ജി.എച്ച്.എസ്. കാലിച്ചാനടുക്കം

21:40, 27 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (Bot Update Map Code!)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
കാസറഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിൽ ഹോസ്ദുർഗ് ഉപജില്ലയിലെ  മലയോര മേഘലയായ കാലിച്ചാനടുക്കത്തുള്ള സർക്കാർ വിദ്യാലയമാണ് ഗവർമെന്റ് ഹൈസ്കൂൾ കാലിച്ചാനടുക്കം.
ജി.എച്ച്.എസ്. കാലിച്ചാനടുക്കം
വിലാസം
കാലിച്ചാനടുക്കം

കാലിച്ചാനടുക്കം പി.ഒ.
,
671314
,
കാസർഗോഡ് ജില്ല
സ്ഥാപിതം1956
വിവരങ്ങൾ
ഫോൺ0467 2256420
ഇമെയിൽ12042kalichanadukkamghs@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്12042 (സമേതം)
യുഡൈസ് കോഡ്32010500409
വിക്കിഡാറ്റQ64398921
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ഹോസ്‌ദുർഗ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകാഞ്ഞങ്ങാട്
താലൂക്ക്വെള്ളരിക്കുണ്ട്
ബ്ലോക്ക് പഞ്ചായത്ത്പരപ്പ
തദ്ദേശസ്വയംഭരണസ്ഥാപനംകോടോം-ബേളൂർ പഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ 1 to 10
മാദ്ധ്യമംമലയാളം MALAYALAM, ഇംഗ്ലീഷ് ENGLISH
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ367
പെൺകുട്ടികൾ366
ആകെ വിദ്യാർത്ഥികൾ733
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷേർലി ജോർജ്
പി.ടി.എ. പ്രസിഡണ്ട്ടി വി ജയചന്ദ്രൻ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1955-1956 ൽ തെക്കൻ കർണാടക ജില്ലാ ബോർഡ്‌ വിദ്യഭ്യാസ പിന്നാക്ക പ്രദേശങ്ങളിൽ പ്രാഥമിക വിദ്യാലയങ്ങൾ ആരംഭിക്കുവാൻ തീരുമാനിച്ചതിന്റെ ഭാഗമായി കാലിചാനടുക്കത്ത് ശ്രീ .എം .നീലകണ്ഠൻ നായരും മറ്റു പൌരപ്രമുഖരും ചേർന്ന് വിദ്ധ്യാലയതിനായി താൽകാലിക കെട്ടിട സൗകര്യം ഒരുക്കുകയും ഏകാധ്യാപക വിദ്യാലയം ആരംഭിക്കുവാൻ അനുമതി ലഭിക്കുകയും ചെയ്തു.ശ്രീ.കെ. കുഞ്ഞമ്പു അന്ട്രയിന്റ്റ്‌ അധ്യാപകനായി നിയമിതനായി.അതിനു ശേഷം കേരള സംസ്ഥാനം രൂപികരിച്ചതോടെ മഞ്ജേശ്വരം വരെ കണ്ണൂർ ജില്ലയുടെ ഭാഗമായി തീർന്നതിനാൽ ഇ വിദ്യാലയം കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലായിരുന്നു.പിന്നീട് കാസറഗോഡ് ജില്ല രൂപീകൃതമായതോടെ ,കാഞ്ഞങ്ങാടു വിദ്യാഭ്യാസ ജില്ലയിൽ ഉൾപ്പെട്ടു .വിദ്യാലയത്തിനു സ്വന്തമായി കെട്ടിടം പണിയുന്നതിനു 1962 ഒക്ടോബർ5 നു ശ്രീ.മാലൂർ കുഞ്ഞിക്കണ്ണൻ നായർ മൂന്നേക്കർ സ്ഥലം സൗജന്യമായി നൽകി.1997 ൽ ആലത്തടിയിലെ ശ്രീമതി .എ എം .ലക്ഷ്മിഅമ്മ ,ശ്രീ. എ .എം .ചന്ദ്രശേഖരൻനായർ എന്നിവർ ചേർന്ന് 2.22 ഏക്കർ സ്ഥലം സൗജന്യമായി നൽകി. ഇപ്പോൾ സ്കൂളിന് 5.22 ഏക്കർ സ്ഥലം സ്വന്തമായുണ്ട് .1962- ൽ ബ്ലോക്കിന്റെ സഹായത്തോടെ വിദ്യാലയത്തിനായി ഒരു കിണർ നിർമിച്ചു.അഞ്ചു ക്ലാസുകൾ പ്രവർത്തിക്കാവുന്ന ഒരു സെമി പെർമനന്റ് കെട്ടിടം ഗവർമെന്റ് വകയായി ലഭിച്ചു.ഒന്ന് മുതൽ നാല് വരെ ക്ലാസ്സുകളിൽ രണ്ടു വീതം ഡിവിഷനുകളും അതിനനുസരിച്ചുള്ള അധ്യാപകരും ഉണ്ടായിരുന്നു.1979-80 വർഷത്തിൽ വിദ്യാലയം യു.പി.സ്കൂളായി ഉയർത്തപ്പെട്ടു.പിന്നീട് 20-7-1990- നു ഹൈസ്കൂളായി ഉയർത്തപ്പെടുകയും ചെയ്തു. എന്നാൽ ഹൈസ്കൂൾ ക്ലാസുകൾ പ്രവർത്തിക്കാനാവശ്യമായ കെട്ടിട സൗകര്യം ഇല്ലായിരുന്നു.പി.ടി. എ .ടെ നേതൃത്തത്തിൽ നാട്ടുകാരുടെ സഹായത്തോടെ അഞ്ചു ക്ലാസ്‌ മുറികളുള്ള ഒരു കെട്ടിടം ഉണ്ടാക്കി.കൂടാതെ എട്ടു ക്ലാസ്സ്‌ മുറികളുള്ള ഒരു ഷെഡ്‌ നിർമിച്ചു.എം.എൽ.എ.ഫണ്ട് ,എം.പി.ഫണ്ട്.എസ്.എസ് .എ.ഫണ്ട് എന്നിവ ഉപയോഗിച്ച് ഓല ഷെഡുകൾ മാറ്റി എല്ലാ ക്ലാസുകളും നടത്തത്തക്ക വിധ ,സൌകര്യങ്ങളുള്ള കെട്ടിടങ്ങൾ ഇന്ന് സ്കൂളിന് ഉണ്ട്1980-81 വര്ഷം ഇ വിദ്യാലയം രജത ജൂബിലി ആഘോഷിച്ചു.പഠന-പഠനേതര രംഗങ്ങളിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ചുകൊന്ടിരിക്കുന്ന ഈ സ്കൂൾ 2005-2006 വര്ഷം അതിന്റെ സുവർണ്ണ ജൂബിലി ആഘോഷിക്കുകയുണ്ടായി.

