ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര

18:34, 19 ഫെബ്രുവരി 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 51029 (സംവാദം | സംഭാവനകൾ)
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

.പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ എടത്തനാട്ട‍ുകരയ‍ുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യ‍ുന്ന ഒരു സർക്കാർ വിദ്യാലയമാണ്എടത്തനാട്ട‍ുകര ഗവൺമെന്റ് ഒ‍ാറിയൻെറൽ ഹയർ സെക്കണ്ടറി സ്‍കൂൾ. 1957-ൽ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര
ju
വിലാസം
എടത്തനാട്ട‍ുകര

എടത്തനാട്ട‍ുകര
,
വട്ടമണ്ണപ്പുറം പി.ഒ.
,
678601
,
പാലക്കാട് ജില്ല
സ്ഥാപിതം1956
വിവരങ്ങൾ
ഫോൺ04924 266371
ഇമെയിൽgohsedathanattukara@gmail.com
കോഡുകൾ
സ്കൂൾ കോഡ്21096 (സമേതം)
എച്ച് എസ് എസ് കോഡ്09003
യുഡൈസ് കോഡ്32060700105
വിക്കിഡാറ്റQ64690623
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല മണ്ണാർക്കാട്
ഉപജില്ല മണ്ണാർക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംമണ്ണാർക്കാട്
താലൂക്ക്മണ്ണാർക്കാട്
ബ്ലോക്ക് പഞ്ചായത്ത്മണ്ണാർക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംഅലനല്ല‍ുർപഞ്ചായത്ത്
വാർഡ്22
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ986
പെൺകുട്ടികൾ925
ആകെ വിദ്യാർത്ഥികൾ2508
അദ്ധ്യാപകർ86
ഹയർസെക്കന്ററി
ആൺകുട്ടികൾ270
പെൺകുട്ടികൾ334
അദ്ധ്യാപകർ23
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽപ്രീതിഭ എസ്
പ്രധാന അദ്ധ്യാപകൻറഹ്‍മത്ത്
പി.ടി.എ. പ്രസിഡണ്ട്കരീം പടുകുണ്ടിൽ
എം.പി.ടി.എ. പ്രസിഡണ്ട്വി പി സൈനക്കുട്ടി
അവസാനം തിരുത്തിയത്
19-02-202351029
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

മലബാർ പ്രദേശത്തിന്റെ വികസനത്തിന‍ും പ‍ുരോഗതിക്ക‍ും വേണ്ടി ര‍ൂപം കൊണ്ട മലബാർ ഡിസ്‌ട്രിക്‌ട് ബോർഡിന്റെ പ്രവർത്തനഫലമായി 1956-ൽ സംസ്ഥാനത്ത് അന‌ുവദിച്ച 3ഓറിയന്റൽ ഹൈസ്‌ക‌ൂള‌ുകളിലൊന്നായിര‌ുന്ന‌ു-ഇത്.എടത്തനാട്ട‌ുകര ഹൈസ്‌ക‌ൂൾ എന്ന് ചിന്തിക്ക‌ുമ്പോൾ ആദ്യം ഓർമ്മയിലെത്ത‌ുന്നത് സി.എൻ അഹ്‌മദ് മൗലവിയാണ്. കൂടുതൽ വായിക്കുക...

ഭൗതികസൗകര്യങ്ങൾ

എടത്തനാട്ടുകരയ‌ുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ്എടത്തനാട്ടുകര ഗവൺമെന്റ് ഒാറിയൻെറൽ ഹയർ സെക്കണ്ടറി സ്കൂൾ. 1957-ൽ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ഈ സ്കൂൽ സ്താപിച്ചതു കാരണം ഈ പ്രദേശത്തെ സ്ത്രീ വിദ്യാഭ്യാസ രംഗത്ത് വമ്പിച്ച മാറ്റ‍ങ്ങൾക്ക് കാരണമായി. എടത്തനാട്ടുകരയ‌ുടെ മ‍‍ണ്ണിൽ 3ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.അപ്പർ പ്രെെമറിയ്ക്ക്2 കെട്ടിടങ്ങളിലായി 8 ക്ലാസ്സ് മ‌ുറികള‌ും ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 32ക്ലാസ്സ് മുറികളും ഹയർ സെക്കണ്ടറിക്ക് മൂന്ന് കെട്ടിടത്തിലായി 12ക്ലാസ്സ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സ്കൂളിൽ അപ്പർ പ്രൈമറി മുതൽ ഹയർ സെക്കണ്ടറിവരെ നാല് സയൻസ് ലാബുകളും മൂന്ന് കമ്പ്യൂട്ടർ ലാബുകളുമുണ്ട്,ഹൈസ്ക്കൂളിനും, ഹയർ സെക്കണ്ടറിക്കും ഊർജ്ജതന്ത്രം, രസതന്ത്രം എന്നീ വിഷയങ്ങൾക്ക് പ്രത്യേകം ലാബുകളും ക്രമീകരിച്ചിട്ടുണ്ട്.നിലവിലുള്ള മൂന്ന് കംമ്പ്യൂട്ടർ ലാബുകളിലുമായി 50 കംപ്യ‌ൂട്ടറ‌ുകള‌ും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താല‌ൂക്കിൽ അലനെല്ല‌ൂർ ഗ്രാമപ‍ഞ്ചായത്തിലാണ് സ്ക‌ൂൾ സ്ഥിതി ചെയ്യ‌ുന്നത്.ഈ വിദ്യാലയത്തിന്റ‍ എല്ലാവിധ പ‌ുരോഗമനപ്രവർത്തനങ്ങളിൽ ശക്തമായ പിന്തുണ യാണ് അദ്ധ്യാപക-രക്ഷാകർത്തൃസമിതിയും മദർ പി.ടി.എ.യും നൽക‌ുന്നത്.പി.ടി.എ പ്രസിഡന്റായി ശ്രീ.കരീം പട‍ുക‍ുണ്ടിൽ സേവനം ചെയ്‌ത‌ു വര‌ുന്ന‌ു.മദർ പി.ടി.എ.പ്രസിഡന്റായി ശ്രീമതി.വി പി സൈനക്ക‍ുട്ടിയെയ‍ും തെര‍ഞ്ഞെട‌ുത്ത‌ു.

മാനേജ്മെന്റ്

പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താല‌ൂക്കിൽ അലനെല്ല‌ൂർ ഗ്രാമപ‍ഞ്ചായത്തിലാണ് സ്ക‌ൂൾ സ്ഥിതി ചെയ്യ‌ുന്നത്.ഈ വിദ്യാലയത്തി എല്ലാവിധ പ‌ുരോഗമനപ്രവർത്തനങ്ങളിൽ ശക്തമായ പിന്തുണ യാണ് അദ്ധ്യാപക-രക്ഷാകർത്തൃസമിതിയും മദർ പി.ടി.എ.യും നൽക‌ുന്നത്.പി.ടി.എ പ്രസിഡന്റായി ശ്രീ.ഒ.ഫിറോസ് സേവനം ചെയ്‌ത‌ു വര‌ുന്ന‌ു.മദർ പി.ടി.എ.പ്രസിഡന്റായി ശ്രീമതി.റാബിയയെയ‌ും തെര‍ഞ്ഞെട‌ുത്ത‌ു.

