"എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.) (→സ്കൂൾ കാഴ്ച്ചകൾ) |
||
വരി 570: | വരി 570: | ||
പ്രമാണം:42019_sspbhss2.jpeg|'''സ്കൂൾ രൂപരേഖ ''' | പ്രമാണം:42019_sspbhss2.jpeg|'''സ്കൂൾ രൂപരേഖ ''' | ||
</gallery> | </gallery> | ||
==സ്കൂൾ കാഴ്ച്ചകൾ== | ==സ്കൂൾ കാഴ്ച്ചകൾ== |
00:08, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ | |
---|---|
വിലാസം | |
കടയ്ക്കാവൂർ കടയ്ക്കാവൂർ പി.ഒ. , 695306 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1920 |
വിവരങ്ങൾ | |
ഫോൺ | 0470 2656808 |
ഇമെയിൽ | sspbhskadakavur@gmail.com |
വെബ്‍സൈറ്റ് | sspbhss.wordpress.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42019 (സമേതം) |
എച്ച് എസ് എസ് കോഡ് | 01181 |
യുഡൈസ് കോഡ് | 32141200401 |
വിക്കിഡാറ്റ | Q64037209 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | വർക്കല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | ചിറയിൻകീഴ് |
താലൂക്ക് | ചിറയൻകീഴ് |
ബ്ലോക്ക് പഞ്ചായത്ത് | ചിറയിൻകീഴ് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്കടയ്ക്കാവൂർ |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 882 |
പെൺകുട്ടികൾ | 726 |
ആകെ വിദ്യാർത്ഥികൾ | 1608 |
അദ്ധ്യാപകർ | 70 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 75 |
പെൺകുട്ടികൾ | 44 |
ആകെ വിദ്യാർത്ഥികൾ | 119 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ദീപ ആർ ചന്ദ്രൻ |
പ്രധാന അദ്ധ്യാപിക | ശോഭ എസ് കെ |
പി.ടി.എ. പ്രസിഡണ്ട് | റസൂൽ ഷാൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ഡാലി |
അവസാനം തിരുത്തിയത് | |
15-03-2022 | Sitc |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ ദേശത്തിന്റെ പടിഞ്ഞാറെ അതിർത്തി പങ്കിടുന്ന കടയ്ക്കാവൂർ, കടലും കായലും ചേർന്നു കിടക്കുന്ന നാട്. ഗ്രാമീണത കൈവിടാതെ ആധുനികതയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന കടയ്ക്കാവൂരിന് തിലകക്കുറിയായി നിലകൊള്ളുന്ന സരസ്വതി ക്ഷേത്രമാണ് ശ്രീ സേതു പാർവ്വതി ഭായ് ഹയർ സെക്കൻഡറി സ്കൂൾ. ഒരു നാടിന്റെ വികസനത്തിൽ ഏറ്റവും പ്രധാനമാണ് ആ പ്രദേശത്ത് സ്ഥാപിച്ച് പരിപാലിക്കപ്പെടുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ. അത്തരത്തിൽ കടയ്ക്കാവൂരിന്റെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്നു എസ് എസ് പി ബി എച്ച് എസ് എസ്. ആയിരക്കണക്കിന് കുട്ടികൾ അക്ഷര മധുരം നുണഞ്ഞ ഈ വിദ്യാലയം ഉറവ വറ്റാത്ത അക്ഷയഖനിയായ ഇനിയുമേറെ പേർക്ക് അറിവിന്റെ അനന്തവിഹായസ്സിലേക്ക് ചിറകടിച്ചുയരുവാൻ ഇപ്പോഴും വിളക്കുമരം ആയി നില നിൽക്കുന്നു. എന്റെഗ്രാമത്തിലൂടെ..അധികവായനക്ക്
ചരിത്രം
വേണാടിന്റെ അധീനതയിൽ ആയിരുന്ന കടയ്ക്കാവൂർ ക്രമേണ ആറ്റിങ്ങൽ സ്വരൂപത്തിന്റെ ഭാഗമായി. ദേശീയ സ്വാതന്ത്ര്യ സമര പ്രസ്ഥാനങ്ങളുടെ ഏട് നോക്കിയാൽ ചരിത്രത്തിൽ കടയ്ക്കാവൂറിന് മഹനീയ സ്ഥാനം തന്നെ. 1920ൽ നാടിന്റെ നന്മയ്ക്കായി ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിതമായി. അതിന്റെ അന്നത്തെ പേര് കാക്കോട്ടുവിള എന്നായിരുന്നു. പ്രദേശവാസികൾക്കും വിദൂരദേശക്കാർക്കും ഒരുപോലെ വിദ്യാഭ്യാസം സാധ്യമാക്കാൻ ഈ മുത്തശ്ശി വിദ്യാലയത്തിന് കഴിഞ്ഞു. നൂറ്റാണ്ടു പഴക്കമുള്ള ഈ സ്കൂൾ ക്രമേണ പ്രൈമറി, ഹൈസ്കൂൾ എന്നിങ്ങനെ അപ്ഗ്രേഡ് ചെയ്യപ്പെട്ടു. അങ്ങനെ ശ്രീ സേതു പാർവതി ഭായി ഹൈസ്കൂൾ ആയി. ആധുനികതയുടെ തലയെടുപ്പുമായി ആറ്റിങ്ങൽ കടയ്ക്കാവൂർ റോഡിന് സമീപം സ്ഥിതി ചെയ്യുന്ന ഈ സ്കൂളിൽ ഇന്ന് ഹയർസെക്കന്ററി വിഭാഗവും പ്രവർത്തിക്കുന്നു. അധിക വായനക്ക്
സാരഥികൾ
-
എം. പരമേശ്വരൻ പിള്ള (സ്ഥാപക മാനേജർ)
-
പി.കെ.ഗോപിനാഥൻ പിള്ള ( മുൻ മാനേജർ)
-
സി.ശശിധരൻ നായർ ( മുൻ മാനേജർ)
-
ശ്രീലേഖ വി (മാനേജർ)
ഭരണചക്രം തിരിച്ചവർ
1920-ൽ സ്ഥാപിതമായ ശ്രീ സേതു പാർവതി ഭായ് ഹയർ സെക്കന്ററി സ്കൂൾ കാലാകാലങ്ങൾ ആയി മികവിന്റെ പാതയിൽ പടർന്നു പന്തലിച്ചു നിൽക്കുന്നതിന് കാരണം അർപ്പണ ബോധം ഉള്ള, നേതൃത്വ പാടവം ഉണ്ടായിരുന്ന ഒരുകൂട്ടം അധ്യാപക ശ്രേഷ്ഠർ തന്നെയാണ്. അവർ പകർന്ന വെളിച്ചം സ്കൂളിന്റെ പ്രവർത്തനത്തിനും നാടിന്റെ വികസനത്തിനും മുതൽ കൂട്ടായി.
കൂടുതൽ അറിയാൻ സ്കൂൾ ഭരണചക്രം തിരിച്ചവർ ക്ലിക്ക് ചെയ്യുക. സ്കൂൾ ഭരണചക്രം തിരിച്ചവർ
അധ്യാപകരും അനധ്യാപകരും
സ്കൂളിന് പ്രകാശമാകുന്നവരെക്കുറിച്ച് അറിയുവാൻ വികസിപ്പിക്കുക എന്നത് ക്ലിക്ക് ചെയ്യുക.'
ക്രമനമ്പർ | പേര് | തസ്തിക | |
---|---|---|---|
ക്രമനമ്പർ | പേര് | വിഷയം | |
1 | എസ് അമ്പിളി | മലയാളം | വകുപ്പ് തലവൻ |
2 | എം മിനി | മലയാളം | |
3 | ദീപ വി | മലയാളം | |
4 | അജിത വി എൽ | മലയാളം | |
5 | സനൂജ ജി എൽ | മലയാളം | |
6 | ശ്രീദേവിഅമ്മ ഒ എസ് | മലയാളം | |
7 | ജയശങ്കർ ജി | മലയാളം | |
8 | ദീപ്തി വി | ഇംഗ്ലീഷ് | വകുപ്പ് തലവൻ |
9 | ദിവ്യ എം ദാസ് | ഇംഗ്ലീഷ് | |
10 | പ്രബിത എസ് | ഇംഗ്ലീഷ് | |
11 | മിനി മോഹൻ | ഇംഗ്ലീഷ് | |
12 | വൈഷ്ണവി | ഇംഗ്ലീഷ് | |
13 | ഹരികുമാർ ആർ | ഹിന്ദി | വകുപ്പ് തലവൻ |
14 | സജിത എസ് നായർ | ഹിന്ദി | |
15 | ലത കെ ബി | ഹിന്ദി | |
16 | റാണി സുജാതൻ | സോഷ്യൽ സയൻസ് | വകുപ്പ് തലവൻ |
17 | നാൻസി ഗിരി | സോഷ്യൽ സയൻസ് | |
18 | മീന എസ് കുറുപ്പ് | സോഷ്യൽ സയൻസ് | |
19 | ദേവിപ്രിയ എം എസ് | സോഷ്യൽ സയൻസ് | |
20 | റസിയ ബീഗം | സോഷ്യൽ സയൻസ് | |
21 | ദേവി ദേവ് | സോഷ്യൽ സയൻസ് | |
22 | എസ് മനോജ് | ഫിസിക്സ് | വകുപ്പ് തലവൻ |
23 | മനോജ് ഡി ബി | ഫിസിക്സ് | |
24 | സുരേഷ് വി | കെമിസ്ട്രി | വകുപ്പ് തലവൻ |
25 | രാഖി എസ് | കെമിസ്ട്രി | |
26 | ജയശ്രീ എസ് എസ് | കെമിസ്ട്രി | |
27 | എൽ പി ശ്രീജ | ബയോളജി | വകുപ്പ് തലവൻ |
28 | സാഹിതി എച്ച് | ബയോളജി | |
29 | ഷൈനി എ | ബയോളജി | |
30 | അനുജി എം | ഗണിതം | വകുപ്പ് തലവൻ |
31 | കെ ആർ ജയകുമാർ | ഗണിതം | |
32 | സിസ്സി സുകുമാരൻ | ഗണിതം | |
33 | ജയലക്ഷ്മി കെ എസ് | ഗണിതം | |
34 | സുനിത എസ് | ഗണിതം | |
35 | നസിറാബീവി | അറബിക് | വകുപ്പ് തലവൻ |
36 | സിജോവ് സത്യൻ | സംസ്കൃതം | വകുപ്പ് തലവൻ |
36 | അനുരാധ വി | പ്രവൃത്തി പരിചയം | വകുപ്പ് തലവൻ |
37 | ബിനോദ് മോഹൻദാസ് | കായികവിദ്യാഭാസം | വകുപ്പ് തലവൻ |
38 | ബിബിൻ സി എൽ | ചിത്രകല | വകുപ്പ് തലവൻ |
39 | സുരേഷ് കുമാർ ജി എസ് | യു പി വിഭാഗം | വകുപ്പ് തലവൻ |
40 | രശ്മി ജി | യു പി വിഭാഗം | |
41 | ജിഷ ബി | യു പി വിഭാഗം | |
41 | എസ് കെ ലീന | യു പി വിഭാഗം | |
42 | സബീന കെ എം | യു പി വിഭാഗം | |
43 | അനുജി എ | യു പി വിഭാഗം | |
44 | പൂർണ്ണ എം പിള്ള | യു പി വിഭാഗം | |
45 | ശ്രീജി എസ് | യു പി വിഭാഗം | |
46 | മിനി എസ് | യു പി വിഭാഗം | |
47 | ദീപ രവീന്ദ്രൻ | യു പി വിഭാഗം | |
48 | ആശ റാണി റ്റി സി | യു പി വിഭാഗം | |
49 | ബിന്ദു ലക്ഷ്മി | യു പി വിഭാഗം | |
50 | ഇന്ദു ബി എസ് | യു പി വിഭാഗം | |
51 | ശ്രീല ആർ വി | യു പി വിഭാഗം | |
52 | രാഹുൽ എസ് | യു പി വിഭാഗം | |
53 | സീന | യു പി വിഭാഗം | |
54 | ഷാജഹാൻ എം | യു പി വിഭാഗം | |
55 | അശ്വതി എം എസ് | യു പി വിഭാഗം | |
56 | സൈദുനിസ്സ റ്റി | യു പി വിഭാഗം | |
57 | അമൽ കിച്ചു എസ് | യു പി വിഭാഗം | |
58 | ആശ | യു പി വിഭാഗം | |
59 | വീണ | യു പി വിഭാഗം | |
60 | സിന്ധു ആർ | അനധ്യാപകർ | |
61 | പ്രശാന്ത് ജി നായർ | അനധ്യാപകർ | |
62 | സിന്ധു എസ് | അനധ്യാപകർ | |
63 | വിനി എൽ ഗോപാൽ | അനധ്യാപകർ | |
64 | ശ്രീലാൽ എസ് | അനധ്യാപകർ | |
65 | വിഷ്ണു വി | അനധ്യാപകർ | |
66 | ഹരി വി എം | അനധ്യാപകർ |
പ്രധാന ചുമതലകൾ വഹിക്കുന്നവർ അറിയുവാൻ വികസിപ്പിക്കുക എന്നത് ക്ലിക്ക് ചെയ്യുക.
ക്രമനമ്പർ | പേര് | തസ്തിക | |
---|---|---|---|
1 | സീനിയർ അസിസ്റ്റൻറ്, എസ് ആർ ജി കൺവീനർ | സുരേഷ്. വി എസ് | എച്ച് എസ് റ്റി |
2 | സ്റ്റാഫ് സെക്രട്ടറി | മനോജ് എസ് | എച്ച് എസ് റ്റി |
3 | എച്ച് എസ് ഐ ടി സി | വിപിൻ എസ് എസ് | എച്ച് എസ് എസ് റ്റി |
4 | എസ് ഐ ടി സി | അനുജി എം | എച്ച് എസ് റ്റി |
5 | ജോയിന്റ് എസ് ഐ ടി സി
കൈറ്റ് മിസ്ട്രസ്സ്, |
നാൻസി ഗിരി | എച്ച് എസ് റ്റി |
6 | കൈറ്റ് മാസ്റ്റർ, ജെ ആർ സി | മനോജ് ഡി ബി | എച്ച് എസ് റ്റി |
7 | എസ് പി സി കൺവീനർ | ബിനോദ് മോഹൻ ദാസ് | എച്ച് എസ് റ്റി |
8 | എസ് പി സി കൺവീനർ | അജിത വി എൽ | എച്ച് എസ് റ്റി |
9 | ഉച്ചഭക്ഷണ കൺവീനർ | ദീപ രവീന്ദ്രൻ | യു പി എസ് റ്റി |
10 | ബസ് കൺവീനർ | ഹരികുമാർ | എച്ച് എസ് റ്റി |
11 | സയൻസ് ലാബ് ചാർജ് | മനോജ് ഡി ബി | എച്ച് എസ് റ്റി |
12 | ഗ്രന്ഥശാല കൺവീനർ | അനുരാധ വി | എച്ച് എസ് റ്റി |
13 | പ്രി എസ് ഐ റ്റി സി | സുരേഷ് കുമാർ ജി എസ് | യു പി എസ് റ്റി |
14 | വിദ്യാരംഗം കലസാഹിത്യ വേദി | ദീപ വി | എച്ച് എസ് റ്റി |
15 | ഗാന്ധി ദർശൻ | നസീറ ബീവി | എച്ച് എസ് റ്റി |
പ്രവേശനോത്സവം
'വിദ്യാഭ്യാസം എന്നാൽ കേവലം വിവരം ആർജ്ജിക്കൽ മാത്രമല്ലെന്ന് നമുക്കറിയാം. അത് അന്വേഷണത്തിനുള്ള ചിറകുകൾ നൽകലാണ്. തന്റെ ചുറ്റുമുള്ള സമൂഹത്തെക്കുറിച്ച് ഉൾക്കാഴ്ച പകർന്നു നൽകലാണ്. സർഗാത്മകതയുടെ ഉറവുകളെ ശക്തിപ്പെടുത്തലാണ്. സമത്വത്തിന്റെ സൗന്ദര്യം അവർക്ക് വെളിപ്പെടുത്തി കൊടുക്കലാണ്. ശാസ്ത്രീയതുടെ വെളിച്ചം അവരുടെ മനസിലേക്ക് പകർന്നുകൊടുക്കലാണ്. ഓൺലൈൻ പഠനകാലത്തും ഇതെല്ലാം നമുക്ക് സാധിക്കുക തന്നെ ചെയ്തു. കൊവിഡ് മഹാമാരിയിലൂടെ ലോകം കടന്ന് പോകുന്നതിനിടെ കുട്ടികൾ പുതിയ അധ്യായന വർഷത്തിലേക്ക്. സംസ്ഥാന സ്കൂൾ പ്രവേശനോത്സവം ഓൺലൈനിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.
ഭൗതികസൗകര്യങ്ങൾ
കേരളാ ഗവണ്മെന്റിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം- ത്തിന്റെ ഭാഗമായി കേരളത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും വികസനത്തിന്റെ പാതയിലാണ്. നമ്മുടെ സ്ക്കൂളിന്റെ വികസനത്തിന് അക്ഷീണം പരിശ്രമിക്കുന്ന മാനേജ്‌മെന്റ് ,പി ടി എ ,അധ്യാപകർ ,അനധ്യാപകർ, പൂർവ്വവിദ്യാർത്ഥി കൂട്ടായ്മകൾ നമുക്ക് വേണ്ടുവോളം ശക്തി പകരുന്നു . പൊതുവിദ്യാഭ്യാസ സംരക്ഷണയഞ്ജത്തിന്റെ ഭാഗമായി ഐ.ടി @ സ്‌കൂൾ പ്രോജക്ടിന്റെ( കൈറ്റ് ) സഹായ പദ്ധതികൾ സ്കൂളിന്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്താൻ ഏറെ സഹായിക്കുന്നു. ഭൗതിക സാഹചര്യം കൂടുതൽ അറിയാൻ
പുറംകണ്ണികൾ
- https://www.youtube.com/channel/UC_34ACst2gMkODVm4Hpud0w
- https://www.facebook.com/sspbhss
- https://sspbhss.wordpress.com
സ്കൂളിലെ മറ്റ് ഏജൻസികൾ
സ്കൂൾ പ്രവർത്തനങ്ങൾക്ക് പി ടി എ, എം പി ടി എ കൂടാതെ എസ് എം സി, എസ് പി ജി, എസ് എസ് ജി തുടങ്ങിയ ഏജൻസികളും സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട്. ഇവരുടെ സഹായവും സഹകരണവും സമയോചിതമായ ഇടപെടലും സ്കൂളിനെ മികച്ച വിദ്യാകേന്ദ്രം ആക്കാൻ സഹായിക്കുന്നു. കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വിവിധതരം സ്കോളർഷിപ്പുകൾ
ഓരോ സ്കോളർഷിപ്പിനെ കുറിച്ച് അറിയുവാൻ സ്കോളർഷിപ്പിന്റെ പേരിൽ ക്ലിക്ക് ചെയ്യുക
ന്യൂനപക്ഷ പ്രീ-മെട്രിക് സ്‌കോളർഷിപ്പ്
പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ്
ബീഗം ഹസ്രത് മഹൽ സ്കോളർഷിപ്പ്
ഒ.ബി.സി പ്രീമെട്രിക്ക് സ്‌കോളർഷിപ്പ്
എസ് സി ഇ ഗ്രാന്റ്സ് സ്കോളർഷിപ്
സ്കൂൾ എൻഡോവ്മെന്റ്കൾ അവാർഡ്കൾ
- സാംബശിവൻ മെമ്മോറിയൽ ക്യാഷ് പ്രൈസ് - പരേതനായ ശ്രീ സാംബശിവൻ അവർകളുടെ സ്മരണാർത്ഥം മകൾ വക്കത്ത് അനുഗ്രഹയിൽ ശ്രീമതി സുഷമ്മ നൽകുന്ന ക്യാഷ് അവാർഡ് - കായികയിനങ്ങളിൽ മികവു പുലർത്തിയ ആൺകുട്ടിക്കും പെൺകുട്ടിക്കും ലഭിക്കുന്നു.
- ചിത്രലേഖ - കാമപാലൻ മെമ്മോറിയൽ പ്രൈസ് പാഠ്യ പാഠ്യ തര പ്രവർത്തനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെക്കുകയും നേതൃ പാടവം തെളിയിക്കുകയും ചെയ്‌ത കുട്ടിക്ക് തന്റെ മാതാപിതാക്കളുടെ സ്മരണാർത്ഥം പാങ്കത്തോ ടിയിൽ അജിത നൽകുന്ന ക്യാഷ് പ്രൈസ്.
- മാതാ പിതാക്കളായ രാമചന്ദ്രൻനായരുടെയും ശ്രീകലയുടെയും ഓർമ്മക്കായി പൂർവ്വ വിദ്യർത്ഥിനി രമ്യ ,ദീപാലയം ,വെളിവിളാകം ഏർപ്പെടുത്തിയ ക്യാഷ് പ്രൈസ് എട്ട് , ഒൻപത് ക്ലാസുകളിൽ പാഠ്യേതര പ്രവർത്തനങ്ങളിൽ മികവ് പുലർത്തിയ വിദ്യാർത്ഥിക്ക് ലഭിക്കുന്നു.
മറ്റ് അവാർഡുകൾ അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
ഉച്ചഭക്ഷണ പദ്ധതി
രാജ്യവ്യാപകമായികുട്ടികളുടെ പോഷകാഹാര നിലവാരം മെച്ചപ്പെടുത്തുന്നതിനായി രൂപകല്പന ചെയ്തിട്ടുള്ള സ്കൂൾ ഭക്ഷണ പരിപാടിയാണ് ഉച്ചഭക്ഷണ പദ്ധതി. എല്ലാ വർഷത്തെയും പോലെ തന്നെ ഇക്കൊല്ലവും അഞ്ചാം ക്ലാസുമുതൽ മുതൽ എട്ടാം ക്ലാസ് വരെയുള്ള കുട്ടികളെ ഉച്ചഭക്ഷണ പദ്ധതിയിലേക്ക് തെരഞ്ഞെടുത്തു.
കോവിഡ് മഹാമാരി മൂലം സ്കൂളുകൾ അടച്ചുപൂട്ടിയത് കുട്ടികളുടെ വിദ്യാഭ്യാസത്തോടൊപ്പം അവർക്ക് ലഭിക്കുന്ന സമീകൃത ആഹാരത്തെയും സാരമായി ബാധിച്ചിരുന്നു. എന്നാൽ അരി, ഭക്ഷ്യധാന്യങ്ങൾ, പയർ വർഗ്ഗങ്ങൾ, എണ്ണ തുടങ്ങിയവ ഭക്ഷ്യ ഭദ്രത അലവൻസായി കൃത്യസമയത്തുതന്നെ കുട്ടികൾക്ക് നൽകാൻ ഈ സമയത്ത് സാധിച്ചിരുന്നു.
കുട്ടികളുടെ ശാരീരിക മാനസിക വളർച്ചയ്ക്കും വികാസത്തിനും രോഗപ്രതിരോധശേഷിവർദ്ധിപ്പിക്കുന്നതിനും ആവശ്യമായ പോഷകഗുണങ്ങൾ അടങ്ങിയഭക്ഷണങ്ങൾ ഉൾപ്പെടുത്തി മെനു തയ്യാറാക്കുകയും സ്കൂൾ തുറന്ന നവംബർ ഒന്നു മുതൽ തന്നെ ഉച്ചഭക്ഷണ വിതരണം നടത്താനും സാധിച്ചു. കോവിഡ് എന്ന മഹാമാരി നിലനിൽക്കുന്നതിനാൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് ഈ പദ്ധതി നടപ്പിലാക്കി വരുന്നത്. എല്ലാ കുട്ടികൾക്കും ആഴ്ചയിൽ ഒരു മുട്ടയും 150 മില്ലി ലിറ്റർപാലും നൽകുന്നുണ്ട് .മുട്ട കഴിക്കാത്തകുട്ടികൾക്ക് നേന്ത്രപ്പഴവും നൽകുന്നുണ്ട്.
എല്ലാ മാസവും നൂൺ ഫീഡിങ് കമ്മറ്റികൾ കൂടുകയും പദ്ധതിയുടെ നടത്തിപ്പ് വിലയിരുത്തുകയും ചെയ്യുന്നു. എല്ലാ കുട്ടികളും സ്കൂളിൽ എത്താത്തതിനാൽ അവർക്ക് അർഹമായ അരി ഭക്ഷ്യ ഭദ്രതാ അലവൻസ് ആയി നൽകാൻ പറഞ്ഞിരുന്നു. അതുപ്രകാരം കുട്ടികൾ വരാത്ത ദിവസങ്ങൾ കണക്കുകൂട്ടി നിശ്ചിത അളവിലുള്ള അരി എല്ലാമാസവും 15-ാം തീയതിക്കകം നൽകിവരുന്നുണ്ട്. ഇത് കുറച്ച് പ്രയാസകരമായജോലിയാണെങ്കിലും ക്ലാസ് ടീച്ചേഴ്സിന്റെ സഹായത്തോടെ ഭംഗിയായി നിർവ്വഹിക്കാൻ കഴിയുന്നുണ്ട്. എല്ലാ അധ്യാപകരുടെയും സഹായ സഹകരണത്തോടെ ഈ മഹാമാരി കാലത്തും നമ്മുടെ സ്കൂളിലെ ഉച്ചഭക്ഷണ പദ്ധതി വളരെ ഭംഗിയായി നടത്താൻ സാധിക്കുന്നു. ചിത്രങ്ങൾ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
സാമൂഹ്യരംഗത്തെ ഇടപെടലുകൾ
- സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി യൂണിഫോം, സ്കൂൾ ബാഗ്, പഠനോപകരണങ്ങൾ മുതലായവ മാനേജ്മെന്റ്, ഉദ്യോഗസ്ഥവൃന്ദം, പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മകളും വിദ്യാർത്ഥികൾക്ക് നൽകി.
