ജി എച്ച് എസ് എസ് കടന്നപ്പള്ളി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

1981 ഒക്ടോബർ 5 നാണ് കടന്നപ്പള്ളി ഗവ ഹൈസ്കൂളിന്റെ ഔപചാരികമായ ഉദ്ഘാടനം നടക്കുന്നത് . അന്ന് കടന്നപ്പള്ളി ഹൈസ്കൂൾ തലം വരെ മാത്രമായിരുന്നു. 1980 ൽ അധികാരത്തിൽ വന്ന ഇ.കെ. നായനാർ മുഖ്യമന്ത്രിയായ ഇടതുപക്ഷ സർക്കാരിന്റെ ഒരു തീരുമാനമായിരുന്നു എല്ലാ പഞ്ചായത്തിലും ഒരു ഹൈസ്കൂളാരംഭിക്കുക എന്നത് . അതിന്റെ ഫലമായാണ് നമ്മുടെ സ്കൂൾ യാഥാർത്ഥ്യമായത് . ഈ പഞ്ചായത്തിലെ ഒരേയൊരു ഹൈസ്കൂളായിരുന്നു നമ്മുടെ വിദ്യാലയം. അന്നത്തെ പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന ശ്രീ കെപി കുഞ്ഞിക്കൃഷ്ണൻ നമ്പ്യാർ പ്രസിഡണ്ടും ശ്രീ ടികെ വിഷ്ണു നമ്പൂതിരി സിക്രട്ടറിയുമായ സ്പോൺസറിംഗ് കമ്മറ്റിയായിരുന്നു ഈ സ്കൂൾ സ്ഥാപിക്കുന്നതിനുള്ള എല്ലാ പരിശ്രമങ്ങളും ആരംഭിക്കുന്നത് . ആദ്യം ചന്തപ്പുരയിലെ ജുമാ മസ്‍ജിദിന്റെ ഭാഗമായിട്ടുള്ള മദ്രസയിലാണ് സ്കൂളിന്റെ പ്രവർത്തനം എട്ടാം ക്ലാസ്സായി ആരംഭിക്കുന്നത് . പിന്നീടാണ് ഇപ്പോൾ സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് സ്കൂൾ കെട്ടിടങ്ങൾ തയ്യാറാക്കി വിദ്യാലയത്തിന്റെ പ്രവർത്തനം തുടങ്ങുന്നത് . 1981 ൽ ഹൈസ്കൂളായി പ്രവർത്തനമാരംഭിച്ച സ്കൂളിൽനിന്ന് 1984 മാർച്ചിലാണ് ആദ്യത്തെ എസ്എസ്എൽസി ബാച്ച് പഠിച്ച് പുറത്തിറങ്ങുന്നത് . ആദ്യത്തെ

എസ്എസ്എൽസി ബാച്ചിന് മികച്ച വിജയം ഉണ്ടാക്കാൻ ഈ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. ആദ്യത്തെ എസ്എസ്എൽസി ബാച്ചിലെ കുട്ടികളിൽ ബഹുഭൂരിപക്ഷത്തിനും മികച്ച

നിലവാരത്തിലേക്ക് ഉയരാനും ഉന്നതസ്ഥാനങ്ങളിലെത്താനുമൊക്കെ കഴിഞ്ഞിട്ടുണ്ട് . കുറേ പേർ അധ്യാപകരായാണ് ജോലിയിൽ പ്രവേശിച്ചിരുന്നത് . 1981 ൽ ആദ്യ

എസ്എസ്എൽസി ബാച്ച് പുറത്തിറങ്ങിയ സ്കൂളിന്റെ പിന്നീടുണ്ടായ എസ്എസ്എൽസി ബാച്ചുകളും മികച്ച നിലവാരം പുലർത്തിയിരുന്നതായി പറയാവുന്നതാണ് . അന്നത്തെ അധ്യാപകരുടെ നല്ലനിലയിലുള്ള പ്രവർത്തനങ്ങൾ സ്കൂളിന്റെ മികച്ചനിലവാരത്തിന് വളരെയധികം സഹായകരമായിരുന്നു. വിദ്യാലയ സ്ഥാപകക്കമ്മറ്റിയും പിടിഎയും അധ്യാപകരുമൊക്കെ വളരെ കാര്യക്ഷമമായ പ്രവർത്തനം കാഴ്ചവെച്ചിരുന്നു.

