"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→പഠനപരിപോഷണ പദ്ധതികൾ) |
(ചെ.) (→അക്കാദമിക മാസ്റ്റർ പ്ലാൻ) |
||
വരി 88: | വരി 88: | ||
== അക്കാദമിക മാസ്റ്റർ പ്ലാൻ == | == അക്കാദമിക മാസ്റ്റർ പ്ലാൻ == | ||
<p align="justify">വിവരസാങ്കേതികവിദ്യയുടെ വികാസം പൊതുവിദ്യാലയങ്ങളുടെ നിലവാരം അതിന്റെ പാരമ്യതയിലെത്തിക്കുവാൻ സാധിച്ചു. കുുട്ടികളുടെ ശേഷികൾ വികസിപ്പിക്കുന്നതിനും അതുവഴി പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്നതിനും ഗവൺമെന്റ് മുന്നോട്ടുവച്ചിരിക്കുന്ന 'അക്കാദമികമാസ്ററ൪ പ്ലാന'നുസരിച്ചുള്ള പ്രവ൪ത്തനങ്ങൾ 'വി.പി.എസ്.എച്ച്.എസ്.എസ് ഫോർ ബോയ്സ് വെങ്ങാനൂരും' ആരംഭിച്ചുകഴിഞ്ഞു. വിഴിഞ്ഞം കൗൺസിലർ ശ്രീ റഷീദ് ഉദ്ഘാടനം നി൪വ്വഹിച്ച ഈ ക൪മ്മപദ്ധതിയുടെ പ്രവ൪ത്തനങ്ങൾ അനുസ്യൂതം തുടർന്നുവരുന്നു. [https://ml.wikipedia.org/wiki/%E0%B4%A8%E0%B4%B5_%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3_%E0%B4%AE%E0%B4%BF%E0%B4%B7%E0%B5%BB നവകേരളമിഷന്റെ] ഭാഗമായി, വിദ്യാഭ്യാസ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുവാനുതകുന്ന സമഗ്രവിദ്യാഭ്യാസ നവീകരണ പദ്ധതി കുട്ടികൾ കൈവരിക്കേണ്ട ശേഷികളും ധാരണകളും ഉറപ്പുവരുത്തുന്നു. 2020 സെപ്റ്റംബർ 9 ന് കൈറ്റ് വിക്ടേഴ്സ് ചാനൽ വഴി ഓൺലൈനായി മുഖ്യമന്ത്രി പിണറായി വിജയൻ 34 വിദ്യാലയങ്ങളുടെ ഉദ്ഘാടനത്തിലൂടെ പൊതു വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങൾ എന്ന ലക്ഷ്യം സാക്ഷാൽക്കൃതമാക്കി. ഞങ്ങളുടെ സ്ക്കൂളും ഈ കർമ്മ പദ്ധതിയ ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ അനുസ്യൂതം തുടർന്നു വരുന്നു.</p> | <p align="justify">വിവരസാങ്കേതികവിദ്യയുടെ വികാസം പൊതുവിദ്യാലയങ്ങളുടെ നിലവാരം അതിന്റെ പാരമ്യതയിലെത്തിക്കുവാൻ സാധിച്ചു. കുുട്ടികളുടെ ശേഷികൾ വികസിപ്പിക്കുന്നതിനും അതുവഴി പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്നതിനും ഗവൺമെന്റ് മുന്നോട്ടുവച്ചിരിക്കുന്ന 'അക്കാദമികമാസ്ററ൪ പ്ലാന'നുസരിച്ചുള്ള പ്രവ൪ത്തനങ്ങൾ 'വി.പി.എസ്.എച്ച്.എസ്.