വി വി എച്ച് എസ് എസ് താമരക്കുളം/അംഗീകാരങ്ങൾ/2025-26
| Home | 2025-26 |
എസ്.എസ്.എൽ.സി റിസൾട്ട് 2025
എസ്.എസ്.എൽ.സി പരീക്ഷയിൽ 112 full A+ നേടി ആലപ്പുഴ ജില്ലയിൽ ഒന്നാമതെത്തി. Full A+ നേടിയ വിദ്യാർത്ഥികൾക്ക് സ്കൂളിൽ അനുമോദനം നൽകി.ചടങ്ങിന്റെ ഉദ്ഘാടനം ബഹു: എം.എൽ.എ, എം.എസ് അരുൺ കുമാർ നിർവഹിച്ചു. പി.റ്റി.എ പ്രസിഡൻ്റ് രതീഷ് കുമാർ കൈലാസം അദ്ധ്യക്ഷത വഹിച്ചു. ഹൈസ്കൂളിലെ കമ്പ്യൂട്ടർ ലാബ് നവീകരണത്തിനായി 10 ലക്ഷം രൂപ അനുവദിക്കുമെന്ന് ചടങ്ങിൽ എംഎൽഎ അറിയിച്ചു. സ്കൂൾ മാനേജർ പി. രാജേശ്വരി മുഖ്യ പ്രഭാഷണം നടത്തി.പ്രിൻസിപ്പൽ ആർ.രതീഷ് കുമാർ, ഹെഡ്മിസ്ട്രസ് എസ്. സഫീനബീവി,ഡപ്യൂട്ടി എച്ച്.എം റ്റി. ഉണ്ണിക്കൃഷ്ണൻ, സീനിയർ അസിസ്റ്റന്റ് ബി.കെ ബിജു,അഡ്മിനിസ്ട്രേറ്റർ ടി. രാജീവ് നായർ, സ്റ്റാഫ് സെക്രട്ടറിമാരായ പി.എസ് ഗിരീഷ് കുമാർ, സി.എസ് ഹരികൃഷ്ണൻ എന്നിവർ സംസാരിച്ചു.
യു.എസ്.എസ് റിസൾട്ട്-2025
യു.എസ്.എസ് പരീക്ഷയിൽ മിന്നും വിജയം കരസ്ഥമാക്കി .രണ്ടു ഗിഫ്റ്റഡ് കുട്ടികളുൾപ്പെടെ 19 പേർക്ക് സ്കോളർഷിപ് നേടാൻ കഴിഞ്ഞു
2024-25 വർഷത്തെ താമരക്കുളംVVHSS പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് സംസ്ഥാന തല അംഗീകാരം
പരിസ്ഥിതി പ്രവർത്തനങ്ങളിൽ ഊർജ സംരക്ഷണ തീമിന് ലഭിച്ച അവാർഡ് വിദ്യാഭ്യാസ മന്ത്രി ശ്രീ V ശിവൻകുട്ടി തിരുവനന്തപുരം ജഗതിയിലെ ജവാഹർ സഹകരണ ഓഫീസിൽ വച്ച് നടന്ന ചടങ്ങിൽ സമ്മാനിച്ചു. ഊർജ സംഘം രൂപീകരിക്കൽ, ബോധവത്ക്കരണ പ്രവർത്തനങ്ങൾ, ഊർജ ഉപഭോഗം കുറയ്ക്കുന്നതിനുള്ള വിവിധ മാർഗ്ഗങ്ങൾ സ്വീകരിക്കൽ എന്നിവയ്ക്കാണ് അവാർഡ് ലഭിച്ചത് .പരിസ്ഥിതി പ്രവർത്തനങ്ങളിൽ സ്കൂൾ വഹിക്കുന്ന പങ്കിനെ മന്ത്രി അഭിനന്ദിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് S സഫീന ബീവി അവാർഡ് ഏറ്റുവാങ്ങി. PTA പ്രസിഡൻ്റ് രതീഷ് കുമാർ കൈലാസം അധ്യാപകരായ C S ഹരികൃഷ്ണൻ, ശാന്തി തോമസ് ,വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു