ജി.എച്ച്.എസ്.എസ്. കാരക്കുന്ന്/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

കോവിഡിന്റെ പശ്ചാത്തലത്തിൽ സയൻസ് ക്ലബ് രൂപീകരിക്കുന്നതിനും വിവിധ സയൻസ് പ്രവർത്തനങ്ങൾ, ശാസ്ത്രമേളകൾ തുടങ്ങി സബ് ജില്ലാ തലത്തിൽ നടക്കുന്ന വിവിധ മത്സര ഇനങ്ങളിലേക്ക് കുട്ടികളെ തിരഞ്ഞെടുക്കുന്ന തിരമായി Google form ൽ ക്വിസ് മത്സരം നടത്തി. ഇരുന്നൂറോളം കുട്ടികളെ ഉൾപ്പെടുത്തി ജൂൺ 28 ന് സയൻസ് ക്ലബ് രൂപീകരിച്ചു.

ക്ലബ് ഉദ്‌ഘാടനം 2021-22

എം നാരായണൻ നമ്പൂതിരിപ്പാട് Deputy Director, VSSC ( AVN) ISRO TVM, Google meet ലൂടെ സയൻസ് ക്ലബ് ഉദ്ഘാടന ചടങ്ങ് ധന്യമാക്കി . ഓൺലൈൻ പരിമിതികൾക്കിടയിലും Slide Presentation നിലൂടെ നടത്തിയ അദ്ദേഹത്തിൻ്റെ ക്ലാസ് അത്യന്തം വിജ്ഞാനപ്രദമായി. ഒരു മണിക്കൂറിലേറെ നീണ്ടു നിന്ന അദ്ദേഹത്തിൻ്റെ ക്ലാസും അതിനു ശേഷമുളള കുട്ടികളുമായുള്ള അദ്ദേഹത്തിൻ്റെ ആശയ വിനിമയവും സംഭാഷണവും എല്ലാവർക്കും ഹൃദ്യമായ അനുഭവമായിരുന്നു. അതിനോടപ്പം ബയോളജി സ്റ്റേറ്റ് റിസോഴ്സ് പേർസണും സെൻ്റ് തോമസ് ഹൈസ്കൂളിലെ പ്രധാന അധ്യാകനും കൈറ്റ് വിക്ടേഴ്സ് ക്ലാസുകളിലൂടെ സുപരിചിതനുമായ ശ്രീമാനുവൽ ജോസ് സാറിൻ്റെ സാന്നിധ്യം ചടങ്ങിന് മാറ്റുകൂട്ടി.

പരിസ്ഥിതി ദിന ക്വിസ് ഫോട്ടോഗ്രാഫി മത്സരം

ജൂൺ 5- പരിസ്ഥിതി ദിന ക്വിസ് ഫോട്ടോഗ്രാഫി മത്സരം എന്നിവ സംഘടിപ്പിച്ചു.

ചാന്ദ്രദിനാചരണം

ജൂലൈ 21-ചാന്ദ്രദിനാചരവുമായി ബന്ധപ്പെട്ട് വിവിധ മത്സര ഇനങ്ങൾ, ചാന്ദ്രദിന ക്വിസ്, ചാന്ദ്ര പര്യവേക്ഷണ ചരിത്രത്തിലെ നാഴികക്കല്ലുകൾ, കൊളാഷ് നിർമാണം, എൻ്റെ സാങ്കൽപിക ചാന്ദ്രയാത്ര ഒരു വിവരണം തയ്യാറക്കൽ - ഇവയിൽ കുട്ടികളുടെ പങ്കാളിത്തം ഉണ്ടായിരുന്നു.

ശാസ്ത്ര രംഗം

ശാസ്ത്ര രംഗം - (July 25 )ശാസ്ത്ര രംഗം സ്കൂൾ തല പ്രവർത്തനങ്ങൾ ഓൺ ലൈനായും ഡിജിറ്റലായും നടത്തി. വീട്ടീൽ നിന്നും ഒരു പരീക്ഷണം, ശാസ്ത്ര ലേഖനം, എൻ്റെ ശാസ്ത്രജ്ഞൻ - ജീവചരിത്രക്കുറിച്ച്, ശാസ്ത്ര ഗ്രന്ഥാസ്വാദനം എന്നീ ഇനങ്ങൾ നടത്തുകയും വിജയികൾ മഞ്ചേരി സബ്ജില്ലാത്തലത്തിൽ പങ്കെടുത്ത് രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തു. പ്രവൃത്തി പരചയ ഇനത്തിൽ തെങ്ങോല കൊണ്ടുള്ള ഉത്പന്നതിലും മൂന്നാം സ്ഥാനം നേടി.