സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ജില്ലാ ശാസ്ത്രോത്സവം വിജയികൾ

കക്കാട്ട് ഗവ. ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടന്ന ജില്ലാ ശാസ്ത്രോത്സവത്തിൽ സോഷ്യൽ സയൻസ് ലോക്കൽ ഹിസറ്ററി രചനയിൽ ശ്രീനന്ദ എ ഗ്രേഡ് നേടി. ഗണിത ശാസ്ത്രമേളയിൽ അദർ ചാർട്ട് വിഭാഗത്തിൽ ശിവാനി കെ എ ഗ്രേഡ് നേടി.

സി വി രാമൻ ഉപന്യാസ മത്സരം(08/10/2025)=

ഹൊസ്ദുർഗ് ഉപജില്ലാ ശാസ്ത്രമേളയോട് അനുബന്ധിച്ചുള്ള സി വി രാമൻ ഉപന്യാസ മത്സരത്തിൽ നേഹ വിനോദ് രണ്ടാം സ്ഥാനത്തോടെ ജില്ലാ തലത്തിലേക്ക് യോഗ്യത നേടി.

സർഗോത്സവം -മികച്ച നേട്ടം(04/10/2025)

ഹൊസ്ദുർഗ് വിദ്യാരംഗം സർഗോത്സവത്തിൽ കാലിച്ചാനടുക്കം സ്കൂളിന് മികച്ച നേട്ടം. ഹൈസ്കൂൾ തലം കവിതാ രചനയിൽ സഞ്ജയ്, പുസ്തകാസ്വാദനത്തിൽ ശ്രീനന്ദ കെ, യു പി വിഭാദം പുസ്തകാസ്വാദനത്തിൽ ദിയ ശ്രീനാഥ് എന്നിവർ ജില്ലാതലത്തിലേക്ക് യോഗ്യത നേടി.

സ്കൗട്ട് ആന്റ്‍ ഗൈഡ്സ്ഃ കാലിച്ചാനടുക്കത്തിന് മികച്ച നേട്ടം(02/08/2025)

കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ 2024- 25 വർഷത്തെ മികച്ച സ്കൗട്ട് ആന്റ് ഗൈഡ്സ് യൂണിറ്റുകളെ പ്രഖ്യാപിച്ചു. തുടർച്ചയായി പത്താം വർഷവും മികച്ച സ്കൗട്ട് യൂണിറ്റിനും ഗൈഡ്സ് യൂണിറ്റിനുമുള്ള അവാർ‍ഡ് കാലിച്ചാനടുക്കം സ്കൂളിലെ സ്കൗട്ട് ആന്റ് യൂണിറ്റിന് ലഭിച്ചു. ഇപ്രാവശ്യത്തെ മികച്ച ബുൾബുൾ യൂണിറ്റിനുളള അവാർഡും സ്കൂളിന് ലഭിച്ചു. ശ്രീ കെ വി ഭാസ്കരൻ മാസ്റ്റർ (സ്കൗട്ട്) ശ്രീമതി പ്രമോദിനി ടീച്ചർ ( ഗൈഡ്സ്) ശ്രീമതി ഷബാന ടീച്ചർ (ബുൾബുൾ) എന്നിവരാണ് നേതൃത്വം നല്കുന്നത്.

 
ബുൾ ബുൾ
 
ഗൈഡ്സ്
 
സ്കൗട്ട്

കൃഷിമുറ്റം നല്ല പാഠം അവാർഡ്(05/06/25)

 

