ജി.എച്ച്.എസ്. കാലിച്ചാനടുക്കം/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

എസ് പി സി സീനിയർ കേഡറ്റുകളുടെ ഇൻഡോർ പരീക്ഷ(15/11/25)

എസ് പി സി സീനിയർ കേഡറ്റുകളുടെ ഇൻഡോർ പരീക്ഷ 15/11/25ശനിയാഴ്ച രാവിലെ 11 മണി മുതൽ 12.15വരെ നടന്നു. സി പി ഒ മാരായ കെ വി പത്മനാഭൻ, സജിനാകൃഷ്ണൻ, ഡി ഐ മാരായ ഷിബു, രജിത എന്നിവർ നേതൃത്വം നല്കി.

ആധാർ ക്യാമ്പ്

കാലിച്ചാനടുക്കം പോസ്റ്റ് ഓഫീസിന്റെ സഹായത്തോടെ കുട്ടികൾക്കായി ആധാർ ക്യാമ്പ് സംഘടിപ്പിച്ചു. നിർബന്ധിത ബയോമെട്രിക് അപ്ഡേഷൻ, പുതിയ ആധാർ എടുക്കൽ എന്നീ സേവനങ്ങൾ സൗജന്യമായി കുട്ടികൾക്ക് ലഭ്യമായി.

ശിശുദിനാഘോഷം(14/11/25)

ഈ വർഷത്തെ ശിശുദിനം വിവിധ പരിപാടികളോടെ സമുചിതമായി ആഘോഷിച്ചു. പ്രീപ്രൈമറി കുട്ടികളുടെ വർണ്ണാഭമായ ശിശുദിന റാലിക്ക് ശ്രീമതി ശ്രീജ, വിനീത, ഷെമീറ, സിന്ധു, സൂസമ്മ എന്നിവർ നേതൃത്വം നല്കി. ഹെഡ്മാസ്റ്റർ കെ സന്തോഷ് ശിശുദിന സന്ദേശം നല്കി. കുമാരി അനഘ, ദിയ ശ്രീനാഥ് എന്നിവർ ശിശുദിനത്തിന്റെ പ്രാധാന്യത്തെകുറിച്ച് സംസാരിച്ചു. തുടർന്ന് കുട്ടികളുടെ വിവധകലാപരിപാടികൾ അരങ്ങേറി. ബുൾബുൾ കുട്ടികളുടെ ഡിസ്‍പ്ലേയും ഉണ്ടായിരുന്നു. തുടർന്ന് സ്റ്റാഫിന്റെ വകയായി കുട്ടികൾക്ക് മധുരം നല്കി.

ദ്വിതീയസോപാൻ ക്യാമ്പ്(08/11/25)

സ്കൗട്ട് ആന്റ് ഗൈഡ്സ് കാഞ്ഞങ്ങാട് ജില്ലാ അസോസിയേഷന്റെ നേതൃത്വത്തിലുള്ള ദ്വിതീയ സോപാൻ ക്യാമ്പിന് 2025 നവംബർ 8 ന് കാലിച്ചാനടുക്കം ഗവ. ഹൈസ്കൂളിൽ തുടക്കമായി. ഹെഡ്മാസ്റ്റർ കെ സന്തോഷ് ക്യാമ്പ് ഉത്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് ജില്ലാ അസോസിയേഷൻ പ്രസിഡന്റ് ശ്രീമതി ജയ ടീച്ചർ സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡന്റ് എ വി മധു, എസ് എം സി ചെയർമാൻ ഫാറൂഖ് ടി പി എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. കെ വി ഭാസ്കരൻ മാസ്റ്റർ നന്ദി പറഞ്ഞു. വിവിധ സ്കൂളുകളിൽ നിന്നായി 160 ഓളം കുട്ടികൾ രണ്ട് ദിവസത്തെ ക്യാമ്പിൽ പങ്കെടുക്കുന്നു.

കേരള ഗ്രാമീൺ ബാങ്ക് കസേരകൾ സംഭാവന ചെയ്തു.

സ്കൂൾ ഓഡിറ്റോറിയത്തിലേക്ക് കേരള ഗ്രാമീൺ ബാങ്ക് അവരുടെ സി എസ് ആർ ഫണ്ടിൽ നിന്നും 100 കസേരകൾ സംഭാവന ചെയ്തു. ചടങ്ങിൽ പി ടി എ പ്രസിഡന്റ് എ വി മധു അധ്യക്ഷത വഹിച്ചു. കേരള ഗ്രാമീൺ ബാങ്ക് റീജിയണൽ മാനേജർ കസേരകൾ ഹെഡ്മാസ്റ്റർക്ക് കൈമാറി. കാലിച്ചാനടുക്കം ബാങ്ക് മാനേജർ ശ്രീ രാമചന്ദ്രൻ, എസ് എം സി ചെയർമാൻ ശ്രീ ഫാറൂഖ്, സീനിയർ അസിസ്റ്റന്റ് കെ വി പത്മനാഭൻ‍, എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ കെ സന്തോഷ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീമതി റീന നന്ദിയും പറഞ്ഞു.

സബ്‌ജില്ലാ കലോത്സവത്തിൽ കാലിച്ചാനടുക്കത്തിന് മികച്ച വിജയം

2025 ഒക്ടോബർ 28 മുതൽ നവംബർ 1 വരെ കോടോത്ത് അംബേദ്കർ ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടന്ന ഹൊസ്ദുർഗ് ഉപജില്ലാ കലോത്സവത്തിൽ കാലിച്ചാനടുക്കം ഗവ. ഹൈസകൂൾ മിികച്ച നേട്ടം കരസ്ഥമാക്കി. എൽ പി വിഭാഗത്തിൽ 51 പോയിന്റുകളും, യു പി വിഭാഗത്തിൽ 52 പോയിന്റും ഹൈസ്കൂൾ വിഭാഗത്തിൽ 82 പോയിന്റും നേടി. എൽ പി അറബിക് 37 പോയിന്റും, യു പി വിഭാഗത്തിൽ 50 പോയിന്റുംനേടി. എച്ച് എസ് വിഭാഗം അറബിക് കലോത്സവത്തിൽ 80 പോയിന്റോടെ മൂന്നാം സ്ഥാനം കരസ്ഥമാക്കി. എൽ പി ആക്ഷൻ സോങ്ങ് (മല) - ദക്ഷ ശ്രീനാഥ് - എ ഗ്രേഡ്, എൽ പി ആക്ഷൻ സോങ്ങ് (ഇംഗ്ലീഷ്) - ദക്ഷ ശ്രീനാഥ് - എ ഗ്രേഡ്, എൽ പി പെൻസിൽ ഡ്രോയിങ്ങ് ആദിശങ്കർ എ എം - ഓ ഗ്രേഡ്, എൽ പി കഥാകഥനം- ശ്രീതുകൃഷ്ണ - എ ഗ്രേഡ്, എൽ പി ഗ്രൂപ്പ് ഡാൻസ്- മൈത്രേയി, ശിവബാല, അമേയ, ആർജ, ഗീതിക, ആവണി, ദേവനന്ദ- എഗ്രേഡ്, എൽ പി നാടോടി ന‍ൃത്തം-ആർജ- എ ഗ്രേഡ്, ഇംഗ്ലീഷ് പദ്യം ചൊല്ലൽ- മൈത്രേയി - എ ഗ്രേഡ്, അറബിക് ആക്ഷൻ സോങ്ങ്- മൈത്രേയി- എ ഗ്രേഡ്, അറബിക് പദ്യം- മിൻഹ ഷെറിൻ- എ ഗ്രേഡ്, കഥപറയൽ (അറബിക്)- മിൻഹ ഷെറിൻ- എ ഗ്രേഡ്, കടങ്കഥ- നിർമ്മൽ പി സുബ്രഹ്മണ്യം- സി ഗ്രേഡ് യു പി നാടോടി നൃത്തം- ശീതൽകൃഷ്ണ- എ ഗ്രേഡ്, കന്നട പദ്യം ചൊല്ലൽ- അഗ്നിക അനീഷ് - എ ഗ്രേഡ് , കവിതാ രചന(മല)- ആഗ്നേയ പി, പദ്യംചൊല്ലൽ (മല)- ആരാധ്യ പി, ഗദ്യവായന (അറബിക്)- അസ്മിയ, ഖുറാൻ പാരായണം- ഫാത്തിമത്ത് സഹ്റ- എ ഗ്രേഡ്, പെൻസിൽ ഡ്രോയിങ്ങ്- ശ്രേയ പി - എ ഗ്രേഡ്, തർജമ( അറബിക്)- മുഹാവിദ് എൻ പി, ഹിന്ദി പദ്യം ചൊല്ലൽ- ദിയ ശ്രീനാഥ്- എ ഗ്രേഡ്, കഥാരചന(മല)- സൗഭാഗ്യ എം വി- ഫസ്റ്റ് എ ഗ്രേഡ്, പദകേളി (അറബിക്)- ഫാത്തിമത്ത് സഹ്റ- എ ഗ്രേഡ് എച്ച് എസ്- നാടോടി ന‍ൃത്തം- അദിഷ ഷാനു- എ ഗ്രേഡ്, ഇംഗ്ലീഷ് കവിതാരചന- ഇവാനിയ കെ വി- എ ഗ്രേഡ്, ലളിതഗാനം- സ്വരനന്ദ സുനിൽ എ ഗ്രേഡ്, പദ്യംചൊല്ലൽ- സ്വരനന്ദ സുനിൽ- എ ഗ്രേഡ്, കഥാരചന(മല)-സഞ്ജയ് എം, ഉപന്യാംസ (ഇംഗ്ലീഷ്)- മെസ്സിൻ സജി- എ ഗ്രേഡ്, കഥാരചന (ഹിന്ദി)- ദിയാ പ്രേം- ബി ഗ്രേഡ്, കവിതരചന(മല)- സ‍ഞ്ജയ്- ബി ഗ്രേഡ്, ഉപന്യാസം (മല)- ശ്രീനന്ദ കെ - ഫസ്റ്റ് എ ഗ്രേഡ്, എച്ച് എസ് അറബിക്- ഖുറാൻ പാരായണം- നെഷ്വ നൗഷാദ്- എ ഗ്രേഡ്, മോണോ ആക്ട്- റിസ്ല - എ ഗ്രേഡ്, ഗ്രൂപ്പ് സോങ്ങ്- ഫാത്തിമ എ, നെഷ്വ നൗഷാദ്, ഹന ഫാത്തിമ, ഹന സുൾഫ, ഫാത്തിമ സൽവ, ഷിഫ, നൂറിയ- എ ഗ്രേഡ്, പ്രസംഗം (യു പി)- ഫാത്തിമ സജ്‍വ- എ ഗ്രേഡ്, അറബിക് പദ്യം (യു പി)- ഷിഫ - എ ഗ്രേഡ്, ഖുറാൻ പാരായണം(യു പി)- ഫാത്തിമ സഹ്റ- എഗ്രേഡ്, സംഭാഷണം( യു പി) - ഫാത്തിമ ബിൻത്ത് മുനീർ, ഫാത്തിമത്ത് സജ്‍വ- എ ഗ്രേഡ്, സംഭാഷണം- റുഖിയ നൈല നിലോഫർ, അമ‍ൃത്തുന്നീസ- എ ഗ്രേഡ്, അറബിക് പദ്യം ചൊല്ലൽ-മിൽഹാൻ- എ ഗ്രേഡ്, മുശാഅറ- ഫാത്തിമത്ത് ഷിഫ- എ ഗ്രേഡ്, ഉപന്യാസം- ഫാത്തിമത്ത് സൽവ- എ ഗ്രേഡ്, പോസ്റ്റർ നിർമ്മാണം- ഫാത്തിമത്ത് നാഫില- എ ഗ്രേഡ്, തർജമ (അറബിക്)-ഫാത്തിമത്ത് സല്‌‍വ

RUN AGAINST DRUG(31/10/25)

എസ് പി സി യൂണിറ്റിന്റെയും അമ്പലത്തറ ജനമൈത്രി പോലീസ് സ്റ്റേഷന്റെയും ആഭിമുഖ്യത്തിൽ എസ് പി സി കാലിച്ചാനടുക്കം യൂണിറ്റ് RUN AGAINST DRUGS പ്രോഗ്രാം സംഘടിപ്പിച്ചു. രാവിലെ ഏഴ് മണിക്ക് മൂപ്പിൽ നിന്ന് കാലിച്ചാനടുക്കം ടൗൺ വരെ നടന്ന കൂട്ടയോട്ടത്തിന് സി പി ഒ പത്മനാഭൻ മാസ്റ്റർ , അമ്പലത്തറ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ, ഡി ഐമാരായ ശ്രീ ഷിബു, ശ്രീമതി രജിത, നിശാന്ത് മാസറ്റർ, മനോജ് മാസറ്റർ, പ്രമോദിനി ടീച്ചർ, കായികാധ്യാപികമാരായ ശ്രീമതി പ്രീത കെ, വിജയലക്ഷ്മി എന്നിവർ നേത‍ൃത്വം നല്കി.

ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്(25/1025)

ലിറ്റിൽ കൈറ്റ്സ് 2025-28 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 25/10/2025 ശനിയാഴ്ച നടന്നു. ഹെഡ്മാസ്റ്റർ കെ സന്തോഷ് ക്യാമ്പ് ഉത്ഘാടനം ചെയ്തു. തായന്നൂർ സ്കൂളിലെ കൈറ്റ് മിസ്ട്രസ്സ് ദൃശ്യ എ കെ ക്ലാസ്സ് കൈകാര്യം ചെയ്തു. കൈറ്റ് മിസ്ട്രസ്സ് വി റീന സ്വാഗതവും കൈറ്റ് മാസ്റ്റർ കെ നന്ദകുമാർ നന്ദിയും പറഞ്ഞു.

ജില്ലാ ശാസ്ത്രോൽസവം

ജി എച്ച് എസ് കക്കാട്ട് വച്ച് നടന്ന ജില്ലാ ശാസ്ത്രോത്സവത്തിൽ പ്രവൃത്തി പരിചയമേളയിൽ ബാംബൂ പ്രൊഡക്ട് വിഭാഗത്തിൽ ഇഷാനി ശ്രീജിത്ത് എ ഗ്രേഡ് . സി വി രാമൻ ഉപന്യാസ മത്സരത്തിൽ നേഹ വിനോദ് എ ഗ്രേഡ്, സാമൂഹ്യശാസ്ത്രമേള ലോക്കൽ ഹിസ്റ്ററി രചനയിൽ ശ്രീനന്ദ കെ എ ഗ്രേഡ്, ഗണിതശാസ്ത്രമേള, അദർചാർട്ട് വിഭാഗത്തിൽ ശിവാനി കെ എ ഗ്രേഡ്

പോഷൺ പക്വദ

പോഷൺ പക്വദ പദ്ധതിയുടെ ഭാഗമായി കുട്ടികൾക്കായി പോസ്റ്റർ രചനാ മത്സരവും ബോധവത്കരണ ക്ലാസ്സും സംഘടിപ്പിച്ചു. ക്ലാസ്സ് എണ്ണപ്പാറ പി എച്ച് സി യിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീതി രമ്യ കൈകാര്യം ചെയ്തു.

സ്വീകരണം നല്കി

ജി എച്ച് എസ് ബാനം ആതിഥ്യം വഹിക്കുന്ന ജില്ലാ കായികമേളയുടെ ദീപശിഖയ്ക്ക് സ്കൂളിൽ വച്ച് സ്വീകരണം നല്കി. ചായ്യോത്ത് സ്കൂളിൽ നിന്ന് പുറപ്പെട്ട ദീപശിഖാ പ്രയാണത്തെ സ്കൂളിലേക്ക് ബാന്റ് മേളത്തിന്റെ അകമ്പടിയോടെ എസ് പി സി, സ്കൗട്ട് ആന്റ് ഗൈഡ് , ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ എന്നിവർ ചേർന്ന് സ്വീകരിച്ചു. സ്കൂളിലെ കായികതാരങ്ങൾ ജഴ്സിയുമണിഞ്ഞ് സ്കൂൾ ഓഡിറ്റോറിയം വരെ ദിപശിഖയെ അനുഗമിച്ചു.

പലഹാരമേള(13/10/2025)

രണ്ടാം ക്ലാസ്സിലെ പാഠഭാഗവുമായി ബന്ധപെട്ട് കുട്ടികൾ പലഹാരമേള നടത്തി. സീനീയർ അസിസ്റ്റന്റ് കെ വി പത്മനാഭൻ പലഹാരമേള ഉത്ഘാടനം ചെയ്തു. ജോൺ മാസ്റ്റർ, ജിജി ടീച്ചർ, സോയ ടീച്ചർ എന്നിവർ നേത‍ൃത്വം നല്കി. കുട്ടികൾ വൈവിധ്യമാർന്ന പലഹാരങ്ങൾ പ്രദർശിപ്പിച്ചു.

ക്രിയാത്മ കൗമാരം കരുത്തും കരുതലും(13/10/2025)

സ്കൂൾ ടീൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഹൈസ്കൂൾ വിഭാഗത്തിലെ കുട്ടികൾക്കായി കൗമാര ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു, നീലേശ്വരം ഗവ. ആയുർവേദ ഡിസ്പെൻസറിയിലെ മെഡിക്കൽ ഓഫീസർ ഡോ. ജി കെ സീമ ക്ലാസ്സ് കൈകാര്യം ചെയ്തു. സീനിയർ അധ്യാപകൻ കെ വി പത്മനാഭൻ അധ്യക്ഷത വഹിച്ചു. ടീൻസ് ക്ലബ്ബ് കൺവീനർ സീനീയ ജോസഫ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി റീന വി നന്ദിയും പറഞ്ഞു.

അമീബിക് മസ്തിഷ്ക ജ്വര ബോധവത്കരണം(13/10/2025)

അമീബിക് മസ്തിഷ്ക ജ്വര ബോധവൽക്കരണ ക്ലാസ്സ് സ്കൂൾ അസംബ്ലിയിൽ വച്ച് നടന്നു. എണ്ണപ്പാറ പി എച്ച് സി യിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീമതി രമ്യ ക്ലാസ്സ് കൈകാര്യം ചെയ്തു. അധ്യാപകരായ ശ്രീ കെ വി പത്മനാഭൻ, ശ്രീമതി സീനിയ ജോസഫ്, സ്റ്റാഫ് സെക്രട്ടറി വി റീന ,ശ്രീ ശ്രീജിത്ത് സി എച്ച് എന്നിവർ സംസാരിച്ചു.

ജൂനിയർ ബോയ്സ് ബാറ്റ്മിന്റൺ റണ്ണർ അപ്പ്

ഹൊസ്ദുർഗ് ഉപജില്ലാ ഗെയിംസ് ഷട്ടിൽ ബാറ്റ് മിന്റൺ മത്സരത്തിൽ ജൂനിയർ വിഭാഗത്തിൽ സ്കൂൾ റണ്ണർ അപ്പ് ആയി. നിലേശ്വരം കെ കെ ഡി സി ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടന്ന മത്സരത്തിൽ ശിവദർശ്, അഫ്നാസ് റഷീദ്, ആദിഷ് വി എന്നിവർ അടങ്ങിയ ടീം ആണ് സ്കൂളിനായി ഈ നേട്ടം കൈവരിച്ചത്.

ജില്ലാ കായികമേളയിൽ മികച്ച നേട്ടം

ദുർഗാ ഹയർസെക്കന്ററി സ്കൂളിൽ വച്ച് നടന്ന ഹൊസ്ദുർഗ് ഉപജില്ലാ കായികമേളയിൽ ജൂനിയർ വിഭാഗം ഡിസ്കസ് ത്രോയിൽ പത്താം തരത്തിലെ ക്രിസ്റ്റി ഷിനോ വർഗീസ് മൂന്നാം സ്ഥാനം നേടി. പത്താം തരത്തിലെ കാർത്തിക് ജൂനിയർ വിഭാഗം 800 മീറ്റർ മത്സരത്തിൽ മൂന്നാം സ്ഥാനം നേടി. സബ്ജൂനിയർ വിഭാഗം റിലേ മത്സരത്തിൽ ശിവദർശ്, കൃഷ്ണദേവ്, റിൻഷിത്, അലക്സ് എന്നിവർ അടങ്ങിയ ടീം രണ്ടാം സ്ഥാനം നേടി. എൽ പി മിനി ഗേൾസ് വിഭാഗം 100 മീറ്റർ ഓട്ട മത്സരത്തിൽ വേഗ രതീഷ് രണ്ടാം സ്ഥാനം നേടി.

സി വി രാമൻ ഉപന്യാസ മത്സരം

ഹൊസ്ദുർഗ് ഉപജില്ലാ ശാസ്ത്രമേളയോട് അനുബന്ധിച്ചുള്ള സി വി രാമൻ ഉപന്യാസ മത്സരത്തിൽ നേഹ വിനോദ് രണ്ടാം സ്ഥാനത്തോടെ ജില്ലാ തലത്തിലേക്ക് യോഗ്യത നേടി.

ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്(03/10/2025)

3/10/2025 വെള്ളിയാഴ്ച ലിറ്റിൽ കൈറ്റ്സ് 2025 - 28 ബാച്ചിലെ കുട്ടികൾക്ക് പ്രിലിമിനറി ക്യാമ്പ് നടന്നു. കാസർഗോഡ് കൈറ്റ് മാസ്റ്റർ കോർഡിനേറ്റർ ശ്രീ മനോജ് കുമാർ ക്ലാസ്സ് കൈകാര്യം ചെയ്തു. ഹെഡ്മാസ്റ്റർ കെ സന്തോഷ് ക്യാമ്പ് ഉത്ഘാടനം ചെയ്തു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ ചുമതലകളും ഉത്തരവാദിത്വങ്ങളും ബോധ്യപ്പെടുത്തുക, പ്രവർത്തന പദ്ധതികളെക്കുറിച്ച് പൊതു ധാരണ നൽകുക, ഹൈടെക് ക്ലാസ് മുറികളിലെ പിന്തുണാ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിന് അംഗങ്ങളെ സജ്ജമാക്കുക, ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനങ്ങളിൽ രക്ഷിതാക്കളുടെ പങ്കാളിത്തം ഉറപ്പുവരുത്തുക നിത്യജീവിതത്തിൽ ഇന്റർനെറ്റിന്റെ സ്വാധീനത്തെ കുറിച്ചും പദ്ധതിയുടെ രൂപീകരണ പശ്ചാത്തലം, പദ്ധതിയുടെ പ്രസക്തി, സ്ക്രാച്ച് , ആനിമേഷൻ സങ്കേതങ്ങളുടെ പരിചയപ്പെടൽ, റോബോട്ടിക്സിന്റെ പ്രാഥമിക കാര്യങ്ങൾ എന്നിവ ക്യാമ്പിൽ അവതരിപ്പിച്ചു. കൈറ്റ് മിസ്ട്രസ്സ് റീന വി, കൈറ്റ് മാസ്റ്റർ കെ നന്ദകുമാർ‌ എന്നിവർ സംസാരിച്ചു. ഉച്ചയക്ക് 2 മണിക്ക് രക്ഷിതാക്കൾക്കുള്ള ക്ലാസ്സും നടന്നു

'സകല കല'സ്കൂൾ കലോത്സവം

ഈ വർഷത്തെ കലോത്സവം "സകല കല" 2025 സെപ്തംബർ ,25 ,26തീയതികളിൽ ആയി നടത്തി. പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം പ്രശസ്ത കലാകാരനും കൂടാളി ഗവൺമെൻറ് ഹൈസ്കൂളിലെ സംസ്കൃത അധ്യാപകനുമായ കൃഷ്ണനുണ്ണി സി എസ് നിർവഹിച്ചു.പിടിഎ പ്രസിഡൻറ് എ വി മധു അധ്യക്ഷത വഹിച്ചു.പ്രധാന അധ്യാപകൻ കെ സന്തോഷ് സ്വാഗതം പറഞ്ഞു.കെ വി പത്മനാഭൻ സീനിയർ അസിസ്റ്റൻറ്,സ്റ്റാഫ് സെക്രട്ടറി റീന വി കെ ,എസ് എം സി വൈസ് ചെയർമാൻ കെ ജയകുമാർ,മദർ പി ടി എ പ്രസിഡൻറ് അമ്പിളി സജീവൻഎന്നിവർ പരിപാടിക്ക് ആശംസകൾ നേർന്നു.കലോത്സവ കൺവീനർ കെ വി മനോജ് കുമാർ നന്ദി അറിയിച്ചു.

സോഫ്റ്റ് വെയർ സ്വാതന്ത്രദിനം(22/09/2025)

സ്വതന്ത്ര സോഫ്റ്റ്‌വെയർദിനാചരണത്തിന്റെ ഭാഗമായിസ്കൂൾ അസംബ്ലി സംഘടിപ്പിച്ചു.ഹെഡ്മാസ്റ്റർ കെ സന്തോഷ് സ്വതന്ത്ര സോഫ്റ്റ്‌വെയറിനെ കുറിച്ചുള്ള കാര്യങ്ങൾ വിശദീകരിച്ചു കൊടുത്തു.തുടർന്ന് കൈറ്റ് മിസ്ട്രസ് വി റീന സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു.ലിറ്റിൽ കൈറ്റ്സ് ലീഡർ സനൂജ കേളു നായർ സോഫ്റ്റ്‌വെയർ ദിനാചരണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് സ്കൂളിൽ ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ മത്സരം നടന്നു. രണ്ടുമണിക്ക് സ്വതന്ത്ര സോഫ്റ്റ്‌വെയർ സെമിനാറിൽ കൈറ്റ് കുട്ടികൾ പങ്കെടുത്തു.

സ്കൂൾ ഒളിംപിക്സ് (19/09/2025)

ഈ വർഷത്തെ സ്കൂൾ ഒളിംപിക്സ് സെപ്തംബർ 19, 20 വെള്ളി ശനി ദിവസങ്ങളിൽ നടന്നു . പി ടി എ പ്രസിഡന്റ് എ വി മധുവിന്റെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് മെമ്പർ അഡ്വ. ഷീജ ഉത്ഘാടനം ചെയ്തു. മദർ പി ടി എ പ്രസിഡന്റ് അമ്പിളി സജീവൻ, എസ് എം സി ചെയർമാൻ ടി പി ഫാറൂഫ്, കെ വി പത്മനാഭൻ, പി പ്രമോദിനി, വി കെ ഭാസ്കരൻ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ഹെഡ്മാസ്റ്റർ കെ സന്തോഷ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി വി കെ റീന നന്ദിയും പറഞ്ഞു. രണ്ട് ദിവസങ്ങളിലായി നടന്ന കായികമേളയിൽ കുട്ടികൾ മൂന്ന് ഹൗസുകളായി തിരിഞ്ഞ് മത്സരിച്ചു. ഗ്രീൻ ഹൗസ് ഒന്നാം സ്ഥാനവും, ബ്ലൂ ഹൗസ് രണ്ടാം സ്ഥാനവും, റെഡ് ഹൗസ് മൂന്നാം സ്ഥാനവും നേടി.

സൈബർ സുരക്ഷാ ക്ലാസ്സ്(17/09/25)

ലിററിൽ കൈറ്റ്സ് 2024-27ബാച്ചിലെ കുട്ടികൾ രക്ഷിതാക്കൾക്കായി ഓൺലൈൻ സേവനങ്ങളെക്കുറിച്ചും സൈബർ സുരക്ഷയെക്കുറിച്ചും ക്ലാസ് എടുത്തു . ഇവാൻ സിബി ജെറോം സോജൻ ആശ്രയ് എന്നിവർ ചേർന്നാണ് ക്ലാസ് കൈകാര്യം ചെയ്തത്.

ഓസോൺ ദിനം(16/09/2025)

ഓസോൺ ദിനത്തോട് അനുബന്ധിച്ച് സ്പെഷൽ അസംബ്ലി സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ കെ സന്തോഷ്, സയൻസ് അധ്യാപകനായ ശ്രീജിത്ത് എന്നിവർ ഓസോൺ ദിനത്തിന്റെ പ്രാധാന്യത്തെകുറിച്ച് സംസാരിച്ചു തുടർന്ന് കുട്ടികളും ഓസോണുമായി ബന്ധപ്പെട്ട പ്ലാക്കാർഡുകൾ പ്രദർശിപ്പിക്കുകയും വിശദീകരിക്കുകയും ചെയ്തു.

സ്കൂൾ തല ശാസ്ത്രമേള(12/09/2025)

സ്കൂൾ തല ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവർത്തി പരിചയ, ഐ ടി മേളകൾ 12/09/2025വെള്ളിയാഴ്ച നടന്നു. കുട്ടികൾക്ക് അവരുടെ കഴിവുകൾ‌ പ്രകടിപ്പിക്കാനുള്ള വേദിയായി മാറി. പി ടി എ പ്രസി‍ഡന്റ് ശ്രീ എ വി മധുവിന്റെ അധ്യക്ഷതയിൽ ഹെഡ്മാസ്റ്റർ കെ സന്തോഷ് ഉത്ഘാടനം ചെയ്തു.

ഓണാഘോഷം(29/08/2025)

ഈ വർഷത്തെ ഓണാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ 9 മണിക്ക് പൂക്കളമത്സരം ആരംഭിച്ചു. തുടർന്ന് പ്രീപ്രൈമറി . എൽ പി , യു പി, ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി വിവധ മത്സരങ്ങൾ നടന്നു. കുട്ടികളുടെ ഓണപ്പാട്ടുകളും , പ്രീപ്രൈമറി , എൽ പി വിഭാഗം കുട്ടികൾ ഓണപ്പാട്ടിനനുസരിച്ച് ന‍ൃത്തം വച്ചതും പരിപാടിക്ക് കൊഴുപ്പേകി. ഹൈസ്കൂൾ വിഭാഗം കുട്ടികൾക്ക് സുന്ദരിക്ക് പൊട്ടുതൊടൽ , ഹാറ്റ് ചെയ്ഞ്ച് തുടങ്ങിയ മത്സരങ്ങളും , യു പി വിഭാഗത്തിന് കസേരകളി, കുപ്പിയിൽ വെള്ളം നിറക്കൽ, എൽ പി വിഭാഗത്തിന് മഞ്ചാടി പറക്കൽ, തൊപ്പിക്കളി എന്നിവയും നടന്നു. പി ടി എ അംഗമായ ശ്രീ കുഞ്ഞികണ്ണൻ സ്കൂൾ സ്റ്റാഫ് ചന്ദ്രൻ, മേരികുട്ടി എന്നിവർ ഓണപ്പാട്ടുകൾ ആലപിച്ചു. തുടർന്ന് വിഭവസമ‍ൃദ്ധമായ സദ്യ നടന്നു.

എസ് പി സി ത്രിദിന ക്യാമ്പ്(28/08/2025)

മൂന്നു ദിവസങ്ങളിലായി നടന്ന എസ് പി സി ക്യാമ്പ് ഉദ്ഘാടനം ചെയ്ത്ശ്രീ ഷൈൻ കെ പി ( എസ് എച്ച് ഒ അമ്പലത്തറ പോലീസ് സ്റ്റേഷൻ),സംസാരിച്ചു.ഹെഡ്മാസ്റ്റർ കെ സന്തോഷ് അധ്യക്ഷനായിരുന്നു. പി ടി എ പ്രസിഡൻറ് കെ വി മധു എസ് എം സി ചെയർമാൻ ഫാറൂഖ് ടി പി ,മദർ പി ടി എ പ്രസിഡൻറ് അമ്പിളി സജീവൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു . ഓഗസ്റ്റ് 28 29 ,30 ദിവസങ്ങളിലായി നടന്ന ക്ലാസ്സിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ശ്രീ ഷിജു കെ ഡിസാസ്റ്റർ ആൻഡ് സേഫ്റ്റി എന്ന വിഷയത്തിലും, സിവിൽ പോലീസ് ഓഫീസർ ശ്രീ വിനോദ് കോടോത്ത് സൈബർ ക്രൈം എന്ന വിഷയത്തിലും, ഇംപാക്ട് ഓഫ് ഡ്രസ്സ് ആൻഡ് നീഡ് ഓഫ് സോഷ്യൽ വാല്യൂസ് എന്ന വിഷയത്തിൽ റിട്ടയേർഡ് എക്സൈസ് ഓഫീസർ ശ്രീരഘുനാഥും ,പേഴ്സണൽ വാല്യൂസ് ആൻഡ് സ്റ്റുഡൻസ് എംപവർവെൽഡിങ് എന്ന വിഷയത്തിൽ ശ്രീ ബിനീഷ് കെ വി മുഴക്കോം,റോൾ ഓഫ് ഗെയിംസ് ആൻഡ് ആക്ടിവിറ്റി ഓറിയന്റേഷൻ എന്ന വിഷയത്തിൽ ശ്രീ മധുകൊടക്കാടും ക്ലാസ് എടുത്തു. മൂന്നു ദിവസങ്ങളിലായി നടന്ന ക്ലാസ്സ് കുട്ടികൾക്ക് വളരെ ഉപകാരപ്രദമായിരുന്നു. ഒരു നല്ല എസ് പി സി യെ വാർത്തെടുക്കുന്നതിൽ ഈ ക്യാമ്പ് ഒരു നിർണായക പങ്കുവഹിക്കും എന്നതിൽ സംശയമില്ല.

'ഏക് പേഡ് മാം കെ നാം പർ'

ഡിപ്പാർട്ട്മെൻറ് ഓഫ് സ്കൂൾ എജുക്കേഷൻ ആൻഡ് ലിറ്ററസി മിനിസ്ട്രി ഓഫ് എജുക്കേഷൻ ഗവൺമെൻറ് ഓഫ് ഇന്ത്യനടപ്പിലാക്കിയ മാംകെ നാം എന്നിക്കോ ക്ലബ് ഫോർ മിഷൻ ലൈഫ് പദ്ധതിയുടെ ഭാഗമായി 30 ഓളം കുട്ടികൾ അമ്മയ്ക്ക് വേണ്ടി ഒരു മരം നടുകയും അതിനെ സംരക്ഷിക്കാനുള്ള ദൗത്യം ഏറ്റെടുക്കുകയും ചെയ്തു ഈ കുട്ടികൾക്ക് എല്ലാം മന്ത്രാലയത്തിന്റെ വക സർട്ടിഫിക്കറ്റുകൾ ലഭിച്ചു

സ്ക്രീൻ അഡിക്ഷൻ ബോധവത്കരണ ക്ലാസ്സ്(26/08/25)

ലിറ്റിൽ കൈറ്റ് അംഗങ്ങളുടെ നേതൃത്വത്തിൽ സ്ക്രീൻ അഡിക്ഷൻ എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് നടത്തി ഏഴാം ക്ലാസിലെ കുട്ടികൾക്ക് വേണ്ടിയാണ് ക്ലാസ് നടത്തിയത് .ഇവാൻ സിബി, ആൻറണി, ജെറോംസോജൻ എന്നിവർ ചേർന്ന് സ്ലൈഡ് തയ്യാറാക്കുകയും ആവശ്യങ്കർ ഫാത്തിമ എ ഫാത്തിമ എം ഫാത്തിമ എന്നിവർ ചേർന്ന് ക്ലാസ് എടുക്കുകയും ചെയ്തു.ഹെഡ്മാസ്റ്റർ കെ സന്തോഷ് ഉദ്ഘാടനം ചെയ്തു. കൈറ്റ്മാസ്റ്റർ കെ നന്ദകുമാർ മിസ്ട്രസ് റീന വി എന്നിവർ ആശംസ അർപ്പിച്ചു

അധ്വാനത്തിന്റെ സുഗന്ധം തേടി സീഡ് കുട്ടികൾ(26/08/25)

ഓണാവധി അധ്വാനിച്ച് ആസ്വദിക്കാനുള്ള തയ്യാറെടുപ്പിലാണ് സീഡ് കുട്ടികൾ. മൊബൈൽ ഫോണിലും മറ്റ് സ്ക്രീനുകളിലും മുഴുകി അലസരായി മാറുന്ന കുട്ടികൾക്ക് പകരം അധ്വാനശീലരായ കുട്ടികളെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ സ്കൂൾ സീഡ് യൂണിറ്റ് ചെറുകിട സംരംഭങ്ങളായ സോപ്പ് നിർമ്മാണം, ഫീനോയിൽ നിർമ്മാണം എന്നിവ പരിശീലിപ്പിച്ചു. പ്രഥമാധ്യാപകൻ കെ സന്തോഷ് പരിശീലനം ഉദ്ഘാടനം ചെയ്തു. അധ്യാപകരായ കെ. നന്ദകുമാർ, സീഡ് കോർഡിനേറ്റർ റീന.വി, സീഡ് ക്യാപ്റ്റൻ അനഘ എ.എം എന്നിവർ നേതൃത്വം നൽകി. സീനിയർ അധ്യാപകൻ കെ.വി പത്മനാഭൻ സീനിയ ജോസഫ്, റീന. വി.കെ, ശ്രുതി എന്നിവരും 30 കുട്ടികളും പങ്കെടുത്തു.

കർഷകരെ ആദരിച്ചു (16/08/2025)

ചിങ്ങം ഒന്ന് കർഷകദിനത്തിൽ സ്കൗട്ട് ആന്റ് ഗൈഡ്സിന്റെ ആഭിമുഖ്യത്തിൽ പ്രദേശത്തുള്ള കർഷകരെ ആദരിച്ചു. സ്കൗട്ട് ആന്റ് ഗൈഡ്സ് കുട്ടികൾ അവരുടെ വീടിന് അടുത്തുള്ള കർഷകരെ വീടുകളിൽ ചെന്ന് പൂക്കൾ നല്കി ആദരിച്ചു. തുടർന്ന് കാർഷിക ക്വിസ് നടത്തി. ക്വിസ് മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ അനിരുദ്ധ് (9 B)ഒന്നാം സ്ഥാനവും, അഭിരാം രാജേന്ദ്രൻ(10B), സങ്കീർത്ത് കെ(9B) എന്നിവർ രണ്ടാം സ്ഥാനവും, സ്വരനന്ദ സുനിൽ(8B)മൂന്നാം സ്ഥാനവും നേടി. യു പി വിഭാഗത്തിൽ ശ്രീനന്ദ നായർ (5B ഒന്നാം സ്ഥാനം), ശ്രേയ പി ( 6B രണ്ടാം സ്ഥാനം), ദിയ ശ്രീനാഥ് ( 7B മൂന്നാം സ്ഥാനം)എന്നിവർ വിജയികളായി

പെൻ ഫ്രണ്ട് ബോക്സ്(15/08/2025)

ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക് പേനകൾ നിക്ഷേപിക്കാൻ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 'പെൻ ഫ്രണ്ട് ബോക്സ്'സ്ഥാപിച്ചു. ഹെഡ്മാസ്റ്റർ ശ്രീ കെ സന്തോഷ് ഉത്ഘാടനം ചെയ്തു.

സ്വാതന്ത്ര ദിനാഘോഷം (15/08/2025)

ഇന്ത്യയുടെ എഴുപത്തി ഒൻപതാമത് സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു. രാവിലെ 9.30ന് ദേശീയപതാക ഉയർത്തി. തുടർന്ന് ഹെഡ്മാസ്റ്റർ കെ സന്തോഷ് സ്വാതന്ത്ര്യ ദിന സന്ദേശം നല്കി. പി ടി എ പ്രസിഡന്റ് കെ വി മധു, എസ് എം സി ചെയർമാൻ ഫാറൂഖ് ടി പി എന്നിവർ സംസാരിച്ചു. തുടർന്ന് എൽ പി , യു പി വിഭാഗം കുട്ടികളുടെയും ബുൾ ബുൾ യൂണിറ്റിന്റെയും ഡിസ്‍പ്ലേയും കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി. പന്ത്രണ്ട് മണിക്ക് പായസ വിതരണത്തോട് കൂടി ചടങ്ങുകൾ അവസാനിച്ചു.

സ്കൂൾ പാർലമെന്റ് ഇലക്ഷൻ (14/08/2025)

ഈ വർഷത്തെ സ്കൂൾ പാർലമെൻറ് തിരഞ്ഞെടുപ്പ് ആഗസ്റ്റ് 14 ന് രാവിലെ 10 മണിക്ക് നടന്നു. കുട്ടികളിൽ ജനാധിപത്യബോധം വളർത്തുന്ന രീതിയിലാണ് തിരഞ്ഞെടുപ്പ് നടന്നത്. കുട്ടികൾ തന്നെ പ്രിസൈഡിങ്ങ് ഓഫീസറും പോളിങ്ങ് ഓഫീസർമാരുമായി. എസ് പി സി കാഡറ്റുകൾ സുരക്ഷാ ഉദ്യോഗസ്ഥന്മാരായി. പതിനൊന്ന് മണിയോടെ തിരഞ്ഞെടുപ്പിന് ശേഷം വോട്ടെണ്ണി വിജയികളെ പ്രഖ്യാപിച്ചു. ഉച്ചയ്ക്ക് സ്കൂൾ അസംബ്ലി ഹാളിൽ വച്ച് നടന്ന സത്യപ്രതിജ്ഞ ചടങ്ങിൽ താഴെപ്പറയുന്നവർ ഭാരവാഹികളായി സത്യപ്രതിജ്ഞ ചെയ്തു. സ്കൂൾ ലീഡർ ക്രിസ്റ്റി ഷിനോ വർഗീസിനേയും അസിസ്റ്റൻറ് ലീഡറായി വൈഗ വി വി യെയും ഫൈൻ ആർട്സ് സെക്രട്ടറിയായി മേധാകൃഷ്ണനെയും ജോയിൻ സെക്രട്ടറി കൃഷ്ണദേവിനെയും തെരഞ്ഞെടുത്തു. സ്പോർട്സ് സെക്രട്ടറിയായി ഇവാനിയ കെ വിയും ജോയിന്റ് സ്പോർട് സെക്രട്ടറിയായി ആനന്ദ് പിയും തിരഞ്ഞെടുക്കപ്പെട്ടു.

വൈവിധ്യ 'മുന്നേറ്റം' ഉത്ഘാടനം (12/08/2025)

അക്കാദമികമായി പിന്നോക്കം നില്ക്കുന്ന കുട്ടികളുടെ പഠനപിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനായി ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന വൈവിധ്യ 'മുന്നേറ്റം' പദ്ധതിയുടെ സ്കൂൾ തല ഉത്ഘാടനം കോടോം ബേളൂർ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ ശ്രീ ഗോവിന്ദൻ ഉത്ഘാടനം ചെയ്തു. പി ടി എ പ്രസി‍ഡന്റ് ശ്രീ കെ വി മധു അധ്യക്ഷനായി. ഹൊസ്ദുർഗ് ബി പി സി സനിൽകുമാർ വെള്ളുവ പദ്ധതി വിശദീകരണം നടത്തി. ഹൊസ്ദുർഗ് എ ഇ ഒ ശ്രീ കെ സുരേന്ദ്രൻ വിശിഷ്ടാതിഥി ആയിരുന്നു. ഡയറ്റ് ഫാക്കൽറ്റി അനിൽ മണിയറ, മദർ പി ടി എ പ്രസി‍ഡന്റ് അമ്പിളി സജീവൻ , ശ്രീമതി പി പ്രമോദിനി എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപകൻ ശ്രീ കെ സന്തോഷ് സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി വി കെ റീന നന്ദിയും പറഞ്ഞു.

എസ് പി സി പാസ്സിങ്ങ് ഔട്ട് (11/08/2025)

സ്കൂളിലെ എസ് പി സി പാസ്സിങ്ങ് ഔട്ട് പരേഡ് നടന്നു. ജില്ല് അഡീഷനൽ എസ് പിയും എസ് പി സിയുടെ ജില്ലാ നോഡൽ ഓഫീസറുമായ സി എം ദേവദാസൻ സല്യൂട്ട് സ്വീകരിച്ചു. ചടങ്ങിൽ 10 വർഷം എസ് പി സിയിൽ സേവനം പൂർത്തിയാക്കിയ സി പി ഒ കെ വി പത്മനാഭനെ ജില്ലാ നോഡൽ ഓഫീസ് ഏർപ്പെടുത്തിയ മെമന്റോ നല്കി ആദരിച്ചു. കോടോംബേളൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ദാമോദരൻ, പ്രഥമാധ്യാപകൻ കെ സന്തോഷ്, എ ഡി എൻ ഒ തമ്പാൻ, പി ടി എ പ്രസി‍ഡന്റ് എ വി മധു, എസ് എം സി ചെയർമാൻ ടി പി ഫാറൂഖ് . മദർ പി ടി എ പ്രസി‍ന്റ് അമ്പിളി സജീവൻ എന്നിവർ സംസാരിച്ചു

നെൽകൃഷിക്ക് തുടക്കം കുറിച്ചു ( 10/08/2025 )

നാട്ടിപ്പാട്ടിന്റെ താളത്തിൽ പുതിയ തലമുറയിലേക്ക് ചേറിലാണ് ചോറ് എന്ന നെൽകൃഷിയുടെ അറിവ് പകർന്ന് ജാനകിമ്മയുടെയും കമ്മാടത്തമ്മയുെ ടെയും നാട്ടിപ്പാട്ടിന്റെ താളത്തിൽ കാലിച്ചാനടുക്കം ഗവൺമെന്റ് ഹൈസ്ക്കൂൾ സ്കൗട്ട്സ് ആന്റ് ഗൈഡ്സ് നെൽകൃഷിക്ക് തുടക്കം കുറിച്ചു ഹെഡ്മാസ്റ്റർ കെ.സന്തോഷ് ഉദ്ഘാടനം ചെയ്തു. പിടി എ പ്രസിഡന്റ് എ.വി മധു അദ്ധ്യക്ഷത വഹിച്ചു ഗൈഡ് ക്യാപ്റ്റൻ പി.പ്രമോദിനി സ്വാഗതവും സ്കൗട്ട് മാസ്റ്റർ വി കെ ഭാസ്കരൻ നന്ദിയും രേഖപ്പെടുത്തി പിടി എ പ്രതിനിധികളായ അനുരൂപ പ്രമോദ്,ഷാനു രക്ഷിതാക്കളായ കെ.സന്തോഷ്, പ്രമോദ്.സുനിത,പ്രമീള, ശ്രീജ, രാജൻകെ.വി , രജിതരാജൻ, എം രാജേന്ദ്രൻ യുവകർഷകൻ രാഹുൽ രവീന്ദ്രൻ ,വിദ്യാർത്ഥികളായ അനിക.കെ, അദിഷഷാനു, പ്രാർത്ഥനരാജൻ,അമയ പ്രമോദ്, കൃഷ്ണ ദേവ് ബി, ദിയപ്രേം,ആദിത്യൻ, എസ് പി എന്നിവർ പങ്കെടുത്തു തുടർച്ചയായ ആറാം വർഷമാണ് നെൽകൃഷി നടക്കുന്നത്.

നല്ല പാഠം പഠനയാത്ര

ജിഎച്ച്എസ് കാലിച്ചാനടുക്കം നല്ല പാഠം യൂണിറ്റിന്റെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് മിൽമ ഡയറി ആനന്ദ ആശ്രമം എന്നിവിടങ്ങളിൽ പഠനയാത്ര നടത്തി. പ്രമോദിനി പി , വി കെ ഭാസ്കരൻ മാസ്റ്റർ എന്നിവർ നേതൃത്വം നല്കി.

ഹിരോഷിമ നാഗസാക്കി ദിനം

ഹിരോഷിമ നാഗസാക്കി ദിനാചരണത്തിന്റെ ഭാഗമായി സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സഡാക്കോ നിർമ്മാണം , സ്പെഷ്യൽ അസംബ്ലി യുദ്ധവിരുദ്ധ റാലി കാലിച്ചാനടുക്കം ടൗണിൽ വച്ച് യുദ്ധവിരുദ്ധ ഫ്ലാഷ് മോബ് എന്നിവ നടത്തി . ശ്രുതി കെ വി, പ്രമോദിനി പി, കെ വി പത്മനാഭൻ, അനിത എന്നിവർ നേതൃത്വം നല്കി.

ചങ്ങാതിക്കൊരു തൈ (04/08/2025)

ലോക സൗഹൃദ ദിനത്തോട് അനുബന്ധിച്ച് ഹരിതകേരളം മിഷൻ നടപ്പാക്കുന്ന "ചങ്ങാതിക്കൊരു തൈ" പദ്ധതി സീഡ് ഇക്കോ ക്ലബ്ബുകളുടെ നേതൃത്വത്തിൽ ആരംഭിച്ചു. പ്രധാനാധ്യാപകൻ കെ സന്തോഷ് ഫലവൃക്ഷതൈ കെ മനോജിന് നല്കി ഉത്ഘാടനം ചെയ്തു. തുടർന്ന് വിദ്യാർത്ഥികൾ വൃക്ഷതൈകൾ പരസ്പരം കൈമാറി. പരിസ്ഥിതി ക്ലബ്ബ് കൺവീനർ സീനിയ ജോസഫ്, അധ്യാപകരായ കെ നന്ദകുമാർ, സി എച്ച് ശ്രീജിത്ത്, പി പ്രമോദിനി, സീഡ് ക്ലബ്ബ് കോർഡിനേറ്റർ വി റീന എന്നിവർ സംസാരിച്ചു. ഒരു തൈ നടാം ജനകീയ വൃക്ഷവത്കരണ പ്രചാരണത്തിന്റെ ഭാഗമായാണ് സീഡ് ഇക്കോ ക്ലബ്ബ് അംഗങ്ങൾ ചങ്ങാതിക്കൊരു തൈ പദ്ധതി ഒരുക്കിയത്.

സ്കൗട്ട് ആന്റ്‍ ഗൈഡ്സ്ഃ കാലിച്ചാനടുക്കത്തിന് മികച്ച നേട്ടം(02/08/2025)

കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ 2024- 25 വർഷത്തെ മികച്ച സ്കൗട്ട് ആന്റ് ഗൈഡ്സ് യൂണിറ്റുകളെ പ്രഖ്യാപിച്ചു. തുടർച്ചയായി പത്താം വർഷവും മികച്ച സ്കൗട്ട് യൂണിറ്റിനും ഗൈഡ്സ് യൂണിറ്റിനുമുള്ള അവാർ‍ഡ് കാലിച്ചാനടുക്കം സ്കൂളിലെ സ്കൗട്ട് ആന്റ് യൂണിറ്റിന് ലഭിച്ചു. ഇപ്രാവശ്യത്തെ മികച്ച ബുൾബുൾ യൂണിറ്റിനുളള അവാർഡും സ്കൂളിന് ലഭിച്ചു. ശ്രീ കെ വി ഭാസ്കരൻ മാസ്റ്റർ (സ്കൗട്ട്) ശ്രീമതി പ്രമോദിനി ടീച്ചർ ( ഗൈഡ്സ്) ശ്രീമതി ഷബാന ടീച്ചർ (ബുൾബുൾ) എന്നിവരാണ് നേതൃത്വം നല്കുന്നത്.

ബുൾ ബുൾ
ഗൈഡ്സ്
സ്കൗട്ട്

എസ് പി സി ദിനം ആചരിച്ചു(02/08/2025)

സംസ്‌ഥാന ആഭ്യന്തരവകുപ്പും വിദ്യാഭ്യാസവകുപ്പും ചേർന്ന്‌ 2010 ഓഗസ്‌റ്റ് 2ന്‌ കേരളത്തിലാകെ 127 സ്‌കൂളുകളിലായി 11176 ഹൈസ്‌കൂൾ വിദ്യാർഥികളെ ഉൾപ്പെടുത്തിക്കൊണ്ടാണ്‌ എസ്‌.പി.സി. എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന സ്‌റ്റുഡന്റ്‌ പോലീസ്‌ കേഡറ്റ്‌ പദ്ധതിക്കു തുടക്കംകുറിച്ചത്‌. അതിന്റെ ഓർമ്മ പുതുക്കികൊണ്ട് കാലിച്ചാനടുക്കം സ്കൂളിൽ എസ് പി സി ദിനം ആചരിച്ചു. ഹെഡ്മാസ്റ്റർ ശ്രീ സന്തോഷ് കെ പതാക ഉയർത്തി. ഡ്രിൽ ഇൻസ്പെടക്ടർ ശ്രീ ഷിബു (അമ്പലത്തറ പോലീസ് സ്റ്റേഷൻ) സി പി ഒ മാരായ ശ്രീ പത്മനാഭൻ കെ വി, ശ്രീമതി ശ്രുതി എന്നിവർ സംസാരിച്ചു

ഗൃഹ സന്ദർശനം

‌കുട്ടികളുടെ സാമൂഹ്യ സാമ്പത്തിക പശ്ചാത്തലങ്ങളെകുറിച്ച് മനസ്സിലാക്കുന്നതിനും കുട്ടികളുടെ പഠന പുരോഗതി വിലയിരുത്തുന്നതിനുമായി അധ്യാപകർ വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് കുട്ടികളുടെ വീടുകൾ സന്ദർശിക്കാൻ തുടങ്ങി. ആഗസ്റ്റ് 15 നുള്ളിൽ പ്രീപ്രൈമറി മുതൽ പത്താം ക്ലാസ്സ് വരെയുള്ള എല്ലാ കുട്ടികളുടെയും വീടുകളിൽ സന്ദർശനം പൂർത്തിയാക്കുന്ന തരത്തിലാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. അധ്യാപകരെ 11 ഗ്രൂപ്പുകളായി തിരിഞ്ഞ് പി ടി എ യുടെയും സഹകരണത്തോട് കൂടിയാണ് ഗൃഹസന്ദർശനം നടത്തുന്നത്.

ഹിന്ദി അസംബ്ലി(31/07/2025)

പ്രേംചന്ദ് ജയന്തിയോട് അനുബന്ധിച്ച് ഹിന്ദി അസംബ്ലി സംഘടിപ്പിച്ചു. കുട്ടികൾ പ്രേംചന്ദ് അ നുസ്മരണം നടത്തി.തുടർന്ന് പ്രേംചന്ദിന്റെ കൃതികളെ പരിചയപെടുത്തി. ഹിന്ദി അധ്യാപകരായ ശ്രീമതി റീന വി, ശ്രീമതി ബിന്ദു എന്നിവർ നേതൃത്വം നല്കി.

ലൈബ്രറി കൗൺസിൽ വായനോത്സവം(21/07/2025)

കേരള ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന വായനോത്സവത്തിന്റെ ഭാഗമായി സ്കൂൾ തല മത്സരങ്ങൾ ജുലൈ 21 തിങ്കളാഴ്ച നടന്നു. ക്വിസ് മത്സരവും രചനാ മത്സരവും നടന്നു. പ്രമോദിനി ടീച്ചർ നേതൃത്വം നല്കി.

ശുചിത്വം സമൂഹ നന്മയ്ക്ക്(29/07/2025)

ശുചിത്വം സമൂഹ നന്മയക്ക് എന്ന സന്ദേശവുമായി കാലിച്ചാനടുക്കം ഗവ.ഹൈസ്കൂൾ നല്ലപാഠം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ക്ലബ്ബ് അംഗങ്ങളുടെ വീടുകളിൽ ശുചിത്വ സ്റ്റിക്കർ പതിച്ചു. നല്ല പാഠം അംഗം അളക എസ് നായരുടെ വീട്ടിൽ നടന്ന ചടങ്ങ് പ്രാധാനാധ്യാപകൻ ശ്രീ കെ സന്തോഷ് ഉത്ഘാടനം ചെയ്തു. നല്ലപാഠം കോർഡിനേറ്റർ ശ്രീമതി പി പ്രമോദിനി, മുൻ കോർഡിനേറ്റർമാരായ ശ്രീ വി കെ ഭാസ്കരൻ, ശ്രീമതി പി സരോജിനി, അധ്യാപികമാരായ ശ്രൂതി,റീന , ശ്രീജ നല്ലപാഠം അംഗങ്ങളായ അനുഗ്രഹ എസ് നായർ, ഗൗരി ലക്ഷ്മി, ഗായത്രി, എം വി അനഘ എന്നിവർ പങ്കെടുത്തു.

'അമ്പിളികല' ചാന്ദ്രദിനാഘോഷം (21/07/2015)

ചാന്ദ്രദിനത്തോട് അനുബന്ധിച്ച് പ്രീപ്രൈമറി, എൽ പി , യു പി, ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പ്രീപ്രൈമറി കുട്ടികൾക്കായി റോക്കറ്റുകളുടെ മാതൃക പ്രദർശിപ്പിച്ചു. എൽ പി വിഭാഗം കുട്ടികൾക്കായി പോസ്റ്റർ രചനാ മത്സരവും ബഹിരാകാശ സംബന്ധിയായ വീഡിയോ പ്രദർശനവും നടന്നു. യുപി വിഭാഗം കുട്ടികൾക്കായി വിഡിയോ പ്രദർശനം, പോസ്റ്റർ രചന, ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു. ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി ഡിജിറ്റൽ ക്വിസ് , ചാന്ദ്രദിന പതിപ്പ് തയ്യാറാക്കൽ, പോസ്റ്റർ രചനാ മത്സരം എന്നിവയും സംഘടിപ്പിച്ചു. ഹൈസ്കൂൾ വിഭാഗം ക്വിസ് മത്സരത്തിൽ പത്താം തരത്തിലെ അഞ്ജിത കെ ഒന്നാം സ്ഥാനവും ഒൻപതാം തരത്തിലെ സനൂജ കേളു നായർ രണ്ടാം സ്ഥാനവും പാർവ്വണ എൻ മൂന്നാം സ്ഥാനവും നേടി. പോസ്റ്റർ രചനാ മത്സരത്തിൽ എട്ടാം തരത്തിലെ ഇവാനിയ കെ വി ഒന്നാം സ്ഥാനവും ഒൻപതാം തരത്തിലെ അഭിരാജ് കെ രണ്ടാം സ്ഥാനവും , സ്വരനന്ദ സുനിൽ, അനാമിക കെ എന്നിവർ മൂന്നാം സ്ഥാനവും നേടി. ലിറ്റിൽ കൈറ്റ്സിന്റെയും സീഡ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ "ചാന്ദ്രവാണി" എന്ന പേരിൽ പ്രത്യേക റേഡിയോ സംപ്രേക്ഷണവും ഉണ്ടായിരുന്നു. ചാന്ദ്രവാണിയിൽ ചാന്ദ്രദിവുമായി ബന്ധപ്പെട്ട് കുട്ടികളുടെ കുട്ടികളുടെ പ്രഭാഷണം, പ്രശ്നോത്തരി, പാട്ടുകൾ എന്നിവയും ഉൾപെടുത്തി.

