വി വി എച്ച് എസ് എസ് താമരക്കുളം/വിദ്യാരംഗം
വിദ്യാരംഗം കലാസാഹിത്യവേദി
വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ വളരെ മെച്ചപ്പെട്ട രീതിയിൽ ആണ് സ്കൂളിൽ നടന്നു വരുന്നത് .എല്ലാവർഷവും ആരംഭത്തിൽതന്നെ വിദ്യാർഥികളെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങളിൽ പങ്കാളികളാക്കുകയും, വിവിധങ്ങളായ മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് തയ്യാറാക്കുകയും ചെയ്യുന്നു .75കുട്ടികൾ അംഗങ്ങളായ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ വിവിധ സാംസ്കാരിക പ്രവർത്തനങ്ങൾ, ദിനാചരണങ്ങൾ, സാഹിത്യക്വിസ്, രാമായണക്വിസ്, തുടങ്ങി ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തപ്പെടുന്നു.പി എൻ പണിക്കരുടെ ചരമദിനം വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും സമുചിതമായി ആചരിക്കുന്നു.
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനം
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനം പ്രശസ്ത ചലച്ചിത സംഗീത സംവിധായകനും മുൻ SCERT റിസർച്ച് ഓഫീസറും ആയ ശ്രീ.ഡോ. മണക്കാല ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.പി.റ്റി.എ പ്രസിഡന്റ് എസ്. ഷാജഹാൻ അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രഥമ അധ്യാപകൻ എ.എൻ ശിവപ്രസാദ് സ്വാഗതം ആശംസിച്ചു , എസ്. സഫീന ബീവി (ഡെപ്യൂട്ടി എച്ച്.എം ), റ്റി ഉണ്ണികൃഷ്ണൻ (സീനിയർ അധ്യാപകൻ ), രതീഷ് കുമാർ കൈലാസം ( വൈസ് പ്രസിഡന്റ് പി.റ്റി.എ) , സുനിത എസ് ഉണ്ണി (വൈസ് പ്രസിഡന്റ് പി.റ്റി.എ) അനിതകുമാരി (മാതൃ സംഗമം), സി.എസ് ഹരികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.സ്കൂൾ യുവജനോത്സവം പ്രശസ്ത സിനിമ സംവിധായകൻ "ശ്രീ കണ്ണൻ താമരക്കുളം" ഉദ്ഘാടനം ചെയ്തു