എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ്
പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ്
- കേന്ദ്ര ന്യുനപക്ഷ കാര്യാ മന്ത്രാലയം കേരളത്തിലെ ന്യൂനപക്ഷ സമുദായങ്ങളിൽ ഉൾപ്പെട്ട (മുസ്ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്സി, ജൈന) പ്ലസ് വൺ മുതൽ ഉയർന്ന ക്ലാസ്സുകളിൽ പഠനം നടത്തുന്ന വിദ്യാർത്ഥികൾക്ക് പോസ്റ്റ് മെട്രിക് സ്കോളർഷിപ്പിന് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
- ഓൺലൈനല്ലാതെ സമർപ്പിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
- അപേക്ഷകർ കേരളത്തിലെ ന്യൂനപക്ഷ സമുദായങ്ങളായ മുസ്ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്സി, ജൈന സമുദായങ്ങളിലൊന്നിൽ ഉൾപെട്ടവരായിരിക്കണം.
- ഗവണ്മെന്റ് / എയ്ഡഡ് / അംഗീകൃത അൺഎയ്ഡഡ് സ്ഥാപനങ്ങളിൽ ഹയർസെക്കണ്ടറി/ ഡിപ്ലോമ/ ബിരുദം/ ബിരുദാനന്തര ബിരുദം/ എം.ഫിൽ / പി.ച്ച്.ഡി / കോഴ്സുകൾക്ക് പഠിക്കുന്നവർ.
- എൻ.സി.വി.ടി യിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഐ.ടി.ഐ / ഐ.ടി.സി സെന്ററുകളിലെയും ടെക്നിക്കൽ / വൊക്കേഷണൽ സ്കൂളുകളിലെയും ഹയർ സെക്കണ്ടറി തത്തുല്യ കോഴ്സുകളിൽ പഠിക്കുന്നവർ.
- മെറിറ്റ് കം മീൻസ് സ്കോളര്ഷിപ്പിൻറെ പരിധിയിൽ വരാത്ത കോഴ്സുകളിൽ പഠിക്കുന്നവർ.
- കോഴ്സിന്റെ മുൻ വർഷം സ്കോളർഷിപ്പ് ലഭിച്ച വിദ്യാർഥികൾ മുൻ വർഷത്തെ രജിസ്ട്രേഷൻ ഐഡി ഉപയോഗിച്ച് റിന്യൂവലായി അപേക്ഷിക്കേണ്ടതാണ്.
- അപേക്ഷകരുടെ വാർഷിക വരുമാനം രണ്ട് ലക്ഷം രൂപയിൽ കവിയാൻ പാടുള്ളതല്ല.
- അപേക്ഷകർ മറ്റ് സ്കോളർഷിപ്പോ, സ്റ്റെപ്പന്റോ കൈപറ്റുന്നവരാകരുത്.
- അപേക്ഷകർക്ക് ഐ.എഫ്.എസ്.സി കോഡുള്ള നാഷണലൈസ്ഡ് / ഷെഡ്യൂൾഡ്/ കൊമേഴ്സൽ ബാങ്കുകളിൽ ഏതെങ്കിലും ഒന്നിൽ സ്വന്തം പേരിൽ ആക്റ്റീവ് ആയ സേവിങ് ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കണം.
- ഒരേ കുടുംബത്തിൽ പെട്ട രണ്ടിൽ കൂടുതൽ കുട്ടികൾക്ക് സ്കോളർഷിപ്പ് നൽകുന്നതല്ല.
- അപേക്ഷകർക്ക് നിർബന്ധമായും സ്ഥിരമായ മൊബൈൽ നമ്പർ ഉണ്ടായിരിക്കണം.
- വിദ്യാർത്ഥികൾക്ക് നിർബന്ധമായും ആധാർ നമ്പർ ഉണ്ടായിരിക്കേണ്ടതും അത് ബാങ്കുമായി ബന്ധിപ്പിക്കേണ്ടതുമാണ്.
- സ്കോളർഷിപ്പ് നൽകുന്നത് കേന്ദ്ര ഗവൺമെന്റിന്റെ നിബന്ധനകൾക്ക് വിധേയമായിട്ടായിരിക്കും.
- ഫ്രഷ്, റിന്യൂവൽ അപേക്ഷകൾ ഒഫീഷ്യൽ വെബ് സൈറ്റിലൂടെ നിശ്ചിത സമയ പരിധിക്കുള്ളിൽ ഓൺലൈനായി സമർപ്പിക്കേണ്ടതാണ്. മാന്വൽ അപേക്ഷകൾ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല.
- വിദ്യാർഥികൾ ഓൺലൈനായി അപേക്ഷിച്ച ശേഷമുള്ള പ്രിന്റൗട്ട് അനുബന്ധ രേഖകളുടെ പകർപ്പുകൾ സഹിതം പഠിക്കുന്ന സ്ഥാപനത്തിൽ ഏൽപിക്കുകയും അപ്ലിക്കേഷൻ ഐഡി വിദ്യാർഥികൾ രേഖപ്പെടുത്തി സൂക്ഷിക്കേണ്ടതുമാണ്.
ആവശ്യമുള്ള രേഖകൾ
- ആധാർ കാർഡ്
- ഫോട്ടോ
- എസ്.എസ്.എൽ.സി. ബുക്ക്
- കഴിഞ്ഞ വർഷത്തെ മാർക്ക് ഷീറ്റ്
- വരുമാന സർട്ടിഫിക്കറ്റ്
- ജാതി സർട്ടിഫിക്കറ്റ്
- നേറ്റിവിറ്റി സർട്ടിഫിക്കറ്റ്
- ബാങ്ക് പാസ് ബുക്ക്
- ഫീ രസീത്