ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സയൻസ് ക്ലബ്ബ് 2020-2023 പ്രവർത്തനങ്ങൾ


'കൺവീനർമാർ''''
'എച്ച്. എസ്. വിഭാഗം-മിലി എസ് എസ്'''
'യു.പി വിഭാഗം-'''

ജൂൺ 5 - പരിസ്ഥിതിദിനം

മടത്തറക്കാണി ഗവ.ഹൈസ്ക്കൂളിലെ പരിസ്ഥിതിദിനം ആചരിച്ചു.ഔഷധസസ്യോദ്യാനവും ,പൂന്തോട്ടവും നിർമിച്ചു.വൃക്ഷത്തൈകൾ നട്ടു.പരിസ്ഥിതിദിന പ്രതിജ്ഞയെടുത്തു.

പഠനയാത്ര-പാലോട് ബൊട്ടാണിക്കൽ ഗാർഡനിലേക്ക്

ഏഴാം ക്ലാസിലെ കുട്ടികൾക്കായി ജവഹർലാൽനെഹ്രു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡനിലേക്ക് 19/07/2023 തീയതി ഒരു പഠനയാത്ര സംഘടിപ്പിച്ചു.63കുട്ടികളും അധ്യാപകരും 4യാത്രയുടെ ഭാഗമായി.സസ്യങ്ങളിലെ വിവിധ പ്രത്യംല്പാദന രീതികളെകുറിച്ച് ഡോ. ഹുസൈൻ ക്ലാസ് എടുത്തു.

വന മഹോത്സവം

വന മഹോത്സവം 2023 മടത്തരറക്കാണി ഹൈ സ്കൂളിൽ കുളത്തുപ്പുഴ റേഞ്ച് ഫോറെസ്റ്റ് ഓഫീസർ അരുൺ sir, മറ്റു ഫോറെസ്റ്റ് ഓഫീസറും കുട്ടികളും അധ്യാപകരും ചേർന്ന് 20 ഔഷധ തൈകൾ നാട്ട് ഔഷധ തോട്ടം നിർമിച്ചു.

വനസന്ദർശനം

കുട്ടികൾ കുളത്തുപ്പുഴ വനമ്യൂസിയം സന്ദർശിച്ചപ്പോള്

ശാസ്ത്രക്ലബ്ബ് ചാന്ദ്രദിനം

ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് ക്ലാസെടുക്കുന്നതിനായി സയൻസ് ക്ലബ് റിസോഴ്സ് ഗ്രൂപ്പ് അംഗങ്ങൾക്ക് മടത്തറ ശശിസാർ ക്ലാസെടുത്തു.

ജില്ലാ ശാസ്ത്രേ മേള

കുട്ടികളിൽ ശാസ്ത്രീയ അഭിരുചി വളർത്തുന്നതിന് മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സയൻസ് ക്ലബ്ബ് നമ്മുടെ സ്കൂളിലുണ്ട്. അതിനാവശ്യമായ ധാരാളം പ്രവർത്തനങ്ങൾ നടത്തുന്ന ക്ലബ്ബ് നാലാഴ്ചയിൽ ഒരിക്കൽ യോഗങ്ങൾ കൂടുകയും പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്യുന്നു.

ചാന്ദ്രദിനം

ചാന്ദ്രദിനദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തി ൽ ഹൈ സ്കൂൾ, പ്രൈമറി വിഭാഗം വിദ്ധ്യാർത്ഥികൾക്കായി പോസ്റ്റർ നിർമ്മാണം, മാഗസിൻ നിർമ്മാണം, ചന്ദ്രനെക്കുറിച്ചുള്ള കവിതകൾ-കഥകൾ ശേഖരണം എന്നിവയിൽ ഓൺലൈനായി മത്സരം, വീഡിയോ പ്രദർശനം, ചാന്ദ്രദിന ക്വിസ്സ് മത്സരം എന്നിവ നടത്തി. ചാന്ദ്രദിനവുമായി ബന്ധപ്പെട്ട വിഡിയോകൾ ക്ലാസ് ഗ്രൂപ്പുകളിൽ പങ്കുവെച്ചു. ചാന്ദ്രദിനദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ഹൈസ്കൂൾ, പ്രൈമറി വിഭാഗം വിദ്ധ്യാർത്ഥികൾക്കായി പോസ്റ്റർ നിർമ്മാണം, മാഗസിൻ നിർമ്മാണം എന്നിവയിൽ മത്സരം, വീഡിയോ പ്രദർശനം, ചാന്ദ്രദിന ക്വിസ്സ് മത്സരം എന്നിവ നടത്തി.

with a kiss to the moon എന്ന പരിപാടി ഏറെ ശ്രദ്ധയാകർഷിച്ചു

ചന്ദ്രനിൽ കാലുകുത്തിയ

നീൽ ആംസ്ടോണ്ട് മുതൽ യൂജിൻ സെർനാൽ വരെയുള്ളവരുടെ പേരുകൾ എഴുതിയ ഒരു ഏണി പ്രദർശനത്തിനു വച്ചു.

ഓസോൺ ദിനം

ഓസോൺ പാളിയുടെ സംരക്ഷണത്തിന്റെ ആവശ്യകത മനസിലാക്കാൻ 6, 7 ക്ലാസിലെ കുട്ടികൾ മറ്റ് ക്ലാസുകളിൽ ക്ലാസ് നയിച്ചു.

വിദ്ധ്യാർത്ഥികളുടെ ശാസ്ത്രീയ അഭിരുചി വളർത്തുക, അവരിലെ നൈസർഗിക കഴിവുകൾ കണ്ടെത്തി ഭാവിയിൽ തനതായ ശാസ്ത്രസാങ്കേതിക നേട്ടങ്ങൾ, ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-പ്രവൃത്തിപരിചയ-െ ഐ.സി.ടി വൈദഗ്ധ്യം എന്നിവ കൈവരിക്കുന്നതിന് വിദ്ധ്യാർത്ഥികളെ പ്രാപ്തരാക്കുക, വിജ്ഞാന വർദ്ധനവിനൊപ്പം അന്വേഷണത്വരയും ഗവേഷണബുദ്ധിയും വളർത്തിയെടുക്കുക, പഠനത്തിലൂടെ ആർജ്ജിച്ച അറിവുകൾ തനിക്കും താനുൾക്കൊള്ളുന്ന സമൂഹത്തിനും ഉതകുന്ന രീതിയിൽ നിത്യജീവിതത്തിൽ പ്രായോഗികമാക്കുക, മനുഷ്യനും തന്റെ ചുറ്റുപാടും തമ്മിലുള്ള ബന്ധത്തെക്കുറിച്ചി അറിവ് നേടുകയും ഈ അറിവ് നേടാനുള്ള നീതിശാസ്ത്രത്തെക്കുറിച്ച് മനസ്സിലാക്കുകയും ചെയ്യുക, വിവരവിനിമയസാങ്കേതിക വിദ്യയുടെ ബഹുമുഖ സാധ്യതകൾ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ ഉപയോഗപ്പെടുത്തുക ഐ.സി.ടി രംഗത്ത് ബഹുമുഖ കഴിവുകളുള്ള കുട്ടികളെ കണ്ടെത്തി പ്രോൽസാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങൾ മുന്നിൽ കണ്ടുള്ള പ്രവർത്തനങ്ങൾ നടത്തിവരുന്നു