ജി.എച്ച്.എസ്. കാലിച്ചാനടുക്കം/സ്കൗട്ട്&ഗൈഡ്സ്
കാലിച്ചാനടുക്കം സ്കൗട്ട് ആന്റ് ഗൈഡ്സ് ആംഗീകാരത്തിന്റെ നിറവിൽ
കാലിച്ചാനടുക്കം ഗവൺമെൻറ് ഹൈസ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ്സ് അംഗീകാരനിറവിൽ ഭാരത സ്കൗട്ട് ആൻഡ് ഗൈഡ്സ് കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിൽ തുടർച്ചയായ പത്താം വർഷവും യൂണിറ്റ് ഒന്നാം സ്ഥാനം നേടി.എൽ പി വിഭാഗം ബുൾബുൾ യൂണിറ്റും ഈ വർഷം ഒന്നാം സ്ഥാനം നേടി. 26 മത് വർഷത്തിലേക്ക് കടക്കുന്ന സ്കൗട്ട് ആൻഡ് ഗൈഡ്സ് ജീവകാരുണ്യ പ്രവർത്തനം പച്ചക്കറി കൃഷി നെൽകൃഷി ആരോഗ്യ പ്രവർത്തനങ്ങൾ തുടങ്ങി ഒട്ടേറെ പ്രവർത്തനത്തിലൂടെ ശ്രദ്ധ നേടി. ദേശീയതലത്തിൽ ജാമ്പൂരി നാഷണൽ ഇൻറഗ്രേഷൻ ക്യാമ്പ് സംസ്ഥാനതലത്തിൽ കാമ്പൂരി രാജ്യപുരസ്കാർ റാലി തുടങ്ങിയ പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്.സംസ്ഥാനതല ക്വിസ് മത്സരത്തിൽ സമ്മാനം നേടി. ദേശീയ പുരസ്കാരമായ രാഷ്ട്രപതി പുരസ്കാരം ഗോൾഡൻ ആരോ ബാഡ്ജ് സംസ്ഥാന ബഹുമതിയായ രാജ്യപുരസ്കാർ ,ഹീരക് പംഖ് എന്നിവയും നേടിയിട്ടുണ്ട്.കുട്ടികളുടെ രക്ഷിതാക്കളുടെ സജീവമായ ഗ്രൂപ്പ് കമ്മിറ്റി പ്രവർത്തിക്കുന്നുണ്ട് യുപി ഹൈസ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ്സ് വിഭാഗത്തിന് വി കെ ഭാസ്കരൻ പി പ്രമോദിനി പി സരോജിനി എൽ പി വിഭാഗം ബുൾബുൾ സി എച്ച് ഷബാന പ്രീ പ്രൈമറി വിഭാഗമായ ബണ്ണി വിഭാഗത്തിന് ശ്രീജ , വിനീത എന്നിവർ നേതൃത്വം നൽകുന്നു
കർഷകരെ ആദരിച്ചു (16/08/2025)
ചിങ്ങം ഒന്ന് കർഷകദിനത്തിൽ സ്കൗട്ട് ആന്റ് ഗൈഡ്സിന്റെ ആഭിമുഖ്യത്തിൽ പ്രദേശത്തുള്ള കർഷകരെ ആദരിച്ചു. സ്കൗട്ട് ആന്റ് ഗൈഡ്സ് കുട്ടികൾ അവരുടെ വീടിന് അടുത്തുള്ള കർഷകരെ വീടുകളിൽ ചെന്ന് പൂക്കൾ നല്കി ആദരിച്ചു. തുടർന്ന് കാർഷിക ക്വിസ് നടത്തി. ക്വിസ് മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ അനിരുദ്ധ് (9 B)ഒന്നാം സ്ഥാനവും, അഭിരാം രാജേന്ദ്രൻ(10B), സങ്കീർത്ത് കെ(9B) എന്നിവർ രണ്ടാം സ്ഥാനവും, സ്വരനന്ദ സുനിൽ(8B)മൂന്നാം സ്ഥാനവും നേടി. യു പി വിഭാഗത്തിൽ ശ്രീനന്ദ നായർ (5B ഒന്നാം സ്ഥാനം), ശ്രേയ പി ( 6B രണ്ടാം സ്ഥാനം), ദിയ ശ്രീനാഥ് ( 7B മൂന്നാം സ്ഥാനം)എന്നിവർ വിജയികളായി
നെൽകൃഷിക്ക് തുടക്കം കുറിച്ചു ( 10/08/2025 )

നാട്ടിപ്പാട്ടിന്റെ താളത്തിൽ പുതിയ തലമുറയിലേക്ക് ചേറിലാണ് ചോറ് എന്ന നെൽകൃഷിയുടെ അറിവ് പകർന്ന് ജാനകിമ്മയുടെയും കമ്മാടത്തമ്മയുെ ടെയും നാട്ടിപ്പാട്ടിന്റെ താളത്തിൽ കാലിച്ചാനടുക്കം ഗവൺമെന്റ് ഹൈസ്ക്കൂൾ സ്കൗട്ട്സ് ആന്റ് ഗൈഡ്സ് നെൽകൃഷിക്ക് തുടക്കം കുറിച്ചു ഹെഡ്മാസ്റ്റർ കെ.സന്തോഷ് ഉദ്ഘാടനം ചെയ്തു. പിടി എ പ്രസിഡന്റ് എ.വി മധു അദ്ധ്യക്ഷത വഹിച്ചു ഗൈഡ് ക്യാപ്റ്റൻ പി.പ്രമോദിനി സ്വാഗതവും സ്കൗട്ട് മാസ്റ്റർ വി കെ ഭാസ്കരൻ നന്ദിയും രേഖപ്പെടുത്തി പിടി എ പ്രതിനിധികളായ അനുരൂപ പ്രമോദ്,ഷാനു രക്ഷിതാക്കളായ കെ.സന്തോഷ്, പ്രമോദ്.സുനിത,പ്രമീള, ശ്രീജ, രാജൻകെ.വി , രജിതരാജൻ, എം രാജേന്ദ്രൻ യുവകർഷകൻ രാഹുൽ രവീന്ദ്രൻ ,വിദ്യാർത്ഥികളായ അനിക.കെ, അദിഷഷാനു, പ്രാർത്ഥനരാജൻ,അമയ പ്രമോദ്, കൃഷ്ണ ദേവ് ബി, ദിയപ്രേം,ആദിത്യൻ, എസ് പി എന്നിവർ പങ്കെടുത്തു തുടർച്ചയായ ആറാം വർഷമാണ് നെൽകൃഷി നടക്കുന്നത്
ചങ്ങാതിക്കൊരു തൈ (04/08/2025)


ലോക സൗഹൃദ ദിനത്തോട് അനുബന്ധിച്ച് ഹരിതകേരളം മിഷൻ നടപ്പാക്കുന്ന "ചങ്ങാതിക്കൊരു തൈ" പദ്ധതി സീഡ് ഇക്കോ ക്ലബ്ബുകളുടെ നേതൃത്വത്തിൽ ആരംഭിച്ചു. പ്രധാനാധ്യാപകൻ കെ സന്തോഷ് ഫലവൃക്ഷതൈ കെ മനോജിന് നല്കി ഉത്ഘാടനം ചെയ്തു. തുടർന്ന് വിദ്യാർത്ഥികൾ വൃക്ഷതൈകൾ പരസ്പരം കൈമാറി. പരിസ്ഥിതി ക്ലബ്ബ് കൺവീനർ സീനിയ ജോസഫ്, അധ്യാപകരായ കെ നന്ദകുമാർ, സി എച്ച് ശ്രീജിത്ത്, പി പ്രമോദിനി, സീഡ് ക്ലബ്ബ് കോർഡിനേറ്റർ വി റീന എന്നിവർ സംസാരിച്ചു. ഒരു തൈ നടാം ജനകീയ വൃക്ഷവത്കരണ പ്രചാരണത്തിന്റെ ഭാഗമായാണ് സീഡ് ഇക്കോ ക്ലബ്ബ് അംഗങ്ങൾ ചങ്ങാതിക്കൊരു തൈ പദ്ധതി ഒരുക്കിയത്.
സ്കൗട്ട് ആന്റ്‍ ഗൈഡ്സ്ഃ കാലിച്ചാനടുക്കത്തിന് മികച്ച നേട്ടം(02/08/2025)
കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ 2024- 25 വർഷത്തെ മികച്ച സ്കൗട്ട് ആന്റ് ഗൈഡ്സ് യൂണിറ്റുകളെ പ്രഖ്യാപിച്ചു. തുടർച്ചയായി പത്താം വർഷവും മികച്ച സ്കൗട്ട് യൂണിറ്റിനും ഗൈഡ്സ് യൂണിറ്റിനുമുള്ള അവാർഡ് കാലിച്ചാനടുക്കം സ്കൂളിലെ സ്കൗട്ട് ആന്റ് യൂണിറ്റിന് ലഭിച്ചു. ഇപ്രാവശ്യത്തെ മികച്ച ബുൾബുൾ യൂണിറ്റിനുളള അവാർഡും സ്കൂളിന് ലഭിച്ചു. ശ്രീ കെ വി ഭാസ്കരൻ മാസ്റ്റർ (സ്കൗട്ട്) ശ്രീമതി പ്രമോദിനി ടീച്ചർ ( ഗൈഡ്സ്) ശ്രീമതി ഷബാന ടീച്ചർ (ബുൾബുൾ) എന്നിവരാണ് നേതൃത്വം നല്കുന്നത്.
|
|
|
|
പരിസ്ഥിതി ദിനാഘോഷം
സ്കൗട്ട് ആന്റ് ഗൈഡ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനം സമുചിതമായി ആചരിച്ചു. സ്കൂൾ വളപ്പിൽ മരങ്ങൾ വച്ച് പിടിപ്പിക്കുകയും കുട്ടികൾക്കായി ക്വിസ് , പോസ്റ്റ്ർ രചന തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചു.
ക്വിസ് മത്സര വിജയികൾ
ഒന്നാം സ്ഥാനം- അനിക&അൻവിത , അനിരുദ്ധ്&സൂര്യകിരൺ രണ്ടാം സ്ഥാനം- ആര്യനന്ദ & ദിയ, മൂന്നാം സ്ഥാനം- കൃഷ്ണദേവ്&സുദർശൻ
പോസ്റ്റർ രചന
ഒന്നാം സ്ഥാനം - അഭിഷ ഷാനു(ഗൈഡ്സ്), അഭിറാം രാജേന്ദ്രൻ (സ്കൗട്ട്) രണ്ടാം സ്ഥാനം-ആര്യനന്ദ(ഗൈഡ്സ്), കാർത്തിക് കെ വി(സ്കൗട്ട്) മൂന്നാം സ്ഥാനം - റിതിക രാജൻ(ഗൈഡ്സ്),സങ്കീർത്ത് (സ്കൗട്ട്)
ബുൾബുൾ യൂണിറ്റ്
ബുൾബുൾ യൂണിറ്റിലെ കുട്ടികൾക്കായി ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. മൂന്ന് , നാല് ക്ലാസ്സിലെ കുട്ടികളിൽ 3 ബി ക്ലാസ്സിലെ മൈത്രേയി ഒന്നാം സ്ഥാനവും 3 ബി ക്ലാസ്സിലെ ഗീതിക രണ്ടാം സ്ഥാനവും 3 എ ക്ലാസ്സിലെ ദേവനന്ദ മൂന്നാം സ്ഥാനവും നേടി. രണ്ടാം ക്ലാസ്സിലെ വിദ്യാർത്ഥികളിൽ 2 എ ക്ലാസ്സിലെ അഭിദയ നിഷാന്ത് ഒന്നാം സ്ഥാനവും 2 ബി ക്ലാസ്സിലെ തേജാമയ രണ്ടാം സ്ഥാനവും 2ബി ക്ലാസ്സിലെ സ്നേഹനന്ദ എം വി മൂന്നാം സ്ഥാനവും നേടി.


