ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾവൊക്കേഷണൽ ഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ
2022-23 വരെ2023-242024-25

*ഇപ്പോൾ ഈ സ്കൂളിലെ 25 അധ്യാപകർ ഇവിടത്തെ പൂർവവിദ്യാർത്ഥികൾ

അധ്യാപകരും അവരുടെ മക്കളും

*ഇപ്പോൾ ജി ഒ എച്ച് എച്ച് എസിലെ 31 അധ്യാപകരുടെ 37 മക്കൾ ഇവിടെത്തെ വിദ്യാർത്ഥികൾ

ഇത്‌ ചരിത്രം; എടത്തനാട്ടുകര ജി.ഒ.എച്ച്‌.എസ്‌.എസ്സിലെ 33 ജീവനക്കാരുടെ 40 കുട്ടികൾ ഇവിടുത്തെ വിദ്യാർഥികൾ

എടത്തനാട്ടുകര: എടത്തനാട്ടുകര ഗവ.ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂളിൽ ജോലി ചെയ്യുന്ന 31 അധ്യാപകരും 2 മറ്റു സ്റ്റാഫുമടക്കം 33 ജീവനക്കാരുടെ 40 കുട്ടികൾ ഇതേ സ്കൂളിലെ വിദ്യാർഥികൾ എന്നത്‌ ശ്രദ്ധേയമാകുന്നു.സ്കൂൾ ബസിൽ പരസ്യത്തിനായി ഉപയോഗിച്ച എഴുപതോളം പേരടങ്ങുന്ന ഈ ജി.ഒ.എച്ച്‌.എസ്‌.എസ്‌. കുടുംബത്തിന്റെ ഗ്രൂപ്പ്‌ ഫോട്ടോ ഇപ്പോൾ വൈറൽ ആണ്‌.കൈറ്റ്‌ വിക്‌ടേഴ്സ്‌ ചാനൽ ഹരിത വിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോയിൽ സംസ്ഥാനത്ത്‌ രണ്ടാം സ്ഥാനം ലഭിച്ചതിൽ മറ്റൊരിടത്തുമില്ലാത്ത ഈ മികവ്‌ വലിയ പങ്കു വഹിച്ചു.സ്കൂൾ പ്രധാനാധ്യാപകൻ പി. റഹ്‌മത്ത്‌, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ അബ്ദുന്നാസർ പടുകുണ്ടിൽ, യു.പി.വിഭാഗം എസ്‌.ആർ.ജി. കൺവീനർ പി. മുംതാസ്‌,  സീനിയർ അധ്യാപകരായ വി. ജാനകി, കെപി.  ശോഭന, പി. അബ്ദുൾ ലത്തീഫ്‌, സി.പി. മുഹമ്മദ്‌ മുസ്തഫ, പി.ഹംസക്കുട്ടി, എന്നിവരുടെ മക്കൾ ഇവിടെ വിവിധ ക്ലാസുകളിലായി പഠിക്കുന്നു.

ഹയർ സെക്കന്ററി വിഭാഗം സ്റ്റാഫ്‌ സെക്രട്ടറി ബി.ബി.ഹരിദാസ്‌, അധ്യാപകരായ എൻ. രാധാ കൃഷ്ണൻ, ടി.കെ. സുനിത, പി. അബ്ദുസ്സലാം, പി. ഫെബിന,  റീന, ഓഫീസ്‌ അസിസ്റ്റന്റ്‌  രാധ എന്നിവരുടെ രണ്ട്‌ വീതം മക്കൾ ജി.ഒ.എച്ച്‌.എസ്സിലെ വിദ്യാർഥികളാണ്‌.അധ്യാപകരായ സി. സിദ്ദീഖ്‌, കെ. യൂനുസ്‌ സലീം,  വി. അക്ബറലി, സി. ബഷീർ,  ടി.യു. അഹമ്മദ്‌ സാബു, വി. മൻസൂർ അലി, മുനീറ ബീഗം, പി.കെ. സാബിറ, കെ.ഷീജ, പി.കെ. സിൽസില, വി.എസ്‌. വിനയ, വി.എ. ഭവ്യ, പി. ദിവ്യ,സുമയ്യ, മിനി മോൾ, സി.പി.ഹസനത്ത്‌, ഹയർ സെക്കന്ററി വിഭാഗം ലാബ്‌ അസിസ്റ്റന്റ്‌ എൻ.നസീർ എന്നിവരുടെ  കുട്ടികളും വിവിധക്ലാസ്സുകളിലായി ഇവിടെ പഠിക്കുന്നു.ഈ അധ്യാപകരിൽ ഭൂരിഭാഗവും ഈ സ്കൂളിലെ പൂർവ്വ വിദ്യാർഥികളുമാണ്‌.

പേപ്പർ ന്യൂസ്‌

ബെസ്റ്റ് പി ടി എ.. അവാർഡ്

*ബെസ്റ്റ് പി ടി എ അവാർഡ് – 2021 സംസ്ഥാനതലത്തിൽ നാലാം സ്ഥാനം

സംസ്ഥാനത്ത് നാലാം സ്ഥാനം, അവാർഡ് തുക 2.85 ലക്ഷം രൂപഎടത്തനാട്ടുകര ഗവ. ഓറിയന്റൽ ഹയർ സെക്കൻഡറി സ് കൂളിന് വിദ്യാഭ്യാസ

വകുപ്പിന്റെ 2021-ലെ മികച്ച നാലാമത്തെ പി.ടി.എ. കമ്മിറ്റിക്കുള്ള അവാർഡ് 2022ൽ ലഭിച്ചു.സമ്മാനത്തുകയായി 2.85 ലക്ഷം രൂപ ലഭിച്ചു.അധ്യാപക ദിനത്തിൽ കണ്ണൂർ ജവഹർലാൽ നെഹ്‌റു ലൈബ്രറി ഹാളിൽ നടന്നചടങ്ങിൽ വിദ്യാഭ്യാസമന്ത്രി വി.ശിവൻ കുട്ടിയിൽ നിന്നും, അധ്യാപകരും പി.ടി.എ.ഭാരവാഹികളും പുരസ്‌കാരം സ്വീകരിച്ചു.മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിലും പാലക്കാട് റവന്യൂ ജില്ലയിലും ഒന്നാംസ്ഥാനം സ്‌കൂളിന് ലഭിച്ചു.

ബെസ്റ്റ് പി ടി എ.. അവാർഡ് ന്യൂസ്‌ 2
ബെസ്റ്റ് പി ടി എ.. അവാർഡ് ന്യൂസ്‌ 2




*നല്ലപാഠം 2019-20 ജില്ലാ തലത്തിൽ രണ്ടാം സ്ഥാനം.സ്‌കൂളിന് 15000 രൂപയും കോ- ഓർഡിനറ്റർമാർക്ക് 5000 രൂപ വീതവും ലഭിച്ചു

*നല്ലപാഠം 2021ജില്ലാ തലത്തിൽ ഫുൾ എ പ്ലസ്

**കെ പി എസ് ടി എ ഹരിതവിദ്യാലയം പുരസ്‌കാരം - സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം\

*ലഹരി വിരുദ്ധ അവാർഡ്

*സംസ്ഥാന തല നേട്ടങ്ങൾ

*ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോ