ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്. കാലിച്ചാനടുക്കം/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

സ്കൂൾ കെട്ടിടം

അഞ്ചരം ഏക്കറിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നു 16 കെട്ടിടങ്ങളിലായി 40 ക്ലാസ് മുറികളുമുണ്ട്. പഴയ കെട്ടിടങ്ങളാണ് എല്ലാം. പുതുതായി നിർമ്മിക്കുന്ന് കാസർഗോഡ് ഡെവലപ്മെന്റ് പാക്കേജിന്റെ ഭാഗമായി നിർമ്മിക്കുന്ന ഇരുനില കെട്ടിടത്തിൽ 6 ക്ലാസ്സ് മുറികളും, കിഫ്ബി ബിൽഡിങ്ങിൽ 6 ക്ലാസ്സ് മുറികളും ഉണ്ട്. ഈ പുതിയ കെട്ടിടങ്ങൾ ഉത്ഘാടനം ചെയ്യുന്നതോടെ ക്ലാസ്സ് മുറികളുടെ ക്ഷാമം പരിഹരിക്കാൻ കഴിയും

സ്കൂൾ ഓ‍ഡിറ്റോറിയം

ഇന്റർ ലോക്ക് പതിച്ച് മുകളിൽ ഷീറ്റ് വിരിച്ച് നിർമ്മിച്ച ഓഡിറ്റോറിയം കുട്ടികൾക്ക് വെയിലുകൊള്ളാതെ അസംബ്ലിക്ക് ഒത്ത് ചേരാൻ സഹാകമാകുന്നു. മാത്രമല്ല സ്കുൂളിലെ കലോത്സവം അടക്കമുള്ള വിവിധ പരിപാടികൾ നടത്താൻ ഇത് ഉപകരിക്കുന്നു. സ്കൂളിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും സാംസ്കാരിക സംഘടനകളുടെയും പരിപാടികൾ ഇവിടെ വച്ച് നടത്തപെടുന്നു.

സ്കൂൾ ബസ്സ്

സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തേക്ക് ബസ്സ് റൂട്ടുകൾ താരതമ്യേന കുറവാണ്. രണ്ട് സ്കൂൾ ബസ്സാണ് ഇപ്പോൾ നിലവിലുള്ളത്. ദൂരെ നിന്നും വരുന്ന കുട്ടികൾക്ക് സ്കൂൾ ബസ്സ് ഒരു ആശ്വാസം തന്നെയാണ്. കൂടാതെ ഓട്ടോയിലും കുട്ടികൾ സ്കൂളിലേക്ക് വരുന്നു. സ്കൂൾ ബസ്സിന്റെ ചാർജ്ജ് ശ്രീ ശ്രീജിത്ത് മാസ്റ്റർക്കാണ്

സ്കൂൾ ഗ്രൗണ്ട്

വിശാലമായ ഗ്രൗണ്ട് സ്കുളിൽ നിലവിലുണ്ട്.വിവിധ ഏജൻസികളുടെ സഹായത്തോടെ ഗ്രൗണ്ട് വികസിപ്പിക്കാനുള്ള പദ്ധതികൾ നടന്ന് വരുന്നുണ്ട്.

ഹൈടെക് ക്ലാസ്സ് മുറികൾ

ഹൈസ്കൂൾ വിഭാഗത്തിലെ ഏഴ് ക്ലാസ്സ് റുമുകളും ഹൈടെക് ക്ലാസ്സുകളാണ്. എല്ലാ ക്ലാസ്സ് റുമിലും പ്രൊജക്ടർ, ലാപ്‍ടോപ്പ് എന്നിവ സജ്ജികരിച്ചിട്ടുണ്ട്. യു പി വിഭാഗത്തിലും എൽ പി വിഭാഗത്തിലും പ്രൊജക്ടറുകൾ ലഭ്യമാക്കിയിട്ടുണ്ട്. ക്ലാസ്സ് റൂമുകൾ നെറ്റ്‍വർക്ക് ചെയ്തിട്ടുണ്ട്. അതിനാൽ എല്ലാ ക്ലാസ്സ് റുമിലേക്കും ഇന്റർനെറ്റ് സൗകര്യം ലഭിക്കുന്നുണ്ട് . ഹൈടെക് ഉപകരണങ്ങളുടെ പരിചരണം ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നിർവ്വഹിക്കുന്നു.

കമ്പ്യൂട്ടർ ലാബ്

പ്രൈമറി , ഹൈസ്കൂൾവിഭാഗങ്ങൾക്ക് വെവ്വേറെ കമ്പ്യൂട്ടർ ലാബുകൾ സജ്ജീകരിച്ചിട്ടുണ്ട്. രണ്ട് വിഭാഗങ്ങളിലുമായി 35 കമ്പ്യൂട്ടറുകൾ നലവിലുണ്ട്. പ്രൈമറി വിഭാഗം കമ്പ്യൂട്ടർ ലാബ് മികച്ച കമ്പ്യൂട്ടർ ലാബുകളുടെ ഗണത്തിൽ പെടുത്താവുന്നതാണ്. കുട്ടികൾക്ക് ഇരിക്കാനായി വെവ്വേറെ കസേരകളും ലാബിൽ ഒരുക്കിയിട്ടുണ്ട്.

സയൻസ് ലാബ്

ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ നിർമ്മിച്ച മികച്ച ഒരു സയൻസ് ലാബ് നിലവിവുണ്ട്. കുട്ടികളെ ലാബിൽ കൊണ്ട് പോയി പരീക്ഷണങ്ങൾ ചെയ്യിക്കാനും കാണിക്കാനും സാധിക്കും

സ്കൂൾ ലൈബ്രറി

വിവിധ ഭാഷകളിലായി 6000ത്തോളം പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിൽ ലഭ്യമാണ്. എന്നാൽ സൗകര്യ പ്രദമായ ഒരു റൂമിന്റെ അഭാവം പ്രവർത്തനങ്ങളെ ചെറുതായെങ്കിലും ബാധിക്കുന്നുണ്ട്. ക്ലാസ്സ് ലൈബ്രറികളും സജീവമാണ്.