ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി/സോഷ്യൽ സയൻസ് ക്ലബ്ബ്
സാമൂഹാ ശാസ്ത്ര ക്ലബ്ബ്
![](/images/thumb/1/11/%E0%B4%B5%E0%B4%A8%E0%B4%BF%E0%B4%A4%E0%B4%BE_%E0%B4%A6%E0%B4%BF%E0%B4%A8_%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B5%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%A8%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE.jpg/300px-%E0%B4%B5%E0%B4%A8%E0%B4%BF%E0%B4%A4%E0%B4%BE_%E0%B4%A6%E0%B4%BF%E0%B4%A8_%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B5%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%A8%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE.jpg)
![](/images/thumb/f/f0/%E0%B4%B8%E0%B4%BE%E0%B4%AE%E0%B5%82%E0%B4%B9%E0%B5%8D%E0%B4%AF_%E0%B4%B6%E0%B4%BE%E0%B4%B8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0_%E0%B4%95%E0%B5%8D%E0%B4%B2%E0%B4%AC%E0%B5%8D_%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B5%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%A8%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE.jpg/300px-%E0%B4%B8%E0%B4%BE%E0%B4%AE%E0%B5%82%E0%B4%B9%E0%B5%8D%E0%B4%AF_%E0%B4%B6%E0%B4%BE%E0%B4%B8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0_%E0%B4%95%E0%B5%8D%E0%B4%B2%E0%B4%AC%E0%B5%8D_%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B5%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%A8%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE.jpg)
![](/images/thumb/0/06/%E0%B4%B8%E0%B4%BE%E0%B4%AE%E0%B5%82%E0%B4%B9%E0%B5%8D%E0%B4%AF_%E0%B4%B6%E0%B4%BE%E0%B4%B8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0_%E0%B4%95%E0%B5%8D%E0%B4%B2%E0%B4%AC%E0%B5%8D_%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B5%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%A8%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE_1.jpg/300px-%E0%B4%B8%E0%B4%BE%E0%B4%AE%E0%B5%82%E0%B4%B9%E0%B5%8D%E0%B4%AF_%E0%B4%B6%E0%B4%BE%E0%B4%B8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0_%E0%B4%95%E0%B5%8D%E0%B4%B2%E0%B4%AC%E0%B5%8D_%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B5%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%A8%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE_1.jpg)
![](/images/thumb/0/0d/%E0%B4%B8%E0%B4%BE%E0%B4%AE%E0%B5%82%E0%B4%B9%E0%B5%8D%E0%B4%AF_%E0%B4%B6%E0%B4%BE%E0%B4%B8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0_%E0%B4%95%E0%B5%8D%E0%B4%B2%E0%B4%AC%E0%B5%8D_%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B5%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%A8%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE_2.jpg/300px-%E0%B4%B8%E0%B4%BE%E0%B4%AE%E0%B5%82%E0%B4%B9%E0%B5%8D%E0%B4%AF_%E0%B4%B6%E0%B4%BE%E0%B4%B8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0_%E0%B4%95%E0%B5%8D%E0%B4%B2%E0%B4%AC%E0%B5%8D_%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B5%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%A8%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE_2.jpg)
കൺവീനർ മാർ
HS വിഭാഗം - ഫ്രാൻസിസ് എബ്രഹാം സാർ
UP വിഭാഗം - ഷീലാ ബീഗം ടീച്ചർ.
