'''സ്വതന്ത്ര വിജ്‍ഞാനോത്സവത്തിന്റെ ഭാഗമായി ഓപ്പൺ ഹാർഡ് വെയർ ഉൾപ്പെടുന്ന IT കോർണർ ഡിജിറ്റൽ പോസ്റ്റർ നിർമ്മാണം ഫ്രീഡംഫെസ്റ്റുമായി ബന്ധപ്പെട്ട സ്പെഷ്യൽ അസംബ്ലി തുടങ്ങിയവ ആഗസ്റ്റ് 10,11,12 തീയതികളിലായി സംഘടിപ്പിച്ചു.അതോടൊപ്പം ഫ്രീഡംഫെസ്റ്റിന്റെ ഭാഗമായി തിരുവനന്തപുരം ടാഗോർ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പ്രദർശനത്തിൽ പങ്കെടുക്കാൻ നമ്മുടെ സ്കുളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൽ നിന്നും 43 വിദ്യാർത്ഥികളും 5 അധ്യാപകരും പങ്കെടുത്തു.'''
1924 ൽ ശ്രീമൂലം തിരുനാൾ മഹാരാജാവ് സ്ഥാപിച്ച സർക്കാർ വിദ്യാലയമാണ് തിരുവനന്തപുരം-കൊല്ലം ജില്ലകളുടെ അതിർത്തിപ്രദേശമായ മടത്തറയിൽ സ്ഥിതിചെയ്യുന്ന ജി.എച്ച്.എസ്.മടത്തറകാണി.1924 ൽ കലയപുരം കാണി എൽ.പി.എസ്.എന്ന പേരിൽ ആരംഭിച്ച സ്‍കൂളാണ് 1964 ൽ യു.പി.എസ്.ആയും 1980 ൽ ഹൈസ്‍കൂൾ ആയും ഉയർത്തപ്പെട്ടത്. ഗണിതശാസ്ത്രമേളയിൽ സംസ്‍ഥാനതലത്തിൽ വർക്കിംഗ് മോഡൽ വിഭാഗത്തിൽ മൂന്നാം സ്ഥാനം നേടാൻ ഈ സ്‍കൂളിലെ അൻസീന എന്ന കുട്ടിക്ക് കഴിഞ്ഞിട്ടുണ്ട്. 2008-2009 അധ്യയനവർഷത്തിൽ കോഴിക്കോട്ടുകാരനായ ശ്രീ.സി.സി..ജേക്കബ് സാർ ഈ സ്‍കൂളിലെ പ്രഥമാധ്യാപകനായി വരികയും സ്‍കൂളിന് ഒരു പുത്തൻ ഉണർവ്വ് ഉണ്ടാക്കിഎടുക്കുവാൻ ശ്രമിക്കുകയും ചെയ്‍തു.SSLC വിജയശതമാനത്തിൽ ആ വർഷത്തിൽ ഉണ്ടായ കുതിച്ചുചാട്ടം തുടരുകയും 2020-2021 വർഷത്തിൽ 100% വിജയവുമായി സമീപപ്രദേശത്തെ ഏറ്റവും ഉയർന്ന വിജയശതമാനം നേടിയ സ്‍കൂളായി മാറുന്നതിനും കഴിഞ്ഞു. ഗണിതശാസ്‍ത്രത്തിന്റെ സംസ്‍ഥാന റിസോഴ്സ് ഗ്രൂപ്പിന്റെ കോർ ഗ്രൂപ്പ് അംഗവും വിൿടേഴ്‍സ് ചാനലിൽ ക്ലാസ്സുകൾ എടുക്കുകയും ചെയ്യുന്ന ശ്രീ.വിജയകുമാർ സാർ , വിൿടേഴ്‍സ് ചാനലിൽ ക്ലാസ്സുകൾ
എടുക്കുന്ന ഫിസിക്കൽ സയൻസ് അധ്യാപിക ശ്രീമതി.മിലി ടീച്ചർ തുടങ്ങിയവർ ഈ സ്‍കൂളിലെ ഇപ്പോഴത്തെ അധ്യാപകരാണ്. ഈ സ്‍കൂളിന്റെ സർവ്വതോമുഖമായ പുരോഗതിക്കായി അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും സാമൂഹ്യ പ്രവർത്തകരും ഒറ്റക്കെട്ടായി പ്രവർത്തിച്ചുവരുന്നു.
ഭൗതികസൗകര്യങ്ങൾ
94 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും യു പി വിഭാഗത്തിന് 2 കെട്ടിടത്തിലായി 9 ക്ലാസ് മുറികളും എൽ. പി . വിഭാഗത്തിന് 2 കെട്ടിടത്തിലായി 8 ക്ലാസ് മുറികളും ഉണ്ട്.ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ബഹുമാനപ്പെട്ട എം.പി എ.സമ്പത്ത്, എം.പി ഫണ്ട് വിനിയോഗിച്ച് 2017 ജനുവരി 10-ന് സ്കൂളിനായി ഒരു സ്കൂൾബസ്സ് സമ്മാനിച്ചു.
സ്കൂൾ ബസ്
ബഹുമാനപ്പെട്ട വാമനപുരം എം.എൽ.എ അഡ്വ.ഡി.കെ.മുരളിയുടെ പ്രാദേശിക വികസനഫണ്ട് ഉപയോഗിച്ച് 2022 ഫെബ്രുവരിയിൽ പുതിയ സ്‍കൂൾ ബസ് വാങ്ങി നൽകി.
ഫോട്ടോസ്റ്റാറ്റ് മെഷീൻ. പ്രിന്റർ ഡെസ്ക്ടോപ്പ്, മേശ തുടങ്ങിയവസഹകരണ വകുപ്പിൽ നിന്നും സ്ക്കൂൾ സൊസൈറ്റിയെ ശാക്തീകരിക്കുന്നതിനായി ഒരു ലക്ഷം രൂപയുടെ ഉപകരണങ്ങൾ ലഭിക്കുകയുണ്ടായി. ഫോട്ടോസ്റ്റാറ്റ് മെഷീൻ. പ്രിന്റർ ഡെസ്ക്ടോപ്പ്, മേശ തുടങ്ങിയവ. കുട്ടികൾക് പഠന സഹായം ലഭ്യമാക്കുക എന്നതാണ് ഇതിൻ്റെ ഉദ്ദേശ്യം
സംസ്കൃതം സ്കോളർഷിപ്പ് ജേതാക്കൾ ലിഖിത സജു , . ശ്രീനുമടത്തറ സ്കൂളിന്റെ ചരിത്രത്തിലാദ്യമായി സംസ്കൃതം സ്കോളർഷിപ്പ് പരീക്ഷ എഴുതിയ രണ്ടു കുട്ടികളും വിജയികളായി. 5 Bയിൽ പഠിക്കുന്ന ലിഖിത സജു ശ്രീനു . M.S എന്നീ കുട്ടികളാണ് ആ മിടുക്കികൾ ഈ നേട്ടത്തിന് അവരെ പ്രാപ്തരാക്കിയ സുധ ടീച്ചറിനും സുരഭി ടീച്ചറിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
എം.പി..... സ്കുളിലേക്ക്...എം.പി. എ.സമ്പത്ത് സ്കൂൾ ബസ്സ് ഫ്ലാഗ് ഓഫ് ചെയ്യുന്നു
സ്കൂൾദിനങ്ങൾ 2023-24
'പ്രവേശനോത്സവം'
കൊച്ചുകൂട്ടുകാരെ വരവേല്ക്കൽ
പഠനോപകരണവിതരണം'
'പരിസ്ഥിതിദിനം'
പരിസ്ഥിതിദിനപ്രതിജ്ഞ
''വായനാദിനം
വായനാദിനത്തിൽ
പുസ്തകതോട്ടം-തുറന്നലൈബ്രറി കുട്ടികൾക്കായി ഈ വായനാദിനത്തിൽ'
''യോഗാദിനം
യോഗാദിനത്തിൽ
യോഗാദിനത്തിൽ
കുട്ടികളുടെ യോഗഡാൻസ്
'ലഹരിവിരുദ്ധദിനം-ജൂൺ 26
ലഹരിവിരുദ്ധദിനത്തിൽ
ലഹരിവിരുദ്ധദിനപരിപാടികൾ
ലഹരിവിരുദ്ധ പ്രതിജ്ഞ
കുട്ടികൾ അവതരിപ്പിച്ച ലഹരിവിരുദ്ധ മൈം
'കഥോത്സവം-പ്രീപ്രൈമറി
കഥോത്സവദിനത്തിൽ
കഥോത്സവദിനത്തിൽ കുരുന്നുകളോടൊപ്പം
''ശില്പശാല-എൽ പി തലം'
അമ്മമാർ പഠനോപകരണനിർമ്മാണത്തിൽ
''ജൂലൈ 5 വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ ദിനം'
ബഷീർ അനുസ്മരണ ദിനത്തിൽ ബഷീർ കൃതികൾ തുറന്നലൈബ്രറിയിൽ
ബഷീർ അനുസ്മരണ ദിനത്തിൽ ബഷീർ കൃതികൾ തുറന്നലൈബ്രറിയിൽ കുട്ടികൾക്കായി
'ബഷീർ അനുസ്മരണ ദിനത്തിൽ കുട്ടികൾ ബഷീർകഥാപാത്രങ്ങളായപ്പോൾ
'ബഷീർ അനുസ്മരണ ദിനത്തിൽ കുട്ടികൾ ബഷീർകഥാപാത്രങ്ങളായപ്പോൾ
ഏഴാം ക്ലാസിലെ കുട്ടികൾക്കായി ജവഹർലാൽനെഹ്രു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡനിലേക്ക് 19/07/2023 തീയതി ഒരു പഠനയാത്ര സംഘടിപ്പിച്ചു.63കുട്ടികളും അധ്യാപകരും 4യാത്രയുടെ ഭാഗമായി.സസ്യങ്ങളിലെ വിവിധ പ്രത്യംല്പാദന രീതികളെകുറിച്ച് ഡോ. ഹുസൈൻ ക്ലാസ് എടുത്തു.
പഠനയാത്ര-പാലോട് ബൊട്ടാണിക്കൽ ഗാർഡനിലേക്ക്
സസ്യങ്ങളിലെ വിവിധ പ്രത്യംല്പാദന രീതികളെകുറിച്ച് ഡോ. ഹുസൈൻ ക്ലാസ്
''സ്വതന്ത്ര വിജ്‍ഞാനോത്സവം ''''
സ്വതന്ത്ര വിജ്‍ഞാനോത്സവത്തിന്റെ ഭാഗമായി ഓപ്പൺ ഹാർഡ് വെയർ ഉൾപ്പെടുന്ന IT കോർണർ ഡിജിറ്റൽ പോസ്റ്റർ നിർമ്മാണം ഫ്രീഡംഫെസ്റ്റുമായി ബന്ധപ്പെട്ട സ്പെഷ്യൽ അസംബ്ലി തുടങ്ങിയവ ആഗസ്റ്റ് 10,11,12 തീയതികളിലായി സംഘടിപ്പിച്ചു.അതോടൊപ്പം ഫ്രീഡംഫെസ്റ്റിന്റെ ഭാഗമായി തിരുവനന്തപുരം ടാഗോർ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പ്രദർശനത്തിൽ പങ്കെടുക്കാൻ നമ്മുടെ സ്കുളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൽ നിന്നും 43 വിദ്യാർത്ഥികളും 5 അധ്യാപകരും പങ്കെടുത്തു.
എ. ജെ, നജാം മുല്ലശ്ശേരി 9447322801(സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്)
എ. ജെ, നജാസ് മുല്ലശ്ശേരി (സർവ്വേ ഡിപ്പാർട്ട്മെന്റ്)
നജീം മുല്ലശ്ശേരി (മുൻ മെമ്പർ)
അഷറഫ് പരുത്തി (ബി എസ് എൻ എൽ എഞ്ചിനീയർ)
നിസാം (കേരള ഹോട്ടൽ)
ഷിബു സലാം
മുഹമ്മദ് റാഫി
ബൈജു
മുൻ അദ്ധ്യാപകൻ
സൽമാ ബീവി
സുരേന്ദ്രൻ ആചാരി
ജോസഫ്
ഷെരീഫ്
കോട്ടുക്കൽ തുളസി
കടയ്ക്കൽ ബാബുനരേന്ദ്രൻ
CC ജേക്കബ് സാർ
സതീദേവീ ടീച്ചർ
രാജീവൻ സാർ
അംബിക ടീച്ചർ
സുധർമ്മ ടീച്ചർ
സുലീന ടീച്ചർ
പ്രവർത്തനങ്ങൾ
കുഷ്ഠ രോഗ ദിനാചരണം
പൊതുവിദ്യലായ സംരക്ഷണ യജ്ഞം
പൊതുവിദ്യാലയ സംരക്ഷണ യജ്ഞം പ്രതിജ്ഞപൊതുവിദ്യാലയ സംരക്ഷണ യജ്ഞം പ്രതിജ്ഞ
എൻറെ എഴുത്തുപെട്ടി
കൊട്ടാരക്കര താലുക്ക് ലൈബ്രറി കൌൺസിലിന്റെയും വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും സംയുക്താഭിമുഖ്യത്തിൽ, യു.പി തലത്തിലെ കുട്ടികളിൽ വായനാശീലം വളർത്തുന്നതിനു വേണ്ടിയുള്ള ഒരു പ്രവർത്തനമാണിത്.ഏറ്റവും നല്ല വായനാ കുറിപ്പിന് താലുക്ക് ലൈബ്രറി കൌൺസിൽ ക്യാഷ് അവാർഡ് നൽകുന്നതാണ്.ജനുവരിയിലെ വിജയി ആറാം ക്ലാസ്സിലെ അദ്നാൻ.
2017-18 ലെ ആദ്യ SRG
Srg
പ്രവേശനോത്സവം 2017
പുതിയ അധ്യയന വർഷത്തിന്റെ തുടക്കം
പരിസ്ഥിതി ദിനാഘോഷം
വഴികാട്ടി
തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു
തിരുവനന്തപുരം-ചെങ്കോട്ട റോഡിൽ പലോട് നിന്നും 15 കിലോമീറ്റർ കഴിയുമ്പോൾ മടത്തറ ടൌണിൽ വലതുവശത്ത് സ്കൂൾ സ്ഥിതിചെയ്യുന്നു.
പാരിപ്പള്ളി-മടത്തറ റോഡിൽ നിലമേൽ നിന്നും 19 കിലോമീറ്റർ കഴിയുമ്പോൾ മടത്തറ ടൌണിൽ വലതുവശത്ത്.