"എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 83: | വരി 83: | ||
=== മന്നം ഓഡിറ്റോറിയം === | === മന്നം ഓഡിറ്റോറിയം === | ||
[[പ്രമാണം:B5WhatsApp Image 2022-01-27 at 11.24.18 AM.jpeg|ലഘുചിത്രം]] | |||
കനകജൂബിലി സ്മരണാർത്ഥം പണികഴിപ്പിച്ച മന്നം ഓഡിറ്റോറിയം സ്കൂളിന്റെ മുൻഭാഗത്ത് പ്രൗഢഗംഭീരമായി നിലകൊള്ളുന്നു. ഏകദേശം ആയിരം വിദ്യാർത്ഥികളെ ഉൾക്കൊള്ളാവുന്ന ഓഡിറ്റോറിയത്തിൽ വലിയ മനോഹരമായ സ്റ്റേജും, 2 ഗ്രീൻ റൂമുകളും 3 ബാത്ത് റൂമുകളും ബാൽക്കണിയും ഉണ്ട്. ഓഡിറ്റോറിയത്തിന്റെ ഒരു ഭാഗത്ത് എസ് പി സി റൂം പ്രവർത്തിക്കുന്നു. | കനകജൂബിലി സ്മരണാർത്ഥം പണികഴിപ്പിച്ച മന്നം ഓഡിറ്റോറിയം സ്കൂളിന്റെ മുൻഭാഗത്ത് പ്രൗഢഗംഭീരമായി നിലകൊള്ളുന്നു. ഏകദേശം ആയിരം വിദ്യാർത്ഥികളെ ഉൾക്കൊള്ളാവുന്ന ഓഡിറ്റോറിയത്തിൽ വലിയ മനോഹരമായ സ്റ്റേജും, 2 ഗ്രീൻ റൂമുകളും 3 ബാത്ത് റൂമുകളും ബാൽക്കണിയും ഉണ്ട്. ഓഡിറ്റോറിയത്തിന്റെ ഒരു ഭാഗത്ത് എസ് പി സി റൂം പ്രവർത്തിക്കുന്നു. | ||
=== മൈതാനം === | === മൈതാനം === | ||
[[പ്രമാണം:C46WhatsApp Image 2022-01-27 at 9.28.50 PM.jpeg|ലഘുചിത്രം]] | |||
ഒരു ഏക്കറിൽ ഉള്ള വിശാലമായ കളിസ്ഥലം സ്കൂൾ പ്രവേശന കവാടത്തിൽ സ്ഥിതിചെയ്യുന്നു. സ്കൂളിലെ മൂനു ബസുകൾ പാർക്ക് ചെയ്യുവാനുള്ള ബസ് ഷെഡ് ഇതിന്റെ പടിഞ്ഞാറുഭാഗത്ത് ആണ് . | ഒരു ഏക്കറിൽ ഉള്ള വിശാലമായ കളിസ്ഥലം സ്കൂൾ പ്രവേശന കവാടത്തിൽ സ്ഥിതിചെയ്യുന്നു. സ്കൂളിലെ മൂനു ബസുകൾ പാർക്ക് ചെയ്യുവാനുള്ള ബസ് ഷെഡ് ഇതിന്റെ പടിഞ്ഞാറുഭാഗത്ത് ആണ് . | ||
17:57, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ | |
---|---|
വിലാസം | |
കിടങ്ങൂർ കിടങ്ങൂർ പി.ഒ. , 686572 , കോട്ടയം ജില്ല | |
സ്ഥാപിതം | 1930 |
വിവരങ്ങൾ | |
ഫോൺ | 04822 254180 |
ഇമെയിൽ | nsskidangoor_k@rediffmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 31038 (സമേതം) |
എച്ച് എസ് എസ് കോഡ് | 05072 |
യുഡൈസ് കോഡ് | 32100300609 |
വിക്കിഡാറ്റ | Q87658025 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
ഉപജില്ല | ഏറ്റുമാനൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | കടുത്തുരുത്തി |
താലൂക്ക് | മീനച്ചിൽ |
ബ്ലോക്ക് പഞ്ചായത്ത് | പാമ്പാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 420 |
പെൺകുട്ടികൾ | 300 |
ആകെ വിദ്യാർത്ഥികൾ | 1030 |
