ജി എച്ച് എസ് എസ് കടന്നപ്പള്ളി/ലിറ്റിൽകൈറ്റ്സ്/2024-27
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 13085-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 13085 |
| യൂണിറ്റ് നമ്പർ | LK/2024/13085 |
| ബാച്ച് | 1 |
| അംഗങ്ങളുടെ എണ്ണം | 36 |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ |
| ഉപജില്ല | മാടായി |
| ലീഡർ | ഷെസ എ |
| ഡെപ്യൂട്ടി ലീഡർ | അൽവാൻ ഇമ്മാനുവൽ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ഷിബു എം എം |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സജിത ടി പി |
| അവസാനം തിരുത്തിയത് | |
| 06-06-2025 | Ghsk13085 |
2024-27 അധ്യയന വർഷത്തിലാണ് ഈ വിദ്യാലയത്തിന് ലിറ്റിൽകൈറ്റ്സ് യൂണിറ്റ് അനുവദിച്ച് കിട്ടിയത്.
അഭിരുചി പരീക്ഷ
2024-27 ബാച്ചിന്റെ പ്രാഥമിക എഴുത്തു പരീക്ഷ ആഗസ്ത് 16ന് 42 കുട്ടികൾക്കായി നടത്തി. കൈറ്റ് മാസ്റ്റർ ട്രെയിനർ നേതൃത്വം നൽകി. സാങ്കേതികവിദ്യയിലുള്ള പൊതുവിജ്ഞാനം, അനിമേഷൻ, പ്രോഗ്രാമിംഗ് വിഭാഗത്തിലുള്ള വിവിധ ചോദ്യങ്ങൾ പരീക്ഷയിൽ ഉൾപ്പെടുത്തിയിരുന്നു. 36 കുട്ടികൾക്ക് സെലക്ഷൻ ലഭിച്ചു.

-
അഭിരുചി പരീക്ഷ
2024-27 ബാച്ച്
| ക്രമ നമ്പർ | അഡ്മിഷൻ നമ്പർ | കുട്ടികളുടെപേര് | ക്ലാസ് & ഡിവിഷൻ |
|---|---|---|---|
| 1 | 5564 | ആദിദേവ് പി.വി | 8 എ |
| 2 | 5619 | ആവണി കെ | 8 സി |
| 3 | 5570 | അഭിരാം ഉണ്ണികൃഷ്ണൻ കൈമൾ എ ആർ | 8 ബി |
| 4 | 5635 | ആദിത്ത് ടി വി | 8 ഡി |
| 5 | 5702 | ആദിതേജ് വി വി | 8 സി |
| 6 | 5552 | അൽവാൻ ഇമ്മാനുവൽ കെ | 8 ബി |
| 7 | 5574 | അനൽദേവ് പി വി | 8 എ |
| 8 | 5705 | അനയ്രാജ് കെ | 8 ഡി |
| 9 | 5582 | അനുദേവ് പി | 8 സി |
| 10 | 5585 | അനുരഞ്ജ് എം | 8 സി |
| 11 | 5621 | അർജുൻ കൃഷ്ണ കെ പി | 8 സി |
| 12 | 5686 | ആഷർ മൈക്കിൾ പി വി | 8 എ |
| 13 | 5634 | അശ്വന്ത് ടി വി | 8 ഡി |
| 14 | 5691 | അതുൽജിത്ത് കെ പി വി | 8 ഡി |
| 15 | 5554 | ആവണി പ്രദീപ് കെ കെ | 8 എ |
| 16 | 5660 | അവന്തിക കെ | 8 ബി |
| 17 | 5622 | ആയുഷ് കെ | 8 ബി |
| 18 | 5626 | ഭഗത് എം വി | 8 ബി |
| 19 | 5714 | ദേവദർശ് വി നമ്പ്യാർ | 8 E |
| 20 | 5706 | ദേവാനന്ദ് കെ | 8 സി |
| 21 | 5663 | ദേവാംഗ് പി നമ്പ്യാർ | 8 ബി |
| 22 | 5632 | ദിയ മനോജ് പി എം | 8 ഡി |
| 23 | 5581 | ദ്രുപത് പി പി | 8 സി |
| 24 | 5614 | ഇസ്മായിൽ പി കെ | 8 സി |
| 25 | 5629 | കൗശിക് ബി നമ്പ്യാർ | 8 ഡി |
| 26 | 5583 | കൃഷ്ണദേവ് കെ വി | 8 സി |
| 27 | 5575 | മോഹിത് എൻ വി | 8 ഡി |
| 28 | 5550 | രാഘവൻ എം നമ്പ്യാർ | 8 എ |
| 29 | 5613 | സഫ്വാന വഹാബ് | 8 എ |
| 30 | 5579 | ഷാദിൻ ഇബ്രാഹിം | 8 ബി |
| 31 | 5578 | ഷെസ എ | 8 എ |
| 32 | 5681 | ശ്രാവൺ പിവി | 8 ഇ |
| 33 | 5659 | ശ്രീഹർഷ് അവിനാഷ് | 8 ഡി |
| 34 | 5557 | സൂര്യദേവ് ടി | 8 ഡി |
| 35 | 5588 | സൂര്യോദയ് കെ | 8 സി |
| 36 | 5697 | വിധു പ്രദീപ് | 8 എ |
പ്രിലിമിനറി ക്യാമ്പ്
-
പ്രിലിമിനറി ക്യാമ്പ് ഉദ്ഘാടനം
കണ്ണൂർ ജില്ലയിലെ, മാടായി ഉപജില്ലയിൽ ഉൾപ്പെട്ട കടന്നപ്പള്ളി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്‌കൂളിലെ 2024-27 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 2024 സെപ്റ്റംബർ 25 ബുധനാഴ്ച 9:30 മുതൽ 5വരെ സ്‌കൂളിന്റെ ഐടി ലാബിൽ വച്ച് നടന്നു. സ്‌കൂൾ പ്രധാനാധ്യാപിക (ഇൻ ചാർജ്) ലീജ കെ വി അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ കണ്ണൂർ കൈറ്റ് മാസ്റ്റർ ട്രെയിനറായ സരിത എ ഉദ്ഘാടനം നിർവഹിച്ചു. കൈറ്റ് മാസ്റ്റർ ഗിരീഷ് കുമാർ കെ ആർ സ്വാഗതവും, കൈറ്റ് മിസ്ട്രസ് സജിത ടി പി നന്ദിയും രേഖപ്പെടുത്തി.
ഉദ്ദേശ്യങ്ങൾ
പ്രിലിമിനറി ക്യാമ്പിന്റെ പ്രധാന ലക്ഷ്യം ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ ചുമതലകളും ഉത്തരവാദിത്തങ്ങളും വ്യക്തമാക്കുക, ലിറ്റിൽ കൈറ്റ്‌സ് പ്രവർത്തന പദ്ധതികൾ സംബന്ധിച്ച് പൊതുവായ ധാരണ നൽകുക, ഹൈടെക് ക്ലാസ്‌റൂമുകളിലെ പിന്തുണ പ്രവർത്തനങ്ങൾക്കായി അംഗങ്ങളെ സജ്ജമാക്കുക, പദ്ധതി പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിന് രക്ഷിതാക്കളുടെ പങ്കാളിത്തം ഉറപ്പാക്കുക എന്നിവയായിരുന്നു.
-
മാസ്റ്റർ ട്രെയിനർ സരിത എ ക്ളാസ് നയിക്കുന്നു.
