ജി.എച്ച്.എസ്.എസ്. കാരക്കുന്ന്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ മലയോര താലൂക്കായ ഏറനാടിന്റെ അതിർത്തിയിൽ തീർത്തും ഗ്രാമീണ പശ്ചാത്തലത്തിൽ സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് ജി.എച്ച്.എസ്.എസ്. കാരക്കുന്ന്. ചരിത്ര ശേഷിപ്പുകളുടേയും ടിപ്പു സുൽത്താന്റെ പടയോട്ടത്തിന്റെയും ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ സ്ഥൈര്യതയുടെയും സാമൂതിരിയുടെ രാജകീയ പാരമ്പര്യങ്ങളുടേയും സ്മരണകളാൽ സമൃദ്ധമായ തൃക്കലങ്ങോട് ഗ്രാമത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. സംസ്കാര സമ്പന്നരായ ഗ്രാമീണ സാമൂഹിക സാമ്പത്തിക ജീവിതാവസ്ഥകളിൽ നിന്നും എത്തുന്ന കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.
| ജി.എച്ച്.എസ്.എസ്. കാരക്കുന്ന് | |
|---|---|
G.H.S.S. KARAKUNNU | |
| വിലാസം | |
കാരക്കുന്ന് കാരക്കുന്ന് പി.ഒ. , 676123 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 02 - 09 - 1974 |
| വിവരങ്ങൾ | |
| ഫോൺ | 0483 2840997, 083010 54026 |
| ഇമെയിൽ | ghskarakunnu@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 18026 (സമേതം) |
| എച്ച് എസ് എസ് കോഡ് | 11158 |
| യുഡൈസ് കോഡ് | 32050601107 |
| വിക്കിഡാറ്റ | Q64567760 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | മലപ്പുറം |
| ഉപജില്ല | മഞ്ചേരി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | മലപ്പുറം |
| നിയമസഭാമണ്ഡലം | മഞ്ചേരി |
| താലൂക്ക് | ഏറനാട് |
| ബ്ലോക്ക് പഞ്ചായത്ത് | വണ്ടൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | തൃക്കലങ്ങോട് പഞ്ചായത്ത് |
| വാർഡ് | 7 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 8 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 613 |
| പെൺകുട്ടികൾ | 569 |
| ആകെ വിദ്യാർത്ഥികൾ | 1182 |
| അദ്ധ്യാപകർ | 38 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 306 |
| പെൺകുട്ടികൾ | 349 |
| ആകെ വിദ്യാർത്ഥികൾ | 655 |
| അദ്ധ്യാപകർ | 25 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | സക്കീന .എൻ |
| പ്രധാന അദ്ധ്യാപിക | ഖദീജ. സി |
| പി.ടി.എ. പ്രസിഡണ്ട് | എൻ.പി. മുഹമ്മദ് |
| എം.പി.ടി.എ. പ്രസിഡണ്ട് | സുഹ്റാബി |
| അവസാനം തിരുത്തിയത് | |
| 28-01-2022 | Parazak |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിലെ കാരക്കുന്ന് വില്ലേജിൽ മഞ്ചേരി ഉപജില്ലയിലെ സ്കൂളാണ് ജി.എച്ച്.എസ്.എസ്. കാരക്കുന്ന്. തൃക്കലങ്ങോട് ഗ്രാമ പഞ്ചായത്തിലെ ഏക സർക്കാർ ഹയർസെക്കണ്ടറി സ്കൂളാണിത്. പ്രദേശത്തിന്റെ ചിരകാല സ്വപ്നമായിരുന്നു ഒരു ഹൈസ്കൂൾ. ആ സ്വപ്നം സാക്ഷാത്കരിക്കുന്നത് 1974 മാണ്. 1974 സെപ്തംബർ 2 നാണ് ഈ വിദ്യാലയം ആരംഭിച്ചത്. എട്ടാം ക്ലാസ് മാത്രമായി ആരംഭിച്ച ക്ലാസ്സുകൾ കാരക്കുന്ന് എ. യു പി സ്കൂൾ കെട്ടിടം ഉപയോഗപ്പെടുത്തിയാണ് എട്ടാം ക്ലാസ് മാത്രമായി പ്രവർത്തനം ആരംഭിച്ചത്. 2004-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. ഇപ്പോൾ സയൻസ്, ഹ്യൂമാനിറ്റീസ്, കോമേഴ്സ് വിഭാഗങ്ങളുണ്ട് കൂടുതൽ ചരിത്രം വായിക്കുക'
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്,, നാല് കംമ്പ്യൂട്ടർ ലാബുകളിലുമായി ഏകദേശം അമ്പത്തിനാലോളം കമ്പ്യൂട്ടറുകളുണ്ട്. സ്കൂളിനകത്തും പരിസരങ്ങളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് വൈഫൈ സൗകര്യം ലഭ്യമാണ്.,ക്ലാസുകൾ മുഴുവനും ഹൈടെക്കാണ്, ഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള റിസോഴ്ല് ക്ലാസ്സുമുറികൾ , 12000 ത്തിലധികം പുസ്തകങ്ങളുള്ള വലിയ ലൈബ്രറി& വായനാമുറി ഈ സ്കൂളിന്റെ പ്രത്യേക ആകർഷണമാണ്, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങളിലെ മുഴുവൻ ക്ലാസ്സ് മുറികളുംഹൈടെക്കാണ്.കൂടുതൽ ചരിത്രം വായിക്കുക'
പാഠ്യേതര പ്രവർത്തനങ്ങൾ
ജി.എച്ച്.എസ്.എസ്. കാരക്കുന്ന് സ്കൂളിൽ പഠന പ്രവർത്തനങ്ങൾക്കൊപ്പം വിവിധ പാഠ്യേതര പ്രവർത്തനങ്ങൾ കൂടി നടന്നു വരുന്നു. വിവിധ ക്ലബ് പ്രവർത്തനങ്ങൾക്കു പുറമേയാണിത്.
പ്രധാന കാൽവെപ്പ്
ഗവ: അനുവദിച്ച ഏഴ് ലക്ഷം രൂപയുടെ പുസ്തകങ്ങൾ കൊണ്ട് സമ്പന്നമായ ലൈബ്രറി 21-1-2010 ഉദ്ഘാടനം ചെയ്തു. 12000ത്തിലധികം പുസ്തകങ്ങളുണ്ട്. പ്രദേശത്തെ സുമനസ്സുകളായ നിരവധി വ്യക്തികൾ ലൈബ്രറിക്കാവശ്യമായ ഫർണിച്ചറുകളും അലമാറകളും സംഭാവന നൽകി. ലൈബ്രറിയോടനുബന്ധിച്ച് വായനാമുറിയുമുണ്ട്. "പുസ്‌തകങ്ങൾ നിറഞ്ഞ ഗ്രന്ഥശാല, സർവകലാശാലയ്‌ക്കു സമമാണെന്നു” കാർലൈന്റെ വാക്കുകൾ സ്മരണീയമാണ്. ലോകത്ത് മഹാന്മാരായി അറിയപ്പെടുന്നവരെല്ലാംതന്നെ നല്ല വായനക്കാരും ഗ്രന്ഥശാലകളുടെ ഗുണഭോക്‌താക്കളുമാണ്. കുട്ടികളിലെ വായനാ ശീലം വളർത്തുന്നതിൽ രക്ഷിതാക്കൾക്കും അധ്യാപകർക്കും ഒരു പോലെ പങ്കുണ്ട്. ചെറുപ്പം മുതൽ കുട്ടികളെ വായനയുടെ ലോകത്തേക്ക് കൊണ്ടുപോകാൻ നമുക്ക് കഴിയണം. വായിക്കാനായി അവരെ പ്രാപ്തരാക്കുന്നതിനോടൊപ്പം വായിക്കാനായി അവരെ പ്രോത്സാഹിപ്പിക്കുകയും വേണം.
