വി വി എച്ച് എസ് എസ് താമരക്കുളം/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ശാസ്‌ത്രീയ മനോഭാവവും ശാസ്‌ത്രത്തോടുള്ള ആത്മാർഥമായ താൽപ്പര്യവും കണക്കിലെടുത്ത്‌ ക്ലാസ്‌റൂമിന്റെ പ്രവർത്തനത്തിന്‌ അനുബന്ധമായി പ്രവർത്തിക്കാനും സിലബസിന്‌ പ്രായോഗിക തലം നൽകാനും കഴിയുന്ന ഒരു സ്ഥാപനത്തെ സയൻസ്‌ ക്ലബ്‌ എന്ന്‌ വിളിക്കാം.വെറുതെ വായിക്കുന്നതിനുപകരം അത് ചെയ്യുകയും പരിശീലിക്കുകയും ചെയ്താൽ നമുക്ക് കാര്യങ്ങൾ നന്നായി പഠിക്കാനും ഓർമ്മിക്കാനും കഴിയും എന്നത് ഒരു വസ്തുതയാണ്. ഈ അടിസ്ഥാന തത്വം "സയൻസ് ക്ലബ്ബുകൾ" എന്ന സംഘടനയുടെ രൂപീകരണത്തിൽ ഉൾപ്പെട്ടിരിക്കുന്നു,

സ്കൂളിലെ സയൻസ് ക്ലബ്ബിൻറെ പ്രവർത്തനങ്ങൾ വളരെ വിപുലമായ രീതിയിൽ എല്ലാവർഷവും നടന്നുവരുന്നു .സ്കൂൾ ആരംഭത്തിൽതന്നെ സയൻസ് ക്ലബ് രൂപീകരിക്കുകയും പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും ചെയ്യുന്നു .വിവിധ തലങ്ങളിലുള്ള ശാസ്ത്രമേളകൾ, ബാലശാസ്ത്രകോൺഗ്രസ്, സയൻസ് ക്വിസ് മുതലായ മത്സരങ്ങളിൽ കുട്ടികളെ തയ്യാറാക്കുകയും സബ് ജില്ല ,ജില്ലാ , സംസ്ഥാന തലങ്ങളിൽ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. സംസ്ഥാന ശാസ്ത്രമേളയിൽ രണ്ടുതവണ റണ്ണറപ്പായും, ഒരു തവണ സംസ്ഥാന ശാസ്ത്രമേളയിൽ ഓവറോൾ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട് സതേൺ ഇന്ത്യ സയൻസ് ഫെയർ ,ഇൻസ്പെയർ അവാർഡ് എക്സിബിഷനുകൾ, ബാലശാസ്ത്രകോൺഗ്രസ് നാഷണൽ കോമ്പറ്റീഷൻ എന്നിവകളിൽ സ്കൂൾ മികച്ച വിജയങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട് . കോവിഡ് പശ്ചാത്തലത്തിൽ ജൂൺ ആദ്യവാരം തന്നെ ഓൺലൈനായി സയൻസ് ക്ലബ്ബിൻറെ ഉദ്ഘാടനം നിർവഹിച്ചു. ഓൺലൈൻ ക്വിസ് കോമ്പറ്റീഷൻ , പോസ്റ്റർ രചനകൾ ,സെമിനാറുകൾ എന്നിവ നടത്തുകയുണ്ടായി .ശാസ്ത്രരംഗം പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ മത്സരങ്ങൾ നടത്തുകയും അതിലേക്ക് കുട്ടികളെ സെലക്ട് ചെയ്തിട്ടുണ്ട് .

SCIENCE CLUB INAGURATION

സ്കൂൾതല ശാസ്ത്രമേള

ഈ അധ്യയന വർഷത്തെ സ്കൂൾതല ശാസ്ത്രമേള ഹെഡ്മാസ്റ്റർ A,N ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾ വിവിധ ശാസ്ത്ര പരീക്ഷണങ്ങൾ, കണ്ടുപിടിത്തങ്ങൾ, മോഡലുകൾ എന്നിവ അവതരിപ്പിച്ചു. ഇതിൽ നിന്നും ഉപജില്ലാ ശാസ്ത്രമേളയിലേക്കുള്ള കുട്ടികളെ തിരഞ്ഞെടുത്തു.