ജി.എച്ച്.എസ്.എസ്. കാരക്കുന്ന് /സാഹിത്യം, കല, കായികം

Schoolwiki സംരംഭത്തിൽ നിന്ന്

കല, സാഹിത്യം

നൂറ്റാണ്ടുകൾ പഴക്കമുള്ള കലാ-സാംസ്കാരിക പൈതൃകമുണ്ട് കേരളത്തിന്. നാടൻ കലകളും അനുഷ്ഠാന കലകളും ക്ഷേത്ര കലകളും മുതൽ ആധുനിക കലാരൂപങ്ങൾ വരെ കേരളീയ സാംസ്കാരിക ജീവിതത്തിന്റെ വളർച്ചയിൽ നിർണ്ണായകമായ പങ്കു വഹിക്കുന്നു. കാരക്കുന്ന് സ്കൂളിലെ കല-സാഹിത്യ-സാംസ്കാരിക മേഖലക്ക് ഊന്നൽ നൽകി വിഭാവനം ചെയ്ത നൂതന പദ്ധതിയായ 'കാരക്കുന്ന് തനിമ' സ്‌കൂളിന്റെ സാംസ്കാരിക ചരിത്രത്തിൽ പുതിയ ചുവടുവെപ്പാകും. കലാ കായിക അഭിരുചിയുള്ളവരെ പ്രോത്സാഹിപ്പിക്കാനും സാഹിത്യം, നാടകം, വിവിധ കലകളെ പരിചയപ്പെടുത്തൽ, പരിശീലനം, കലാ ട്രൂപ്പുകളുടെ രൂപവത്കരണം, ഫുട്ബാൾ, ക്രിക്കറ്റ്, കബഡി, ഹാന്റ്ബോൾ, വോളിബാൾ എന്നീ വിഭാഗങ്ങളിൽ പ്രത്യേക പരിശീലനം നൽകൽ എന്നിവയാണ് ലക്ഷ്യം. സ്കൂളിലെ സ്പോർട്സ് ക്ലബ്, റേഡിയോ ശ്രോതാ വേദി, ഫിലിം സൊസൈറ്റി, വായനക്കൂട്ടം, മറ്റ് സാംസ്കാരിക കൂട്ടായ്മകൾ എന്നിവയുടെ ആഭിമുഖ്യത്തിൽ എല്ലാ കുട്ടികൾക്കും വിവിധ കലാ-കായിക മേഖലയിൽ സമഗ്രപരിശീലനം നൽകും. അവധിക്കാലത്ത് നാടകകളരി സംഘടിപ്പിക്കകുമെന്ന് കൺവീനർ അസീസ് മാസ്ററർ പറഞ്ഞു.

കായികം

സ്കൂളിൽ വളരെ സജ്ജീവമായ കായിക ക്ലബ്ബ് നിലവിൽ പ്രവർത്തിക്കുന്നുണ്ട്. ഹൈസ്കൂളിലേയും ഹയർ സെക്കന്ററിയിലേയും വിദ്യാർത്ഥികൾ സ്കൂൾ കായിക ക്ലബ്ബിന്റെ നേതൃത്വത്തിൽ കായിക മത്സരങ്ങളിൽ വളരെ നല്ല രീതിയിൽ പങ്കെടുക്കാറുണ്ട്. കബടി, ഷോർട്ട് പുട്ട്, തുടങ്ങിയ മത്സര ഇനങ്ങളിൽ കുട്ടികൾ സജീവമാണ്. അവർക്കു വേണ്ട പരിശീലനം സ്കൂൾ കായിക അദ്ധ്യാപകർ തന്നെ നൽകുന്നുമുണ്ട്. ഹൈസ്കൂളിനും, ഹയർ സെക്കന്ററിയ്ക്കും കായിക അദ്ധ്യാപകൻ നിലവിലുണ്ട്. കുട്ടികളെ മത്സരത്തിൽ പങ്കെടുപ്പിക്കാനുള്ള പരിശീലനം നൽകാനും ബാക്കി ഉള്ള കുട്ടികളിൽ കായിക ശേഷി വളർത്തുവാനും ഈ അദ്ധ്യാപകർ പി.റ്റി പിരീഡിലൂടെ സമയം കണ്ടെത്താറുണ്ട്.