ജി.എച്ച്.എസ്. കാലിച്ചാനടുക്കം/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

ലൈബ്രറി കൗൺസിൽ വായനോത്സവം(21/07/2025)

കേരള ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന വായനോത്സവത്തിന്റെ ഭാഗമായി സ്കൂൾ തല മത്സരങ്ങൾ ജുലൈ 21 തിങ്കളാഴ്ച നടന്നു. ക്വിസ് മത്സരവും രചനാ മത്സരവും നടന്നു. പ്രമോദിനി ടീച്ചർ നേതൃത്വം നല്കി.

വിദ്യാരംഗം ആസ്വാദനകുറിപ്പ് മത്സരം(11/07/2025)

വിദ്യാരംഗം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ യു പി , ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ആസ്വാദനകുറിപ്പ് മത്സരം സംഘടിപ്പിച്ചു. ഹൈസ്കൂൾ വിഭാഗത്തിൽ പത്താം ക്ലാസ്സിലെ അളക എസ് നായർ ഒന്നാം സ്ഥാനവും, എട്ടാം ക്ലാസ്സിലെ ആര്യനന്ദ രണ്ടാം സ്ഥാനവും നേടി. യു പി വിഭാഗത്തിൽ ദിയ ശ്രീനാഥ് ഒന്നാം സ്ഥാനവും ചാരുതീർത്ഥ രണ്ടാം സ്ഥാനവും നേടി.

ബഷീർ അനുസ്മരണം(04/07/2025)

വായന പക്ഷാചരണത്തിന്റെ ഭാഗമായി വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ 2025 ജൂലൈ 4 ന് ഗവൺമെന്റ് ഹൈസ്ക്കൂൾ കാലിച്ചാനടുക്കം ബഷീർ അനുസ്മരണം നടത്തി. കവിയും പ്രഭാഷകനുമായ ശ്രീ എം.കെ. സതീഷ് കുട്ടികളുമായി സംവദിച്ചു. ഒട്ടുമിക്ക ബഷീർ കൃതികളും അദ്ദേഹം ചർച്ചയിൽ ഉൾകൊള്ളിച്ചു. ചടങ്ങിൽ ശ്രീ മനോജ് മാസ്റ്റർ സ്വാഗതം പറഞ്ഞു. ഹെഡ്മാസ്റ്റർ ശ്രീ സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. സീനിയർ അസിസ്റ്റന്റ് ശ്രീ പത്മനാഭൻ മാസ്റ്റർ,പി.ടി.എ.പ്രസിഡണ്ട് ശ്രീ മധു എന്നിവർ ആശംസ അറിയിച്ചു. പ്രമോദിനി ടീച്ചർ നന്ദിയും പറഞ്ഞു.

വായനയുടെമധുരം തേടികുട്ടികൾ വായനശാലയിലെത്തി (27/06/2025)

ദൃശ്യമാധ്യമങ്ങളുടെ കടന്നുവരവില്ലാത്ത കാലത്തെ പഴകാലതലമുറയിലെ വായനക്കാരുമായി കുട്ടികൾ സംവദിച്ചു. കാലിച്ചാനടുക്കം പൊതുജനവായനശാലയിലേക്കാണ് കാലിച്ചാനടുക്കം ഗവ: ഹൈസ്കൂളിലെ കുട്ടികളും അദ്ധ്യാപകരും വായന പക്ഷാചരണ പരിപാടിയുടെ ഭാഗമായി പുസ്തകങ്ങളെ തേടി വായനശാല സന്ദർശനം നടത്തിയത്. ലൈബ്രേറിയൻ കെ രതീഷ് പുതിയ പുസ്തകങ്ങളെ പരിചയപ്പെടുത്തി .പഴയകാല വായന അനുഭവങ്ങളെ കുറിച്ച് എം.വി കുഞ്ഞമ്പു കെ.കെ അബൂബക്കർ കെ.പി മോഹനൻ എന്നിവർ കുട്ടികളുമായി സംവദിച്ചു. വായന ദിനത്തിൻ്റെ പ്രാധാന്യത്തെ കുറിച്ച് താലൂക്ക് ലൈബ്രറി എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം എ വി മധു കുട്ടികളോട് വിശദീകരിച്ചു അദ്ധ്യാപകരായ കെ.വി മനോജ് കുമാർ,, അനിത പി പി സുഷമ എന്നിവരും കെ ദിയ സി ധ്രുപദ് വിഎന്നീ കുട്ടികളും സംസാരിച്ചു വായനശാല പ്രസിഡണ്ട് കെ.വിനോദ് കുമാർ അദ്ധ്യക്ഷത വഹിച്ചു കെ.രതീഷ് സ്വാഗതവും ഇർഷാദ് കെ. പി നന്ദിയും പറഞ്ഞു. '1956 ൽ രൂപീകൃതമായ കാലിച്ചാനടുക്കം പൊതുജനവായന ശാല & ഗ്രന്ഥാലയത്തിൽ പുസ്തകങ്ങളുടെ ശേഖരമുണ്ട് . പഴയതും പുതിയതുമായ 10064 പുസ്തകങ്ങളുടെയും റഫറൻസ് ബുക്കുകളുടെയും ശേഖരമുണ്ട്.മലയോര ഗ്രാമ പ്രദേശമായ ഇവിടെ വായനയെ പ്രോത്സാഹിപ്പിക്കുന്നതിനായി ലൈബ്രറി കൗൺസിൽ പരിപാടി വായന വസന്തം പുസ്തകങ്ങൾ വീടുകളിലേക്ക് എത്തിച്ചു നൽകുന്ന പരിപാടി കൂടി നടത്തുന്നുണ്ട് നൂറോളം വീടുകളിലെ വായനക്കാരിലേക്ക് ഇതേ വരെയായി പുസ്തകങ്ങൾ വിതരണം ചെയ്തു. വായന പക്ഷാചരണത്തിൻ്റെ ഭാഗമായി വിവിധങ്ങളായ പരിപാടികൾ പുസ്തക ചർച്ച അനുസ്മരണം സെമിനാർ തുടങ്ങിയ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. കൂടുതൽ കുട്ടികൾ വൈക്കം മുഹമ്മദ് ബഷീറിൻ്റെ പുസ്തകങ്ങൾ തേടി വന്നവരാണ്. വൈലോപ്പള്ളി കവിത, എം ടി, മുകുന്ദൻ സന്തോഷ് ഏച്ചിക്കാനം , സി പി പള്ളിപ്പുറം തുടങ്ങിയ സാഹിത്യകാരൻമാരുടെ പുസ്തകങ്ങളാണ് കൂടുതൽ കുട്ടികളും തെരഞ്ഞെത്.

വായനാദിനത്തിൽ കുട്ടികളുമായി സംവദിച്ച് ബാലചന്ദ്രൻ കൊട്ടോടി

വായനാദിനത്തിൽ ഉച്ചയ്ക്ക് 2 മണിക്ക് എൽ പി വിഭാഗം കുട്ടികളുമായി ആടിയും പാടിയും പ്രശസ്ത മോട്ടിവേറ്ററും കലാസാംസ്കാരിക പ്രവർത്തകനുമായ ശ്രീ ബാലചന്ദ്രൻ കൊട്ടോടി. നുറുങ്ങ് കഥകളിലൂടെയും, കവിതകളിലൂടെയും, മാജിക്കിലൂടെയും കുട്ടികളെ വായനയുടെ പ്രാധാന്യത്തെകുറിച്ച് പറഞ്ഞ് കുട്ടികളിലേക്ക് ഇറങ്ങിചെല്ലാൻ അദ്ദേഹത്തിന് സാധിച്ചു. ഹെഡ്മാസ്റ്റർ ശ്രീ കെ സന്തോഷ്, എൽ പി എസ് ആർ ജി കൺവീനർ പ്രവീണ ടീച്ചർ, രമ്യ ടീച്ചർ എന്നിവർ സംസാരിച്ചു. പരിസ്ഥിതി ദിനത്തിൽ നടത്തിയ മത്സരങ്ങളിലെ വിജയികൾക്ക് ശ്രീ ബാലചന്ദ്രൻ കൊട്ടോടി സമ്മാനങ്ങൾ വിതരണം ചെയ്തു

വായനാദിനം ഉത്ഘാടനം(19/06/25)

വായനാദിനം ഉത്ഘാടനം പ്രശസ്ത കവി ശ്രീ വിനു വേലേശ്വരം ഉത്ഘാടനം ചെയ്തു. ലഹരിയുട ലോകത്ത് നിന്ന് വായന എങ്ങിനെ തന്നെ എഴുത്തിന്റെ ലഹരിയിലേക്ക് എത്തിച്ചു എന്ന് സ്വന്തം ജീവിതാനുഭവങ്ങളുടെ വെളിച്ചത്തിൽ കുട്ടികളുമായി പങ്കുവെച്ചു. അദ്ദേഹത്തിന്റെ ജീവിതത്തിൽ വായന ഉണ്ടാക്കിയ വിപ്ലവാത്മകമായ മാറ്റങ്ങൾ അദ്ദേഹം കുട്ടികളുമായി സംവദിച്ചു. തന്റെ കവിതാ സമാഹാരമായ ' വെയിൽ രൂപങ്ങൾ'സ്കൂൾ ലൈബ്രറിയിലേക്ക് സംഭാവന ചെയ്ത് വായാനദിനം ഉത്ഘാടനം ചെയ്തു. ഇഷാനി, ശ്രീനന്ദ എന്നീ കുട്ടികൾ അവതാരികമാരായ ചടങ്ങിന് ഹെഡ് മാസ്റ്റർ ശ്രീ സന്തോഷ് അദ്ധ്യക്ഷ സ്ഥാനം വഹിച്ചു. അദ്ദേഹം കുട്ടികളോട് വായനയുടെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു. കുമാരി പാർവ്വണ വായന ദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു. തുടർന്ന് കുമാരി അനഘ പി.എൻ പണിക്കരെ കുറിച്ച് അനുസ്മരണ പ്രഭാഷണം നടത്തി. വായനയുടെ പ്രാധാന്യത്തെ കുറിച്ച് എൽ പി വിഭാഗത്തിലെ സൈനുൽ ആബിദ് നല്ലൊരു പ്രസംഗം നടത്തുകയുണ്ടായി. യു.പി. വിഭാഗത്തിലെ റിഷിക കഥാപാത്രാവിഷ്കാരം നടത്തി. തുടർന്ന് എൽ. പി. വിഭാഗത്തിലെ അമേയ നല്ലൊരു കഥയും അവതരിപ്പിച്ചു. ഹൈസ്ക്കൂളിലെയും യു.പി. വിഭാഗത്തിലെയും എട്ടോളം കുട്ടികൾ ചേർന്ന് സുഗത കുമാരിയുടെ കൃഷ്ണാ നീ എന്നെ അറിയില്ല എന്ന കവിതയ്ക്ക് മനോഹരമായ നൃത്താവിഷ്ക്കാരം നടത്തി. കുട്ടികളൊക്കെ ചേർന്ന് നല്ലൊരു വായന മരം ഉണ്ടാക്കി. വിദ്യാരംഗം കൺവീനർ അനിത ടീച്ചർ നന്ദി പറഞ്ഞു.