കാലിച്ചാനടുക്കം ഗവ. ഹൈസ്കൂൾ നല്ല പാഠം ക്ലബ്ബിന് ജില്ലയിലെ മികച്ച സ്കൂൾ 'കൃഷിമുറ്റ'ത്തിനായി മനോരമ നല്ല പാഠം ഏർപടുത്തിയ പുരസ്കാരം ലഭിച്ചു. ജില്ലയിലെ 32സ്കൂളുകളാണ് സ്കൂളുകളിൽ 'കൃഷിമുറ്റം'ഒരുക്കിയത്. മൂന്ന് വയലുകളിലായി അരയേക്കർ പാട്ടത്തിനെടുത്ത് നെല്ലും ഒരേക്കർ പാട്ടത്തിനെടുത്ത് പച്ചക്കറിയും കാലിച്ചാനടുക്കം സ്കൂളിലെ നല്ല പാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ വിളയിച്ചു. കാലിച്ചാനടുക്കം ആലത്തടി തറവാട്ടുകാർ നല്കിയ സ്ഥലത്താണ് കൃഷി നടത്തിയത്.ഞാറു നടീൽ ഉൾപ്പെടെ രക്ഷിതാക്കളും കുട്ടികളും അധ്യാപകരും ചേർന്നാണ് നടത്തിയത്. 'ചേറിലാണ് ചോറ്'എന്ന ആശയവുമായായിരുന്നു കൃഷി. നല്ല പാഠം അധ്യാപക കോർഡിനേറ്റർമാരായ ശ്രീ വി കെ ഭാസ്കരൻ, ശ്രീമതി പി പ്രമോദിനി വിദ്യാർത്ഥി കോർഡിനേറ്റർമാരായ സി അനന്യ, കെ എസ് അ‍ഞ്ജന എന്നിവരാണ് നേതൃത്വം നല്കിയത്.

'ആലിഫ്' അറബിക് ടാലന്റ് ടെസ്റ്റ്(14/07/2025)

ഹൊസ്ദുർഗ് ഉപജില്ലാ 'ആലിഫ്'അറബിക് ടാലന്റ് ടെസ്റ്റിൽ നാല് ബി ക്ലാസ്സിൽ പഠിക്കുന്ന ഫാത്തിമ റഫീക്ക് രണ്ടാം സ്ഥാനം നേടി. സ്കൂൾ തല മത്സരത്തിൽ ഹെസ്കൂൾ വിഭാഗത്തിൽ ഷിഫ ഒന്നാം സ്ഥാനവും, സൽവ രണ്ടാം സ്ഥാനവും ഫാത്തിമ മൂന്നാം സ്ഥാനവും നേടി.

മനോരമ 'നല്ലപാഠം' അവാർഡ് ഏറ്റുവാങ്ങി (12/07/2025)

മലയാള മനോരമ ഏർപ്പെടുത്തിയ ജില്ലയിലെ മികച്ച കൃഷി മുറ്റത്തിനുള്ള അവാർഡും നല്ലപാഠം അവാർഡും കാഞ്ഞങ്ങാട് വച്ച് നടന്ന ചടങ്ങിൽ ബഹുമാനപ്പെട്ട കാസർഗോഡ് എസ് പി ശ്രീ ബി വി വിജയഭരത് റെഡ്ഡിയിൽ നിന്ന് ഏറ്റുവാങ്ങി.

 
 

ജില്ലാ പഞ്ചായത്തിന്റെ അനുമോദനം(11/07/2025)

2024-25 വർഷത്തെ എസ് എസ് എൽ സി പരീക്ഷയിൽ നൂറ് ശതമാനം നേടിയ സ്കൂളുകളെ കാസർഗോഡ് ജില്ലാ പഞ്ചായത്തിന്റ നേതൃത്വത്തിൽ അനമോദിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ബേബി ബാലകൃഷ്ണന്റെ അധ്യക്ഷതയിൽ നടന്ന അനുമോദന ചടങ്ങ് ബഹുമാനപ്പെട്ട കേരള വനം വകുപ്പ് മന്ത്രി ശ്രീ എ കെ ശശീന്ദ്രൻ ഉത്ഘാടനം ചെയ്തു. സ്കൂളിന് വേണ്ടി ഹെഡ്മാസ്റ്റർ ശ്രീ കെ സന്തോഷ് ഉപഹാരം ഏറ്റ് വാങ്ങി.

നിരഞ്ജൻ രാ‍ജ്യ പുരസ്കാർ റാലിയിൽ (19/06/2025)

തിരുവനന്തപുരം രാജ്ഭവനിൽ വച്ച് നടന്ന രാജ്യപുരസ്കാർ റാലിയിൽ പത്താം ക്ലാസ്സിലെ നിരഞ്ജൻ പങ്കെടുത്തു. മുൻ സ്കൗട്ട് അധ്യാപകനായ ശ്രീ ഭാസ്കരൻ മാസ്റ്റർ അനുഗമിച്ചു