ആദ്യഘട്ടത്തിൽ സ്കൂളിന്റെ സ്ഥലമെടുപ്പിനും കെട്ടിടനിർമ്മാണത്തിനുമൊന്നും സർക്കാരിൽനിന്ന് കാര്യമായ സഹായങ്ങൾ ലഭിച്ചിരുന്നില്ല. സ്കൂളിന്റെ സ്ഥലം കൂടുതലും സംഭാവനയായി ലഭിച്ചിട്ടുണ്ട് ബാക്കി ഭാഗം വിലകൊടുത്ത് വാങ്ങുകയായിരുന്നു. അന്നത്തെ സാമൂഹ്യ രാഷ്ട്രീയരംഗത്തൊക്കെ വളരെ സജീവമായി പ്രവർത്തിച്ചിരുന്ന ശ്രീ പി പി ദാമോദരനടക്കമുള്ള നേതാക്കൾ കൈമെയ് മറന്ന് പണിയെടുത്തിരുന്നതായി എടുത്തുപറയാവുന്നതാണ് . ജനങ്ങളിൽനിന്ന് പിരിവെടുത്താണ് ആദ്യത്തെ കെട്ടിടം പണി നടന്നിരുന്നത് . പിന്നീട് പിടിഎ ആണ് കെട്ടിടത്തിന്റെ കാര്യങ്ങളൊക്കെ നിർവ്വഹിച്ചത് . ആദ്യമായി സർക്കാരിൽനിന്ന് ഗവണ്മെന്റ് ഫണ്ട് കിട്ടുന്നത് 1994 ൽ എം രാമണ്ണറൈ എം പിയായിരിക്കുമ്പോഴാണ് 2 ലക്ഷം രൂപ അനുവദിച്ചുകിട്ടുന്നത്. പിന്നീട് ടി ഗോവിന്ദൻ എംപിയായിരിക്കുമ്പോൾ വീണ്ടും 2 ലക്ഷം കൂടി അനുവദിച്ചുകിട്ടിയിരുന്നു. അതുപയോഗിച്ചായിരുന്നു ഇന്ന് ഓഫീസ് സ്ഥിതിചെയ്യുന്നതായ കെട്ടിടത്തിന്റെ താഴത്തെ നിലയിലെ 4 ക്ലാസ്സ് മുറികൾ

പൂർത്തിയാക്കുന്നത് . പിന്നീട് കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെയാണ് ഇതേ കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലെ 4 ക്ലാസ്സ് മുറികൾ മുറികൾ ഉണ്ടാക്കുന്നത് . തുടർന്ന് ടിവി രാജേഷ് എംഎൽഎ യുടെ ഭാഗത്ത്നിന്ന് വളരെ നല്ല സഹായം സ്കൂളിന് ലഭിക്കുകയുണ്ടായി. പിന്നീട് ശ്രീമതി പികെ ശ്രീമതി ടീച്ചർ എംഎൽഎ

ആയിരിക്കുമ്പോഴാണ് അവരുടെ ഇടപെടലിന്റെ ഫലമായി, അതുപോലെ പിടിഎ സാമൂഹ്യ -രാഷ്ട്രീയരംഗത്ത് പ്രവ‍ത്തിക്കുന്നവരുടെയൊക്കെ സഹായത്തോടെയാണ് , പരിശ്രമത്തിന്റെ ഫലമായാണ് 2004 ആഗസ്തിൽ ഈ സ്കൂൾ ഹയർ സെക്കന്ററി സ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെടുന്നത് . ആദ്യം സയൻസിന്റെയും കൊമേഴ്സിന്റെയും ഓരോ ബാച്ചുകളാണ് ലഭിച്ചിരുന്നത് . പിന്നീട് ഒരു ബാച്ച് ഹോം സയൻസ് കൂടി അനുവദിക്കപ്പെട്ടിരുന്നു. ആദ്യകാലത്ത് ഹൈസ്കൂൾ കെട്ടിടത്തിൽത്തന്നെയായിരുന്നു ഹയർ സെക്കന്ററി ക്ലാസ്സുകൾ നടത്തിയിരുന്നത് . 2004 ൽ നബാർഡിന്റെ സഹായത്തോടെ ജില്ലയിലെ 21 ഹയർ സെക്കന്ററി സ്കൂളുകൾക്ക് ഹയർ സെക്കന്ററി കോംപ്ലക്സ് പണിയാനുള്ള ഫണ്ട് കണ്ണൂർ ജില്ലാ പഞ്ചായത്തിൽനിന്ന് അനുവദിച്ചുകിട്ടിയ ഒരു സ്കൂളാണ് നമ്മുടെ സ്കൂൾ. അങ്ങനെ 2009 ൽ ഹയർ സെക്കന്ററി കോംപ്ലക്സിന്റെ ഉദ്ഘാടനം നിർവ്വഹിക്കുകയും ചെയ്തു. 2006 ൽ സ്കൂളിന്റെ രജതജുബിലി വളരെ നല്ലനിലയിൽത്തന്നെ ആഘോഷിക്കപ്പെട്ടു. അതോടനുബന്ധിച്ചാണ്

സ്കൂളിലെ പൂർവ്വവിദ്യാർത്ഥി, ഇന്ന് ലോകപ്രശസ്തനായി അറിയപ്പെടുന്ന ശിൽപി ഉണ്ണി കാനായിയുടെ ആദ്യത്തെ ശിൽപമായ തുഞ്ചത്തെഴുത്തച്ഛന്റെ പ്രതിമ സ്കൂളിന്റെ