![](/images/thumb/9/9b/%E0%B4%B8%E0%B4%BE%E0%B4%AE%E0%B5%82%E0%B4%B9%E0%B5%8D%E0%B4%AF_%E0%B4%B6%E0%B4%BE%E0%B4%B8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0_%E0%B4%95%E0%B5%8D%E0%B4%B2%E0%B4%AC%E0%B5%8D_%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B5%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%A8%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE_3.jpg/300px-%E0%B4%B8%E0%B4%BE%E0%B4%AE%E0%B5%82%E0%B4%B9%E0%B5%8D%E0%B4%AF_%E0%B4%B6%E0%B4%BE%E0%B4%B8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0_%E0%B4%95%E0%B5%8D%E0%B4%B2%E0%B4%AC%E0%B5%8D_%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B5%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%A8%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE_3.jpg)
കുട്ടികളിൽ സാമൂഹ്യവശാസ്ത്ര പഠന താൽപര്യം വർദ്ധിപ്പിക്കാനും അവരെ കൂടുതൽ സാമൂഹ്യ ബോധമുള്ള നല്ല ഭാവി പൗരൻമാരായി വളർത്തിയെടുക്കാനും ഉദ്ദേശിച്ചു കൊണ്ടാണ് സ്കൂൾ തലത്തിൽ സാമൂഹ്യ ശാസ്ത്ര ക്ലബ്ബുകൾ പ്രവർത്തിക്കുന്നത്. നമ്മുടെ സ്കൂളിൽ സാമൂഹ്യശാസ്ത്ര അധ്യാപകരുടെ മേൽ നോട്ടത്തിൽ വളരെ കാര്യക്ഷമമായി ഈ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ നടന്നുവരുകയാണ്. ദേശീയ ദിനാചരണങ്ങളുടെ ഭാഗമായി നടത്തിയ വിവിധ പരിപാടികൾക്കു പുറമേ ഈ വർഷം കോവി ഡ് പ്രതിരോധ പ്രവർത്തനങ്ങളും ഈ ക്ലബ്ബിന്റെ കർമ്മമണ്ഡലത്തിൽപ്പെട്ടു. നിർദ്ധനരായ കോവിഡ് ബാധിതർക്ക് ധനസഹായം, മരുന്ന് മറ്റ് അവശ്യ വസ്തുക്കൾ, ഭക്ഷണം എന്നിവ എത്തിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ ഇത്തവണ ഈ ക്ലബ്ബിന്റ പ്രവർത്തനത്തിൽ ഉൾപ്പെടുത്താൻ കഴിഞ്ഞു കൂട്ടികൾ അവരവരുടെ പരിസരവാസികളുടെ ജീവിതാവസ്ഥ നേരിട്ടറിയാൻ നടത്തിയ സർവ്വേയുടെ ഭാഗമായി നമ്മുടെ സ്കൂളിൽ പഠിക്കുന്ന ചില കുട്ടികളുടെ വീട്ടിൽ വൈദ്യുതീകരണം നടന്നിട്ടില്ലെന്ന് കണ്ടെത്തുകയും അത്തരം വീടുകളിൽ വൈദ്യുതി എത്തിക്കാനുള്ള നടപടികൾ ചെയ്യാൻ സ്കൂൾ PTA യുടെ സഹായത്തോടെ കഴിയുകയും ചെയ്തു ബോധവത്ക്കരണ പ്രവർത്തനങ്ങൾ പ്രത്യേകിച്ചും ലഹരി ക്കെതിരെ കുട്ടികളേയും മുതിർന്നവരെയും ബോധവാന്മാരാക്കാൻ ഉദ്ദേശിച്ചു കൊണ്ടുള്ള പ്രവർത്തനങ്ങളും കോവിഡിനെതിരെ ജാഗ്രതയുള്ളവരാകാൻ വേണ്ടി നടത്തിയ പ്രവർത്തനങ്ങളും എടുത്തു പറയേണ്ടതാണ്. ഇത്തരത്തിൽ മാതൃകാപരമായ നിരവധി പ്രവർത്തനങ്ങൾ കാഴ്ച വച്ച് നമ്മുടെ സ്കൂളിലെ സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് വളരെ കാര്യക്ഷമമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്നുവെന്ന് വളരെ സന്തോഷത്തോടെ പറഞ്ഞു കൊള്ളട്ടേ.