ജി എച്ച് എസ് എസ് കടന്നപ്പള്ളി/ലിറ്റിൽകൈറ്റ്സ്
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
2024 ആഗസ്ത് മാസം ലിറ്റിൽകൈറ്റ്സ് പ്രാഥമിക യൂണിറ്റ് അനുവദിച്ച് കിട്ടി. ആഗസ്ത് 16 ന് കൈറ്റ് മാസ്റ്റർ ട്രെയിന൪ ശ്രീമതി സരിത ടീച്ചറുടെ നേതൃത്വത്തിൽ നടന്ന പ്രാഥമിക പരീക്ഷയിൽ 36 കുട്ടികൾക്ക് 2024-27 അധ്യയന വർഷത്തേക്കുളള ക്ളബ്ബ് അംഗത്വം ലഭിച്ചു.
ലിറ്റിൽകൈറ്റ്സ്
കുട്ടികളിൽ കമ്പ്യൂട്ടർ മേഖലയിലെ അറിവ് വർദ്ധിപ്പിക്കുന്നതിനും, സ്കൂളിലെ ഐ സി ടി ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതിനും, ഹൈടെക്ക് ക്ലാസ്മുറികളിൽ അദ്ധ്യാപകരെ സഹായിക്കുകയുംചെയ്യുന്ന കുട്ടികളുടെ സംഘം.
ലക്ഷ്യങ്ങൾ
വിവരവിനിമയ സാങ്കേതികവിദ്യാരംഗത്ത് കുട്ടികൾ പ്രകടിപ്പിക്കുന്ന താത്പര്യത്തെ പരിപോഷിപ്പിക്കുക.സാങ്കേതികവിദ്യയും സോഫ്റ്റുവെയറുകളും ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട മൂല്യങ്ങളും സംസ്കാരവും അവരിൽ സൃഷ്ടിച്ചെടുക്കുക.
വിവരവിനിമയ വിദ്യാസങ്കേതങ്ങൾ ആഴത്തിലും പരപ്പിലും സ്വായത്തമാക്കാനുളളസാഹചര്യം കുട്ടികൾക്ക് ഒരുക്കുക.അവ നിർമ്മിക്കപ്പെട്ടതിന്റെ അടിസ്ഥാന ആശയങ്ങളും അവയുടെ പ്രവർത്തനപദ്ധതിയുടെ യുക്തിയും ഘടനയും പരിചയപ്പെടുത്തുക.
വിദ്യാലയങ്ങളിലെ സാങ്കേതിക ഉപകരണങ്ങളുടെ ഉപയോഗവും നടത്തിപ്പും പരിപാലനവും കാര്യക്ഷമമാക്കുന്നതിൽ വിദ്യാർത്ഥികളെ പങ്കാളികളാക്കുക.
ലിറ്റിൽ കൈറ്റ്സ് - സ്ക്കൂൾതല ഭരണ നിർവ്വഹണ സമിതി
ചെയർമാൻ | പി.ടി.എ പ്രസിഡൻറ് | പി വി രാജേഷ് |
കൺവീനർ | ഹെഡ്മിസ്ട്രസ് |
ലിൻ്റാമ്മ ജോൺ |
വൈസ് ചെയർപേഴ്സൺ 1 | എം.പി.ടി.എ പ്രസിഡൻറ് | ഷിബിന പി |
വൈസ് ചെയർമാൻ 2 | പി.ടി.എ വൈസ് പ്രസിഡൻറ് | സന്തോഷ് കുമാർ |
ജോയിൻറ് കൺവീനർ 1 | ലിറ്റിൽകൈറ്റ്സ് മാസ്റ്റർ | ഗിരീഷ് കുമാർ കെ ആർ |
ജോയിൻറ് കൺവീനർ 2 | ലിറ്റിൽകൈറ്റ്സ് മിസ്ട്രസ്സ് | സജിത ടി പി |
കുട്ടികളുടെ പ്രതിനിധികൾ | ലിറ്റിൽകൈറ്റ്സ് ലീഡർ | ..... |
കുട്ടികളുടെ പ്രതിനിധികൾ | ലിറ്റിൽകൈറ്റ്സ് ഡെപ്യൂട്ടി ലീഡർ | ... |