കവാടത്തിൽത്തന്നെ ഏല്ലാവരെയും സ്വാഗതംചെയ്യുന്ന രീതിയിൽ നിർമ്മിക്കപ്പെട്ടത് . പിന്നീട് കേരളത്തിലാകമാനം ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ എണ്ണം വല്ലാതെ വ‍ദ്ധിച്ച സമയത്ത് നമ്മുടെ സ്കൂളിലും കുട്ടികളുടെ എണ്ണത്തിൽ കുറവ് വരുകയുണ്ടായിരുന്നു. പിന്നീട് വീണ്ടും കഴിഞ്ഞ സർക്കാരിന്റെ കാലത്തുണ്ടായ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി നമ്മുടെ സ്കൂളിലും കുട്ടികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായി. ഇപ്പോൾ നമ്മുടെ സ്കൂളിലും കുട്ടികളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുന്നുണ്ട് , പഴയ പ്രതാപത്തിലേക്ക് സ്കൂൾ തിരിച്ചെത്തിക്കൊണ്ടിരിക്കുകയാണ് . ശ്രീ. ടിവി രാജേഷ് എംഎൽഎ യുടെ ശ്രമഫലമായി സർക്കാരിൽനിന്ന് 30 ലക്ഷം രൂപ ചെലവാക്കി നമ്മുടെ സ്കൂളിന്റെ ഗ്രൗണ്ടിനെ സ്റ്റേഡിയമാക്കി മാറ്റുകയുണ്ടായി. ആദ്യം നമ്മുടെ സ്കൂളിൽ ജെആർസിയുടെ പ്രവർത്തനം മാത്രമാണുണ്ടായിരുന്നത് . പിന്നീട് സ്കൗട്ട് യൂനിറ്റ് ആരംഭിച്ചു.

2019 ൽ ശ്രീ ടിവി രാജേഷ് എംഎൽഎയുടെ പ്രവർത്തനഫലമായി നമ്മുടെ സ്കൂളിലും സ്റ്റുഡന്റ് പോലീസ് കാഡറ്റ് അനുവദിച്ചുകിട്ടുകയുണ്ടായി. നമ്മുടെ സ്കൂളിലെ എസ്‍പിസി യൂനിറ്റ് കേരളത്തിലെതന്നെ അറിയപ്പെടുന്ന ഒരു യൂനിറ്റായി ഉയർന്നുവന്നിട്ടുണ്ട്. സ്കൂളുകൾ അന്താരാഷ്ട്രനിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി എല്ലാ പൊതുവിദ്യാലയങ്ങളും ഹൈടെക് സൗകര്യങ്ങളോടെ മെച്ചപ്പെടുത്താനാരംഭിച്ചപ്പോൾ നമ്മുടെ സ്കൂളിലെ ക്ലാസ്സ് മുറികളും ഹൈടെക് സൗകര്യങ്ങളുള്ള

സ്മാർട്ട് ക്ലാസ്സുകളായി മാറിക്കഴിഞ്ഞു. ശ്രീ ടിവി രാജേഷ് എംഎൽഎ യുടെ ശ്രമഫലമായികേരള സർക്കാരിന്റെ പ്ലാൻ ഫണ്ടിൽനിന്ന് അനുവദിച്ചുകിട്ടിയ 1.44 കോടി രൂപ ചെലവഴിച്ച് പണിത പുതിയ കെട്ടിടം തലയുയർത്തിനിൽക്കുന്നു. കിഫ്ബി ഫണ്ടുപയോഗിച്ച് ഹയർ സെക്കന്ററി കെട്ടിടത്തിന്റെ രണ്ടാംനിലയുടെ നിർമ്മാണ പ്രവർത്തനം

പുരോഗമിച്ചുകൊണ്ടിരിക്കുകയാണ് . ജില്ലാ പഞ്ചായത്തിന്റെ ഫണ്ടുപയോഗിച്ചുകൊണ്ട് മനോഹരമായ ഓഡിറ്റോറിയം പണികഴിക്കപ്പെട്ടിരിക്കുന്നു. ശ്രീ പി കരുണാകരൻ

എംപിയുടെ ഫണ്ടുപയോഗിച്ചാണ് സ്കൂളിലെ പാചകപ്പുര പണി കഴിപ്പിച്ചിരിക്കുന്നത് .

1981 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.ആദ്യം ഒാലപ്പുരയിലായിരുന്നു സ്കൂൾ പ്രവർത്തിച്ചത്.4 വർഷത്തിനു ശേഷമാണ് ഒരു കെട്ടിടം ഉണ്ടാകുന്നത്.ശ്രീ എം.പി. നാരായണൻ നമ്പൂതിരിയായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 2000ത്തിൽ വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2004 ആഗസ്ത് 5 ന് വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.ശ്രീമതി ടീച്ചർ ആണ് ഉല്ഘാടനകർമം നിർവഹിച്ചത്.2011ൽ ഹയർ സെക്കന്ററിയുടെ പ്രത്യേക ബ്ലോക്ക് ഉദ്ഘാടനം ചെയ്യപ്പെട്ടു.