എസ് ഫോർ ബോയ്സ് വെങ്ങാനൂരും' ആരംഭിച്ചുകഴിഞ്ഞു. വിഴിഞ്ഞം കൗൺസിലർ ശ്രീ റഷീദ് ഉദ്ഘാടനം നി൪വ്വഹിച്ച ഈ ക൪മ്മപദ്ധതിയുടെ പ്രവ൪ത്തനങ്ങൾ അനുസ്യൂതം തുടർന്നുവരുന്നു. [https://ml.wikipedia.org/wiki/%E0%B4%A8%E0%B4%B5_%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3_%E0%B4%AE%E0%B4%BF%E0%B4%B7%E0%B5%BB നവകേരളമിഷന്റെ] ഭാഗമായി, വിദ്യാഭ്യാസ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുവാനുതകുന്ന സമഗ്രവിദ്യാഭ്യാസ നവീകരണ പദ്ധതി കുട്ടികൾ കൈവരിക്കേണ്ട ശേഷികളും ധാരണകളും ഉറപ്പുവരുത്തുന്നു. 2020 സെപ്റ്റംബർ 9 ന് കൈറ്റ് വിക്ടേഴ്സ് ചാനൽ വഴി ഓൺലൈനായി മുഖ്യമന്ത്രി പിണറായി വിജയൻ 34 വിദ്യാലയങ്ങളുടെ ഉദ്ഘാടനത്തിലൂടെ പൊതു വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങൾ എന്ന ലക്ഷ്യം സാക്ഷാൽക്കൃതമാക്കി. ഞങ്ങളുടെ സ്ക്കൂളും ഈ കർമ്മ പദ്ധതിയ ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ അനുസ്യൂതം തുടർന്നു വരുന്നു.</p> | ||
==പഠനപരിപോഷണ പദ്ധതികൾ== | |||
*[[/'''നവപ്രഭ'''|'''നവപ്രഭ''']] | |||
*[[/'''ഉച്ചഭക്ഷണ പദ്ധതി'''|'''ഉച്ചഭക്ഷണ പദ്ധതി''']] | |||
*[[/'''വീട് ഒരു വിദ്യാലയം'''|'''വീട് ഒരു വിദ്യാലയം''']] | |||
*[[/'''സ്കൂൾ കൗൺസിലിംഗ്'''|'''സ്കൂൾ കൗൺസിലിംഗ്''']] | |||
*[[/'''ഭിന്നശേഷിക്കാർക്കുള്ള പഠനം'''|'''ഭിന്നശേഷിക്കാർക്കുള്ള പഠനം''']] | |||
*[[/'''മറ്റുപദ്ധതികൾ'''|'''മറ്റുപദ്ധതികൾ''']] | |||
== പ്രധാനാധ്യാപകർ == | == പ്രധാനാധ്യാപകർ == |
20:29, 9 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ | |
---|---|
വിലാസം | |
വെങ്ങാനൂർ വി.പി.എസ്. മലങ്കര ഹയർ സെക്കന്ററി സ്ക്കൂൾ വെങ്ങാനൂർ , വെങ്ങാനൂർ പി.ഒ. , 695523 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1920 |
വിവരങ്ങൾ | |
ഫോൺ | 0471 2480231 |
ഇമെയിൽ | vpshssvgr@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44046 (സമേതം) |
എച്ച് എസ് എസ് കോഡ് | 01063 |
യുഡൈസ് കോഡ് | 32140200510 |
വിക്കിഡാറ്റ | Q64036097 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | ബാലരാമപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | കോവളം |
താലൂക്ക് | നെയ്യാറ്റിൻകര |
ബ്ലോക്ക് പഞ്ചായത്ത് | അതിയന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ തിരുവനന്തപുരം |
വാർഡ് | 59 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 1780 |
പെൺകുട്ടികൾ | 544 |
ആകെ വിദ്യാർത്ഥികൾ | 2324 |
അദ്ധ്യാപകർ | 52 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 518 |
പെൺകുട്ടികൾ | 56 |
ആകെ വിദ്യാർത്ഥികൾ | 574 |
അദ്ധ്യാപകർ | 22 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ജസ്ററിൻ രാജ് |
പ്രധാന അദ്ധ്യാപിക | ബിന്ദു എം ആർ |
പി.ടി.എ. പ്രസിഡണ്ട് | ജയകുമാർ ആർ |
എം.പി.ടി.എ. പ്രസിഡണ്ട് | സിനി ആർ ചന്ദ്രൻ |
അവസാനം തിരുത്തിയത് | |
09-11-2023 | Vpsbhssvenganoor |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കേരളത്തി൯െറ തലസ്ഥാനനഗരിയായ തിരുവനന്തപുരത്തിലെ ചരിത്രമുറങ്ങുന്നനാടാണ് വെങ്ങാനൂ൪.മഹാനായ അയ്യങ്കാളി എന്ന ദിവ്യപുരുഷന്റെ ജന്മം കൊണ്ട് പരിപാവനമായ നാട്ടിൽ ഒരു പൊൻ തൂവലായി ശോഭിക്കുകയാണ് വി പി എസ് ഹയർസെക്കന്ററി സ്കൂൾ എന്ന സരസ്വതീ ക്ഷേത്രം. തിരുവന്തപുരം ജില്ലയിൽ - നെയ്യാറ്റിൻകര താലൂക്കിൽ തിരുവന്തപുരം കോർപ്പറേഷൻ പരിധിയിലുള്ള ഞങ്ങളുടെ സ്കൂൾ തിരുവനന്തപുരം ലോകസഭാമണ്ഡലത്തിലും കോവളം നിയമസഭാമണ്ഡലത്തിലുമായാണ് നിലകൊള്ളുന്നത്. നെയ്യാറ്റിൻകര വിദ്യാഭ്യാസജില്ലയിലെ ബാലരാമപുരപുരം സബ്ജില്ലയിൽ ഉൾപ്പെട്ട ഒരു എയ്ഡഡ് സ്ഥാപനമായ ഈ സ്കൂൂളിന് നൂറുവ൪ഷത്തെ പഴക്കമുണ്ട്.1920ൽ ആണ് ഈ വിദ്യാലയം സ്ഥാപിതമായത്. വെങ്ങാനൂർ എന്ന ഗ്രാമത്തിന്റെ സർവ്വതോന്മഖമായ പുരോഗതിക്ക് നിദാനമായ ഈ വിദ്യാലയം തിരുവനന്തപുരം പട്ടണത്തിൽ നിന്ന് ഏകദേശം 15 കി.മീ. തെക്കു പടിഞ്ഞാറുമാറി സ്ഥിതി ചെയ്യുന്നു.
ചരിത്രം
വളരെ പ്രശസ്തമായ സേവനപാരമ്പര്യമുള്ള പശ്ചാത്തലമാണ് ഈ വിദ്യാലയത്തിനുള്ളത്. യശ:ശരീരനായ ശ്രീ എൻ വിക്രമൻ പിള്ള 1920 -ൽ സ്ഥാപിച്ച വെങ്ങാനൂർ ഇംഗ്ലീഷ് മിഡിൽ സ്കൂൾ 1945 -ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. പിൽക്കാലത്ത് വിവിധ മണ്ഡലങ്ങളിൽ പ്രശസ്തരും പ്രഗത്ഭരുമായ പലരും ഈ വിദ്യായലത്തിന്റെ സംഭാവനകളാണ് . 1961-ൽ വിദ്യാർത്ഥികളുടെ ബാഹുല്യം കണക്കിലെടുത്ത് ബോയ്സ് ഹൈസ്കൂൾ, ഗേൾസ് ഹൈസ്കൂൾ എന്നിങ്ങനെ വിഭജിക്കപ്പെട്ടു. ദിവംഗതരായ എൻ.പത്മനാഭപിള്ളയും, എ.സരസ്വതി അമ്മയും ഇരു സ്കൂളുകളിലേയും മാനേജർമാരായിരുന്നു.1986 -ൽ സെപ്തംബറിൽ രണ്ടു സ്കൂളുകളും പ്രത്യേകം മാനേജ്മെന്റുകളുടെ നിയന്ത്രണത്തിലായി. ഈ വിദ്യായലത്തിന്റെ സർവ്വതോൻമുഖമായ പുരോഗതിയ്ക്കു വേണ്ടി 1986 മുതൽ അശ്രാന്തം പ്രയത്നിക്കുകയും 1998-ൽ ഒരു ഹയർ സെക്കന്റെറി സ്കളായി ഈ സ്ഥാപനത്തെ ഉയർത്തുകയും ചെയ്തത് മാനേജർ ശ്രീ ഗോപകുമാ൪സാറാകുന്നു.
ഭൗതിക സൗകര്യങ്ങൾ
മൂന്നര ഏക്ക൪ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹയ൪സെക്കന്ററി, ഹൈസ്ക്കൂൾ, യു പി വിഭാഗം എന്നിവയിലായി 59 ക്ലാസ് മുറികളുണ്ട്. മൂന്ന് നിലയുള്ള മികവുറ്റ ധാരാളം സജ്ജീകരണങ്ങളുള്ള വിപുലമായ കെട്ടിടത്തിലാണ് എല്ലാ ക്ലാസ്സ്മുറികളും ഒതുങ്ങുന്നത്. 20 സ്മാർട്ട് റും .ഉൾപ്പെട്ടിട്ടുണ്ട്. ഈ സ്കൂൾ ഇന്ന് മലങ്കര മാനേജ്മെന്റിന്റെ കീഴിലായതോടെ വിപുലീകൃതമായ സഞ്ജീകരണങ്ങളാണ് നേടിയെടുത്തത്.. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. എല്ലാ ക്ലാസ്സു മുറികളും ഹൈടെക്കായി മാറിയിരിക്കുന്നു . ഒരു മിഡിൽ സ്കൂളായിട്ടു തുടങ്ങിയ ഈ വിദ്യാലയം ഇന്ന് നൂറിന്റെ നിറവിൽ എത്തി നിൽക്കുകയാണ്. അധികവായനയ്ക്ക്
പാഠ്യേതര പ്രവർത്തനങ്ങൾ
അക്കാദമിക മാസ്റ്റർ പ്ലാൻ
വിവരസാങ്കേതികവിദ്യയുടെ വികാസം പൊതുവിദ്യാലയങ്ങളുടെ നിലവാരം അതിന്റെ പാരമ്യതയിലെത്തിക്കുവാൻ സാധിച്ചു. കുുട്ടികളുടെ ശേഷികൾ വികസിപ്പിക്കുന്നതിനും അതുവഴി പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്നതിനും ഗവൺമെന്റ് മുന്നോട്ടുവച്ചിരിക്കുന്ന 'അക്കാദമികമാസ്ററ൪ പ്ലാന'നുസരിച്ചുള്ള പ്രവ൪ത്തനങ്ങൾ 'വി.പി.എസ്.എച്ച്.എസ്.എസ് ഫോർ ബോയ്സ് വെങ്ങാനൂരും' ആരംഭിച്ചുകഴിഞ്ഞു. വിഴിഞ്ഞം കൗൺസിലർ ശ്രീ റഷീദ് ഉദ്ഘാടനം നി൪വ്വഹിച്ച ഈ ക൪മ്മപദ്ധതിയുടെ പ്രവ൪ത്തനങ്ങൾ അനുസ്യൂതം തുടർന്നുവരുന്നു. നവകേരളമിഷന്റെ ഭാഗമായി, വിദ്യാഭ്യാസ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുവാനുതകുന്ന സമഗ്രവിദ്യാഭ്യാസ നവീകരണ പദ്ധതി കുട്ടികൾ കൈവരിക്കേണ്ട ശേഷികളും ധാരണകളും ഉറപ്പുവരുത്തുന്നു. 2020 സെപ്റ്റംബർ 9 ന് കൈറ്റ് വിക്ടേഴ്സ് ചാനൽ വഴി ഓൺലൈനായി മുഖ്യമന്ത്രി പിണറായി വിജയൻ 34 വിദ്യാലയങ്ങളുടെ ഉദ്ഘാടനത്തിലൂടെ പൊതു വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങൾ എന്ന ലക്ഷ്യം സാക്ഷാൽക്കൃതമാക്കി. ഞങ്ങളുടെ സ്ക്കൂളും ഈ കർമ്മ പദ്ധതിയ ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ അനുസ്യൂതം തുടർന്നു വരുന്നു.
പഠനപരിപോഷണ പദ്ധതികൾ
- നവപ്രഭ
- ഉച്ചഭക്ഷണ പദ്ധതി
- വീട് ഒരു വിദ്യാലയം
- സ്കൂൾ കൗൺസിലിംഗ്
- ഭിന്നശേഷിക്കാർക്കുള്ള പഠനം
- മറ്റുപദ്ധതികൾ
പ്രധാനാധ്യാപകർ
പ്രധാനാധ്യാപകർ ഇതുവരെ | ||
---|---|---|
ക്രമനമ്പർ | പേര് | കാലഘട്ടം |
1 | ശ്രീ ജ്ഞാനപ്പാവു നാടാ൪ | 1920 |
2 | ശ്രീ പി നീലകണ്ഠപ്പിള്ള | 1920-21 |
3 | ശ്രീ എൻ നാഗം പിള്ള | 1921-45 |
4 | ശ്രീ കെ മാധവൻ പിള്ള | 1945-50 |
5 | ശ്രീ വി എൻ മാധവൻ പിള്ള | 1950-56 |
6 | ശ്രീ വി പരമേശ്വരൻ നായർ | 1956-83 |
7 | ശ്രീ ജി ലോയ്ഡ് ജോർജ്ജ് | 1983-86 |
8 | ശ്രീമതി പി വിജയമ്മ | 1986-87 |
9 | ശ്രീമതി കമലാബായി അമ്മ | 1987-90 |
10 | ശ്രീ എൻ ഗോപിനാഥൻ നായർ | 1990-94 |
11 | ശ്രീ കെ ചന്ദ്രശേഖരൻ നായർ | 1994-95 |
12 | ശ്രീമതി ഡി ജയകുമാരി അമ്മ | 1995-97 |
13 | ശ്രീമതി കെ സൗദാമിനി | 1997 |
14 | ശ്രീമതി എസ് വസന്താദേവി | 2006-08 |
15 | ശ്രീമതി എസ് തുളസി | 2008-10 |
16 | ശ്രീമതി എസ് പത്മകുമാരി | 2010-11 |
17 | ശ്രീമതി എസ് ശകുന്തള | 2011-14 |
18 | ശ്രീമതി കെ പി കലാദേവി | 2014-20 |
19 | ശ്രീമതി എം ആർ ബിന്ദു | 2020- - |
പ്രിൻസിപ്പൽ
പ്രിൻസിപ്പൽ - ഇതുവരെ | ||
---|---|---|
1 | ശ്രീമതി വസന്തകുമാരി അമ്മ | 1997-2002 |
2 | ശ്രീമതി റ്റി ശ്രീകുമാരി അമ്മ | 2002-2004 |
3 | ശ്രീമതി ബി ലില്ലി പോൾ | 2004-2006 |
4 | ശ്രീ പി വിജയകുമാരൻ നായർ | 2006-2007 |
5 | ശ്രീ എസ് നാരായണൻ നായർ | 2007-2011 |
6 | ശ്രീമതി എസ് പത്മകുമാരി | 2011-2019 |
7 | ശ്രീ പി വിൻസെന്റ് | 2019- --- |
വി.പി.എസ്.എച്ച്.എസ്.എസ് വെങ്ങാനൂർ-ശതാബ്ദിയുടെ നിറവിൽ
ഒരുപ്രദേശത്തെയാകെ അറിവിന്റെയും നന്മയുടെയും പ്രഭയിലേയ്ക്കാനയിച്ച ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ നൂറാം പിറന്നാളാഘോഷങ്ങൾക്ക് തിരശ്ശീല വീണിരിക്കുകയാണ്. ഒരു നൂറ്റാണ്ടു മുമ്പ് വെങ്ങാനൂർ എന്ന പ്രകൃതിരമണീയമായ ഗ്രാമത്തിൽ തുടങ്ങിയ ഒരു പുണ്യകർമ്മം ഇന്ന് പടർന്നുപന്തലിച്ച് പല തലമുറകൾക്ക് താങ്ങും തണലുമായി. ശതാബ്ദിയൂടെ നിറവിൽനില്ക്കുന്ന സ്ക്കൂളിന്റെ പുരോഗതിയിലേയ്ക്കുള്ള പ്രയാണത്തിൽ ഉത്തമരായ വ്യക്തിത്ത്വങ്ങൾ മാർഗ്ഗദീപങ്ങളായി. അധിക വായനയ്ക്ക്[1]
മാനേജ്മെന്റ്
കഴിഞ്ഞ ഒരു നൂറ്റാണ്ടു മുമ്പ് ജന്മമമെടുത്ത ഈ സ്കൂൾ ഇന്ന് പുരോഗതിയിൽ നിന്ന് പുരോഗതിയിലേയ്ക്ക് പ്രയാണം ചെയ്യുന്നു. ഈ സരസ്വതീ ക്ഷേതത്തിന് ദീർഘദർശിയായ, പ്രതിഭാശാലിയായ ഒരു മഹാ മനുഷ്യന്റെ കഥ പറയാനുണ്ട്- ശ്രീ എൻ വിക്രമൻ പിള്ള എന്ന ദിവ്യപുരുഷന്റെ കഥ. കൊല്ലവർഷം 1095 ഇടവമാസം 5-ആം തിയതി ഈ വിദ്യാലയം സ്ഥാപിതമാകുമ്പോൾ ആ ദിവസം ചരിത്രത്തിന്റെ പൊൻതാളുകളിൽ എഴുതപ്പെടുകയായിരുന്നു. ഇന്ന് ഈ വിദ്യാലയക്ഷേത്രം വിദ്യാഭ്യാസ സാംസ്കാരിക ചൈതന്യത്തിന്റെ നിറകുടങ്ങളായ മലങ്കര കാത്തലിക് മാനേജ് മെന്റിന്റെ ഭദ്രമായ കൈകളിലാണ്. മലങ്കര സഭയുടെ പാറശ്ശാല രൂപത ബിഷപ്പ് അഭിവന്ദ്യ ഡോ.തോമസ് മാർ യൗസേബിയസ് തിരുമേനി മാനേജർ സ്ഥാനം ഏറ്റെടുത്തിരിക്കുന്നു. ശതാബ്ദിയുടെ നിറവിൽ ഇന്ന് നിൽക്കുമ്പോൾ ആൺകുട്ടികളോടൊപ്പം പെൺകുട്ടികളും ഈ സ്കൂളിൽ പ്രവേശനം നേടിക്കഴിഞ്ഞിരിക്കുന്നു എന്നത് എന്നും ഈ നാടിന് അഭിമാനിക്കാൻ വകയായിരിക്കുന്നു. വി പി എസ് ഹയർ സെക്കന്ററി സ്കൂൾ എന്ന് ഈ വിദ്യാലയത്തിന് പുനർനാമകരണം ചെയ്തിരിക്കുന്നു
വഴികാട്ടി - ഞങ്ങളുടെ വിദ്യാലയത്തിലേയ്ക്ക്
- നെയ്യാറ്റിൻകര ബസ് സ്റ്റേഷനിൽ നിന്നും പതിനഞ്ചു കിലോമീറ്റർ അകലെ ബാലരാമപുമം-വിഴിഞ്ഞം റോഡിൽ 'വെങ്ങാനൂർ ജ്ങ്ഷനിൽവി.പി.എസ്.ഹയർ സെക്കന്ററി സ്ക്കൂൾ വെങ്ങാനൂർ' സ്ഥിതിചെയ്യുന്നു.
- വിഴിഞ്ഞം ബസ് സ്റ്റേഷനിൽ നിന്ന് മൂന്നു കിലോമീറ്റർ നീങ്ങി വെങ്ങാനൂർ ജംങ്ഷനിലായാണ് സ്കൂളിന്റെ സ്ഥാനം.
- തിരുവന്തപുരം ബസ് സ്റ്റേഷനിൽ നിന്ന് തിരുവല്ലം വഴി പാച്ചല്ലൂർ വഴി ഇടത്തോട്ടു തിരിഞ്ഞ് പതിനാല് കിലോമീറ്റർ അകലെയായിട്ടു വെങ്ങാനൂർ ജ്ങ്ഷനിൽ സ്ഥിതിചെയ്യുന്നു.
- തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും 16 കിലോമീറ്റർ നീങ്ങി സ്ഥിതിചെയ്യുന്നു.
- കോവളം ബൈപാസ് റോഡു പോകുന്ന കല്ലുവെട്ടാംകുഴിയിൽ നിന്നും വടക്കുഭാഗത്തായി ഒന്നര കിലോമീറ്റർ അകലെയാണ് സ്കൂൾ സ്ഥിതിചെയ്യുന്നു.
- വിഴിഞ്ഞം കാട്ടാക്കട റോഡു പോകുന്ന മുള്ളുമുക്ക് എന്ന സ്ഥലത്തുനിന്നും 2 കിലോമീറ്റർ അകലെയാണ് സ്കൂളിന്റെ സ്ഥാനം.
- വിഴിഞ്ഞം - പൂവ്വാർ റോഡിൽ മുക്കോല ജംഗ്ഷനിൽ നിന്നും(3 കി.മീ) വിഴിഞ്ഞം - ബാലരാമപുരം റോഡിലൂടെ മുള്ളു മുക്ക് ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് സ്കൂളിലെത്താം
- തിരുവനന്തപുരത്തു തമ്പാനൂർ ബസ് സ്റ്റേഷൻ നിന്നും പള്ളിച്ചൽ വിഴിഞ്ഞം വഴി, തിരുവനന്തപുരം കളിയിക്കാവിള ദേശീയ പാതയിലൂടെ പള്ളിച്ചൽ ജംഗ്‌ഷനിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് വെങ്ങാനൂർജംഗ്ഷനിൽ
{{#multimaps:8.39610,77.00320 | zoom=18 }}
- ↑ ആ൪ട്ടിമിസ്-2020(ശതാബ്ദിയുടെ നിറവിൽ-സ്കൂൾമാഗസി൯)
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 44046
- 1920ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