ജി.എച്ച്.എസ്.എസ്. കാരക്കുന്ന്/ജൂനിയർ റെഡ് ക്രോസ്

2021-22 അക്കാദമിക വർഷത്തിൽ A level എഴുതാൻ 60 കുട്ടികളും B level എഴുതാൻ 60 കുട്ടികളും C level എഴുതാൻ 40 കുട്ടികളും അടങ്ങുന്ന വലിയൊരു യൂണിറ്റായി മാറി.

ജൂൺ 5 പരിസ്ഥിതി ദിനത്തിൽ കുട്ടികൾ അവരെക്കൊണ്ട് കഴിയുന്ന രീതിയിൽ വീട്ടിൽ നിന്നുകൊണ്ടുതന്നെ മരങ്ങൾ വച്ചു പിടിപ്പിച്ചു.
ജൂൺ 26 ന് ലഹരി വിരുദ്ധ പ്രതിജ്ഞ എഴുത്തു മത്സരം നടത്തി.
അധ്യാപക ദിനമായ സെപ്റ്റംബർ 5ന് നശാമുക്ത് ഭാരത് അഭിയാന്റെ കീഴിൽ വിവിധ വകുപ്പുകളുമായി സഹകരിച്ച് ഓൺലൈൻ മത്സരങ്ങൾ നടത്തി.
ഓഫ്‌ലൈൻ ക്ലാസുകൾ ആരംഭിച്ചത് മുതൽ അധ്യാപകരുടെ കൂടെ ജെ ആർ സി കേഡറ്റ് മാരും സാനിറ്റേഷൻ ഡ്യൂട്ടിയിൽ പങ്കെടുക്കുന്നു.

2017-2018 അക്കാദമിക് വർഷം മുതൽ റീത്ത എം പി, പ്രവിത എം എന്നീ അധ്യാപകരാണ് ജെ ആർ സി കൗൺസിലർമാരായി ജെ ആർ സി യെ നയിക്കുന്നത്.

ഏകദിന ജെ ആർ സി ക്യാമ്പ് 11- 1 -2018 തുറക്കൽ ഹൈസ്കൂളിൽ വച്ച് നടന്നു. 57 കുട്ടികൾ പങ്കെടുത്തു.
ജെ ആർ സി കുട്ടികൾ സീഡ് പെൻ ഉണ്ടാക്കി. പ്ലാസ്റ്റിക് പേനകളുടെ അമിത ഉപയോഗം ഒഴിവാക്കാൻ ഈ പരിപാടി ഉപകാരപ്രദമായി.                                     

പ്രളയത്താൽ നാടും വീടും അകന്നു ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് ഗവൺമെന്റ് ഹൈസ്കൂൾ കാരകുന്ന് ജെ ആർ സി വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഭക്ഷണത്തിന് വേണ്ട വിഭവങ്ങൾ സമാഹരിച്ച് 30- 7 -2018ന് നൽകി. അരി,വസ്ത്രം,ബിസ്ക്കറ്റ്,ബ്രെഡ്, സോപ്പ്, സാനിറ്ററി നാപ്കിൻ തുടങ്ങി വാഴക്കുല വരെ ഏകദേശം ഇരുപത്തി അയ്യായിരത്തോളം രൂപയുടെ സാധനങ്ങൾ ഈ കുഞ്ഞു കൈകളാൽ സമാഹരിച്ചു.

റീത്ത ടീച്ചർ, പ്രവിത ടീച്ചർ എന്നിവരുടെ പിന്തുണയിൽ സ്കൂളിലെ മുഴുവൻ സ്റ്റാഫുകളും പിടിഎ ഭാരവാഹികളും അവരവർക്ക് കഴിയുന്ന തുകകൾ സംഭാവനകൾ നൽകി. കൂടാതെ കാരക്കുന്ന്, തച്ചുണ്ണിയിലെ നിവാസികളും വ്യാപാരികളും തങ്ങളാൽ കഴിയുന്ന സംഭാവനകൾ ഈ മഹനീയ ഉദ്യമത്തിന് നൽകുകയുണ്ടായി.
എടവണ്ണയിലെ പ്രളയ ബാധിത പ്രദേശമായ കൊളപ്പാട് സബ്ജില്ലാ ഭാരവാഹികളുടെ കൂടെ ജെ ആർ സി കേഡറ്റ് മാരും സന്ദർശിച്ചു. അന്നേദിവസം തന്നെ സമാഹരിച്ച തുക കൈമാറുകയും ചെയ്തു  (30-8-2018).
അധ്യാപക ദിനത്തിൽ അദ്ധ്യാപകന് ഒരു കത്ത് എത്തിക്കൽ എന്ന പരിപാടി വിജയകരമായി സംഘടിപ്പിച്ചു.
കൊറോണക്കാലം അതിജീവിക്കാൻ പൾസ് ഓക്സിമീറ്റർ, മാസ്ക്,ഗ്ലൗസ്,സാനിറ്റൈസർ തുടങ്ങിയവ വാങ്ങിക്കാനുള്ള പൈസ സ്വരൂപിച്ച് കൈമാറി

