ടീച്ചർ ആണ് ഉല്ഘാടനകർമം നിർവഹിച്ചത്.2011ൽ ഹയർ സെക്കന്ററിയുടെ പ്രത്യേക ബ്ലോക്ക് ഉല്ഘാടനം ചെയ്യപ്പെട്ടു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് പ്രത്യേകമായി മനോഹരമായ ഒരു കെട്ടിടമുണ്ട്. ശ്രീ. രജേഷ് എം.എൽ.എ യുടെ വികസന ഫണ്ടിൽനിന്ന് നിർമിച്ച് 2016 ജൂണിൽ ഉല്ഘാടനം ചെയ്ത അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും കമ്പ്യൂട്ടർ ലാബുണ്ട്. ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് വളരെ നല്ല രിതിയിൽ പ്രവർത്തിക്കുന്നു.
- ജെ.ആർ.സി. നല്ലരീതിയിൽ പ്രവർത്തിക്കുന്നു.
- എൻ.സി.സി. ഇല്ല
- ബാന്റ് ട്രൂപ്പ്. ഇല്ല
- ക്ലാസ് മാഗസിൻ
- വിദ്യാരംഗം കലാ സാഹിത്യ വേദി; വിദ്യാരംഗം കലാ സാഹിത്യ വേദി.കുട്ടികളുടെ ഭാവനയും, ചിന്തയും അതിരുകളില്ലാത്ത ആകാശത്തിലേക്ക് നയിക്കാൻ വിദ്യാരംഗത്തിന് സാധിക്കുന്നുണ്ട്.'കൈയ്യെഴുത്തുമാസിക നിർമാണംപുസ്തക ചർച്ച, ,പ്രശ്നോത്തരി,രചനാശില്പശാല മുതലായ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ സംഘടിപ്പിക്കുന്നുണ്ട്.മലയാളം അധ്യാപികയായ ശ്രീമതി ബിന്ദു എം.കെ യ്കാണ് ചുമതല .
- ക്ലബ്ബ് പ്രവർത്തനങ്ങൾ വളരെ നന്നായി നടക്കുന്നുണ്ട്.ഗണിത ക്ലബ്ബിന്റെ ചുമതല ശ്രീ ശങ്കരൻ നമ്പൂതിരി മാസ്റ്റർക്കാണ്.ഗണിത പസിൽ മത്സരങ്ങൾ, പ്രദർശനങ്ങൾ , മാസത്തിലും ഗണിത ക്വിസ്സുകൾ ഇവ നടത്താറുണ്ട്
- 2016-17 അദ്ധ്യനവർഷത്തെ സബ്ജില്ലാ ശാസ്ത്രമേള ഈ സ്കൂളിൽ വച്ചാണ് വടന്നത്. രണ്ടു ദിവസമായി നടന്ന മേളയിൽ വിവിധ സ്കൂളുകളിൽ നിന്നായി 2000 കുട്ടികൾ പങ്കെടുത്തു.
- മേളയിലെ ചില ദൃശ്യങ്ങൾ...
- 2017 ജനുവരി 27 - പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിനു തുടക്കം കുറിച്ചു.സ്കൂളിൽ കുട്ടികളും രക്ഷിതാക്കളും ചേർന്ന് പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ നടത്തി.
2017-18 ലെ സ്കൂൾ പ്രവർത്തനങ്ങൾ ==
- 2017-18 അദ്ധ്യയന വർഷം ക്ലാസ് 8 ൽ ഒരു ഇംഗ്ലീഷ് മീഡിയം ഡിവിഷൻ പുതുതായി ഉണ്ടായി.
- ഉപജില്ലാ ഗണിതശാസ്ത്ര മേളയിൽ സ്കൂൾ രണ്ടാം സ്ഥാനത്ത്.
- കലാമേളയിൽ നാടകവും കുറെ വ്യക്തിഗത ഇനങ്ങളും എ ഗ്രേഡോടെ ജില്ലയിലേക്ക്.
- കായികമേളയിൽ സ്കൂളിന്റെയും ഉപജില്ലയുടെയും യശസ്സുയർത്തിയ പ്രകടനം.
- എസ്.എസ്.എൽ.സി. 100 ശതമാനം വിജയം. 6 പേർക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ്.
2018-19
- വിദ്യാഭ്യാസ സംരക്ഷണയജ്ഞം- സ്കൂൾ പ്രവേശനത്തിൽ വൻ വർദ്ധനവ്
- ആധുനിക സൗകര്യങ്ങളോടു കൂടിയ വിശാലമായ കഞ്ഞിപ്പുര എം.പി. ശ്രീ പി, കരുണാകരൻ ഉദ്ഘാടനം ചെയ്തു.
- ജില്ലാ പഞ്ചായത്ത് 15 ലക്ഷം ചെലവിൽ പുതുതായി നിർമിച്ച സ്കൂൾ ഒഡിറ്റോറിയം ഉദ്ഘാടനം ചെയ്യപ്പെട്ടു.
- ക്ലാസ്സ് മുറികളെല്ലാം ഹൈടെക്ക് ആക്കി മാറ്റി.
- ആഗസ്ത് 2 ന് സ്കൂൾ ഹിന്ദി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഹിന്ദി പ്രദർശനം നടത്തി. 15 സ്കൂളുകളിൽ നിന്നും കുട്ടികൾ പ്രദർശനം കാണാനെത്തി.ശ്രീ പ്രഭാകരൻ ഹെബ്ബാറില്ലത്ത് ഉദ്ഘാടനം ചെയ്തു.
ചില ദൃശ്യങ്ങൾ
ആഗസ്ത് 5 നു നടന്ന യുദ്ധവിരുദ്ധ റാലി--
ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് ധാരാളം പ്രവർത്തനങ്ങൾ നടത്താറുണ്ട്.ജൂൺ 5-പരിസ്ഥിതി ദിനം,ജൂൺ-19 വായനാദിനം,
- ആഗസ്ത് 10,11,12 തീയ്യതികളിൽ സബ്ജില്ലാതല പി.എൽ.ടി . ക്യാമ്പ് നടന്നു. വൻവിജയമായിരുന്നു...ചില ദൃശ്യങ്ങൾ...
- സ്കൂൾ ഡയരി:
സ്കൂൾ ഡയറി കുട്ടികൾക്കും,അധ്യാപകർക്കും,രക്ഷിതാക്കൾക്കും ഏറെ ഗുണപ്രദമായ വിധത്തിലാണ് രൂപപ്പെടുത്തിയിട്ടുള്ളത്.സ്കൂളിന്റെ നേട്ടങ്ങൾ,പ്രവർത്തന റിപ്പോർട്ട്,അധ്യാപകരുടെ ഫോൺ നമ്പർ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. കുട്ടികളുടെ മാർക്ക് വിവരം രേഖപ്പെടുത്താനും,അധ്യാപകർക്കും ,രക്ഷിതാക്കൾക്കും പരസ്പര ആശയവിനിമയത്തിനും സൗകര്യമുണ്ട്.
- പുതിയ കെട്ടിടം, സ്കൂൾ ബസ്സ് ഇവ അനുവദിച്ചു.
- എല്ലാ ബുധനാഴ്ചകളിലും ഓരോ ക്ലാസ്സിന്റെയും നേതൃത്വത്തിലാണ് സ്കൂൾ അസംബ്ലി തടത്തുന്നത്.സ്കൂൾ വാർത്തകൾ, പത്രവാർത്തകൾ, പുസ്തക പരിചയം, ദിനങ്ങളുടെ പ്രാധാന്യം അവതരണം തുടങ്ങിയവ അവതരിപ്പിക്കുകയും, ഉച്ചക്കഞ്ഞിയിലേക്ക് പട്ടക്കറികൾ അരി മുതലായവ സംഭാവന ചെയ്യുകയും ചെയ്യുന്നു.
- സ്കൂളിലെ ജെ.ആർ.സി യുടെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പുമായി ചേർന്ന് സ്റ്റുഡന്റ് ഡോക്ടർ പരിപാടി സംഘടിപ്പിച്ചു. കുട്ടികളുടെയും അദ്ധ്യാപകരുടെയും ഷുഗർ, പ്രഷർ തുടങ്ങിയവ പരിശോധിച്ചു.
- രാമായണ പാരായണ മത്സരത്തിൽ നിന്ന്
പ്രളയമേഖലയിലെ സ്കൂൾ കുട്ടികൾക്ക് നല്കാൻ കുട്ടികൾ ശേഖരിച്ച പഠനോപകരണങ്ങൾ "നന്മ" യ്ക്ക് കൈമാറുന്നു.
- സപ്തംബർ 5 ആദ്ധ്യാപകദിനം വിപുലമായി ആഘോഷിച്ചു.8Cയിലെ കുട്ടികളുടെ നേതൃത്വത്തിലാണ് അസംബ്ലി നടന്നത്. കുട്ടികൾ അദ്ധ്യാപകരെ ആദരിച്ചു.
മാനേജ്മെന്റ്
ഇതൊരു സർക്കാർ വിദ്യാലയമാണ്. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ് മാസ്ററർ ശ്രീമതി എം. രാജമ്മയും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പാൾ ്രിമതി ലീനയുമാണ് .
ഹൈസ്കൂൾ വിഭാഗം:
പ്രധാന അദ്ധ്യാപകൻ
ശ്രീമതി രാജമ്മ
അദ്ധ്യാപകർ
1. ശ്രീ. രവി. എം (ഹിന്ദി))
| 2. ശ്രീമതി സുദിഷ.എം (ജീവശാസ്ത്രം))
| 3. ശ്രീ. ശങ്കരൻ നമ്പൂതിരി (ഗണിതം, IT, SITC))
| 4. ശ്രീബാബു. എം.ടി. (ഭൗതികശാസ്ത്രം))
| 5. ശ്രീലതീഷ് പുതിയലത്ത് (ഗണിതം))
| 6. ശ്രീമതി പ്രേമലത. കെ.പി (മലയാളം))
| 7. ശ്രീ രതീഷ് കെ (സോഷ്യൽ സയൻസ്)
| 8. ശ്രീമതി സിൽജ. എം (ഇംഗ്ലീഷ്))
| 9. ശ്രീമതി ശൈലജ. പി (മലയാളം))
| 10.ശ്രീ ലിജോ വർഗീസ് (പി.ഇ.ടി))
| 10. ശ്രീമതിഫാത്തിമ (ഉറുദു)--താല്കാലികം))
| 11. ശ്രീ സുബൈർ. എസ്(ഭൗതികശാസ്ത്രം)
| 12. ഡീന മാത്യു (കൗൺസിലിങ്))
|
മുൻ സാരഥികൾ
'സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : സ്കൂൾ ആരംഭിച്ചപ്പോൾ ആദ്യത്തെ എച്ച്. എം ശ്രീ എം.പി. നാരായണൻ നമ്പൂതിരി യായിരുന്നു. തുടർന്ന് ഇബ്രാഹിം കുട്ടി, വാസുദേവൻ നമ്പൂതിരി, ഗംഗാദേവി, ഇന്ദിരാഭായി, സരസ, പ്രേമാവതി, പി. രാജൻ, കുഞ്ഞികൃഷ്ണൻ, എ.വി. നാരായണൻ, ടി. നാരായണൻ, എൻ.എം. ശ്രീധരൻ, സതിമണ്, ഹാജ്റ,വി.വി., അദിതി,ശ്രീ. കെ. കുമാരൻ,ശ്രീ. പി. പി. നാരായണൻ, ,ശ്രീ.കൃഷ്ണൻ നമ്പൂതിരി, ശ്രീഎം. ഗോവിന്ദൻ നമ്പൂതിരി, ശ്രീമതി. പി. സാവിത്രി, ശ്രീമതി. കെ.ശാന്ത, ശ്രീ. എം.മോഹനൻ', ശ്രീ. ടി.പി.ബാലകൃഷ്ണൻ, ശ്രീ. സുധീർകുമാർ. കെ.വി എന്നിവർ പ്രധാനാദ്ധ്യാപകരായി സേവനമനുഷ്ഠിച്ചു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രീ. ഗിരീഷ് കിരാമിക
- എസ്. വി. സജീവൻ (സംവിധാ.കൻ-"അതിജീവനം")
- എഴുത്തുകാരൻ ശ്രീ.ഗിരീഷ് കുഞ്ഞിമംഗലം
- ശ്രീ. കെ. കെ. രാധാകൃഷ്ണൻ (Philips-Southern India Director)
വഴികാട്ടി
{{#multimaps: 12.10080230994849, 75.29271711022456 | width=600px | zoom=15 }}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
=
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 13085
- 1981ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- മാടായി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