മുൻ സാരഥികൾ

സ്‍ക‍ൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

ക്രമ നമ്പർ പേര് കാലഘട്ടം
1 കൃഷ്ണൻ കുട്ടി കെ
2 ഹരിദാസ് പി
3 മമ്മാച്ചു
4 സഫിയാബി
5 രത്നകുമാരി
6 ഡാനിയേൽ
7 ഗോവിന്ദദാസ്
8 ഹരികൃഷ്ണൻ
9 റൈഹാനത്ത് എം 09/04/2010 - 30/04/2015
10 രാജൻ എം 02/06/2015 - 17/08/2016
11 മുഹമ്മദ് തവളേങ്ങിൽ 18/06/2016 - 10/08/2016
12 രാജൻ എം 10/08/2016 - 31/05/2017
13 പ്രകാശ് ഇ 13/07/2017- 28/11/2017
13 റജീന 01/06/2017 - 12/07/2017
14 പാരിജാൻ എ സ് 29/11/2017 - 01/06/2018
15 അബ്ദുന്നാസർ എൻ 02/06/2018 - 09/12/2021
16 സക്കീർ ഹുസൈൻ സി 09/12/2021 - 09/03/2022
16 കുൻസു 09/03/2022 - 06/06/2022
17 റഹ് മത്ത് പി 06/06/2022 - ത‍ുടര‍ുന്ന‍ു


.ഒ.എച്ച്.എസ്സ്.എസ്സ് സ്വപ്ന പദ്ധതികൾ

സ്വപ്ന പദ്ധതികളുടെ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.

ജി.ഒ.എച്ച്.എസ്സ്.എസ്സ് മികവുകൾ

മികവുകൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക. ==നേട്ടങ്ങൾ==സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ വാ‍ർത്ത കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

നേട്ടങ്ങൾ

നേട്ടങ്ങൾ

1. ബെസ്റ്റ് പി ടി എ അവാർഡ്–2020 സബ്ജില്ലാ തലത്തിൽ ഒന്നാം സ്ഥാനവുംറവന്യൂ ജില്ലയിൽ രണ്ടാം സ്ഥാനവും ലഭിച്ചു.11

2..ബെസ്റ്റ് പി ടി എ അവാർഡ് – 2021 സംസ്ഥാനതലത്തിൽ നാലാം സ്ഥാനം

3.നല്ലപാഠം 2019-20 ജില്ലാ തലത്തിൽ രണ്ടാം സ്ഥാനം.സ്‌കൂളിന് 15000 രൂപയും കോ- ഓർഡിനറ്റർമാർക്ക് 5000 രൂപ വീതവും ലഭിച്ചു

4,നല്ലപാഠം 2021ജില്ലാ തലത്തിൽ ഫുൾ എ പ്ലസ്

5കെ പി എസ് ടി എ ഹരിതവിദ്യാലയം പുരസ്‌കാരം - സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം\

6.ലഹരി വിരുദ്ധ അവാർഡ്

7.സ്കൂൾ വിക്കി പ്രത്യേക പുരസ്‌കാരം

8.സംസ്ഥാന തല നേട്ടങ്ങൾ

8.ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോ

സ്‌ക‌ൂളിന്റെ പ്രവർത്തനം

സ്‌ക‌ൂളിന്റെ പ്രവർത്തനം ത‌ുടക്കത്തിൽ ദാറ‌ുസലാം മദ്രസില‌ാരംഭിച്ച ഈ സ്ഥാപനത്തിന് പ്രവർത്തിക്കാനാവശ്യമായ സ്ഥലം നൽകി സഹായിച്ചത് പാറോക്കോട്ട് അഹമ്മദ് ഹാജിയായിര‌ുന്ന‌ു. അദ്ദേഹം നൽകിയ സ്ഥലത്ത് ആദ്യത്തെ കെട്ടിടം പണിത‌ു. ആദ്യകാലത്ത് 4 മ‌ുറികൾ ഉണ്ടായിര‌ുന്നത് പിന്നീട് 8 മ‌ുറികളായി വർധിച്ച‌ു. 1970-ന് ശേഷമാണ് പെർമനന്റ് ബിൽഡിംങ് ഉണ്ടാക്കിയത്.ആദ്യകാലത്ത് ഈ സ്ഥാപനത്തിൽ സംസ്‌ക‌ൃത ഭാഷ ഉണ്ടായിര‌ുന്നില്ല. 1970-ലാണ് സംസ‌്ക‌ൃതം ഒന്നാം ഭാഷയായി അംഗീകരിക്കപ്പെട്ടത്. 1963-ലായിര‌ുന്ന‌ു ആദ്യത്തെ എസ്. എസ്.എൽ.സി. ബാച്ച് പ‌ുറത്തിറങ്ങിയത് .സ്ഥല പരിതിമ‌ൂലം മ‌ൂന്ന സെക്ഷന‌ുകളായി ക്ലാസ്സ‌ുകൾ ആരംഭിച്ച ഇവിടെ ഇപ്പോൾ ഒര‌ു സെക്ഷന‌ായി 10 മണി മ‌ുതൽ 4 മണി വരെപ്രവർത്തിക്ക‌ുന്ന‌ു.

പഠന നിലവാരം

പഠനരംഗത്ത് ഈ വിദ്യാലയം ഇന്ന് മ‌ുൻ പന്തിയിലാണ്. 2007 മാർച്ചിലെ എസ്.എസ്.എൽ.സി വിജയ ശതമാനത്തിന്റെ അടിസ്ഥാനത്തിൽ പാലക്കാട് ജില്ലയിലെ ഏറ്റവ‌ും ഉയർന്ന വിജയ ശതമാനമ‌ുളള സർക്കാർ സ്‌ക‌ൂളായ തെര‍ഞ്ഞെട‌ുക്കപ്പെട‌ുകയ‌ും ജില്ലാ പഞ്ചായത്തിന്റെ ഏറ്റവ‌ും മികച്ച സ്‌കൂളിന‌ുളള ട്രോഫിയ‌ും പ്രശംസാ പത്രവ‌ും ലഭിക്ക‌ുകയ‌ും ചെയ്ത‌ു. ക‌ൂടാതെ സംസ്ഥാനത്തെ ഏറ്റവ‌ും മികച്ച വിജയം കൈവരിച്ച 12സ്‌ക‌ൂള‌ുകള‌ുടെ പട്ടികയിൽ ഈ സ്‌കൂള‌ും ഉൾപ്പെട്ടിട്ട‌ുണ്ട്. ഹയർ സെക്കന്ററി വിഭാഗത്തില‌ും ഏറ്റവ‌ും അച്ചടക്കമ‌ുളള വിദ്യാർത്ഥികളെ വാർത്തെട‌ുക്കാൻ കഴിഞ്ഞതില‌ുപരി ഏറ്റവ‌ും നല്ല വിജയ ശതമാനം നിലനിർത്താന‌ും കഴി‍ഞ്ഞിട്ട‌ുണ്ട്. കഴിഞ്ഞ 15 വർഷങ്ങളിലെ എസ്.എസ്.എൽ.സി വിജയ ശതമാനം താഴെ ചേർക്ക‌ുന്ന‌ു.('സേ'പരീക്ഷയ‌ുടെ റിസൾട്ട് ഉൾപ്പെട‌ുത്തിയിട്ടില്ല.)

എസ്.എസ്.എൽ.സി വിജയം
2002-03 35%
2003-04 45%
2004-05 34%
2005-06 49.4%
2006-07 82.1%
2007-08 83%
2008-09 83%
2009-10 85%
2010-11 86%
2011-12 89%
2012-13 90%
2013-14 94%
2014-15 96%
2015-16 97%
2016-17 98%
2017-18 99.1%

സ്‌ക‌ൂളിന്റെ ഈ മികച്ച വിജയത്തിന് പിന്നിൽ അധ്യാപകര‌ുടെ അർപ്പണബോധവ‌ും,സേവനസന്നദ്ധതയ‌ും പി.റ്റി.എ.യ‌ുടെ നിസ്സീമമായ സഹായസഹകരണങ്ങള‌ും മാർഗനിർദേശങ്ങള‌ും ആണെന്ന് എട‌ുത്ത‌ു പറയേണ്ടിയിരിക്ക‌ുന്ന‌ു.

ക‍ൂട‍ൂതൽ അറിയാൻ

https://www.facebook.com/GOHSSEDATHANATTUKARAOfficial/

വഴികാട്ടി

{{#multimaps:11.059416099420812, 76.34742936098638|zoom=18}}

അവലംബം