ജി.എച്ച്.എസ്. കാലിച്ചാനടുക്കം/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഓസോൺ ദിനം(16/09/2025)

ഓസോൺ ദിനത്തോട് അനുബന്ധിച്ച് സ്പെഷൽ അസംബ്ലി സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ കെ സന്തോഷ്, സയൻസ് അധ്യാപകനായ ശ്രീജിത്ത് എന്നിവർ ഓസോൺ ദിനത്തിന്റെ പ്രാധാന്യത്തെകുറിച്ച് സംസാരിച്ചു തുടർന്ന് കുട്ടികളും ഓസോണുമായി ബന്ധപ്പെട്ട പ്ലാക്കാർഡുകൾ പ്രദർശിപ്പിക്കുകയുമ വിശദീകരിക്കുകയും ചെയ്തു.

'അമ്പിളികല' ചാന്ദ്രദിനാഘോഷം (21/07/2015)

ചാന്ദ്രദിനത്തോട് അനുബന്ധിച്ച് പ്രീപ്രൈമറി, എൽ പി , യു പി, ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പ്രീപ്രൈമറി കുട്ടികൾക്കായി റോക്കറ്റുകളുടെ മാതൃക പ്രദർശിപ്പിച്ചു. എൽ പി വിഭാഗം കുട്ടികൾക്കായി പോസ്റ്റർ രചനാ മത്സരവും ബഹിരാകാശ സംബന്ധിയായ വീഡിയോ പ്രദർശനവും നടന്നു. യുപി വിഭാഗം കുട്ടികൾക്കായി വിഡിയോ പ്രദർശനം, പോസ്റ്റർ രചന, ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു. ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി ഡിജിറ്റൽ ക്വിസ് , ചാന്ദ്രദിന പതിപ്പ് തയ്യാറാക്കൽ, പോസ്റ്റർ രചനാ മത്സരം എന്നിവയും സംഘടിപ്പിച്ചു. ഹൈസ്കൂൾ വിഭാഗം ക്വിസ് മത്സരത്തിൽ പത്താം തരത്തിലെ അഞ്ജിത കെ ഒന്നാം സ്ഥാനവും ഒൻപതാം തരത്തിലെ സനൂജ കേളു നായർ രണ്ടാം സ്ഥാനവും പാർവ്വണ എൻ മൂന്നാം സ്ഥാനവും നേടി. പോസ്റ്റർ രചനാ മത്സരത്തിൽ എട്ടാം തരത്തിലെ ഇവാനിയ കെ വി ഒന്നാം സ്ഥാനവും ഒൻപതാം തരത്തിലെ അഭിരാജ് കെ രണ്ടാം സ്ഥാനവും , സ്വരനന്ദ സുനിൽ, അനാമിക കെ എന്നിവർ മൂന്നാം സ്ഥാനവും നേടി. ലിറ്റിൽ കൈറ്റ്സിന്റെയും സീഡ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ "ചാന്ദ്രവാണി" എന്ന പേരിൽ പ്രത്യേക റേഡിയോ സംപ്രേക്ഷണവും ഉണ്ടായിരുന്നു. ചാന്ദ്രവാണിയിൽ ചാന്ദ്രദിവുമായി ബന്ധപ്പെട്ട് കുട്ടികളുടെ കുട്ടികളുടെ പ്രഭാഷണം, പ്രശ്നോത്തരി, പാട്ടുകൾ എന്നിവയും ഉൾപെടുത്തി.