എം.ടി.വി.എച്ച്.എസ്.എസ്., കുന്നം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
എം.ടി.വി.എച്ച്.എസ്.എസ്., കുന്നം | |
---|---|
വിലാസം | |
കുന്നം വെച്ചൂച്ചിറ പി.ഒ. , 686511 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1 - 6 - 1949 |
വിവരങ്ങൾ | |
ഫോൺ | 04735 265256 |
ഇമെയിൽ | mtvhss38047@gmail.com |
വെബ്‍സൈറ്റ് | യൂട്യൂബ് ചാനൽ |
കോഡുകൾ | |
സ്കൂൾ കോഡ് | 38047 (സമേതം) |
വി എച്ച് എസ് എസ് കോഡ് | 904026 |
യുഡൈസ് കോഡ് | 32120802804 |
വിക്കിഡാറ്റ | Q87595940 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | റാന്നി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | റാന്നി |
താലൂക്ക് | റാന്നി |
ബ്ലോക്ക് പഞ്ചായത്ത് | റാന്നി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 153 |
പെൺകുട്ടികൾ | 151 |
ആകെ വിദ്യാർത്ഥികൾ | 304 |
അദ്ധ്യാപകർ | 15 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 56 |
പെൺകുട്ടികൾ | 53 |
ആകെ വിദ്യാർത്ഥികൾ | 109 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | റോബിൻ ജി അലക്സ് |
പ്രധാന അദ്ധ്യാപിക | ബീന കെ |
പി.ടി.എ. പ്രസിഡണ്ട് | സതീഷ് ഫിലിപ്പ് |
എം.പി.ടി.എ. പ്രസിഡണ്ട് | റൂബി ഷാജി |
അവസാനം തിരുത്തിയത് | |
14-03-2022 | 38047 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
പത്തനംതിട്ട റവന്യൂ ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ റാന്നി ഉപജില്ലയിലെ വെച്ചൂച്ചിറ പഞ്ചായത്തിലെ കുന്നം ഗ്രാമത്തിലെ ഒരു എയ്ഡഡ് വൊക്കേഷണൽ ഹയർസെക്കന്ററി വിദ്യാലയം ആണ് 1949-ൽ സ്ഥാപിതമായ മാർത്തോമാ വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂൾ (എം. ടി. വി. എച്ച്. എസ്. എസ്.), കുന്നം.
ഹൈസ്കൂൾ വിഭാഗത്തിൽ 6 മുതൽ 10 വരെ ക്ലാസ്സുകളിൽ മലയാളം, ഇംഗ്ലീഷ് മാധ്യമങ്ങളിൽ ഓരോ ഡിവിഷനുകൾ നിലവിലുണ്ട്. 5ാം ക്ലാസ്സിൽ ഒരു ഇംഗ്ലീഷ് മാധ്യമ ഡിവിഷനാണുള്ളത്. വൊക്കേഷണൽ ഹയർസെക്കന്ററി വിഭാഗത്തിൽ ജൂനിയർ സോഫ്റ്റ്‌വെയർ ഡെവലപ്പർ, ഫ്രന്റ് ലൈൻ ഹെൽത്ത് വർക്കർ എന്നീ നൈപുണ്ണ്യ വികസന കോഴ്‌സുകൾ നടത്തപ്പെടുന്നു. പ്രിൻസിപ്പൽ റോബിൻ ജി. അലക്സ്, പ്രധാനാധ്യാപിക ബീന കെ. എന്നിവരുടെ നേതൃത്വത്തിൽ യു.പി. വിഭാഗത്തിൽ 6 അധ്യാപകരും ഹൈസ്കൂൾ വിഭാഗത്തിൽ 9 അധ്യാപകരും വൊക്കേഷണൽ ഹയർസെക്കന്ററി വിഭാഗത്തിൽ 9 അധ്യാപകരും പ്രവർത്തിക്കുന്നു.
സ്കൂളിൽ വിവിധ ക്ലബുകളുടെ നേതൃത്വത്തിൽ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ സജീവമായി നടന്നുവരുന്നു. ഫല - ഔഷധ സസ്യങ്ങളുടെ പരിപാലനം മുൻനിർത്തി വിദ്യാവനം സ്ഥാപിച്ചിട്ടുണ്ട്. ഉച്ച ഭക്ഷണ പദ്ധതി ക്രമമായി നടന്നുവരുന്നു. സ്കൂളിന്റെ 12 കിലോമീറ്റർ ചുറ്റളവിൽ സ്കൂൾ ബസ് സൗകര്യം ഒരുക്കിയിട്ടുണ്ട്.