'ആലിഫ്' അറബിക് ടാലന്റ് ടെസ്റ്റ്(14/07/2025)

ഹൊസ്ദുർഗ് ഉപജില്ലാ 'ആലിഫ്'അറബിക് ടാലന്റ് ടെസ്റ്റിൽ നാല് ബി ക്ലാസ്സിൽ പഠിക്കുന്ന ഫാത്തിമ റഫീക്ക് രണ്ടാം സ്ഥാനം നേടി. സ്കൂൾ തല മത്സരത്തിൽ ഹെസ്കൂൾ വിഭാഗത്തിൽ ഷിഫ ഒന്നാം സ്ഥാനവും, സൽവ രണ്ടാം സ്ഥാനവും ഫാത്തിമ മൂന്നാം സ്ഥാനവും നേടി.

മനോരമ 'നല്ലപാഠം' അവാർഡ് ഏറ്റുവാങ്ങി (12/07/2025)

മലയാള മനോരമ ഏർപ്പെടുത്തിയ ജില്ലയിലെ മികച്ച കൃഷി മുറ്റത്തിനുള്ള അവാർഡും നല്ലപാഠം അവാർഡും കാഞ്ഞങ്ങാട് വച്ച് നടന്ന ചടങ്ങിൽ ബഹുമാനപ്പെട്ട കാസർഗോഡ് എസ് പി ശ്രീ ബി വി വിജയഭരത് റെഡ്ഡിയിൽ നിന്ന് ഏറ്റുവാങ്ങി.

വിദ്യാരംഗം ആസ്വാദനകുറിപ്പ് മത്സരം(11/07/2025)

വിദ്യാരംഗം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ യു പി , ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ആസ്വാദനകുറിപ്പ് മത്സരം സംഘടിപ്പിച്ചു. ഹൈസ്കൂൾ വിഭാഗത്തിൽ പത്താം ക്ലാസ്സിലെ അളക എസ് നായർ ഒന്നാം സ്ഥാനവും, എട്ടാം ക്ലാസ്സിലെ ആര്യനന്ദ രണ്ടാം സ്ഥാനവും നേടി. യു പി വിഭാഗത്തിൽ ദിയ ശ്രീനാഥ് ഒന്നാം സ്ഥാനവും ചാരുതീർത്ഥ രണ്ടാം സ്ഥാനവും നേടി.

ലോക ജനസംഖ്യാദിനം (11/07/2025)

സോഷ്യൽ സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ 2025 ജൂലൈ 11 ലോക ജനസംഖ്യാദിനം, പോസ്റ്റർ നിർമ്മാണം, ക്വിസ് മത്സരം എന്നീ പരിപാടികളോടെ ആചരിച്ചു. രാവിലെ നടന്ന പ്രത്യേക അസംബ്ലിയിൽ ജനസംഖ്യാ വർദ്ധനവിനെകുറിച്ചുള്ള ഡിജിറ്റൽ പ്രസന്റേഷൻ നടത്തി. ശ്രീ പത്മനാഭൻ കെ വി, ശ്രീമതി ശ്രുതി ടി വി എന്നിവർ സംസാരിച്ചു.

വെള്ളരികൃഷി ആരംഭിച്ചു (10/07/2025)

മനോരമ നല്ല പാഠം ക്ലബ്ബ് കാലിച്ചാനടുക്കം യൂണിറ്റിന്റെയും സ്കൗട്ട് ആന്റ് ഗൈഡ്സ് യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ വെള്ളരികൃഷിയുടെ വിത്തിടിൽ പ്രധാനാധ്യാപകൻ ശ്രീ കെ സന്തോഷ് നിർവ്വഹിച്ചു. മദർ പി ടി എ പ്രസിഡന്റ് അമ്പിളി സജീവൻ, നല്ല പാഠം കോർഡിനേറ്റർമാരായ പി പ്രമോദിനി, സി എച്ച് ഷബാന, മുൻ കോർഡിനേറ്റർമാരായ വി കെ ഭാസ്കരൻ, പി സരോജിനി അധ്യാപിക സീനിയ രക്ഷിതാക്കളായ പ്രകാശൻ , പപ്പൻ ശ്യാമളാലയം നല്ലപാഠം അംഗങ്ങൾ എന്നിവർ സംബന്ധിച്ചു

അനുമോദനം(05/07/2025)

2025 മാർച്ചിലെ എസ് എസ് എൽ സി പരീക്ഷയിൽ മികച്ച വിജയം നേടിയ കുട്ടികളെ പി ടി എ യുടെ നേതൃത്വത്തിൽ അനുമോദിച്ചു. യോഗത്തിൽ അമ്പലത്തറ പോലീസ് സ്റ്റേഷനിലെ ജനമൈത്രി പോലീസ് ഓഫീസർ പ്രമോദ് കെവി മുഖ്യാതിഥി ആയിരുന്നു. പി ടി പ്രസിഡന്റ് ശ്രീ എ വി മധു, എസ് എം സി ചെയർമാൻ ശ്രീ ഫാറൂഖ് കെ പി , മദർ പി ടി എ പ്രസിഡന്റ് ശ്രീമതി അമ്പിളി സജീവൻ അധ്യാപകരായ ശ്രീ കെ വി പത്മനാഭൻ, ശ്രീമതി പി പ്രമോദിനി, ശ്രീ ശ്രീജിത്ത് സി എച്ച് ശ്രീമതി റീന എന്നിവർ സംസാരിച്ചു

ബഷീർ അനുസ്മരണം(04/07/2025)

വായന പക്ഷാചരണത്തിന്റെ ഭാഗമായി വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ 2025 ജൂലൈ 4 ന് ഗവൺമെന്റ് ഹൈസ്ക്കൂൾ കാലിച്ചാനടുക്കം ബഷീർ അനുസ്മരണം നടത്തി. കവിയും പ്രഭാഷകനുമായ ശ്രീ എം.കെ. സതീഷ് കുട്ടികളുമായി സംവദിച്ചു. ഒട്ടുമിക്ക ബഷീർ കൃതികളും അദ്ദേഹം ചർച്ചയിൽ ഉൾകൊള്ളിച്ചു. ചടങ്ങിൽ ശ്രീ മനോജ് മാസ്റ്റർ സ്വാഗതം പറഞ്ഞു. ഹെഡ്മാസ്റ്റർ ശ്രീ സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. സീനിയർ അസിസ്റ്റന്റ് ശ്രീ പത്മനാഭൻ മാസ്റ്റർ,പി.ടി.എ.പ്രസിഡണ്ട് ശ്രീ മധു എന്നിവർ ആശംസ അറിയിച്ചു. പ്രമോദിനി ടീച്ചർ നന്ദിയും പറഞ്ഞു.

ഡിജിറ്റൽ പത്രം 'അടുക്കം വാർത്തകൾ'പ്രകാശനം ചെയ്തു(03/07/2025)

ലിറ്റിൽ‍ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പുറത്തിറക്കുന്ന ഡിജിറ്റൽ പത്രം 'അടുക്കം വാർത്തകൾ' ശ്രീ അംബികാസുതൻ മാങ്ങാട് പ്രകാശനം ചെയ്തു. സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ പി ടി എ പ്രസിഡന്റ് എ വി മധു അധ്യക്ഷനായി. സ്കൂളിൽ നടക്കുന്ന വിവിധ പ്രവർത്തനങ്ങളും കുട്ടികളുടെ രചനകളും ഉൾപെടുത്തികൊണ്ടാണ് പത്രം പുറത്തിറക്കുന്നത്. ചടങ്ങിൽ ഹെഡ്മാസ്റ്റർ സന്തോഷ് കെ, കൈറ്റ് മാസ്റ്റർമാരായ നന്ദകുമാർ കെ, റീന വി എന്നിവർ സംസാരിച്ചു.

ക്ലബ്ബ് ഉത്ഘാടനവും പുസ്തക ചർച്ചയും(03/07/2025)

കാലിച്ചാനം ഗവൺമെന്റ് ഹൈസ്ക്കൂളിലെ വിവിധ ക്ലബുകളുടെ ഉദ്ഘാടനം 2025 ജൂൺ 3 ന് ശ്രീ അംബികാസുതൻ മാങ്ങാട് നിർവ്വഹിച്ചു. ചടങ്ങിൽ ഹെഡ് മാസ്റ്റർ ശ്രീ സന്തോഷ് സ്വാഗതം പറഞ്ഞു.പി.ടി.എ പ്രസിഡണ്ട് ശ്രീ മധു അദ്ധ്യക്ഷ സ്ഥാനം വഹിച്ചു. ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിലുള്ള അടുക്കം വാർത്തകളുടെ സ്വിച്ച് ഓൺ കർമ്മവും അംബികാസുതൻ മാസ്റ്റർ നിർവ്വഹിച്ചു. തുടർന്ന് അദ്ദേഹം തന്റെ എഴുത്തനുഭവം കുട്ടികളുമായി പങ്കു വെച്ചു. തുടർന്ന് ശ്രീ അംബികാസുതൻ മാങ്ങാടിന്റെ 'അല്ലോ ഹലൻ' എന്ന സാഹിത്യ കൃതിയുടെ പുസ്ത പരിചയം വിദ്യാരംഗം കൺവീനർ അനിത ടീച്ചർ നടത്തി. തുടർന്ന് കുട്ടികൾ അല്ലോഹലനെ ആസ്പദമാക്കി സംവാദത്തിൽ ഏർപ്പെട്ടു. മികച്ച വായനക്കാരി ദിയ ശ്രീനാഥിന് അനുമോദനം നൽകി. 'പ്രാണ വായു ' എന്ന കഥയെ ആസ്പദമാക്കി കുട്ടികൾ റീഡിംഗ് തിയേറ്റർ അവതരിപ്പിച്ചു.. പരിപാടിയിൽ പ്രമോദിനി ടീച്ചർ നന്ദിയും പറഞ്ഞു.

ഡോക്ടേർസ് ഡേ(01/07/2025)

'ഡോക്ടേർസ്‌ഡേ' ദിനത്തിൽ സ്കൂളിലെ പൂർവവിദ്യാർത്ഥിനിയായ ഡോക്ടർ സുനീറയെ നല്ലപാഠം സ്കൗട്ട് ഗൈഡ് അംഗങ്ങൾ ആദരിച്ചു. നല്ല പാഠം കോർഡിനേറ്റർ പ്രമോദിനി, ഹെഡ്മാസറ്റർ സന്തോഷ് കെ എന്നിവർ നേതൃത്വം നല്കി.

പേവിഷബാധ ബോധവത്കരണം(30/06/2025)

ആരോഗ്യവകുപ്പിന്റെ സഹകരണത്തോടെ കുട്ടികൾക്കായി പേവിഷബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. പ്രത്യേക അസംബ്ളിയിൽ എണ്ണപ്പാറ പി എച്ച് സിയിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ർ ശ്രീമതി രമ്യമോൾ ബോധവത്കരണ ക്ലാസ്സ് എടുത്തു. സീനീയിർ അസിസ്റ്റന്റ് ശ്രീ കെ വി പത്മനാഭൻ സംസാരിച്ചു.