കഷ്ടപ്പെടുന്നവരെ സഹായിക്കുന്നതിനായുള്ള ലോകത്തിലെ ഏറ്റവും വലിയ സംഘടനയാണ് റെഡ്ക്രോസ്. സ്വിറ്റ്സർലണ്ടുകാരനായ ഹെൻറി ഡ്യുനൻറിൻറെ ശ്രമഫലമായി 1863-ലാണ് ഇത് സ്ഥാപിതമായത്. ഇദ്ദേഹത്തിന്റെ ജന്മദിനമായ മേയ് 8 റെഡ്ക്രോസ് ദിനമായി ആചരിക്കുന്നു. ഇന്ന് ലോകത്തിൽ 150-ലധികം രാജ്യങ്ങളിൽ റെഡ്ക്രോസിന് ശാഖകളും 97 ദശലക്ഷത്തിലധികം വോളണ്ടിയർമാരും ഉണ്ട്. ഇൻറർനാഷണൽ മൂവ്മെൻറ് ഓഫ് ദ് റെഡ്ക്രോസ് ആൻഡ് റെഡ്ക്രെസൻറ് എന്നതാണ് റെഡ്ക്രോസിൻറെ ഔദ്യോഗിക നാമം. 1986-ലാണ് ഈ പേര് സ്വീകരിച്ചത്. മുംസ്ലീം രാജ്യങ്ങളിൽ റെഡ്ക്രോസ്, റെഡ്ക്രെസൻറ് എന്നാണ് അറിയപ്പെടുന്നത്. വിദ്യാർത്ഥികളിലെ സേവനമനോഭാവവും ആതുര ശുശ്രൂഷ താൽപര്യം വളർത്തുന്നതിനും സമൂഹത്തിന് നന്മയാർന്ന മാതൃകയാകുന്നതിനും ' ജൂനിയർ റെഡ് ക്രോസ്സ്' കാരക്കുന്ന് ഗവൺമെന്റ് ഹൈസ്‌ക്കൂളിൽ 29-09-2014 തിങ്കളാഴ്ച 11 മണിക്ക് തുടക്കം കുറിച്ചു. 17 അംഗങ്ങളുള്ള റെഡ് ക്രോസ്സ് യൂണിറ്റിന്റെ ഉദ്ഘാടനം സ്കൂൾ ഹെഡ്മിസ്ട്രസ് നുസൈബത്ത് ബീഗം ടീച്ചർ നിർവ്വഹിച്ചു. ജൂനിയർ റെഡ് ക്രോസ്സ് ജില്ലാ കമ്മിറ്റിയംഗം കരുവാരക്കുണ്ട്, ഷാജഹാൻ മാസ്റ്റർ ക്ലാസെടുത്തു. പിടിഎ പ്രസിഡണ്ട് ഗഫൂർ ആമയൂർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്റ്റാഫ് പ്രതിനിധി അഹമ്മദ് അബ്ദുൾ അസീസ് മാസ്റ്റർ, , അബ്ദുൾ റസാക്ക് മാസ്റ്റർ (ജൂനിയർ റെഡ് ക്രോസ്സ് കൗൺസലർ) , കെ. ബിന്ദു ടീച്ചർ (ജൂനിയർ റെഡ് ക്രോസ്സ് കൗൺസലർ), കെ അബ്ദുൾ ജലീൽ മാസ്റ്റർ, നൗഷാദലി മാസ്റ്റർ, ഐശ്വര്യ എന്നിവർ സംസാരിച്ചു. 2016-17 വർഷം എട്ടാം ക്ലാസ്സിൽ 40 കേഡറ്റുകളും, ഒമ്പതാം ക്ലാസ്സിൽ 40 കേഡറ്റുകളും, പത്താം ക്ലാസ്സിൽ 32കേഡറ്റുകളും സേവനരംഗത്തുണ്ട്.രതീഷ് മാസ്റ്ററാണ് ഈ വർഷം ജൂനിയർ റെഡ് ക്രോസ്സ് കൗൺസലർ ആയി പ്രവർത്തിക്കുന്നത്. .

JRC ഉദ്ഘാടനം notice
JRC പ്രവർത്തനങ്ങൾ വിശദീകരിച്ചു കൊണ്ട് കൗൺസിലർ അബ്ദുൽ റസാക്ക് സംസാരിക്കുന്നു. കോർഡിനേറ്റർ ഷാജഹാൻ, ഹെഡ്മിസ്ട്രസ് നുസൈബത്ത് ബീഗം, അബ്ദുൽ ജലീൽ എന്നിവരാണു വേദിയിൽ
JRC കേഡറ്റുകൾക്ക് കെ.ബിന്ദു ടീച്ചർ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു