വി വി എച്ച് എസ് എസ് താമരക്കുളം

Schoolwiki സംരംഭത്തിൽ നിന്ന്
15:50, 18 ഫെബ്രുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vvhss thamarakulam (സംവാദം | സംഭാവനകൾ)


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
വി വി എച്ച് എസ് എസ് താമരക്കുളം
വിലാസം
താമരക്ക‍ുളം

ചാരുംമൂട് പി.ഒ,
ആലപ്പുഴ
,
690505
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 - 1968
വിവരങ്ങൾ
ഫോൺ04792382160
ഇമെയിൽvvhsstklm@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്36035 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽജിജി. എച്ച്. നായർ
പ്രധാന അദ്ധ്യാപകൻസ‍ുനിത ഡി. പിള്ള
അവസാനം തിരുത്തിയത്
18-02-2019Vvhss thamarakulam
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചാരുംമൂട് പട്ടണത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് വി‍ജ്‍ഞാന വിലാസിനി ഹയർ സെക്കണ്ടറി സ്കൂൾ. വി.വി.എച്ച്.എസ്.എസ്‍ എന്ന പേരിലാണ് പൊതുവേ അറിയപ്പെടുന്നത്. 1936-ല് പാലയ്ക്കല് കൊച്ചുപിള്ള സാര് സ്ഥാപക മാനേജരായി തുടക്കം കുറിച്ച സംസ്കൃത സ്കൂൾ സംസ്ഥാനത്തിന്റെ ആകെ ശ്രദ്ധാ കേന്ദ്രമായി മാറി.

ചരിത്രം

താമരക്കുളം വിജ്‍ഞാന വിലാസിനി ഹയർസെക്കന്ഡറി സ്കുള് ഇന്ന് ആലപ്പുഴ ജില്ലയിലെ തന്നെ തിലകക്കുറിയായി മാറിക്കൊണ്ടിരിക്കുകയാണ്. 1936 ൽ പാലയ്ക്കൽ കൊച്ചുപിള്ള സാര് സ്ഥാപക മാനേജരായി തുടക്കം കുറിച്ച സംസ്കൃത സ്കൂള് സംസ്ഥാനത്തിന്റെ ആകെ ശ്രദ്ധാകേന്ദ്രമായി മാറി. 1968 ൽ ഹൈസ്ക്കൂളായിട്ടും 1998 ൽ ഹയർ സെക്കന്ഡറി സ്കൂളായിട്ടും വളർന്നു വന്ന ഈ വിദ്യാലയം പാഠ്യപാഠ്യേതര പ്രവര്ത്തനങ്ങളിൽ അസൂയാവഹമായ നേട്ടങ്ങൾ കൊയ്തുകൊണ്ടിരിക്കുകയാണ്. സ്കൂളിന്റെ ചരിത്രത്തേക്കുറിച്ച് വിശദമാക്കുമ്പോൾ ആദ്യത്തെ പ്രഥമ അദ്ധ്യാപകനായ ശ്രീ. എൻ. രവീന്ദ്രൻ നായർ സാറിനെയും ഏറെക്കാലം അദ്ധ്യപകനായും അതിലുപരി പതിനെട്ടു വർഷക്കാലം പ്രഥമ അദ്ധ്യാപകനായും ആദ്യത്തെ പ്രിൻസിപ്പാളായും സേവനം അനുഷ്ഠിച്ച ശ്രീ. കെ. മുരളീധരൻ നായർ സാറിനെയും വിസ്മരിക്കാനാവില്ല. ഒരേ സമയം മികച്ച ഭരണാധികാരിയായും അദ്ധ്യാപകനുമായി പ്രവർത്തിച്ച അദ്ദേഹത്തിന് സർക്കാർ, ദേശീയ അദ്ധ്യാപക അവാർഡ് നല്കി ആദരിക്കുകയുണ്ടായി.

ഭൗതികസൗകര്യങ്ങൾ

നാലര ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 11 കെട്ടിടങ്ങളിലായി 76 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 24 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ രണ്ടു കളിസ്ഥലങ്ങളും ഈ വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ലിറ്റിൽ കൈറ്റ്സ്
  • സ്കൗട്ട് & ഗൈഡ്സ്.
  • എസ്.പി.സി
  • എൻ.സി.സി.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ജൂനിയർ റെഡ്ക്രോസ്


== സ്കൂൾ യുവജനോൽസവം 2017 കണ്ണ‍ൂരിൽ നടന്ന സംസ്ഥന സ്കൂൾ യുവജനോൽസവത്തിൽ സ്കൂൾ 24-ലാം സ്ഥാനം കരസഥമാക്കി. ജനറൽ വിഭാഗത്തിൽ രണ്ട് ഒന്നാം സ്ഥാനവ‍ും, ഒരു ഒന്നാം സ്ഥാനവ‍ും കരസ്ഥമാക്കിയ (ഭിന്നശേഷിയ‍ുള്ള) "കൺമണി" എന്ന

വിദ്യാർത്ഥിനി സ്‍ക‍ൂളിന്റെ അഭിമാനമാണ്.
ബഹുമുഖപ്രതിഭ-കൺമണി
         2018-19 അധ്യയനവർഷത്തെ  മികവുത്സവം 2019 ജനുവരി 31 ഫെബ്രുവരി 1 തീയതികളിൽ  സ്കൂളിൽ നടന്നു .  ബഹുമാനപ്പെട്ട  മാവേലിക്കര വിദ്യാഭ്യാസ ജില്ലാ ഓഫീസർ ശ്രീ സുബിൻ പോൺ  മികവുത്സവം ഉദ്ഘാടനം ചെയ്തു. തുടർന്ന്  പാഠ്യ വിഷയവുമായി ബന്ധപ്പെട്ട  പഠന മികവുകൾ അവതരിപ്പിച്ചു .  സമീപത്തെ സ്കൂളുകളിലെ വിദ്യാർഥികൾക്കും രക്ഷകർത്താക്കൾക്കും നാട്ടുകാർക്കും മികവ് പ്രദർശനം   കാണുന്നതിനുള്ള സാഹചര്യമൊരുക്കി  

==

മികവുത്സവം മാവേലിക്കര DEO സുബിൻ പോൾ ഉദ്ഘാടനം ചെയ്യുന്നു
,
മികവുൽസവം

മാനേജ്മെന്റ്

ശ്രീ പാലയ്ക്കൽ കൊച്ചുപിള്ള ആയിരുന്നു ഈ വിദ്യാലയത്തിന്റെ സ്ഥാപക മാനേജർ. അദ്ദേഹത്തിന്റെ മകനും അഭിഭാഷകനും ആയ ശ്രീ. പാലയ്ക്കൽ ശങ്കരൻ നായർ സാർ പിതാവിന്റെ മരണശേഷം സ്ക്കൂൾ മാനേജരായി ച‍ുമതല നിർവഹിച്ച‍ു. പഠ്യ പഠ്യേതര പ്രവർത്തനങ്ങളിൽ ഈ സ്ക്കൂളിനെ മികച്ചതാക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് സ്തുത്യർഹമാണ്.അദ്ദേഹത്തിന്റെ മകളായ ശ്രീമതി. രാജേശ്വരി യാണ് നിലവിലെ മാനേജർ.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീ. എൻ. രവീന്ദ്രൻ നായർ | ശ്രീ. കെ. മുരളീധരൻ നായർ | ശ്രീമതി. കെ. ഓമനയമ്മ | ശ്രീമതി. ബി. ലക്ഷ്മിക്കുട്ടിയമ്മ | ശ്രീ. പി. എ. ജോർജ് കുട്ടി | ശ്രീമതി. വി. കെ .പ്രസന്നകുമാരിയമ്മ‍ | ശ്രീമതി. കെ. വിജയമ്മ | ശ്രീമതി. ബി. ശശികുമാരി ‍ | ശ്രീമതി.എൻ.എസ്സ്. രാജലക്ഷ്‍മി ‌‌ | ശ്രീമതി. ജെ. വിമലക‍ുമാരി | ശ്രീമതി. എസ്സ്. ശ്രീദേവിഅമ്മ |

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഈ സ്ക്കൂളിലെ നിരവധി പൂർവ്വ വിദ്ധ്യാർത്ഥികൾ ജീവിതത്തിന്റെ വിവിധ തുറകളിൽ പ്രവർത്തിക്കുന്നു. ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് ശ്രീ. കെ മുരളീധരൻ നായർ, സിനിമാ സീരിയൽ സംവിധായകൻ കണ്ണൻ താമരക്കുളം,1989-90 കാലഘട്ടത്തിൽ സംസ്ഥാനത്ത് എസ്. എസ് എൽ. സി. പരീക്ഷയിൽ 8ആം സ്ഥാനം കരസ്ഥമാക്കുകയും ഇപ്പോൾ ഇംഗ്ലണ്ടിൽ എൻജിനീർ ആയി പ്രവർത്തിക്കുകയും ചെയ്യുന്ന വി. സോജൻ ,പ്രശസ്ത ശില്പി ചുനക്കര രാജൻ, മുൻ ഡയറക്ടർ ഓഫ് ഒബ്സർവേറ്ററി വി.കെ.ഗംഗാധരൻ തുടങ്ങിയവർ ഉദാഹരണങ്ങൾ മാത്രം.

വഴികാട്ടി