സെന്റ് പോൾസ് ജി.എച്ച്.എസ്, വെട്ടിമുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
21:07, 14 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hs-31037 (സംവാദം | സംഭാവനകൾ) (Hs-31037 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1276334 നീക്കം ചെയ്യുന്നു)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
സെന്റ് പോൾസ് ജി.എച്ച്.എസ്, വെട്ടിമുകൾ
പ്രമാണം:31037 school HM
വിലാസം
വെട്ടിമുകൾ

വെട്ടിമുകൾ പി.ഒ.
,
686631
,
കോട്ടയം ജില്ല
സ്ഥാപിതം25 - 06 - 1917
വിവരങ്ങൾ
ഫോൺ0481 2539765
ഇമെയിൽstpaulsghs@yahoo.co.in
കോഡുകൾ
സ്കൂൾ കോഡ്31037 (സമേതം)
യുഡൈസ് കോഡ്32100300410
വിക്കിഡാറ്റQ87658024
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
ഉപജില്ല ഏറ്റുമാനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംഏറ്റുമാനൂർ
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്ഏറ്റുമാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ298
പെൺകുട്ടികൾ577
ആകെ വിദ്യാർത്ഥികൾ875
അദ്ധ്യാപകർ33
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസി.ബെർലി ജോർജ്
പി.ടി.എ. പ്രസിഡണ്ട്മാത്യു ജോസഫ്
എം.പി.ടി.എ. പ്രസിഡണ്ട്ഡാർളി സന്തോഷ്‌
അവസാനം തിരുത്തിയത്
14-01-2022Hs-31037
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ഭൗതികസൗകര്യങ്ങൾ

1917-ൽ എൽ. പി.വിഭാഗം മാത്രമായി ആരംഭിച്ച ഈ വിദ്യാലയം കെ.ജി മുതൽ പത്താം ക്ലാ സ്സുവരെയായി വളർന്നിരിക്കുന്നു. നാലു ക്ലാസ്റൂമുകളുടെ പരിമിത സാഹചര്യ ത്തിൽ നിന്ന് മൂന്നു ബ്ലോക്കുകളിലേയ്ക്ക് ക്ലാസ് റൂമുകൾ വിന്ന്യസിക്കുവാൻ ഞങ്ങൾക്ക് ഭാഗ്യം ലഭിച്ചിരിക്കുന്നു.

*നേർക്കാഴ്ച

ലാബുകൾ

ശാസ്ത്രപഠനം സജീവമാക്കുന്നതിനുവേണ്ടിയുള്ള സയൻസ് ലാബും കമ്പ്യൂട്ടർ വിജ്ഞാനം പകരുന്നതിനായി കമ്പ്യൂട്ടർ ലാബും ഞങ്ങൾക്കുണ്ട്. 15 കമ്പ്യൂട്ടറുകൾ ഇന്റർനെറ്റ് സംവിധാനത്തോടെ ഇവിടെ പ്രവർത്തിക്കുന്നു.ആധുനിക ബോധനരീതിയെ ഏറ്റം ആകർഷകമാക്കാൻ എൽ.സി.ഡി.പ്രോജക്ടറും ഉപയോഗിക്കുന്നു. വിദ്യാഭ്യാസ ചാനലായ വിക്റ്റേഴ്സിന്റെ സേവനം ഉപയോഗിക്കുന്നതിനായി ആർ.ഒ.റ്റി.സംവിധാനം ഒരുക്കിയിട്ടുണ്ട്. ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾ ആസ്വാദ്യമാക്കാൻ സയൻസ് ലാബും സജീവമായിരിക്കുന്നു. ലൈബ്രറി വായനയിലൂടെയുള്ള അറിവിന്റെ വളർച്ചയ്ക്കും ആസ്വാദനത്തിനുമായി പുസ്തകങ്ങൾ ഒരുക്കിയ ലൈബ്രറി ഇവിടെയുണ്ട്.ഉച്ചസമയം മറ്റ് അധികസമയങ്ങൾ തുടങ്ങിയവയും വായനയിലേയ്ക്ക് മാറ്റിയെടുക്കുന്നു. ദിനപത്രങ്ങൾ, ആനുകാലികങ്ങൾ തുടങ്ങിയവ കുട്ടികൾക്ക് ലഭ്യ മാക്കുന്നു.വിവിധഫണ്ടുകൾ ഉപയോഗിച്ചു വളരുന്ന ലൈബ്രറി കുറെയേെ പരിമിതികൾ നേരിടുന്നുവെന്നത് ദു:ഖകരമായ ഒരു സത്യം കൂടിയാണ്. L.P, U,P, H.S വിഭാഗങ്ങൾക്കായി പ്രത്യേ കം ടോയിലറ്റ് സൗകര്യം,കളിസ്ഥലം എന്നിവയുമുണ്ട്. 50,000ലിറ്ററിന്റെ ഒരു മഴവെള്ളസംഭരണിയും നിർമ്മിച്ചിട്ടുണ്ട്.

സ്ക്കൂൾ പ്രവർത്തനരീതികൾ

പഠനക്രമം മലയാളം, ഇംഗ്ളീഷ് മാധ്യ മങ്ങളിലായി അധ്യയനം നടത്തിവരുന്നു. ക്ളാസ് പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിന് കമ്പ്യൂട്ടർ,മൾട്ടിമീഡിയ സംവിധാനങ്ങൾ എല്ലാം വിനിയോഗിച്ചു വരുന്നു. വിക്റ്റേഴ്സ് ചാനൽ പരിപാടികൾ കുട്ടികൾക്ക് കാണുവാൻ അവസരവും ഒരുക്കുന്നു.ഏറ്റവും ആകർഷകമായി ക്ളാസ്സുകൾ കൈകാര്യം ചെയ്യുന്നതിനു പുറമേ അധികസമയവും പഠനസംബന്ധിയായ കാര്യങ്ങൾക്ക് ചെലവഴിക്കുവാൻ‍‍‍‍ അധ്യാപകർ ഉത്സാഹിക്കാറുണ്ട്. ഗവൺമെൻറ് നിർദ്ദേശിക്കുന്ന പരീക്ഷകൾക്ക് പുറമെ ഓണം, ക്രിസ്മസ് പരീക്ഷകൾ ,യൂണിറ്റ് ടെസ്റ്റുകള് തുടങ്ങിയവയും നടത്തി വരുന്നു. ലൈബ്രറി ലാബ് സൗകര്യങ്ങൾ ഉപയോഗിക്കുന്നു. പത്താം ക്ളാസ്സിൽ തുടർച്ചയായി 100% വിജയം ലഭിച്ചു വരുന്നതിനനുസരിച്ച് പഠനത്തിൽ ഏറ്റം പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി പ്രത്യേക ശ്രദ്ധ നൽകിവരുന്നു. ഇംഗ്ളീഷ് ഭാഷാ പഠനം നന്നായി നടത്തുവാൻ ബുധനാഴ്ച്ചകൾ 'ഇംഗ്ളീഷ് ഡേ' ആയി ആചരിക്കുന്നു. അന്നേ ദിവസം ഇംഗ്ളീഷിന് നല്ല പ്രാധാന്യം നൽകി വരുന്നു.Catichism , Moral science ക്ളാസ്സുകള്ക്ക് പ്രത്യേകം സമയം വിനിയോഗിക്കുന്നു. പാഠ്യേ തര പ്രവർത്തനങ്ങൾ കുട്ടകളിലെ നൈസർഗിക വാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനായി കലാ - കായിക പ്രവർത്തനങ്ങൾ സജീവമായി നടത്തി വരുന്നു. സേവന സഹകരണ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി Red cross , guiding , ബാലജനസഖ്യം തുടങ്ങിയവയും ഉണ്ട്. വളരെ പരിമിതമായ സാഹചര്യ ത്തിൽ നിന്നും കബടി ബാന്റ്മിന്റൺ വിഭാഗത്തിൽ കുട്ടികളെ ജില്ലാ - സംസ്സ്ഥാന തലങ്ങളിൽ വരെയെെത്തിക്കുവനും cycling , School games എന്നിവയിലുമൊക്കെ നിരന്തരമായ പരിശീലനം കൊടുക്കുവാനും ശ്രീമതി സിന്ധു .എ യുടെ കായികാധ്യപനത്തിൻ കീഴിൽ കുട്ടികൾക്കാനവുന്നുണ്ട്. കലാ സാഹിത്യ രംഗങ്ങളിൽ കു‍ട്ടിളെ പ്രഗത്ഭരാക്കുവാൻ വിദ്യാരംഗം , കലാസാഹിത്യവേദി കാര്യക്ഷമമായി പ്രവർത്തിച്ചു വരുന്നു.എല്ലാമാസവും കലാവേദിയുടെ സമ്മേളനങ്ങളും കുട്ടികള്ക്കായി നടത്തിവരുന്നു. കുട്ടികള്ക്കായി നാടൻ കലാരൂപങ്ങൾ സ്കൂളിൽ അവതരിപ്പിക്കുവാൻ സാധിക്കുന്നു. പ്രസംഗ പാടവം മലയാള ഭാഷാ പ്രോത്സാഹനം ഇവ ലക്ഷ്യം വെച്ച് സംഘടിപ്പിക്കുകയും ഇവിടുത്തെ കുട്ടികൾ സമ്മാനം നേടുകയും ചെയ്യാറുണ്ട്. വിഷയസംബന്ധിയായി സയൻസ് , ഗണിതശാസ്ത്ര, തുടങ്ങി ക്ളബ്ബുകളെല്ലാം നന്നായി പ്രവർത്തിച്ചുവരുന്നു. ഏറ്റം നല്ലരീതിയിൽ , സ്കൂൾ പ്രവർത്തനങ്ങൾ ക്ളബ്ബുകൾ കൈകാര്യം ചെയ്തു വരുന്നു.ആതുര സേവനം ലക്ഷ്യ മാക്കിയുള്ള Redcross ന്റെ നാലു യൂണിറ്റുകൾ ഇവിടെയുണ്ട്. സ്കൂൾ തലത്തിൽ നിർദ്ധനരായ കുട്ടികൾക്കായി ഈ യൂണിറ്റുകൾ നിരവധി പ്രവർത്തനങ്ങൾ ചെയ്തു വരുന്നു. ഹൈസ്കൂൾ തലത്തിൽ കുട്ടികള്ക്കായി Guiding – യൂണിറ്റ് പ്രവർത്തിക്കുന്നു.കുട്ടികൾ സ്ക്കൂൾ പൊതുസമ്മേളനവേദികളിലെല്ലാം സേവനം ചെയ്യുന്നതിനു പുറമേ രാജ്യ പുരസ്ക്കാർ പരീക്ഷയിൽ നല്ല വിജയം നേടാറുമുണ്ട്.ബാലജനസഖ്യം,കെ.സി.എസ്.എൽ തുടങ്ങിയ സംഘടനകൾ വ്യ ത്യസ്ത ലക്ഷ്യങ്ങളും പ്രവർത്തനശൈലിയുമായി ശക്തമായി പ്രവർത്തിച്ചുവരുന്നു. സ്കോളർഷിപ്പ് പരീക്ഷകൾ, ടാലന്റ് സേർച്ച് പരീക്ഷകൾ,ക്വിസ്സ് മത്സരങ്ങൾ തുടങ്ങിയവയിൽ ഈ സ്ക്കൂളിലെ കുട്ടികൾ നല്ല വിജയം കരസ്ഥമാക്കാറുണ്ട്. കുട്ടികൾക്ക് അതിനായി പരിശീലനം നൽകുന്നുമുണ്ട്.കുട്ടികളിലെ നിർമ്മാണവാസനയെ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രവൃത്തിപരിചയ ക്ളാസ്സുകൾ,ഫാഷൻ ടെക്നോളജി ക്ളാസ്സുകൾ തുടങ്ങിയവ നൽകി വരുന്നു.

ചരിത്രം

വിജയപുരം രൂപതയുടെ കീഴിലെ വെട്ടിമുകൾ സെന്റ് പോൾസ് ചർച്ചിലെ മിഷനറി വൈദികരുടെ അക്ഷീണ പരിശ്രമ ഫല മാണ് ഈ സ്ക്കൂൾ. പരിമിതമായ സൗകര്യങ്ങളും മഹത്തായ ലക്ഷ്യങ്ങളുമായി ഫാ. അഗസ്ററ്യൻ ഇല്ലിപ്പറമ്പിന്റെസാരഥ്യത്തിൽ 1917-ൽ ഒരു എൽ. പി സ്ക്കൂളായി പ്രവർത്തനമാരംഭിച്ചു. വിജയപുരം രൂപതയുടെ നേരിട്ടുള്ള നടത്തിപ്പിൽ നിന്ന് 1961ൽ ഹോളിക്രോസ് സിസ്റേറഴ്സ് എന്ന മിഷനറി സന്യാസ സഭയിലേയ്ക്ക്ചുമതലകൾ കൈമാറുകയുണ്ടായി.1962-ൽ സിസ്റേറഴ്സിന്റെമേൽനോട്ടത്തിൽ ഒരു താല്ക്കാലിക കെട്ടിടത്തിൽ യു. പി.സ്ക്കൂളായിഇതുയർന്നു.19-09-1963-ൽ രൂപതാധ്യക്ഷൻ അംബ്രോസ് അബ്സലോംപിതാവിനാൽഇരുനിലക്കെട്ടിടം ഉദ്ഘാടനംചെയ്യപ്പെടുക യുണ്ടായി.ഇന്നാട്ടുകാരുടെ ചിരകാലഅഭിലാഷമായിരുന്നഹൈസ്ക്കൂൾ എന്ന സ്വപ്നംപൂവണിഞ്ഞുകൊണ്ട് കടുത്തസാമ്പത്തികപ്രതിസന്ധികളുടെമധ്യേ സൗകര്യങ്ങളൊരുക്കിയരൂപതയുടെയും സന്യാസസഭയുടെയും രക്ഷകർത്താക്കളുടെയും രാഷ്ട്രീയ-സാമൂഹികരംഗങ്ങളിലുള്ളവരുടെയും നല്ലവരായനാട്ടുകാട്ടുകാരുടെയും അധ്വാനഫലമായിഉയർന്നുവന്ന ഈ സ്ക്കൂൾ 1982- മാർച്ചുമാസത്തിൽഅത്യാവശ്യസൗകര്യങ്ങളോടെ ഹൈസ്ക്കൂളായി ഉയർന്നു. ആദ്യവർഷംS.S.L.C പരീക്ഷയിൽ 27 കുട്ടികൾഅഭിമുഖീകരിച്ചുവെങ്കിൽ ഈ കഴിഞ്ഞവർഷം102 കുട്ടികൾ പരീക്ഷ എഴുതി.S.S.L.C റാങ്കുകളും എല്ലാ വിഷയത്തിനും A+ നേടിയ വരുമൊക്കെ ഈ സ്ക്കൂളിന്റെ മുതൽക്കൂട്ടുകളാണ്. 100% വിജയം തുടർച്ചയായിഇപ്പോൾ ലഭിച്ചുകൊണ്ടുമിരിക്കുന്ന ഈ സ്ക്കൂൾ വിജയപുരം രൂപതയുടെയും ഹോളിക്രോസ് സന്യാസസഭ യുടെയും വെട്ടിമുകൾപ്രദേശത്തിന്റെയുംചരിത്രത്തിലെ സുവർണ്ണതാളുതന്നെയാണ്.

മാനേജ് മെന്റ്

കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ ഏറ്റുമാനൂർ ഉപജില്ലയിൽ വരുന്ന എയ് ഡഡ് സ്ക്കൂളാണിത്.കോട്ടയം കേന്ദ്രമായി പ്രവർത്തിക്കുന്ന വിജയപുരം രൂപതയുടെകീഴിലാണ് ഈ സ്ക്കൂൾ. വിജയപുരം കോർപ്പറേറ്റ് മാനേജർ റവ.ഫാ.പോൾ ഡെന്നി രാമച്ചംകുടി സാരഥ്യത്തിൽ പ്രവർത്തിക്കുന്ന രൂപതാസ്ക്കൂളുകളിൽ നല്ല പ്രവർത്തനം കാഴ്ചവയ്ക്കുന്ന ഒരു സ്ക്കൂളുകൂടിയാണിത്. ഹോളിക്രോസ് സന്യാസസഭയുടെ നേതൃത്വത്തിൽ പൂർത്തീകരിക്കപ്പെട്ടതും നയിക്കപ്പെടുന്നതുമായ ഈ സ്ക്കൂളിന്റെ ലോക്കൽ മാനേജർ റവ. സി.മേഴ്സി അഗസ്റ്റിൻ ആണ്. ഈ സ്ക്കൂളിന്റെ പൂർവ്വവിദ്യാർത്ഥിനിയും ഇവിടുത്തെ അദ്ധാപികയുമായിരുന്ന ശ്രീമതി. മോളി ജോർജ്ജ് ഹെഡ് മിസ്ട്രാസായി സേവനത്തിൽ നിന്നും വിരമിച്ചപ്പോൾ സിസ്റ്റർ ഡാഫിനി തോമസ്സ് തത് സ്ഥാനത്ത് ഹെഡ് മിസ്ട്രാസായി നിയമിക്കപ്പെട്ടു. ഒന്നാം ക്ളാസ്സു മുതൽ പത്താം ക്ളാസ്സു വരെ മലയാളം, ഇംഗ്ളീഷ് മീഡിയങ്ങളിലായി 978 കുട്ടികൾ അധ്യ യനം നടത്തുന്നു. ഒന്ന്, രണ്ട് ക്ളാസ്സുകളിൽ ഷിഫ്റ്റ് സമ്പ്രദായം നിലനിൽക്കുന്നുവെങ്കിലും P.T.A,M.P.T.A എന്നിവയുടെ ശക്തമായ പിന്തുണ മൂലം അവർക്ക് വൈകുന്നേരം വരെയുള്ള സമയവും പഠനം തുടരുന്നതിന് സംവിധാനം ഒരുക്കിയിട്ടുണ്ട്. രാവിലെ 9.45 മുതൽ 3.45 വരെയാണ് ക്ളാസ് സമയം. യൂണിഫോം -ക്രീം കളർ ഷർട്ട്, പച്ച മിഡി, പച്ച ഓവർ കോട്ട് പെൺകുട്ടികൾക്കും ക്രീം കളർ ഷർട്ട്, പച്ച പാൻറ് എന്നിവ ആൺകുട്ടികൾക്കും . ബുധനാഴ്ച മാത്രം വെള്ള യൂണിഫോം ഉപയോഗിക്കുന്നു. സ്ക്കൂൾ സമയത്തിനു മുൻപും ശേഷവുമൊക്കെ കുട്ടികൾക്ക് പാഠ്യ പാഠ്യേ തര വിഷയപഠനത്തിന് ഉപയോഗിക്കാറുണ്ട്. ഫാഷൻ ടെക്നോളജി,സൈക്കിൾ സവാരി, എയ് റോബിക്സ്,യോഗ തുടങ്ങിയവയും പഠിപ്പിക്കുവാനുള്ള സംവിധാനങ്ങളും ഉണ്ട്. ഏകദേശം 584 കുട്ടികൾ ഉച്ചഭക്ഷണം സ്ക്കൂളിൽ നിന്നും കഴിക്കുന്നുണ്ട്. ഗവണ്മെന്റ്,മാനേജ്മെന്റ്,പി.റ്റി.എ,എം.പി.റ്റി.എ, പൂർവ്വവിദ്യാർത്ഥികൾ,അഭ്യുദയകാംക്ഷികൾ തുടങ്ങിയവരൊക്കെ സ്ക്കൂളുമായി നന്നായി സഹകരിച്ചു വരുന്നു.

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ  :- ഡോക്ടർ ജോസ് പെരിയപ്പുറം(കാർഡിയാക് സർജൻ)

ശ്രീമതി ലതികാ സുഭാഷ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

ശ്രീമതി പി.വി. ലീലാമ്മ

1998-2001

ശ്രീമതി എൻ. എം അന്നമ്മ

2001-2003

സിസ്റ്റർ റോസിലി സേവ്യർ

2003-2008

ശ്രീമതി മോളി ജോർജ്ജ്

2008-2017

സിസ്റ്റർ ഡാഫിനി തോമസ്

2017-2019

2019 മുതൽ ....

സിസ്റ്റർ ബേർലി ജോർജ്ജ്

വഴികാട്ടി