വായനയുടെമധുരം തേടികുട്ടികൾ വായനശാലയിലെത്തി (27/06/2025)

ദൃശ്യമാധ്യമങ്ങളുടെ കടന്നുവരവില്ലാത്ത കാലത്തെ പഴകാലതലമുറയിലെ വായനക്കാരുമായി കുട്ടികൾ സംവദിച്ചു. കാലിച്ചാനടുക്കം പൊതുജനവായനശാലയിലേക്കാണ് കാലിച്ചാനടുക്കം ഗവ: ഹൈസ്കൂളിലെ കുട്ടികളും അദ്ധ്യാപകരും വായന പക്ഷാചരണ പരിപാടിയുടെ ഭാഗമായി പുസ്തകങ്ങളെ തേടി വായനശാല സന്ദർശനം നടത്തിയത്. ലൈബ്രേറിയൻ കെ രതീഷ് പുതിയ പുസ്തകങ്ങളെ പരിചയപ്പെടുത്തി .പഴയകാല വായന അനുഭവങ്ങളെ കുറിച്ച് എം.വി കുഞ്ഞമ്പു കെ.കെ അബൂബക്കർ കെ.പി മോഹനൻ എന്നിവർ കുട്ടികളുമായി സംവദിച്ചു. വായന ദിനത്തിൻ്റെ പ്രാധാന്യത്തെ കുറിച്ച് താലൂക്ക് ലൈബ്രറി എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം എ വി മധു കുട്ടികളോട് വിശദീകരിച്ചു അദ്ധ്യാപകരായ കെ.വി മനോജ് കുമാർ,, അനിത പി പി സുഷമ എന്നിവരും കെ ദിയ സി ധ്രുപദ് വിഎന്നീ കുട്ടികളും സംസാരിച്ചു വായനശാല പ്രസിഡണ്ട് കെ.വിനോദ് കുമാർ അദ്ധ്യക്ഷത വഹിച്ചു കെ.രതീഷ് സ്വാഗതവും ഇർഷാദ് കെ. പി നന്ദിയും പറഞ്ഞു. '1956 ൽ രൂപീകൃതമായ കാലിച്ചാനടുക്കം പൊതുജനവായന ശാല & ഗ്രന്ഥാലയത്തിൽ പുസ്തകങ്ങളുടെ ശേഖരമുണ്ട് . പഴയതും പുതിയതുമായ 10064 പുസ്തകങ്ങളുടെയും റഫറൻസ് ബുക്കുകളുടെയും ശേഖരമുണ്ട്.മലയോര ഗ്രാമ പ്രദേശമായ ഇവിടെ വായനയെ പ്രോത്സാഹിപ്പിക്കുന്നതിനായി ലൈബ്രറി കൗൺസിൽ പരിപാടി വായന വസന്തം പുസ്തകങ്ങൾ വീടുകളിലേക്ക് എത്തിച്ചു നൽകുന്ന പരിപാടി കൂടി നടത്തുന്നുണ്ട് നൂറോളം വീടുകളിലെ വായനക്കാരിലേക്ക് ഇതേ വരെയായി പുസ്തകങ്ങൾ വിതരണം ചെയ്തു. വായന പക്ഷാചരണത്തിൻ്റെ ഭാഗമായി വിവിധങ്ങളായ പരിപാടികൾ പുസ്തക ചർച്ച അനുസ്മരണം സെമിനാർ തുടങ്ങിയ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. കൂടുതൽ കുട്ടികൾ വൈക്കം മുഹമ്മദ് ബഷീറിൻ്റെ പുസ്തകങ്ങൾ തേടി വന്നവരാണ്. വൈലോപ്പള്ളി കവിത, എം ടി, മുകുന്ദൻ സന്തോഷ് ഏച്ചിക്കാനം , സി പി പള്ളിപ്പുറം തുടങ്ങിയ സാഹിത്യകാരൻമാരുടെ പുസ്തകങ്ങളാണ് കൂടുതൽ കുട്ടികളും തെരഞ്ഞെത്.

ലഹരി വിരുദ്ധ പോസ്റ്റർ

ഗവ: ഹൈസ്‌കൂൾ കാലിച്ചാനടുക്കം സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെയും അമ്പലത്തറ ജനമൈത്രി പോലീസിന്റെയും ആഭിമുഖ്യത്തിൽ SPC കുട്ടികളുടെ നേതൃത്വത്തിൽ കാലിച്ചാനടുക്കം ടൗണിലെ ഷോപ്പുകളിൽ ലഹരി വിരുദ്ധ പോസ്റ്ററുകൾ പതിച്ചു. ജനമൈത്രി പോലീസ് ഓഫീസർ ശ്രീ പ്രമോദ്, ഹെഡ്മാസ്റ്റർ ശ്രീ കെ സന്തോഷ്, എസ് പി സി സി പി ഒ കെ വി പത്മനാഭൻ എന്നിവർ നേതൃത്വം നല്കി. ടൗണിൽ കുട്ടികൾ സന്ദർശിക്കുന്ന പതിനഞ്ചോളം കടകളിൽ പോസ്റ്റർ പതിച്ചു.

ക്ലാസ്സ് പി ടി എ

വിവിധ ക്ലാസ്സുകളുടെ ക്ലാസ്സ് പി ടി എ യോഗങ്ങൾക്ക് തുടക്കമായി. തുടക്കമെന്ന നിലയിൽ ഇന്ന് 20/06/25ന് പത്താം തരത്തിലെ കുട്ടികളുടെ രക്ഷിതാക്കളുടെ യോഗം ചേർന്നു. തൊണ്ണുറ് ശതമാനത്തോളം രക്ഷിതാക്കൾ യോഗത്തിൽ പങ്കെടുത്തു. ഹെഡ്മാസ്റ്റർ ശ്രീ കെ സന്തോഷ്, പി ടി എ പ്രസിഡന്റ് ശ്രീ എ വി മധു, പത്താം തരത്തിലെ ക്ലാസ്സ് അധ്യാപകരായ ശ്രീ ശ്രീജിത്ത് , ശ്രീമതി പ്രമോദിനി, സീനിയർ അസിസ്റ്റന്റ് ശ്രീ കെ വി പത്മനാഭൻ, സ്റ്റാഫ സെക്രട്ടറി ശ്രീമതി കെ വി റീന എന്നിവർ സംസാരിച്ചു. രക്ഷിതാക്കൾക്കുള്ള പിന്തുണാ ക്ലാസ്സ് ശ്രീ അബ്ദുൾറഹിമാൻ മാസ്റ്റർകൈകാര്യം ചെയ്തു. തുടർന്ന് രക്ഷിതാക്കൾ കുട്ടികളുടെ അപ്പോഴത്തെ നിലവാരത്തെകുറിച്ചും ഇനി അങ്ങോട്ട് ചെയ്യേണ്ട കാര്യങ്ങളെകുറിച്ചും സംസാരിച്ചു.

വായനാദിനത്തിൽ കുട്ടികളുമായി സംവദിച്ച് ബാലചന്ദ്രൻ കൊട്ടോടി

വായനാദിനത്തിൽ ഉച്ചയ്ക്ക് 2 മണിക്ക് എൽ പി വിഭാഗം കുട്ടികളുമായി ആടിയും പാടിയും പ്രശസ്ത മോട്ടിവേറ്ററും കലാസാംസ്കാരിക പ്രവർത്തകനുമായ ശ്രീ ബാലചന്ദ്രൻ കൊട്ടോടി. നുറുങ്ങ് കഥകളിലൂടെയും, കവിതകളിലൂടെയും, മാജിക്കിലൂടെയും കുട്ടികളെ വായനയുടെ പ്രാധാന്യത്തെകുറിച്ച് പറഞ്ഞ് കുട്ടികളിലേക്ക് ഇറങ്ങിചെല്ലാൻ അദ്ദേഹത്തിന് സാധിച്ചു. ഹെഡ്മാസ്റ്റർ ശ്രീ കെ സന്തോഷ്, എൽ പി എസ് ആർ ജി കൺവീനർ പ്രവീണ ടീച്ചർ, രമ്യ ടീച്ചർ എന്നിവർ സംസാരിച്ചു. പരിസ്ഥിതി ദിനത്തിൽ നടത്തിയ മത്സരങ്ങളിലെ വിജയികൾക്ക് ശ്രീ ബാലചന്ദ്രൻ കൊട്ടോടി സമ്മാനങ്ങൾ വിതരണം ചെയ്തു

ബുൾ ബുൾ യൂണിറ്റ് വക പുസ്തകങ്ങൾ

വായനാദിനത്തിൽ ബുൾ ബുൾ യൂണിറ്റിന്റെ വകയായി സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ ഹെഡ്മാസ്റ്ററെ ഏൽപിച്ചു.

നിരഞ്ജൻ രാജ്യപുരസ്കാർ റാലിയിൽ(19/06/25)

കഴിഞ്ഞ വർഷത്തെ രാജ്യപുരസ്കാർ ജേതാവായ കാലിച്ചാനടുക്കംം ഗവ. ഹൈസ്കൂളിലെ നിര‍ഞ്ജൻ തീരുവനന്തപുരം രാജ്ഭവനിൽ വച്ച് നടന്ന രാജ്യപുരസ്കാർ റാലിയിൽ പങ്കെടുത്തു. സ്കൂളിലെ മുൻ സ്കൗട്ട് അധ്യാപകനായ ശ്രി വി കെ ഭാസ്കരൻ മാസ്റ്റർ അനുഗമിച്ചു.

വായനാദിനം ഉത്ഘാടനം(19/06/25)

വായനാദിനം ഉത്ഘാടനം പ്രശസ്ത കവി ശ്രീ വിനു വേലേശ്വരം ഉത്ഘാടനം ചെയ്തു. ലഹരിയുട ലോകത്ത് നിന്ന് വായന എങ്ങിനെ തന്നെ എഴുത്തിന്റെ ലഹരിയിലേക്ക് എത്തിച്ചു എന്ന് സ്വന്തം ജീവിതാനുഭവങ്ങളുടെ വെളിച്ചത്തിൽ കുട്ടികളുമായി പങ്കുവെച്ചു. അദ്ദേഹത്തിന്റെ ജീവിതത്തിൽ വായന ഉണ്ടാക്കിയ വിപ്ലവാത്മകമായ മാറ്റങ്ങൾ അദ്ദേഹം കുട്ടികളുമായി സംവദിച്ചു. തന്റെ കവിതാ സമാഹാരമായ ' വെയിൽ രൂപങ്ങൾ'സ്കൂൾ ലൈബ്രറിയിലേക്ക് സംഭാവന ചെയ്ത് വായാനദിനം ഉത്ഘാടനം ചെയ്തു. ഇഷാനി, ശ്രീനന്ദ എന്നീ കുട്ടികൾ അവതാരികമാരായ ചടങ്ങിന് ഹെഡ് മാസ്റ്റർ ശ്രീ സന്തോഷ് അദ്ധ്യക്ഷ സ്ഥാനം വഹിച്ചു. അദ്ദേഹം കുട്ടികളോട് വായനയുടെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു. കുമാരി പാർവ്വണ വായന ദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു. തുടർന്ന് കുമാരി അനഘ പി.എൻ പണിക്കരെ കുറിച്ച് അനുസ്മരണ പ്രഭാഷണം നടത്തി. വായനയുടെ പ്രാധാന്യത്തെ കുറിച്ച് എൽ പി വിഭാഗത്തിലെ സൈനുൽ ആബിദ് നല്ലൊരു പ്രസംഗം നടത്തുകയുണ്ടായി. യു.പി. വിഭാഗത്തിലെ റിഷിക കഥാപാത്രാവിഷ്കാരം നടത്തി. തുടർന്ന് എൽ. പി. വിഭാഗത്തിലെ അമേയ നല്ലൊരു കഥയും അവതരിപ്പിച്ചു. ഹൈസ്ക്കൂളിലെയും യു.പി. വിഭാഗത്തിലെയും എട്ടോളം കുട്ടികൾ ചേർന്ന് സുഗത കുമാരിയുടെ കൃഷ്ണാ നീ എന്നെ അറിയില്ല എന്ന കവിതയ്ക്ക് മനോഹരമായ നൃത്താവിഷ്ക്കാരം നടത്തി. കുട്ടികളൊക്കെ ചേർന്ന് നല്ലൊരു വായന മരം ഉണ്ടാക്കി. വിദ്യാരംഗം കൺവീനർ അനിത ടീച്ചർ നന്ദി പറഞ്ഞു.

