Schoolwiki സംരംഭത്തിൽ നിന്ന്
ഹയർസെക്കന്ററിദശാബ്ദങ്ങളായി തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് താലൂക്കിൽ കടയ്ക്കാവൂർ ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന സരസ്വതി ക്ഷേത്രമാണ് ശ്രീ സേതു പാർവ്വതി ഭായി ഹയർസെക്കണ്ടറി സ്കൂൾ ചരിത്രപ്രസിദ്ധമായ അഞ്ചുതെങ്ങും ആധുനിക കവിത്രയത്തിൽ പ്രധാനിയായ കുമാരനാശാന്റെ ജന്മസ്ഥലമായ കായിക്കരഗ്രാമവും ഈ സ്കൂളിന്റെ കുറച്ച് അകലെയായി സ്ഥിതിചെയ്യുന്നു. 'കാക്കോട്ടുവിള' സ്കൂൾ എന്നാണ് ഈ സ്കൂൾ ആദ്യകാലത്ത് അറിയപ്പെട്ടിരുന്നത്. 1920 ൽ സ്ഥാപിതമായ ഈ സരസ്വതി ക്ഷേത്രത്തിന്റെ ശില്പി ഞാറേ പാലവിള വീട്ടിൽ പരേതനായ ശ്രീ പരമേശ്വരൻ പിള്ള എന്ന ബഹുമാന്യനായ വ്യക്തിയാണ്. തിരു-കൊച്ചി സംസ്ഥാനത്തെ മുൻ സ്പീക്കറായിരുന്നു ഈ സ്കൂളിലെ ആദ്യ ഹെഡ്മാസ്റ്റർ. മിഡിൽ സ്കൂളായും പിന്നീട് 1949 ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടപ്പോൾ സ്കൂളിലെ ഹെഡ്മാസ്റ്റർ ശ്രീ. ശങ്കര അയ്യർ സാറായിരുന്നു. ശ്രീ. നാരായണൻസാർ, മാനേജരും ഹെഡ്മാസ്റ്ററും ആയിരുന്ന ശ്രീ പി. കെ. ഗോപിനാഥൻ നായർ സാർ തുടങ്ങി പ്രഗത്ഭരായ വ്യക്തികൾ ഈ സ്ഥാനം അലങ്കരിക്കുകയും ഉണ്ടായി. പ്രശസ്തരായ ഒട്ടേറെ വ്യക്തികൾ ഈ സ്കൂളിലെ പൂർവ്വവിദ്യാർത്ഥികളായുണ്ട്. 2007 മുതൽ സ്കൂളിന്റെ സാരഥ്യം വഹിച്ചത് ചെമ്പഴന്തി അഷ്ടമി, ശ്രീ. സി. കെ. ശശിധരൻ നായർ സാറായിരുന്നു തിരുവനന്തപുരം, കാര്യവട്ടം, എം. വി എച്ച്. എസ്. എസ്, തുണ്ടത്തിൽ അധ്യാപകനായും അതിലുപരി പ്രിൻസിപ്പലായും( 2002 _ 2005) 32 വർഷത്തെ സേവനമനുഷ്ഠിച്ച അദ്ദേഹം ഈ സ്കൂളിന്റെ പ്രവർത്തനമികവിനും ഭൗതികസാഹചര്യങ്ങൾ ഒരുക്കുന്നതിലും ശ്രദ്ധാലുവായിരുന്നു. എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. ന്റെ മാനേജർ ചുമതലയോടൊപ്പം 2011 മുതൽ എസ് ആർ വി എൽ പി എസ്(ശ്രീ. രാമവർമ്മ ലോവർ പ്രൈമറി സ്കൂൾ) ന്റെ മനേജർ പദവി കൂടി അദ്ദേഹം വഹിച്ചിരുന്നു