- രക്ഷകർത്താക്കൾക്കും പൂർവ്വവിദ്യാർത്ഥി കൂട്ടായ്‌മയ്ക്കും കമ്പ്യൂട്ടർ സാക്ഷരത പരിപാടി.
- ദിനപത്രങ്ങൾ, ആനുകാലിക പ്രസിദ്ധീകരണങ്ങൾ തുടങ്ങിയവ സ്പോൺസർ മുഖേന ലഭ്യമായി.
- വിവിധ ബോധവൽക്കരണ ക്ലാസുകൾ.
- സ്കൂൾ പരിസര ശൂചീകരണം.
- തണൽ മരം പദ്ധതി.
- സ്കൂൾ അനുബന്ധ പ്രദേശങ്ങളിലെ ഭവന സന്ദർശനം നടത്തി ബോധവൽക്കരണം.
- ദിനാചരണങ്ങൾ ബഹുജന പങ്കാളിത്തോടെ നടപ്പാക്കൽ.
- ഭിന്നശേഷിക്കാരായ കുട്ടികളുടെ ഭവനം സന്ദർശിച്ച് ക്ലാസ് കൊടുക്കുന്ന പ്രവർത്തനം.
- രോഗികളായ കുട്ടികൾക്ക് ചികിത്സാ സഹായം.
- രക്ഷകർത്താക്കൾക്കായി ബോധവത്കരണ ക്ലാസുകൾ
ഉപതാളുകൾ
ഉപതാൾ ഓരോന്നിലും ക്ലിക്ക് ചെയ്താൽ ഓരോ താളിനെകുറിക്കുന്ന കൂടുതൽ വിവരങ്ങൾ ലഭിക്കും
സ്കൂൾ സന്ദർശിച്ച വിശിഷ്ട് വ്യക്തികൾ
നമ്മുടെ വിദ്യാഭ്യാസ പദ്ധതി കുട്ടികളുടെ മാനസികവും ശാരീരികവും ആയ വളർച്ചക്ക് ഏറെ പ്രാധാന്യം നൽകുന്നു. മഹത് വ്യക്തികളുടെ സാന്നിധ്യം അതിനു പ്രധാന പങ്കു വഹിക്കുന്നു. അവരുടെ അനുഭവങ്ങൾ, ആശയങ്ങൾ എന്നിവ നമ്മുടെ കുട്ടികൾക്ക് പ്രചോദനം നൽകുന്നു.