ആരോഗ്യ ബോധവത്കരണക്ലാസ്സ്(11/06/25)

സമഗ്രഗുണമേന്മാ പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികൾക്ക് ആരോഗ്യ ബോധവത്കരണ ശുചിത്വ ക്ലാസ്സ് സംഘടിപ്പിച്ചു. എണ്ണപ്പാറ പി എച്ച് സി യിലെ ശ്രീമതി രമ്യ ക്ലാസ്സ് കൈകാര്യം ചെയ്തു. ഹെഡ്മാസ്റ്റർ ശ്രീ കെ സന്തോഷ്, സീനിയർ അധ്യാപകൻ ശ്രീ കെ വി പത്മനാഭൻ, എസ് ആർ ജി കൺവീനർ ശ്രീമതി റീന എന്നിവർ സംസാരിച്ചു.

വേസ്റ്റ് ടു ആർട്ട്(10/06/25)

പരിസ്ഥിതി ദിനാഘോഷവുമായി ബന്ധപ്പെട്ട് പാഴ്വസ്തുക്കൾ വലിച്ചെറിയുന്നതിന് പകരം അവയിൽ നിന്ന് ഉപയോഗയോഗ്യമായ കരകൗശല വസ്തുക്കൾ ഉണ്ടാക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ശുചിത്വമിഷനുമായി സഹകരിച്ച് 'വേസ്റ്റ് ടു ആർട്ട്'പരിപാടി സംഘടിപ്പിച്ചു. കുട്ടികൾ പാഴ്വസ്തുക്കളിൽ നിന്ന് വിവിധ കരകൗശല വസ്തുക്കൾ ഉണ്ടാക്കി പ്രദർശിപ്പിച്ചു. ഒന്നാം സ്ഥാനം- ഹൈസ്കൂൾ -അനിഖ കെ (9A), യു പി -അഗ്നിക (6A) രണ്ടാം സ്ഥാനം- ഹൈസ്കൂൾ- ശ്രീനന്ദ കെ (9B), യു പി - ദിയ ലക്ഷ്മി (5B)

കൃഷിമുറ്റം നല്ല പാഠം അവാർഡ്(05/06/25)

കാലിച്ചാനടുക്കം ഗവ. ഹൈസ്കൂൾ നല്ല പാഠം ക്ലബ്ബിന് ജില്ലയിലെ മികച്ച സ്കൂൾ 'കൃഷിമുറ്റ'ത്തിനായി മനോരമ നല്ല പാഠം ഏർപടുത്തിയ പുരസ്കാരം ലഭിച്ചു. ജില്ലയിലെ 32സ്കൂളുകളാണ് സ്കൂളുകളിൽ 'കൃഷിമുറ്റം'ഒരുക്കിയത്. മൂന്ന് വയലുകളിലായി അരയേക്കർ പാട്ടത്തിനെടുത്ത് നെല്ലും ഒരേക്കർ പാട്ടത്തിനെടുത്ത് പച്ചക്കറിയും കാലിച്ചാനടുക്കം സ്കൂളിലെ നല്ല പാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ വിളയിച്ചു. കാലിച്ചാനടുക്കം ആലത്തടി തറവാട്ടുകാർ നല്കിയ സ്ഥലത്താണ് കൃഷി നടത്തിയത്.ഞാറു നടീൽ ഉൾപ്പെടെ രക്ഷിതാക്കളും കുട്ടികളും അധ്യാപകരും ചേർന്നാണ് നടത്തിയത്. 'ചേറിലാണ് ചോറ്'എന്ന ആശയവുമായായിരുന്നു കൃഷി. നല്ല പാഠം അധ്യാപക കോർഡിനേറ്റർമാരായ ശ്രീ വി കെ ഭാസ്കരൻ, ശ്രീമതി പി പ്രമോദിനി വിദ്യാർത്ഥി കോർഡിനേറ്റർമാരായ സി അനന്യ, കെ എസ് അ‍ഞ്ജന എന്നിവരാണ് നേതൃത്വം നല്കിയത്.

ശലഭോദ്യാനത്തിന് തുടക്കം കുറിച്ചു(05/06/25)

ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന ശലഭോദ്യാനത്തിന് പരിസ്ഥിതി ദിനത്തിൽ തുടക്കം കുറിച്ചു. പരപ്പ ബ്ലോക്ക് വികസനകാര്യ സ്റ്റാൻ‍ഡിങ്ങ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി രജനി പി ഉത്ഘാടനം ചെയ്തു. പരപ്പ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ ഭൂപേഷ്, പി ടി എ പ്രസിഡന്റ് ശ്രീ മധു, ഹെഡ്മാസ്റ്റർ ശ്രീ കെ സന്തോഷ്, റീന ടീച്ചർ, പ്രമോദിനി ടീച്ചർ, അബ്ദുൾ റഹിമാൻ മാസ്റ്റർ എന്നിവർ നേതൃത്വം നല്കി. ചെറുനാരകം, കൂവളം രാജമല്ലി ,കറിവേപ്പ്, ബ്രൈഡൽ ബൊക്ക അരളി, അരിപ്പൂവ്, ക്രോട്ട ലേറിയ (കിലുക്കിച്ചെടി), കണിക്കൊന്ന, ചെമ്പരത്തി, ചെക്കി, കാട്ടു ചെക്കി,അരിമുല്ല, ഇലമുളച്ചി, നന്ത്യാർവട്ടം, ഇലുമ്പിപ്പുളി, എരുക്ക് തുടങ്ങിയ ചെടികൾ ഉദ്യാനത്തിൽ വച്ച് പിടിപ്പിച്ചു

പരിസ്ഥിതി ദിന മത്സര വിജയികൾ(05/06/25)

ക്വിസ് എച്ച് എസ് വിഭാഗം-ഒന്നാം സ്ഥാനം-ആര്യനന്ദ 8C,രണ്ടാം സ്ഥാനം- അനിഖ കെ 9A പോസ്റ്റർ രചന_ഒന്നാം സ്ഥാനം-അനാമിക കെ 8B,രണ്ടാം സ്ഥാനം-ഇവാനിയ കെ വി 8B മൂന്നാം സ്ഥാനം - ഉണ്ണിമായ എം1 0B, ക്വിസ് യു പി വിഭാഗം-ഒന്നാം സ്ഥാനം- ദിയ ശ്രീനാഥ് 7B, രണ്ടാം സ്ഥാനം- അൻവിദാ ദേവ് 6B,മൂന്നാം സ്ഥാനം- കാർത്തിക് എസ് രാജ് 5C ക്വിസ് എൽ പി വിഭാഗം-ഒന്നാം സ്ഥാനം-ശ്രീദേവ് 4B,രണ്ടാം സ്ഥാനം - ദേവനന്ദ 3A, മൂന്നാം സ്ഥാനം- ഇവ ഗൗരിക 4A ചിത്രരചന( ഒന്നാം ക്ലാസ്സ് )-ഒന്നാം സ്ഥാനം - ദക്ഷ ശ്രീനാഥ് ,രണ്ടാം സ്ഥാനം -സ്വരലക്ഷ്മി സുനിൽ,മൂന്നാം സ്ഥാനം - അനാമിക

പരിസ്ഥിതി ദിനാഘോഷം(05/06/25)

കാലിച്ചാനടുക്കം: പരിസ്ഥിതി ക്ലബ്ബ് , സീഡ് ക്ലബ്ബ് എസ് പി സി എന്നിവയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചു. ഹെഡ്മാസ്റ്റർ ശ്രീ സന്തോഷ് സാർ പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യത്തെ ക്കുറിച്ച് കുട്ടികളോട് സംസാരിച്ചു. സ്കൂളിലെ മുൻ അധ്യാപകനും മികച്ച പരിസ്ഥിതി പ്രവർത്തകനുമായ ശ്രീ ഭാസ്കരൻ മാസ്റ്റർ പരിസ്ഥിതി ദിന സന്ദേശം നൽകി. തുടർന്ന് പിടിഎ പ്രസിഡണ്ട് ശ്രീ എ വി മധു സ്കൂളും പരിസരവും വൃത്തിയക്കേണ്ടതിനെ ക്കുറിച്ച് കുട്ടികളോട് സംവദിച്ചു. 10 A ക്ലാസ്സിലെ അനഘയുടെ നേതൃത്വത്തിൽ നടന്ന പരിസ്ഥിതി ദിന അസംബ്ലിയിൽ കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു .10 A ക്ലാസ്സിലെ ശിവന്യ ബാലകൃഷ്ണൻ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 8B ക്ലാസ്സിലെ സ്വരനന്ദയും സംഘവും പരിസ്ഥിതി ദിന ഗാനം ആലപിച്ചു. അമേയാ പ്രമോദ് പരിസ്ഥിതി ദിന പ്രസംഗവും നടത്തി.അതിനുശേഷം നടന്ന പരിസ്ഥിതി പ്രവർത്തകരെ പരിചയപ്പെടുത്തൽ പരിസ്ഥിതി ദിനാഘോഷത്തെ മികവുറ്റതാക്കി. സീനിയ ടീച്ചർ സീഡ് ബോളുകൾ കുട്ടികൾക്ക് പരിചയപ്പെടുത്തി സംസാരിച്ചത് അവർക്ക് പുതിയ അനുഭവമായി. തുടർന്ന് റീന ടീച്ചറിന്റെ നേതൃത്വത്തിൽ സീഡ് ബോളുകൾ കുട്ടികൾ യഥാസ്ഥാനങ്ങളിൽ നിക്ഷേപിച്ചു.

പരിസ്ഥിതി ദിന പ്രതിജ്ഞ(05/06/25)

പരിസ്ഥിതിദിനത്തോട് അനുബന്ധിച്ച്സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു. . ഹെ‍ഡ്മാസ്റ്റർ ശ്രീ കെ സന്തോഷ്, സീനിയർ അസിസ്റ്റന്റ് ശ്രീ കെ വി പത്മനാഭൻ, പി ടി എ പ്രസിഡന്റ് ശ്രീ മധു, ഭാസ്കരൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. തുടർന്ന് പരിസ്ഥിതി ദിന പ്രതി‍ജ്ഞ എടുത്തു. കുമാരി ശിവന്യ ബാലകൃഷ്ണൻ പ്രതിജ്ഞ ചൊല്ലികൊടുത്തു.

പരിസ്ഥിതിദിനത്തിൽ പ്ലാസ്റ്റിക് മുക്ത സമൂഹയാത്ര നടത്തി(05/06/25)

ഗവ: ഹൈസ്കൂൾ കാലിച്ചാനടുക്കം സ്റ്റുഡന്റ് പോലീസ് കേഡറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലോകപരിസ്ഥിതി ദിനത്തിൽ പ്ലാസ്റ്റിക് മുക്തസമൂഹ യാത്ര നടത്തി കാലിച്ചാനടുക്കം ബസ്റ്റാൻ്റ് വരെ നടത്തിയ യാത്രയുടെ ഭാഗമായി ബസ് സ്റ്റാൻഡ് പരിസരം കേഡറ്റുകൾ വൃത്തിയാക്കി. പ്ലാസ്റ്റിക് മുക്ത സന്ദേശം നൽകി .വാർഡ് മെമ്പർ നിഷ അനന്തൻ ഉദ്ഘാടനം ചെയ്തു ഹെൽത്ത് ഇൻസ്പെക്ടർ രമ്യ , ഹെഡ്മാസ്റ്റർ സന്തോഷ് , പി ടി എ പ്രസിഡൻ്റ് ഏ.വി. മധു എന്നിവർ സംസാരിച്ചു. സി പി ഒ കെ.വി. പത്മനാഭൻ, പി ടി എ അംഗം വിജയൻ ,സി.എച്ച്. ശ്രീജിത്ത്, മനോജ് , ഉണ്ണിമായ എന്നിവർ നേതൃത്വം നൽകി