വി വി എച്ച് എസ് എസ് താമരക്കുളം/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാവനം

സ്കൂളിനോട് ചേർന്ന് കെ പി റോഡരികിൽ അഞ്ച് സെൻറ് സ്ഥലത്തു കേരള ഫോറസ്റ്റ്ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിലാണ് വനം ഒരുക്കിയിരിക്കുന്നത്. ഡിജിറ്റൽ വൃക്ഷ ലൈബ്രറി എന്നതാണ് വിദ്യാവനത്തിന്റെ പ്രത്യേകത.5 സെന്റ് സ്ഥലത്ത് 115 ഇനങ്ങളിലായി 460 വൃക്ഷത്തൈകൾ വിദ്യാവനത്തിലുണ്ട്. മുഴുവൻ വൃക്ഷ തൈകളിലും ക്യു ആർ കോഡ് പതിച്ചിരിക്കുന്നു, ആൻഡ്രോയ്ഡ് ഫോൺ ഉപയോഗിച്ച് QR കോഡ് സ്കാൻ ചെയ്താൽ ആ മരത്തിന്റെ ഫുൾ ഡീറ്റെയിൽസ് കിട്ടും.വിദ്യാലയങ്ങളിൽ വളരെ ചുരുങ്ങിയ സ്ഥലത്ത് സ്വാഭാവിക വനങ്ങളുടെ സാദൃശ്യമുള്ള അതിസാന്ദ്രതയിലും അതീവ ജൈവവൈവിധ്യത്തോടും നട്ടുവളർത്തിയെടുക്കുന്ന ചെറുവനങ്ങളാണ് വിദ്യാവനങ്ങൾ. വിദ്യാർഥികളിൽ ജൈവവൈവിധ്യ സംരക്ഷണ അവബോധം ഉണർത്തുന്നതിനും വനവത്ക്കരണ, വനസംരക്ഷണ പ്രവർത്തനങ്ങളിൽ പ്രായോഗിക പരിശീലനം ലഭ്യമാക്കുന്നതിനും ഉദ്ദേശിച്ചാണ് വിദ്യാലയങ്ങളിലെ പരിസ്ഥിതി ക്ലബ്ബ്കളിലൂടെ വിദ്യാവനം പദ്ധതി നടപ്പാക്കുന്നത്.ജലാഗിരണ ശേഷി വർധിപ്പിക്കുക, വൃക്ഷാവരണങ്ങളുടെ വിവിധ തട്ടുകളിൽ വരുന്ന തദ്ദേശീയ ഔഷധച്ചെടികൾ, കുറ്റിച്ചെടികൾ, വള്ളിച്ചെടികൾ, മരങ്ങൾ എന്നിവ അതിസാന്ദ്രതയിൽ നട്ടുപിടിപ്പിച്ച് പരിപാലിക്കുയാണ് ലക്ഷ്യം.

താമരക്കുളം VVHSS പരിസ്ഥിതി ക്ലബ്ബ് കൃത്യമായ ഇടപെടൽ മൂലം വിദ്യാർത്ഥികൾ, അധ്യാപകർ, പൂർവ്വ വിദ്യാർത്ഥികൾ, ജനപ്രതിനിധികൾ ഇവരെ ഒന്നിപ്പിച്ച് "ലോക് ഡൗൺ ഓർമ്മ മരം ചലഞ്ചിൽ " 240 ഓളം വൃക്ഷങ്ങളുടെ തൈകൾ നട്ട് സംരക്ഷിക്കുന്നു. പരിസ്ഥിതി ക്ലബ്ബ് പ്രവർത്തനങ്ങൾ കുട്ടികളുടെ വീടുകളിലും വ്യാപിപ്പിക്കുന്നതിനായി മാസ്ക് നിർമ്മാണം, ഉദ്യാനങ്ങൾ, ഔഷധത്തോട്ടങ്ങൾ, കുട്ടികളുടെ നഴ്സറി, ബോട്ടിൽ ആർട്ട്, ജൈവ കൃഷി, കോഴി വളർത്തൽ ഇവ ഏറ്റെടുത്തു ലോക് ഡൗൺ ക്രിയാത്മകമാക്കി. വൈക്കോലിനു പകരം അറക്കപ്പൊടി ഉപയോഗിച്ച് കൂൺകൃഷി ചെയ്ത് ധാരാളം വിളവെടുത്തു. ലവ് പ്ലാസ്റ്റിക്കിന്റെ ഭാഗമായി 200kg പ്ലാസ്റ്റിക് കുട്ടികൾ ശേഖരിച്ച് റീസൈക്ലിംഗിനായി നൽകി. കൊറോണ എന്ന മഹാമാരിക്കെതിരെ അനിമേറ്റഡ് വീഡിയോ, കൊറിയോഗ്രഫി ,ബോധവത്ക്കരണ പ്രവർത്തനങ്ങൾ ഇവ നടത്തി വീഡിയോ അപ് ലോഡ് ചെയ്തു.കുട്ടികളുടെ വീടുകളിൽ ജൈവകൃഷി നടത്തി മെച്ചപ്പെട്ട രീതിയിൽ വിളവെടുത്തു. എന്റെ കൃഷിത്തോട്ടം പദ്ധതിയിൽ 14 കുട്ടികൾ പങ്കെടുത്തു. കൃഷി, പ്രകൃതിസംരക്ഷണം ഇവയുമായി ബന്ധപ്പെട്ട് വെബിനാറുകൾ, ഓൺലൈൻ പാചക മേള ഇവ സംഘടിപ്പിച്ചു.ദിനാചരണങ്ങൾ നടത്തുകയും വീഡിയോ എഡിറ്റ് ചെയ്യാനും അവതരണ മികവ് വളർത്താനും ബന്ധപ്പെട്ട വീഡിയോ നിർമ്മാണം അംഗങ്ങളെ സഹായിച്ചു. " പുതുനാമ്പുകൾ " എന്ന ജൈവവൈവിധ്യ മാഗസിൻ തയ്യാറാക്കി. " കാവുകളും കുളങ്ങളും സംരക്ഷിക്കപ്പെടണം" നിഖിത സുനിൽ റിപ്പോർട്ട് നൽകി.

ഹരിതവിദ്യാലയം അവാർഡ് സമർപ്പണം
പാലയ്ക്കൽ ശങ്കരൻ നായർ സാർ സ്മൃതി വന സമർപ്പണം -ബഹു കൃഷി മന്ത്രി ശ്രീ പി പ്രസാദ്
സീറോ കാർബൺ  പദ്ധതി- ജില്ല തല സമ്മാനം -ബഹു കൃഷി മന്ത്രി ശ്രീ പി പ്രസാദ് നൽകുന്നു
മികച്ച പരിസ്ഥിതി ക്ലബ്ബിനുള്ള അവാർഡ് ഏറ്റുവാങ്ങുന്നു