വി വി എച്ച് എസ് എസ് താമരക്കുളം/അംഗീകാരങ്ങൾ
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
2022-23 വരെ | 2023-24 | 2024-25 |
ഹരിത വിദ്യാലയം സീസൺ 3 ഷോ പെർഫോമർ
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഹരിത വിദ്യാലയം സീസൺ 3 റിയാലിറ്റി ഷോയിൽ താമരക്കുളം വി.വി.എച്ച്.എസ്.എസ് ലെ ഋഷികേശ് ഹരിയെ മികച്ച ഷോ പെർഫോമറായി തിരഞ്ഞെടുത്തു
ജില്ലാ ശാസ്ത്രസംഗമത്തിൽ ഒന്നാം സ്ഥാനം
പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തിയ സംസ്ഥാനതല സംസ്കൃതം സ്കോളർഷിപ്പ് പരീക്ഷയിൽ അർഹത നേടിയ വിദ്യാർത്ഥികൾ
ഫുട്ബോൾ ടൂർണമെന്റിൽ റണ്ണർ അപ്പ്
ഓണാട്ടുകര സ്പോർട്സ് അക്കാദമിയുടെ നേതൃത്വത്തിൽ O. S. A. ടർഫിൽ വച്ചു നടന്ന ആലപ്പുഴ, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ പ്രമുഖ സ്കൂളുകളിലെ U/14 വിഭാഗത്തിൽപ്പെട്ട ടീമുകൾ പങ്കെടുത്ത ഫുട്ബോൾ ടൂർണമെന്റിൽ റണ്ണർ അപ്പ് നേടി താമരക്കുളം വിവിഎച്ച്എസ്എസ് ടീം
ജില്ലാ ഗുസ്തി മത്സരം
സംസ്ഥാന കലോത്സവ വിജയികൾ
ഹരിത വിദ്യാലയം സീസൺ 3
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഹരിത വിദ്യാലയം സീസൺ 3 റിയാലിറ്റി ഷോയിൽ താമരക്കുളം വി.വി.എച്ച്.എസ്.എസ് തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിൽ വെച്ച് നടന്ന ഷൂട്ടിങ്ങിൽ പങ്കെടുത്തപ്പോൾ.......
ആലപ്പുഴ ജില്ലാ കലോത്സവ വിജയികൾ
ശിശുദിനത്തോടനുബന്ധിച്ച് മാതൃഭൂമി സംഘടിപ്പിച്ച ലേഖന മത്സരത്തിൽ 25 വർഷങ്ങൾക്ക് ശേഷമുള്ള ലോകം എങ്ങനെയായിരിക്കും എന്ന് കുട്ടികളുടെ ഭാവനയിൽ.'കലയും സംസ്കാരവും' എന്ന വിഷയത്തെപറ്റി ആറാം ക്ലാസ് വിദ്യാർത്ഥിനി ദേവാഞ്ജന എഴുതിയ ലേഖനം മാതൃഭൂമി പത്രത്തിൽ പ്രസിദ്ധീകരിച്ചപ്പോൾ
സംസ്ഥാന ശാസ്ത്രമേള
സംസ്ഥാന IT മേള
ജില്ലാതല ശാസ്ത്രമേളയിലെ വിജയികൾ
വിദ്യാരംഗം കലാ സാഹിത്യ വേദി വിജയികൾ
SCHOOL WIKI AWARD 2022
കായംകുളം ഉപജില്ലാ കലോത്സവത്തിൽ 23-ാം വർഷവും ഓവറോൾ
UP, HS വിഭാഗങ്ങളിൽ തുടർച്ചയായ 23-ാം വർഷവും ഓവറോൾ കിരീടം താമരക്കുളം വി.വി.എച്ച്.എസ്.എസിന്. ആലപ്പുഴ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ:ബിപിൻ.സി.ബാബു, താമരക്കുളം വി.വി.എച്ച്.എസ്.എസിന് ഓവറോൾ ട്രോഫി സമ്മാനിച്ചു .
- സുബ്രതോ കപ്പ് ഫുട്ബോൾ ടൂർണമെന്റ് ( ആൺകുട്ടികൾ ) Under 14 റണ്ണർ അപ്പ് നേടി.
- കോഴിക്കോട് വെച്ച് നടന്ന ഏഴാമത് കേരള സംസ്ഥാന ഗുസ്തി മത്സരത്തിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ (അണ്ടർ 17 ) വി.വി.എച്ച്.എസ്.എസ് ലെ അക്ഷയ മധു സ്വർണ്ണമെഡൽ നേടി.
- ഏഴാമത് കേരള സംസ്ഥാന ഗുസ്തി മത്സരത്തിൽ (അണ്ടർ 15) വെങ്കലമെഡൽ നേടിയ ആദിത്യ പി.ആർ
- സ്കൂളുകളുടെ website ആയ Schoolwiki യുടെ മികച്ച നിർമ്മാണത്തിന് ആലപ്പുഴ ജില്ലയിലെ 2022 ലെ സ്കൂൾ വിക്കി പുരസ്കാരത്തിന് തിരഞ്ഞെടുത്ത 30 സ്കൂൾകളിൽ ഒന്നായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു.
പ്രമാണം:36035 GA 2.jpg
ജൈവവൈവിധ്യ ബോർഡിൻെറ 2016ലെ സംസ്ഥാന പുരസ്കാരം സംസ്ഥാന സർക്കാരിൻെറ വനമിത്ര പുരസ്കാരം
വിശിഷ്ട ഹരിതവിദ്യാലയം സംസ്ഥാന അവാർഡ്
കഴിഞ്ഞ കുറെ വർഷങ്ങളായി ബെസ്റ്റ് പിടിഎ അവാർഡ്
ജില്ലാ ശുചിത്വ മിഷൻെറ മാതൃകാ സ്കൂൾ ആയി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്
കഴിഞ്ഞ ഇരുപത് വർഷക്കാലമായി സബ്ജില്ലാ കലോത്സവത്തിൽ ഓവറോൾ
മൂന്ന് വർഷക്കാലം ജില്ലാ കലോത്സവത്തിൽ ഓവറോൾ കിരീടം നേടാൻ കഴിഞ്ഞിട്ടുണ്ട്
ശാസ്ത്ര ,ഗണിത ശാസ്ത്ര ,പ്രവർത്തി പരിചയ മേളയിൽ സബ് ജില്ലാ-ജില്ലാ -സംസ്ഥാന തലങ്ങളിൽ ഓവറോൾ കിരീടം
ബാലശാസ്ത്രകോൺഗ്രസ് നാഷണൽ ലെവൽ പാർട്ടിസിപ്പേഷൻ