അദ്ധ്യാപകർ | 41 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | മിനി .പി |
പ്രധാന അദ്ധ്യാപകൻ | ബിജുകുമാർ .ആർ |
പി.ടി.എ. പ്രസിഡണ്ട് | ഹരിദാസ് പി |
എം.പി.ടി.എ. പ്രസിഡണ്ട് | മിനി ഹരി |
അവസാനം തിരുത്തിയത് | |
28-01-2022 | Nsskidangoor |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
നവോത്ഥാന നായകനും സാമുദായിക പരിഷ്കർത്താവു മായിരുന്ന ഭാരതകേസരി മന്നത്ത് പത്മനാഭന്റെ ചിന്താധാരയിൽ നിന്ന് കേരളത്തിൻറെ വിദ്യാഭ്യാസമേഖലക്ക് ലഭിച്ച അനേകം വിദ്യാലയങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന വിദ്യാലയമാണ് കിടങ്ങൂർ എൻഎസ്എസ് ഹയർസെക്കൻഡറി സ്കൂൾ .കിടങ്ങൂരിന്റെ ഹൃദയഭാഗത്ത് കോട്ടയം - പാലാ റോഡിന് സമീപത്തായി തിരക്കുകളിൽ നിന്നൊഴിഞ്ഞ് ശാന്തസുന്ദരമായ അന്തരീക്ഷത്തിൽ ഈ സരസ്വതീ ക്ഷേത്രം നിലകൊള്ളുന്നു. വിഭാഗീയ ചിന്തകൾക്കതീതമായി വിജ്ഞാനവും മാനവിക മൂല്യങ്ങളും കലയും സംസ്കാരവും കൈകോർക്കുന്ന മികച്ച വ്യക്തിത്വങ്ങളായി വിദ്യാർഥികളെ വളർത്തിയെടുക്കാൻ പ്രതിജ്ഞാബദ്ധമായ പ്രവർത്തിക്കുന്ന വിദ്യാലയമാണ് ഇത് .പഠന പ്രവർത്തനങ്ങളോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്കും തുല്യ പ്രാധാന്യം നൽകിക്കൊണ്ട് നാടിൻറെ അഭിമാനമായി കിടങ്ങൂർ എൻ എസ്എസ് എസ് ഹയർ സെക്കൻഡറി സ്കൂൾ നിലകൊള്ളുന്നു. പാരമ്പര്യ ത്തിൻറെ പ്രൗഢിയും തനിമയും നിലനിർത്തുന്ന വിദ്യാലയ അന്തരീക്ഷത്തിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ ക്ലാസ് മുറികൾ വിദ്യാർത്ഥികളുടെ പഠനത്തിന് ഏറ്റവും സൗകര്യപ്രദമായ അന്തരീക്ഷം ഒരുക്കുന്നു. വിശാലമായ കളിസ്ഥലവും മനോഹരമായ ഓഡിറ്റോറിയവും വിദ്യാലയത്തിനു സ്വന്തമായുണ്ട്.
ചരിത്രം
1930ജൂണിൽഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ഭാരതകേസരി മന്നത്ത് പത്മനാഭന്റെ അനുഗ്രഹാശിസ്സുകളോടെ1930 ൽതുടങ്ങിയ ഇൗവിദ്യാലയം കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. ശ്രീ. പുതുവേലിൽ കൃഷ്ണപിളള ആയിരുന്നു ആദ്യ ഹെഡ്മാസ്റ്റർ. 2000-ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
ഭാരതകേസരി ശ്രീ മന്നത്ത് പത്മനാഭനാൽ 1930 - ൽ സ്ഥാപിതമായ എൻഎസ്എസ് ഹയർസെക്കൻഡറി സ്കൂൾ കിടങ്ങൂർഗ്രാമത്തിന്റെ തിലകക്കുറിയായി , ഏറ്റുമാനൂർ - പാലാ റോഡ് സൈഡിൽ സ്ഥിതിചെയ്യുന്നു.3.56 ഏക്കർ സ്ഥലത്ത് പ്രശാന്തസുന്ദരമായ അന്തരീക്ഷത്തിൽ ഈ മഹനീയ വിദ്യാലയം നിലകൊള്ളുന്നു.തുടർന്നു വായിക്കുക....