2017 ൽ ഈ സ്കൂൾ ഹയർ സെക്കണ്ടറി സ്കൂളായി ഉയർത്തപ്പെട്ടു. ഹ്യൂമാനിറ്റീസ് ബാച്ചാണ് ഇപ്പോൾ നിലവിലുള്ളത്. ഇംഗ്ലീഷ്, മലയാളം കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, സോഷ്യോളജി, ജേർണലിസം എന്നിവയാണ് സബ്ജക്ടുകളായി വരുന്നത്. കൂടുതൽ ബാച്ചുകൾക്കായുള്ള ശ്രമങ്ങൾ തുടരുന്നുണ്ട്. 2018 മെയ് 16 ന് ശ്രീ. ശശിധരൻനായർ സാർ വിടവാങ്ങിയതിനുശേഷം ഈ സ്കൂളിന്റെ മാനേജർ പദവിയിലേക്ക് നിയോഗിക്കപ്പെട്ടത് അദ്ദേഹത്തിന്റെ സഹധർമ്മിണിയും 29 വർഷം അധ്യാപികയും ആയിരുന്ന ശ്രീമതി ശ്രീലേഖ ടീച്ചറാണ്. ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ ഈ സ്കൂളിൽ മികച്ച സേവനം ലഭ്യമാക്കുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിച്ചു പോരുന്നുണ്ട്. അച്ചടക്കത്തിനും അധ്യാപനത്തിനും പ്രാധാന്യം നൽകുകയും പാഠ്യേതര പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനവും നൽകുന്ന മികച്ച അധ്യാപകരാണ് ഈ സ്കൂളിന്റെ ഉയർച്ചയ്ക്ക് പിന്നിലെ കരുത്ത്. സാധാരണക്കാരായ കുട്ടികളാണ് ഇവിടെ ഏറെയും പഠനത്തിനായി എത്തിച്ചേരുന്നത്. മറ്റു വിദ്യാലയങ്ങൾ ഈ സ്കൂളിനു സമീപപ്രദേശങ്ങളിൽ ഉണ്ടെങ്കിലും ഈ സ്കൂളിന്റെ പ്രവർത്തന മികവുകൊണ്ടാണ് ഇന്നും ധാരാളം കുട്ടികൾ ഇവിടെ പ്രവേശനം നേടുന്നത്. സ്കൂൾ മാനേജ്മെന്റും അധ്യാപക രക്ഷകർതൃസമിതികളും ജനപ്രതിനിധികളും സ്കൂളിന്റെ വികസനത്തിനും അക്കാദമിക മുന്നേറ്റത്തിനും നൽകിയ പിന്തുണയുമാണ് സ്കൂളിന്റെ ഇന്നു കാണുന്ന ഉയർച്ചയ്ക്കുള്ള അടിസ്ഥാനകാരണം. സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ഇവിടുത്തെ ഓരോ ജീവനക്കാരും അക്ഷീണം പ്രവർത്തിച്ചുപോരുന്നു.
ഹയർസെക്കന്ററി (ഹ്യുമാനിറ്റീസ്)ഉദ്ഘാടനംസ്കൂളിന് പ്രകാശമാകുന്ന വരെക്കുറിച്ച് അറിയുവാൻ വികസിപ്പിക്കുക എന്നത് ക്ലിക്ക് ചെയ്യുക.
ക്രമനമ്പർ
|
പേര്
|
വിഷയം
|
1
|
ദീപ ആർ ചന്ദ്രൻ (പ്രിൻസിപ്പൽ)
|
ഇംഗ്ലീഷ്
|
2
|
വിപിൻ എസ് എസ്
|
കമ്പ്യൂട്ടർ സയൻസ്
|
3
|
മേഘ
|
ജേർണലിസം
|
4
|
രഞ്ജിനി
|
സോഷ്യോളജി
|
5
|
അനുജ
|
ഇംഗ്ലീഷ്
|
6
|
ദിവ്യ
|
മലയാളം
|