ചരിത്രം
മലനാടിന്റെ റാണിയായ റാന്നി പട്ടണത്തിന്റെ സിരാകേന്ദ്രമായ ഇട്ടിയപ്പാറയിൽ നിന്ന് 12കിലോമീറ്റർ വടക്ക് കിഴക്കായി തീർത്ഥാടന കേന്ദ്രമായ എരുമേലി, വിനോദസഞ്ചാരകേന്ദ്രമായ പെരുന്തേനരുവി എന്നിവടങ്ങളിൽ നിന്ന് സമദൂരത്തിൽ മലനിരകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന പുരാതന ഗ്രാമമാണ് കുന്നം. ഭൂപ്രകൃതി കൊണ്ട് ലഭ്യമായ സ്ഥാനപ്പേര് ഈ ഗ്രാമത്തിന് അനുയോജ്യമായതു തന്നെ. ഗ്രാമത്തിന്റെ എഴുതപ്പെട്ട ചരിത്രമില്ലെങ്കിലും പുരാതന ജനവാസ കേന്ദ്രമായ നിലയ്‍ക്കലിൽ നിന്നും പല കാരണങ്ങളാൽ സ്ഥലം വിട്ടുപോയവരിൽ ചിലർ നൂറ്റാണ്ടുകൾക്ക് മുൻപ് ഇവിടെ കുടിയേറിയതായി വിശ്വസിക്കപ്പെടുന്നു. വിശദമായി വായിക്കൂ
ഭൗതികസൗകര്യങ്ങൾ
ഒന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളും ഹയർ സെക്കന്ററിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. ഫിസിക്സ്, കെമിസ്ട്രി, ഗണിത, ബയോളജി ലാബുകൾ ഹയർസെക്കന്ററി വിഭാഗത്തിൽ ഉണ്ട്. ഹൈസ്കൂളിനും ഹയർസെക്കന്ററിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളിലായി അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹൈസ്കൂൾ, വി. എച്ച്. എസ്. വിഭാഗത്തിലെ മുഴുവൻ ക്ലാസുകളും സ്‍മാർട്ട് ക്ലാസ് റൂമുകളായി ക്രമീകരിച്ചിരിക്കുന്നു. ഹൈസ്കൂൾ, ഹയർ സെക്കന്ററി വിഭാഗങ്ങൾക്കായി ആകെ 3 ബസുകൾ ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സ്കൂൾ ഉച്ച ഭക്ഷണ പദ്ധതി പ്രകാരം ഭക്ഷണം പാകം ചെയ്യുന്നതിനായി ആധുനിക സൗകര്യങ്ങളോടു കൂടിയ അടുക്കള സജ്ജീകരിച്ചിരിക്കുന്നു. ഉച്ചഭക്ഷണം വിതരണം ചെയ്യുന്നതിന് പാത്രങ്ങളും ഗ്ലാസുകളും ലഭ്യമാക്കിയിട്ടുണ്ട്. മാലിന്യ നിർമ്മാർജ്ജനത്തിനായി കമ്പോസ്റ്റു കുഴി ഉപയോഗിക്കുന്നു. വലിയ ഒരു മഴവെള്ളസംഭരണിയും സ്ഥാപിച്ചിട്ടുണ്ട്. വിശദമായി വായിക്കൂ.
ക്ലബ്ബുകൾ
പാഠ്യേതര പ്രവർത്തനങ്ങൾ
ലിറ്റിൽ കൈറ്റ്സ് | ജൂനിയർ റെഡ് ക്രോസ് | നല്ലപാഠം |
കായികമേള | കലോത്സവം | പ്രവൃത്തിപരിചയ മേളകൾ |
പ്രവൃത്തിപരിചയക്ലാസുകൾ | തയ്യൽ പരിശീലനം | മുകുളം |
എൻ. എസ്. എസ്. | അസാപ്പ് | ഓൺ ദി ജോബ് ട്രെയിനിങ്ങ് |
മാനേജ്‍മെന്റ്
മാർത്തോമ കോർപറേറ്റ് മാനേജ്‍മെന്റിൽ നിലവിൽ 114 പ്രൈമറി വിദ്യാലയങ്ങളും 15 ഹൈസ്ക്കുളുകളും, ആറ് ഹയർസെക്കന്ററികളും ഒരു വൊക്കേഷണൽ ഹയർസെക്കന്ററിയും ഒരു റ്റി .റ്റീ .ഐ ഉം പ്രവർത്തിക്കുന്നുണ്ട്. ലാലികുട്ടി പി. കോർപ്പറേറ്റ് മാനേജറായും ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്‍മിസ്‍ട്രസായി ബീന കെ., ഹയർ സെക്കന്ററി വിഭാഗത്തിന്റെ പ്രിൻസിപ്പലായി റോബിൻ ജി. അലക്സ് എന്നിവർ ചുമതല വഹിക്കുന്നു. പി. റ്റി. എ പ്രസിഡന്റായി സതീഷ് ഫിലിപ്പ് പ്രവർത്തിക്കുന്നു. മദർ പി. റ്റി. എ. പ്രസിഡന്റായി റൂബി ഷാജി പ്രവർത്തിക്കുന്നു.