ഗ്രൂപ്പിങ് പ്രോഗ്രാം
സ്ക്രാച്ച് ഗെയിം ഉപയോഗിച്ച് വിദ്യാർത്ഥികളെ എഐ, റോബോട്ടിക്സ്, ഇ-കൊമേഴ്സ്, ജിപിഎസ്, വിആർ എന്നീ ഗ്രൂപ്പുകളായി തിരിച്ചു. ഓരോ സെഷനിലും ഗ്രൂപ്പ് തലത്തിൽ പോയിന്റുകൾ നൽകി, അധ്യാപിക പോയിന്റുകൾ സ്‌കോർ ഷീറ്റിൽ രേഖപ്പെടുത്തി.
ഗെയിം നിർമ്മാണം
ലിറ്റിൽ കൈറ്റ്‌സ് റോളുകൾ മനസ്സിലാക്കുന്നതിനുള്ള പ്രസന്റേഷനും ചർച്ചയും നടന്നു. ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങളിൽ കോഡിങ് അഭിരുചി വളർത്തുന്നതിന് സ്ക്രാച്ച് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഗെയിം നിർമ്മാണം നടത്തി.
അനിമേഷൻ
അനിമേഷൻ സങ്കേതങ്ങൾ പഠിക്കുന്നതിന് ഓപ്പൺടൂൺസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് അനിമേഷൻ നിർമ്മാണ മത്സരം നടത്തി.
റോബോട്ടിക്സ്
ഉച്ചഭക്ഷണത്തിന് ശേഷം റോബോട്ടിക്സ് മേഖലയെ പരിചയപ്പെടുത്തി. ആർഡുയിനോ ബ്ലോക്കിലി ഉപയോഗിച്ച് തീറ്റ കാണുമ്പോൾ കോഴിയുടെ ചലനം കാണിക്കുന്ന പ്രവർത്തനം നടത്തി.
രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്
-
രക്ഷിതാക്കൾക്കുളള ബോധവൽക്കരണ ക്ളാസ്
രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസിൽ ലിറ്റിൽ കൈറ്റ്‌സ് ക്ലബ്ബിന്റെ പ്രാധാന്യം, പദ്ധതിയുടെ പ്രവർത്തന രീതി, വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന അവസരങ്ങൾ എന്നിവ വിശദീകരിച്ചു. കുട്ടികൾ തയ്യാറാക്കിയ അനിമേഷനും റോബോട്ടിക്സ് ഉൽപ്പന്നങ്ങളും പ്രദർശിപ്പിച്ചു.
ലിറ്റിൽ കൈറ്റ്സ് യൂണിഫോം
2024-27 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ കൈറ്റ്സ് യൂണിഫോമുകൾ പ്രധാനാദ്ധ്യാപിക ലിൻ്റാമ്മ ജോണിന്റെ നേതൃത്വത്തിൽ വിതരണം ചെയ്തു. ലിറ്റിൽ കൈറ്റ്സ് പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളിലും വിദ്യാർത്ഥികൾ ഈ യൂണിഫോം ധരിക്കുന്നു.
മറ്റു പ്രവർത്തനങ്ങൾ
എഐ സെമിനാർ :15/02/2025
കല്യാശ്ശേരി മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ആർട്ടിഫിഷ്യൽ ഇൻറലിജൻസ് രംഗത്തെ അവസരങ്ങളും പ്രാധാന്യങ്ങളും എന്ന സെമിനാറിൽ പങ്കെടുക്കാൻ അംഗങ്ങൾക്ക് അവസരം ലഭിച്ചു ലോകപ്രശസ്തി നേടിയ പത്താം ക്ലാസ് വിദ്യാർത്ഥി റൗൽ ജോൺ അജു എന്ന കുട്ടിയാണ് പ്രധാന സെഷൻ കൈകാര്യം ചെയ്തത്.
-
റൗൾ ജോൺ അജുവിനൊപ്പം
സ്റ്റുഡന്റ് സഭ :ഷോർട്ട് ഫിലിം
22-02-2025 :
സംസ്ഥാന പാർലമെന്ററികാര്യ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്വയംഭരണ സ്ഥാപനമായ പാർലമെന്ററി ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് കല്യാശ്ശേരി മണ്ഡലത്തിൽ സ്റ്റുഡന്റ് സഭ സംഘടിപ്പിച്ചു. സംസ്ഥാനത്തെ നിയമസഭാ മണ്ഡലങ്ങളെ വിദ്യാർഥി സമൂഹവുമായി കൂടുതൽ അടുപ്പിക്കുന്നതിനായി രാജ്യത്ത് ആദ്യമായി ആവിഷ്‌ക്കരിച്ച പദ്ധതിയാണ് സ്റ്റുഡന്റ് സഭ .
പിലാത്തറ സെന്റ് ജോസഫ്സ് കോളജിൽ നടന്ന സ്റ്റുഡന്റ് സഭ തദ്ദേശ സ്വയംഭരണ എക്സൈസ് പാർലമെന്ററികാര്യ മന്ത്രി എം.ബി.രാജേഷ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ എം.വിജിൻ എംഎൽഎ അധ്യക്ഷത വഹിച്ചു. രജിസ്ട്രേഷൻ,മ്യൂസിയം, ആർക്കിയോളജി മന്ത്രി രാമചന്ദ്രൻ കടന്നപ്പളളി സമാപന പരിപാടി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി മുഖ്യാതിഥിയായി. ജില്ലാ കലക്ടർ അരുൺ കെ. വിജയൻ വിശിഷ്ടാതിഥിയായി പങ്കെടുത്തു. മണ്ഡലത്തിലെ ഹൈസ്ക്കൂൾ, ഹയർ സെക്കണ്ടറി, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 46 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത 150 ലധികം വിദ്യാർഥികളാണ് സ്റ്റുഡന്റ് സഭയിൽ പങ്കെടുത്തത്.
കല്യാശ്ശേരി മണ്ഡലം സ്റ്റുഡൻസ് സഭയോടനുബന്ധിച്ച് എൻറെ സ്വന്തം കല്യാശ്ശേരി എന്ന വിഷയത്തെ അടിസ്ഥാനമാക്കി നടത്തിയ ഷോർട്ട് ഫിലിം മത്സരത്തിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ സഹായത്താൽ കടന്നപ്പള്ളി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ നിർമ്മിച്ച ഒരു നല്ല നാളെക്കായി എന്ന ഷോർട്ട് ഫിലിം സമ്മാനം നേടി.
ലിറ്റിൽ കൈറ്റ്സ് അവധിക്കാല ക്യാമ്പ് 2025
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായി അവധിക്കാല ക്യാമ്പ് സംഘടിപ്പിച്ചു. രാവിലെ 9.30 ന് രജിസ്ട്രേഷൻ ആരംഭിച്ചു. ഐസ് ബ്രേക്കിംഗ് ഗെയിമിലൂടെ വിദ്യാർഥികളെ ഗ്രൂപ്പായി തിരിച്ചാണ് ഓരോ ആക്ടിവിറ്റിയും നടന്നത്. KDenlive ഉപയോഗിച്ച് വീഡിയോ എഡിറ്റിങ്, റീൽ നിർമാണം എന്നിവ കുട്ടികൾ പരിശീലിച്ചു.ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കുള്ള ഏകദിന വീഡിയോ പ്രൊഡക്ഷൻ ക്യാമ്പ് ദൃശ്യ സൃഷ്ടികളുടെ ഒരു പുതിയ ലോകത്തെ പരിചയപ്പെടുത്തുന്നതിനുള്ള മികച്ച അവസരമാണ് വിദ്യാർത്ഥികൾക്ക് നൽകിയത്. പയ്യന്നൂർ എസ് എ ബി ടി എം തായിനേരിയിലെ ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ഹരികൃഷ്ണൻ ടി പി ക്ളാസിന് നേതൃത്വം നൽകി. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ഷിബു എം എം ,ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് സജിത ടി പി എന്നിവരും ക്യാമ്പിനെ നയിച്ചു.