ഭൗതികസൗകര്യങ്ങൾ‍

പത്തു കെട്ടിടങ്ങളിലായി മുപ്പതോളം ക്ലാസ്സ്‌ റൂമുകൾ,ആവശ്യമായ എണ്ണം മൂത്രപ്പുരകൾ , സയൻസ് ലാബ് ,ലൈബ്രറി ,പതിനെട്ടു കമ്പ്യൂട്ടർ മറ്റു അനുബന്ധ ഉപകരണങ്ങളും ഉള്ള രണ്ടു കമ്പ്യൂട്ടർ ലാബുകൾ ,ബ്രോഡ്‌ ബാൻഡ് സൗകര്യം എന്നിവ ഇന്ന് സ്കൂളിന് ഉണ്ട് കൂടാതെ അതി വിശാലമായ കളിസ്ഥലം ,രണ്ടു സ്റ്റേജ് ,ആകെയുള്ള 5.22 ഏക്കർ സ്ഥലത്ത്‌ ഒരേക്കറോളം സ്ഥലത്ത്‌ ഔഷധ തോട്ടം എന്നിവയും സ്കൂളിന് സ്വന്തമായുണ്ട്. ജല ലഭ്യത ഉറപ്പു വരുത്തുന്നതിനായി ,ഒരു കിണർ,ഒരു കുഴൽക്കിണർ ,മൂന്നു വാട്ടർ ടാങ്കുകൾ എന്നിവയുണ്ട്.

പഠന ഇതര പ്രവർത്തനങ്ങൾ

  • വിവിധ ക്ലബുകൾ
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • സ്കൌട്ട്-ഗൈഡ്‌
  • സ്കൂൾ കയ്യെഴുത്ത് മാസിക.
  • ദിനാചരണങ്ങൾ

പ്രദേശം

കോടോം-ബെളുർ പഞ്ചായത്തിലെ 8,9,10,11,12 എന്നി വാർഡുകളിലെ ,കാലിചാനടുക്കം,അട്ടകണ്ടം ,എരലാൽ,കായക്കുന്നു,നമ്പ്യാർ കൊച്ചി ,മുണ്ട്യാനം കൊട്ടപ്പാര ,വരന്ത്ജൂർ,ബാനം,ആനപ്പെട്ടി ,കാട്ടിപോഇൽ ,വട്ടക്കല്ല്,ചാമകുഴി ,മുലവിനടുക്കം ,ആലതടി ,മയ്യങ്ങനം,കൂവാറ്റി,മൂപ്പിൽ,ഉത്തിര്ചാംകാവ് ,വെങ്ങചെരി,തോട്ടിലായി ,വലാപ്പടി,കലയന്തടം,ചേരളം ,വിലക്കൊട്,എന്നി പ്രദേശങ്ങൾ ഉൾക്കൊള്ളുന്നതാണ് സ്കൂളിന്റെ ഫീഡിംഗ് ഏരിയ .ജി.യു .പി.എസ് ബാനം ,ജി.എൽ.പി.എസ്.അട്ടകണ്ടം ജി.യു.പി.എസ്.കൂവാട്ടി,എ .യു.പി.എസ്.കാട്ടിപോഇൽ ഇവയാണ് ഫീഡിംഗ് സ്കൂളുകൾ.


മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1956-1957 ശ്രീ.കെ.കുഞ്ഞമ്പു.
1957-1958 ശ്രീ.വി .രാജേന്ദ്രൻ നായർ
1958-1959 ശ്രീ.സി.എച്.വെങ്കിട്ടരാജ്
1959-1960 ശ്രീ. എൻ .നാരായണൻ നമ്പൂതിരി.
1960-1990 ശ്രീ.കെ.നാരായണൻ.
1990-1993 ശ്രീ.കെ.വി.നാരായണൻ.
1993-1995 ശ്രീമതി. എൻ.സതി.
1995-1996 ശ്രീ.പി. കെ.ഹരിദാസൻ നമ്പ്യാർ.
1996-1997 ശ്രീ.ഇ.പി. കുഞ്ഞിരയരപ്പൻ നമ്പ്യാർ .
1997- ശ്രീമതി.സി.വി.ശാന്തകുമാരി.
1997-1998 ശ്രീമതി.കെ.എം.വത്സല.
1998-1999 ഡോ.സി.വാസു.
1999-2000 ശ്രീ.മധൂസൂധനൻ
2000-2001 ശ്രീമതി. പി.നങ്ങേലികുട്ടികാവ്
2001-2002 ശ്രീ.എ.മൂസ
2002-2003 ശ്രീമതി.പി.കെ.ഗൌരി.
2003-2004 ശ്രീമതി.കെ,ജി.ഓമന.
2004-2005 ശ്രീ.എ.ഗോപാലകൃഷ്ണൻ
2005-2006 ശ്രീമതി.കെ.ലളിത.
2006-2007 ശ്രീ.ബാലൻ.എം
2007-2008 ശ്രീ.സി.എം.വേണുഗോപാലൻ.
2008-2011 ശ്രീ.അഗസ്റ്റിൻ.ടി.ഡി.
2011-2012 ശ്രീമതി .മീനാക്ഷി. പി 2012-2014 ശ്രീമതി .ഷൈല ഒ ജെ 2015-2017 ശ്രീ.ഭാസ്കരൻ എം

ചിത്രശാല

വഴികാട്ടി

  • NH 17 ന് തൊട്ട് നീലേശ്വരം ടൌണിൽ നിന്നും 15 കി.മി. അകലത്തായി നിലേശ്വരം-ഏടത്തോട് റോഡിൽ സ്ഥിതിചെയ്യുന്നു.
  • NH 17 നു തൊട്ടു കാഞ്ഞങ്ങാട് -എണ്ണപ്പാറ -തായന്നുർ വഴിയും എത്തിച്ചേരാം.

അവലംബം