ജി.എച്ച്.എസ്.എസ്. കാരക്കുന്ന്/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം കലാ സാഹിത്യ വേദി

കേരളസർക്കാരിന്റെ പൊതുവിദ്യാഭ്യാസവകുപ്പിന്റെ സംരംഭമാണ് വിദ്യാരംഗം കലാസാഹിത്യവേദി. കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനു വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണിത്. മനുഷ്യത്വം വളർത്തിയെടുക്കുക എന്ന ലക്ഷ്യമാണ് വിദ്യാരംഗം കലാസാഹിത്യവേദിക്കുളളത്. വിദ്യാലയങ്ങളാണ് വേദിയുടെ പ്രവർത്തനത്തിന്റെ തുടക്കം. കെ. ബിന്ദു ടീച്ചർ ചെയർമാനും വിദ്യാർത്ഥികളിൽ ഒരാളായ ഐശ്വര്യ കൺവീനറുമായി വേദിയുടെ സംഘടനാപ്രവർത്തനം.

ഉദ്ഘാടനം ശ്രീ മുനീർ ആമയൂർ

ജൂലൈ 15ന് വിദ്യാരംഗം സാഹിത്യവേദിയുടെ ഉദ്ഘാടനം ശ്രീ മുനീർ ആമയൂർ (FM Programme officer) Online ആയി നിർവ്വഹിച്ചു. ചുള്ളക്കാട് സ്കൂളിലെ അധ്യാപികയായ സരസ്വതി ടീച്ചറും മൂർക്കനാട് സ്കൂളിലെ അധ്യാപികയായ ഗിരിജ ടീച്ചറും ആശംസകൾ അർപ്പിക്കുകയും നാടൻ പാട്ടുകൾ പാടുകയും ചെയ്തു.online പരിപാടി ഇത്രയും വിജയകരമായി നടത്തിയതിൽ ഞങ്ങൾ സന്തോഷിക്കുന്നു. കുട്ടികളുടെ വ്യത്യസ്തമായ കഴിവുകൾ പ്രകടിപ്പിയ്ക്കാൻ ഈ വേദിക്ക് കഴിഞ്ഞു.

വായനാദിന മത്സരങ്ങൾ

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ online class എടുക്കേണ്ടതിന്റെ മുന്നോടിയായി Teachmint app, download ചെയ്തു. എത്ര കുട്ടികളെയും ഒരേ സമയം പങ്കെടുപ്പിയ്ക്കാൻ ഇതു വഴി പറ്റുമെന്നതിനാൽ ആ രീതിയിൽ തന്നെ സ്കൂളിലെ എല്ലാ കുട്ടികളെയും പങ്കെടുപ്പിച്ചു കൊണ്ട് ജൂൺ 19ന് വായനാദിന മത്സരങ്ങൾ ഒരാഴ്ച കാലയളവിൽ നടത്താൻ തീരുമാനിച്ചു. ഇഷ്ടപ്പെട്ട ഒരു പുസ്കത്തിലെ സവിശേഷ ഭാഗംഭാവാത്മകമായി അവതരിപ്പിക്കുക, കാവ്യാലാപനം, പോസ്റ്റർ നിർമ്മാണം' തുടങ്ങി വിവിധ മത്സരങ്ങൾ നടത്തി.

ഓൺലൈൻ ഓണാഘോഷം

പിന്നീട് നടത്തിയത് ഓണവുമായി ബന്ധപ്പെട്ട് നടത്തിയ പരിപാടിയാണ്.ഇതേ app ഉപയോഗിച്ച് കുട്ടികളെയും രക്ഷിതാക്കളെയും പങ്കെടുപ്പിച്ചു കൊണ്ട് നടത്തിയ പരിപാടി വൻ വിജയമായി'- മികച്ച ഗായകൻ ശ്രീ ജയരാജ് "പൂവിളി പൂവിളി പൊന്നോണമായി " എന്ന പാട്ടു പാടി ഓണാന്തരീക്ഷയൊരുക്കി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ജലീൽ മാസ്റ്റർ, പ്രദീപ് മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു.കുട്ടികളുടെ അമ്മമാരും പരിപാടികൾ അവതരിപ്പിച്ചു

വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ

  • വായനാദിനാചരണവും വായനാവാരവും
  • വായനാമത്സരം
  • നല്ല വായനക്കാരെ തെരഞ്ഞെടുക്കുക
  • വായനയുടെ പ്രാധ്യാന്യം ഉൾക്കൊളളുന്ന പ്രബന്ധമത്സരം
  • പ്രഭാഷണങ്ങൾ എന്നിവ സംഘടിപ്പിക്കുക
  • ലൈബ്രറി പുസ്തക വിതരണം കാര്യക്ഷമമാക്കുക

തുടങ്ങിയവ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങളാണ്.

2016-17

വിദ്യാരംഗം ജില്ലാതല ശിൽപശാലയിലേക്ക് യോഗ്യത നേടിയ അശ്വിൻ മഞ്ചേരി എ.ഇ.ഒയിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങുന്നു

വിദ്യാരംഗം