മുൻ സാരഥികൾ
വർഷങ്ങൾ | പേര് | ||||||||||||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
1952 - 1954 | പി. വി. ഏബ്രഹാം | ||||||||||||||||||||||||||||||||||||||||||||||||||||||||
1954 - 1955 | റ്റി. സി. ജോൺ | ||||||||||||||||||||||||||||||||||||||||||||||||||||||||
1955 - 1960 | ഏബ്രഹാം വൈദ്യൻ | ||||||||||||||||||||||||||||||||||||||||||||||||||||||||
| |||||||||||||||||||||||||||||||||||||||||||||||||||||||||
2021 - | ബീന കെ. |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ലേറ്റ് ഡോ. കെ. സി. ജി. വർഗീസ് - സ്ഥാപക ചെയർമാൻ, ഹിന്ദുസ്ഥാൻ ഗ്രൂപ്പ്, ചെന്നൈ.
- ഡോ. കെ.ജി.സാമുവേൽ - പ്രസിഡന്റ്, വൈസ് മെൻ ഇന്റർ നാഷണൽ, ബാംഗ്ലൂർ.
- അദ്ധ്യാപകർ - ബാബു കെ. പണിക്കർ (അസോസിയേറ്റ് പ്രൊഫസർ, എൻ. എസ്. എസ്. കോളേജ്, ചേർത്തല).
- ആതുരസേവനം - ഡോ. പോൾ മുട്ടത്തുകുന്നേൽ, (സ്വിറ്റ്സർലൻഡ്), ഡോ. ആനി മുട്ടത്തുകുന്നേൽ, (പാല), സിസ്റ്റർ. ഡോ. മേരിക്കുട്ടി കുറ്റിക്കാട്ടിൽ.
- വൈദീകർ - റവ. തോമസ് കെ. തോമസ്, റവ. എം. ജെ. ചെറിയാൻ, റവ. എം. എ. ഫിലിപ്പ്, റവ. ജോൺസി, റവ. സോണി, ഫാ. സിജോ പൊട്ടുകുളം
- അഭിഭാഷകർ - ലേറ്റ്. അഡ്വ. കെ. റ്റി. രവീന്ദ്രൻ നായർ, അഡ്വ. സ്വാതി എം. (ഇടമൺ).
- നിയമപാലകർ - ലീലാമ്മ എ. ആർ. (സർക്കിൾ ഇൻസ്പെക്ടർ, പത്തനംതിട്ട).
- പൊതുപ്രവർത്തകർ - സതീഷ് പണിക്കർ (റാന്നി ബ്ലോക്ക് പഞ്ചായത്ത്, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ).
- സിനിമ - പ്രശാന്ത് ബി. മോളിയ്ക്കൽ (സംവിധായകൻ)
അദ്ധ്യാപകർ
പ്രിൻസിപ്പൽ | പ്രധാന അദ്ധ്യാപിക |
---|---|
റോബിൻ ജി. അലക്സ് |
ബീന കെ. |
മികവുകൾ
- വർഷങ്ങളായി തുടരുന്ന മികച്ച എസ്. എസ്. എൽ. സി., വി. എച്ച്. എസ്. സി. വിജയം
- സമ്പൂർണ്ണ ഹൈടെക്ക് വിദ്യാലയം
- ഗൂഗിൾ ക്ലാസ് റൂം
- ഡിജിറ്റൽ മാഗസിൻ വർണക്കൂട്ട് (2021 - 22)
- സ്കൂൾ കലണ്ടർ
- വിദ്യാരംഗം, ശാസ്ത്രരംഗം പ്രവർത്തനങ്ങളിൽ പുരസ്കാരങ്ങൾ
- വിദ്യാവനം
സ്കൂൾ ഫോട്ടോ
കൂടുതൽ ചിത്രങ്ങൾക്ക് ചിത്രശാല സന്ദർശിക്കൂ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.437462232983506, 76.82951396475397 | zoom=12}}
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 38047
- 1949ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