സ്കൂൾ കെട്ടിടങ്ങൾ
തെക്കോട്ട് ദർശനമായി നിൽക്കുന്ന പ്രധാന കെട്ടിടത്തിൽ 8 ക്ലാസ് റൂമുകളും ,ഓഫീസ് റൂമും,സ്റ്റാഫ് റൂമും പ്രവർത്തിക്കുന്നു. കിഴക്കുഭാഗത്തുള്ള സൊസൈറ്റി ബിൽഡിങ്ങിൽ 3 ക്ലാസ് റൂമുകളും എൻസിസി റൂമും സയൻസ് ലാബും പ്രവർത്തിച്ചുവരുന്നു.
ഈ സ്കൂളിലെ പൂർവ്വാധ്യാപകനായിരുന്ന ശ്രീ കുറുമുള്ളൂർ നാരായണപിള്ള സാറിന്റെ സ്മരണാർത്ഥം പണികഴിപ്പിച്ച കുറുമുള്ളൂർ ഹാളിൽ 5 ക്ലാസ് റൂമുകൾ ഉണ്ട് . അതിനുമുകളിലായി യു പി വിഭാഗത്തിന്റെ 5 ക്ലാസ് റൂമുകളും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ ക്ലാസുകളിൽ 12 എണ്ണംസ്മാർട്ട് ക്ലാസ് റൂമാണ്. എല്ലാ റൂമുകളിലും ബെഞ്ച്, ഡെസ്ക് , ഫാൻ, സ്പീക്കർ എന്നീ സൗകര്യങ്ങളും ഉണ്ട് .പ്രധാന കെട്ടിടത്തിലേക്ക് പ്രവേശിക്കുവാൻ ഉള്ള വീതിയേറിയ പടികളും ടാർ റോഡും ഈ വിദ്യാലയത്തിൻ്റെ മനോഹാരിത വർദ്ധിപ്പിക്കുന്നു...വിശാലമായ പാർക്കിംഗ് സൗകര്യം ഒരു പ്രത്യേകതയാണ്.
എച്ച് എസ് എസ്
കിഴക്കോട്ട് ദർശനമായി നിൽക്കുന്ന മൂനു നിലയുള്ള ഹയർസെക്കന്ററി ബ്ലോക്കിൽ 4 ക്ലാസ് റൂമുകളും 4 ലാബുകളും കംബ്യൂട്ടർ ലാബും പ്രവർത്തിക്കുന്നു. ഇതിനോട് ചേർന്ന് രണ്ട് ക്ലാസ് റൂമുകൾ ഉൾപ്പെട്ട കെട്ടിടം പടിഞ്ഞാറു ഭാഗത്തായി സ്ഥിതിചെയ്യുന്നു. കൂടാതെ സ്കൂളിന്റെ കിഴക്കുഭാഗത്ത് മറ്റൊരു ക്ലാസ് റൂമും ഉണ്ട്.എച്ച് എസ് എസ് മെയിൻ ബ്ലോക്കിന്റെ ഒന്നാം നിലയിൽ ഹയർസെക്കൻഡറി ഓഫീസ് റൂമുംസ്റ്റാഫ് റൂമും പ്രവർത്തിച്ചുവരുന്നു.
കമ്പ്യൂട്ടർ ലാബ്
ഹയർസെക്കൻഡറി ബ്ലോക്കിൽ രണ്ടാമത്തെ നിലയിൽ ഹൈസ്കൂൾ കമ്പ്യൂട്ടർ ലാബ് പ്രവർത്തിക്കുന്നു. ഈ ലാബിൽ ബ്രോഡ്ബാൻഡ് സൗകര്യം ഉണ്ട് .കൂടാതെ 27 ലാപ്ടോപ്പുകൾ കുട്ടികൾക്കായി ഉണ്ട് .
ഗ്രന്ഥശാല
കുട്ടികളിലെ വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിന് ഒരു ഗ്രന്ഥശാല ഹയർ സെക്കന്ററി ബ്ലോക്കിന്റ മൂനാം നിലയിൽ പ്രവർത്തിച്ചുവരുന്നു. ഇത് വണ്ടാനത്ത് ശ്രീമതി സുമതി നായരുടെ സ്മരണാർത്ഥം കുടുംബാംഗങ്ങൾ പണികഴിപ്പിച്ച് നൽകിയതാണ്. വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ ഇവിടെ ലഭ്യമാണ്.
മന്നം ഓഡിറ്റോറിയം
കനകജൂബിലി സ്മരണാർത്ഥം പണികഴിപ്പിച്ച മന്നം ഓഡിറ്റോറിയം സ്കൂളിന്റെ മുൻഭാഗത്ത് പ്രൗഢഗംഭീരമായി നിലകൊള്ളുന്നു. ഏകദേശം ആയിരം വിദ്യാർത്ഥികളെ ഉൾക്കൊള്ളാവുന്ന ഓഡിറ്റോറിയത്തിൽ വലിയ മനോഹരമായ സ്റ്റേജും, 2 ഗ്രീൻ റൂമുകളും 3 ബാത്ത് റൂമുകളും ബാൽക്കണിയും ഉണ്ട്. ഓഡിറ്റോറിയത്തിന്റെ ഒരു ഭാഗത്ത് എസ് പി സി റൂം പ്രവർത്തിക്കുന്നു.
മൈതാനം
ഒരു ഏക്കറിൽ ഉള്ള വിശാലമായ കളിസ്ഥലം സ്കൂൾ പ്രവേശന കവാടത്തിൽ സ്ഥിതിചെയ്യുന്നു. സ്കൂളിലെ മൂനു ബസുകൾ പാർക്ക് ചെയ്യുവാനുള്ള ബസ് ഷെഡ് ഇതിന്റെ പടിഞ്ഞാറുഭാഗത്ത് ആണ് .
കിണർ
വിദ്യാലയത്തിലേക്ക് ആവശ്യമുള്ള ജലസ്രോതസ്സിനായി രണ്ടു കിണറുകൾ ഉണ്ട് . ഒന്ന് സ്കൂൾ കോമ്പൗണ്ടിലുംമറ്റൊന്ന് സ്കൂളിനു പുറത്ത് മെയിൻ റോഡ് സൈഡിലും ആണ് . ഇതിന്റെപരിസരം നെറ്റ് അടിച്ച് വലകെട്ടിസംരക്ഷിച്ചുവരുന്നു.സ്കൂളിന്റെ ഏറ്റവും മുകളിലെ തട്ടിൽ ആവശ്യത്തിന് വെള്ളം ശേഖരിക്കാവുന്ന ടാങ്കും ഉണ്ട്.
കിച്ചൻ
മെയിൻ ബിൽഡിങ്ങിന് പിന്നിലായി ടൈൽ ഇട്ട് ഭംഗിയാക്കിയ കിച്ചൻ പ്രവർത്തിക്കുന്നു. ഇതിനു സമീപത്തായി ഒരു വർക്ക് ഏരിയയും ഉണ്ട് .
ശുചി മുറി
ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗത്തിലുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറികൾ ഉണ്ട്. ഇതിൽ ഗേൾസ് ഫ്രണ്ട്ലി ടൊയ്ലറ്റ് (11) ഗേൾസ് ടൊയ്ലറ്റ് (6) ബോയ്സ് ടൊയ്ലറ്റ് (9)ഇത്രയും എണ്ണം എച്ച് എസ് ,എച്ച് എസ് എസ് വിഭാഗത്തിൽ ആയി ഉണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
- അക്ഷരശ്ലോകസദസ്സ്
- I.T ക്ലബ്ബ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- മററ്ക്ലബ്ബുകൾ
- യോഗാക്ലാസ്സുകൾ
- നേർക്കാഴ്ച
നേട്ടങ്ങൾ
സംസ്ഥാന യുവജനോത്സവം -പാഠകം എ ഗ്രെയ്ഡ്,തിരുവാതിര ബി ഗ്രെയ്ഡ്, ഐ ടി പ്രോജക്ട് ബി ഗ്രെയ്ഡ്, കാവ്യകേളി,പദ്യംചൊല്ലൽ etc.
2018 മാർച്ചിലെ SSLC പരീക്ഷയിൽ ഒരാൾ ഒരു വിഷയത്തിൽ മാത്രം പരാജയപ്പെട്ടതിനാലാണ് 100 ശതമാനം വിജയം നമുക്ക് നഷ്ടമായത്. 18 കുട്ടികൾ എല്ലാ വിഷയങ്ങൾക്കും A+ കരസ്ഥമാക്കി. ഹയർ സെക്കന്ററി വിഭാഗത്തിലും 99 ശതമാനത്തോളം വിജയം നേടി.പത്ത് കുട്ടികൾ എല്ലാ വിഷയങ്ങളിലും A+ ലഭിച്ചു. ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായ പാർവ്വതി വേണുഗോപാൽ ഫോറസ്ട്രി ഡിഗ്രി പരീക്ഷയ്ക്ക് ഒന്നാം റാങ്ക് കരസ്ഥമാക്കിയതും ജയകൃഷ്ണൻ വി.കെ IFS സെലക്ഷൻ നേടുകയും ചെയ്തത് ഞങ്ങൾക്ക് അഭിമാനം പകരുന്ന വാർത്തയായിരുന്നു. MLA ശ്രീ മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്ത യോഗത്തിൽ എൻ എസ്സ് എസ്സ് മീനച്ചിൽ താലൂക്ക് യൂണിയൻ പ്രസിഡന്റ് ശ്രീ സി.പി ചന്ദ്രൻ നായർ അവരെ അഭനന്ദിക്കുകയും ഉപഹാരങ്ങൾ നൽകുകയുമുണ്ടായി.സെൻട്രൽ യൂണിവേർസിറ്റി കാസർകോഡ് നിന്നും ആനിമൽസയൻസിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ കൃഷ്ണപ്രിയയേയും ബി ഏഏം ഏസ് ഉന്നതവിജയം നേടിയ വൈശാഖ് മധുവിനേയും യോഗത്തിൽ വച്ച് ആദരിച്ചു. കുട്ടികളുടെ സമഗ്ര വികസനത്തിനാവശ്യമായ വിവിധ പ്രവർത്തനങ്ങൾ നടത്തിവരുന്നു. ഗൈഡിങ്ങിന്റെ പ്രവർത്തനങ്ങൾ ശുഭ ടീച്ചറിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു.സ്കൗട്ടിന് രാധാകൃഷ്ണൻ സാർ നേതൃത്വം കൊടുക്കുന്നു. മാത്തമാററിക്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ രാമാനുജൻ വർഷാചരണത്തിന്റെ ഭാഗമായി വിവിധ മത്സരങ്ങൾ നടത്തി.
-
ബാലതാരം മീനാക്ഷിക്ക് പുരസ്കാരം നൽകുന്നു
-
കുറിപ്പ്2
-
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ചെണ്ടയിൽ രണ്ടാം സ്ഥാനവും എ ഗ്രേഡും
-
സ്കൂളിലെ കുട്ടികൾ ആകാശവാണിയിൽ നടത്തിയ അക്ഷരശ്ലോകം പരിപാടിയിൽ നിന്ന്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
എൻ എസ് എസ് കിടങ്ങൂർ
|
zoom=16 }}
|
മാനേജ്മെന്റ്
ഭാരതകേസരി മന്നത്ത് പത്മനാഭൻ രൂപം നൽകിയ എൻ എസ്സ് എസ്സ് എന്ന മഹാ പ്രസ്ഥാനത്തിനു കീഴിൽ 1930 ൽ ഈ സ്കൂൾ പ്രവർത്തനമാരംഭിച്ചു.
പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ
- ശ്രീ പി.കെ. വാസുദേവൻ നായർ - മുൻ കേരളാ മുഖ്യമന്ത്രി
- ശ്രീ T.S G.NAIR- മുൻ പ്ലാന്റേഷൻ കോർപ്പറേഷൻ ചെയർമാന് & എം ഡി
- ശ്രീ V.U ലംബോദരൻ- റിട്ട. ജില്ലാ ജഡ്ജി
- ഡോ.ടി.കെ ജയകുമാർ (കാർഡിയോ തൊറാസിക് സർജൻ, കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ട് )
- ഡോ.വേണു (തിരുവനന്തപുരം ആർസിസി)
- അനഘ ജെ കോലോത്ത് - (യുവ കവയിത്രി )
- അനുനയ അനൂപ് -(മീനാക്ഷിചലച്ചിത്ര ബാലതാരം)
- മമിത ബൈജു - (ചലച്ചിത്ര നടി)
സ്കൂൾ ബ്ലോഗ്
www.nsshsskidangoor.blogspot.com
==2018-19 പ്രവർത്തന വർഷത്തിലൂടെ==31038 yoga2018.jpg
==2018-19 പ്രവർത്തന വർഷത്തിലൂടെ==31038 yoga2018.jpg
എൻഡോവ്മെന്റുകൾ
ഹെഡ് ഓഫീസ് മുഖാന്തരം നടപ്പാക്കിയിട്ടുള്ള എൻഡോവ്മെന്റുകൾ
1. എൻ എൻ. നമ്പൂതിരി എൻഡോവ്മെന്റ്
2. കിടങ്ങൂർ പ്രേംകുമാർ സപ്തതി സ്മാരക എൻഡോവ്മെന്റ്
3. ശ്രീ. പി ഗോപാലകൃഷ്ണൻ നായർ അവാർഡ്
4.ശ്രീ. എൻ. എൻ നമ്പൂതിരി അവാർഡ്
5. നെല്ലിപ്പുഴ ഹരീശ്വരൻ നമ്പൂതിരി അവാർഡ്
6. എ. എൻ കൃഷ്ണൻനായർ എൻഡോവ്മെന്റ്
7. ടി. ജി വാസുദേവൻ നായർ മെമ്മോറിയൽ എൻഡോവ്മെന്റ്
8. ടി. എൻ വാസുദേവൻ നമ്പൂതിരി മെമ്മോറിയൽ അവാർഡ്
9. ഫ്രണ്ട്സ് സ്കോളർഷിപ്പ്
10 ടി.എൻ വാസുദേവൻ നമ്പൂതിരി എൻഡോവ്മെന്റ്
11.വെണ്ണായിൽ കെ. ഭാനുമതിയമ്മ സ്മാരകപുരസ്കാരം
12.എ. എൻ സോമശേഖര പിള്ള അവാർഡ്.
13. വെട്ടിതുരുത്തിൽ വി. എൻ കേശവപിള്ള മെമ്മോറിയൽ അവാർഡ്
14. കാരുവള്ളിൽ നീലകണ്ഠപിള്ള മെമ്മോറിയൽ അവാർഡ്
15. ശ്രീ. സോണി ജോസഫ് കാഞ്ഞിരക്കാട്ട് മെമ്മോറിയൽ അവാർഡ്
16. സി. വി മനോജ് കുമാർ മെമ്മോറിയൽ എൻഡോവ്മെന്റ്
17. ശ്രീമതി എം. ഡി ലക്ഷ്മിക്കുട്ടിയമ്മ എൻഡോവ്മെന്റ്
18. ശ്രീമതി ശാരദാമണിയമ്മ എൻഡോവ്മെന്റ്
19. കെ. എസ് മൂസ് മെമ്മോറിയൽ എൻഡോവ്മെന്റ്
20. എ. കെ പരമേശ്വരൻ നായർ എൻഡോവ്മെന്റ്
21.പി. എസ് അനിൽ പ്രസാദ് മെമ്മോറിയൽ എൻഡോവ്മെന്റ്
22. കെ. ശങ്കരനുണ്ണി മെമ്മോറിയൽ എൻഡോവ്മെന്റ്
23 കെ.വി ബാലകൃഷ്ണൻ നായർ മെമ്മോറിയൽ എൻഡോവ്മെന്റ്
24.കെ. വി വേലായുധൻ നായർ കാമുണ്ടയിൽ മെമ്മോറിയൽ അവാർഡ്
പി .ടി .എ
സ്കൂൾ പി .ടി.എ 2019 -20
കോവിഡിനിടയിലുള്ള വിഷമങ്ങിൾക്കിടയിലും സ്കൂൾ വർഷത്തെ അധ്യാപക രക്ഷാകർത്തൃസംഘടനയുടെ പൊതുയോഗം 2019-ജൂലൈ 12 ന് സ്കൂൾ ഹാളിൽ വച്ചുചേർന്നു, അജണ്ട പ്രകാരമുള്ള പരിപാടികൾക്കുശേഷം യോഗം താഴെ പറയുന്നവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.
ഹരിദാസ്. പി എസ് (പ്രസിഡന്റ് )
പി. ബി സജി
(വൈസ് പ്രസിഡന്റ് )
എക്സിക്യൂട്ടീവ് അംഗങ്ങൾ
സുരേഷ്. കെ. കെ
പ്രകാശ്. ആർ
ഹരിക്കുട്ടൻ. റ്റി. വി
ഷാജിമോൻ. കെ
അനിൽകുമാർ. കെ ആർ
റ്റി. കെ ശ്രീകുമാർ
അമ്പിളി സംജു
മിനിമോൾ. പി റ്റി
രുഗ്മിണി വിജയൻ
ബിന്ദു മോഹൻ
മണി രമേശ്
മിനി മുരളി
നീതു
ലേഖ ബിജു
പ്രീത സന്തോഷ്.
സ്കൂൾ പി .ടി.എ 2020-21
ഹരിദാസ്. പി എസ് (പ്രസിഡന്റ് )
പി. ബി സജി
(വൈസ് പ്രസിഡന്റ് )
എക്സിക്യൂട്ടീവ് അംഗങ്ങൾ
സുരേഷ്. കെ. കെ
പ്രകാശ്. ആർ
ഹരിക്കുട്ടൻ. റ്റി. വി
ഷാജിമോൻ. കെ
അനിൽകുമാർ. കെ ആർ
റ്റി. കെ ശ്രീകുമാർ
അമ്പിളി സംജു
മിനിമോൾ. പി റ്റി
രുഗ്മിണി വിജയൻ
ബിന്ദു മോഹൻ
മണി രമേശ്
മിനി മുരളി
നീതു
ലേഖ ബിജു
പ്രീത സന്തോഷ്.
സ്കൂൾ പി .ടി.എ 2021-22
ഹരിദാസ്. പി എസ് (പ്രസിഡന്റ് )
സുരേഷ്. കെ. കെ
(വൈസ് പ്രസിഡന്റ് )
എക്സിക്യൂട്ടീവ് അംഗങ്ങൾ
മിനി ഹരി
ബിന്ദു മോഹൻ
ഹരിക്കുട്ടൻ. റ്റി. വി
ശ്രീജ പ്രശാന്ത്
പ്രകാശ്. ആർ
രുഗ്മിണി വിജയൻ
ഹരിക്കുട്ടൻ. റ്റി. വി
എസ് ഗിരിജ
ഗിരിജ ബി നായർ
വി ആർ ലാസ
ബിനു എസ് നായർ
ബിജുകുമാർ ആർ
മിനി പി
മാതൃരക്ഷകർത്തൃസമതി
സ്കൂളിന്റെ മികവാർന്ന പ്രവർത്തനങ്ങൾക്ക് വേണ്ട ഊർജ്ജം നമുക്ക് പകർന്നു തരുന്നത് ഇവിടത്തെ എം പി റ്റി എ ആണ്. ശ്രീമതി ബീന വിജയൻ ചെയർ പേഴ്സണും ശ്രീമതി ശ്രീജ മനോജ് വൈസ് ചെയർപേഴ്സണുമായുള്ള വളരെ സജീവമായ സമിതി സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളിലും പങ്കെടുക്കുന്നു.അജണ്ട പ്രകാരമുള്ള പരിപാടികൾക്കുശേഷം യോഗം താഴെ പറയുന്നവരെ എം പി റ്റി എ ഭാരവാഹികളായി തിരഞ്ഞെടുത്തു.
മിനി ഹരി (ചെയർ പേഴ്സൺ )
ശ്രീജ മനോജ് (വൈസ് ചെയർ പേഴ്സൺ )
മായ എസ് വാര്യർ.
ദീപ്തി വാര്യർ.
ശ്രീജ പ്രശാന്ത്.
പത്ര താളുകളിൽ കിടങ്ങൂർ എൻ എസ്സ് എസ്സ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1930 - | പുതുവേലിൽ കൃഷ്ണപിളള |
1941 - 42 | |
1942 - 51 | |
1951 - 55 | |
1955- 58 | |
1958 - 61 | |
1961 - 72 | |
1972 - 82 | എൻ. എൻ. നമ്പൂതിരി |
1988 - 89 | കെ. ശങ്കരനുണ്ണി |
1989 - 91 | എൻ. ദാമോദരകൈമൾ |
1991 - 92 | കെ. സരസ്വതിയമ്മ. |
1992 - 93 | പി. എൻ. സരോജിനിയമ്മ. |
1993 - 94 | റ്റി. ജെ. രാധമ്മ. |
1994 - 95 | എസ്. ശാന്താദേവി. |
1995 - 96 | ജി. ജഗദമ്മ. |
1996 - 97 | ജി. വിമല. |
1997 - 2000 | പി. ശാന്തകുമാരിയമ്മ. |
2000 - 01 | എൻ. രമാദേവി. |
2001 - 04 | പി. ഇന്ദിരാമ്മ. |
2004 - 08 | സി. വൽസലകുമാരി. |
2008 - 09 | കെ. പി. മായാദേവി. |
2009-11 | എസ്. ഗീതാറാണി. |
2011-15 | കെ.ബി. ശ്രീദേവി. |
2015-16 | എം. കെ ശ്രീകുമാരി. |
2016-17 | രമ.ബി.നായർ. |
2017-19 | കെ.സുരേഷ് |
2019-20 | കെ ശ്രീദേവി |
2020- | ബിജു കുമാർ |