സ്കൂൾ മാനേജ്‍മെന്റ് കമ്മിറ്റി
അധ്യാപകരും രക്ഷാകർത്താക്കളും ജനപ്രതിനിധികളും , പ്രദേശത്തെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും ,വിദ്യാഭ്യാസ വിദ്ധരുമൊക്കെ ചേർന്ന് രൂപവത്കരിക്കുന്ന സംഘടനയാണ് സ്കൂൾമാനേജ്മെന്റ്കമ്മറ്റി. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം നിറവേറ്റാൻ ഇങ്ങനെയൊരു സഹകരണം അത്യാവശ്യമാണെന്നു തെളിഞ്ഞിട്ടുണ്ട്. സ്കൂളിലെ കെട്ടിടം, കളിസ്ഥലം, ഫർണിച്ചർ, ലൈബ്രറി, ലാബറട്ടറി എന്നിവ മെച്ചപ്പെടുത്തുന്നത് ഈ സംഘടനയുടെ സംഘടിതയത്നത്തിലൂടെയാണ്പഠിതാക്കളുടെ സർവതോന്മുഖമായ അഭിവൃദ്ധിലാക്കാക്കി പ്രവർത്തിക്കാൻ അധ്യാപകരും രക്ഷിതാക്കളും സഹകരിക്കുക എന്നതാണ് സ്കൂൾമാനേജ്മെന്റ്കമ്മറ്റിയുടെ പ്രധാനലക്ഷ്യം. കൂടുതൽ ചരിത്രം വായിക്കുക'
ഭരണ നിർവഹണം
- മലപ്പുറം ജില്ലാ പഞ്ചായത്ത്, മലപ്പുറം. സൈറ്റ്
- പി.ടി.എ.
- എം.പി.ടി.എ.
- സ്കൂൾ മാനേജ്‍മെന്റ് കമ്മിറ്റി
- ജാഗ്രതാ സമിതി
- സ്കൂൾ വെൽഫെയർ കമ്മിറ്റി
സ്മരണിക
- മുൻ സാരഥികൾ
- പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- പ്രശസ്തരായ പൂർവാദ്ധ്യാപകർ
- സ്കൂളിന്റെ ഭൗതികസാഹചര്യങ്ങൾ, ജീവനക്കാർ എന്നിവരുടെ മുഴുവൻ വിവരങ്ങളും ഇവിടെ ലഭിക്കുന്നു.
വഴികാട്ടി
- സി.എൻ.ജി. റോഡിലൂടെ കാരക്കുന്ന് ജംഗ്ഷനിൽ എത്തുക. അവിടെ നിന്നും അരകി.മി. ദൂരം. തച്ചുണ്ണിയാണ് തൊട്ടടുത്ത കവല.
- കോഴിക്കോട് കരിപ്പൂർ എയർപോർട്ടിൽ നിന്ന് നാൽപത് കി.മി. അകലം.
- റെയിൽവേ സ്റ്റേഷൻ - വാണിയംബലം, ഷൊർണൂർ നിലമ്പൂർ റോഡ് വഴിയുള്ള വണ്ടിയിൽ വാണിയമ്പലം ഇറങ്ങി മഞ്ചേരിയിലേക്കുള്ള ബസ്സിൽ 25 കിമീ.
- കാവനൂരിൽ നിന്നും ആമയൂർ റോഡിലൂടെ കാരക്കുന്ന് നിന്നും അര കി.മി. ദൂരം
{{#multimaps:11.167040600531157, 76.13376819659625|zoom=8}}
ഉപതാളുകൾ
ചുറ്റുവട്ടം| അനാമിക| എന്റെ കവിതകൾ| അറിയിപ്പുകൾ| കഥപ്പെട്ടി| കായികലോകം| വിക്കി ലേഖകർ| ഓർമച്ചെപ്പ്| സഹായമേശ|
മേൽവിലാസം
കാരക്കുന്ന് പി.ഒ, മലപ്പുറം ജില്ല , പിൻ 676123
ഫോൺ (ഹയർസെക്കന്ററി) : 0483 2841347 , ഫോൺ (ഹൈസ്ക്കൂൾ) : 0483 2840997
ഇ-മെയിൽ (ഹൈസ്കൂൾ ഓഫീസ്) ghskarakunnu@gmail.com ,ഇ-മെയിൽ (ഹയർ സെക്കണ്ടറി ഓഫീസ്)principal11158@gmail.com