എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/സ്കൂൾ പാർലിമെന്റ് ഇലക്ഷൻ

സ്കൂൾ പാർലമെന്റ് ഇലക്ഷൻ

ഒരു കൂട്ടം തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾ സ്കൂളിൻ്റെ പ്രവർത്തന പുരോഗതിക്കായി നിലകൊള്ളുന്നതാണ് സ്കൂൾ പാർലമെൻ്റ് ഇലക്ഷൻ. അവിടെ സ്പീക്കർ , ലീഡർ, വൈസ് ലീഡർ എന്നിവരെ തിരഞ്ഞെടുക്കുന്നത് കുട്ടികളാണ്. സ്കൂൾ പാർലമെൻ്റ് തിരഞ്ഞെടുപ്പിലൂടെ ജനാധിപത്യ വ്യവസ്ഥിതി കുട്ടികൾ അനുഭവിച്ചറിയുന്നു. അത് പാർലമെൻറ് പ്രവർത്തനം മനസ്സിലാക്കാൻ കുട്ടികളെ പ്രാപ്തരാക്കുന്നു. കുട്ടികൾ സ്വതന്ത്രമായി അവരുടെ പ്രതിനിധികളെ തിരഞ്ഞെടുക്കുന്നു. സോഷ്യൽ സയൻസ് അധ്യാപകരുടെ നേതൃത്വത്തിൽ ഒരു കൂട്ടം അധ്യാപകരുടെ സഹായ സഹകരണത്തോടെ തുടർച്ചയായി ബാലറ്റ് പേപ്പർ ഉപയോഗിച്ച് കുട്ടികൾ അവരുടെ പ്രതിനിധികളെ തിരഞ്ഞെടുക്കുന്നു. ഏകദേശം 7 ബൂത്തുകളിലായി പോളിംഗ് ഉദ്യോഗസ്ഥരായി നമ്മുടെ വിദ്യാർത്ഥികൾ വളരെ അഹ്ളാദത്തോടെ ഇലക്ഷൻ നടപടികൾ പൂർത്തിയാക്കുന്നു. 2018 മുതൽ സ്കൂൾ പാർലമൻ്റ് ഇലക്ഷൻ ഡിജിറ്റൽ സംവിധാനത്തിലൂടെ നടത്തി വരുന്നു എന്നതിൽ അതിയായ സന്തോഷമുണ്ട്.

ഇലക്ഷൻ കാഴ്ച്ചകൾ - പോളിങ് സ്റ്റേഷൻ തയ്യാറാക്കുന്ന അദ്ധ്യാപകർ

ഇലക്ഷൻ കാഴ്ച്ചകൾ - ഇലക്ഷൻ സാമഗ്രികൾ വിതരണം

ബൂത്ത്‌ കാഴ്ച്ചകൾ

കൗണ്ടിങ് സ്റ്റേഷൻ-എസ് പി സി -കാവൽ പട്ടാളക്കാർ

സത്യപ്രതിജഞ