സ്കൂൾ സന്ദർശിച്ച വിശിഷ്ട് വ്യക്തികളുടെ ചിത്രങ്ങൾ കാണുന്നതിന് സ്കൂൾ സന്ദർശിച്ച വിശിഷ്ട് വ്യക്തികൾ ക്ലിക്ക് ചെയ്യുക സ്കൂൾ സന്ദർശിച്ച വിശിഷ്ട് വ്യക്തികൾ
സ്കൂൾ രൂപരേഖ
-
സ്കൂൾ, അകത്തളം
-
സ്കൂൾ രൂപരേഖ
സ്കൂൾ കാഴ്ച്ചകൾ
സ്കൂൾ ചിത്രങ്ങൾ കാണുന്നതിന് സ്കൂൾ കാഴ്ച്ചകൾ ക്ലിക്ക് ചെയ്യുക. സ്കൂൾ കാഴ്ച്ചകൾ
കനക ജൂബിലി മഹാമഹം
കടയ്ക്കാവൂരിന്റെ ഹൃദയമായ ശ്രീ സേതു പാർവ്വതി ഭായ് ഹയർ സെക്കന്ററി സ്ക്കൂൾ എന്ന എസ് എസ് പി ബി എച്ച് എസ് എസ് -ന്റെ ഒളിമങ്ങാത്ത ചരിത്ര താളുകളിലേക്ക് 1999 ജനുവരി 28, 29, 30 എന്നീ ദിവസങ്ങളിൽ നടന്ന അവിസ്മരണീയമായ ഘോഷയാത്രയെ തുടർന്ന് 7 മഹാ സമ്മേളനങ്ങൾ നാട്ടിലെ ജനസഞ്ചയത്തോടൊപ്പം പൂർവ്വ വിദ്യാർത്ഥിയായ എനിക്ക് ജീവിതം സമ്മാനിച്ച തിളക്കമാർന്ന ഓർമ്മകളായി എസ്.എസ് പി ബി എച്ച്.എസ് എസ് ലെ കനക ജൂബിലി മഹാമഹം മാറി. കൂടുതൽ അറിയാൻ
ഒരുവട്ടം കൂടി...പൂർവ്വ വിദ്യാർത്ഥി സംഗമം
ആറ്റിങ്ങൽ നാട്ടുരാജ്യത്തോടൊപ്പം സഞ്ചരിച്ച എസ് എസ് പി ബി എച്ച് എസ് എസ്-ന്റെ ചരിത്രം ഈ ദേശത്തിന്റെ തന്നെ ചരിത്രമാണ്. ഒട്ടേറെ പ്രഗത്ഭരെയും പ്രശസ്തരേയും മാത്രമല്ല ഈ സ്കൂൾ മുറ്റം നാടിന് നല്കിയത് അതിനുപരി സ്നേഹത്തിന്റെ ഉറവ വറ്റാത്ത പതിനായിരക്കണക്കിന് മനുഷ്യരെ പെറ്റ് നല്കിയ തിരുമുറ്റം കൂടിയാണ് കാക്കോട്ട് വിള എന്ന എസ് എസ് പി ബി എച്ച് എസ് എസ്. അഖിലാണ്ഡ മണ്ഡലം അണിയിച്ചൊരുക്കി സ്നേഹത്തിന്റെ ആനന്ദ ദീപം തെളിയിച്ച് കാക്കോട്ട് വിള എന്ന അറിവിന്റെ അമ്മയുടെ തിരുമുറ്റത്തേക്ക് മക്കൾ ഒത്ത് ചേർന്നു. ഒത്തിരി ഓർമ്മകൾ മേയുന്ന ഈ തുരുമുറ്റത്ത് എല്ലാ പൂർവ്വ വിദ്യാർത്ഥികളും ഒത്ത് ചേർന്ന് ബഹുമാന്യരായ അധ്യാപകരെ ആദരിച്ച് ആ പഴയ നല്ല ഓർമ്മകൾ പങ്ക് വച്ചു കൊണ്ട് ഒരു വട്ടം കൂടി....2017 ഒക്ടോബർ 14,15 തീയതികളിൽ നടന്നു. കൂടുതൽ അറിയാൻ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ.സുരാരാജ് മണി (സൈക്കോളജിസ്ററ്)
- വിജി തമ്പി (സിനിമാസംവിധായകൻ)
- ബ്രഹ്മാനന്ദൻ (സിനിമാ പിന്നണിഗായകൻ)
- വക്കം പുരുഷോത്തമൻ (മുൻ ലഫ്റ്റനന്റ് ഗവർണർ)
- ആനത്തലവട്ടം ആനന്ദൻ (മുൻഎം.എൽ.എ)
- ഡോ.പി.ചന്ദ്രമോഹൻ (കണ്ണൂർ വി.സി)
- അജിത് കുമാർ ഐ.എ.എസ്
- വക്കം മോഹൻ (സിനിമ സീരിയൽ നടൻ)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:8.68282, 76.77064|zoom=18}}
അവലംബം
https://sspbhss.wordpress.com/ (സ്കൂൾ വെബ്സൈറ്റ്)
ശ്രീ സേതു പാർവതി ഭായ് ഹയർ സെക്കൻഡറി സ്കൂൾ, കടക്കാവൂർ
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 42019
- 1920ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